Month: September 2025

  • Breaking News

    പ്രണയനായകനാകാന്‍ മാത്യു; നെല്ലിക്കാം പൊയില്‍ നൈറ്റ് റൈഡേഴ്‌സിലെ ആദ്യ ഗാനം പുറത്ത്; സ്‌നേഹ സമ്മാനമായി ‘കാതല്‍ പൊന്‍മാന്‍’

    കൊച്ചി: മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിലെ പുത്തൻ ഗാനം പുറത്ത്. “കാതൽ പൊന്മാൻ” എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ ഗാനത്തിനു ഈണം പകർന്നത് യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവർ ചേർന്നാണ്. നേഹ എസ് നായർ, വിഷ്ണു വിജയ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ. പ്രണയം തുളുമ്പുന്ന ഒരു മനോഹരമായ മെലഡി ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. 2025, ഒക്ടോബർ 10നാണു ചിത്രം ആഗോള റിലീസായി എത്തുന്നത്. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന. ആഴ്ചകൾക്ക് മുമ്പ് ചിത്രത്തിലെ ആദ്യ ഗാനം…

    Read More »
  • Breaking News

    99 രൂപയ്ക്ക് ഷര്‍ട്ട്! ഓണം ഓഫര്‍ കേട്ട് ആളുകള്‍ ഇരച്ചുകയറി; നാദാപുരത്ത് കടയുടെ ചില്ലുതകര്‍ന്ന് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്

    കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് 99 രൂപയ്ക്ക് ഷര്‍ട്ടു ലഭിക്കുമെന്ന് ഓഫര്‍ പ്രഖ്യാപിച്ച കടയിലേക്ക് ആളുകള്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് കടയുടെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നുവീണ് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. നാദാപുരം കസ്തൂരിക്കുളത്ത് ഈയിടെ തുറന്ന വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ ഉന്തിലും തള്ളിലും കടയുടെ ചില്ലു തകര്‍ന്നാണ് അപകടം. സാരമായി പരിക്കേറ്റ മുടവന്തേരി വണ്ണാറത്തില്‍ ഷബീലിനെ(22) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും നാദാപുരം സ്വദേശി സജിത്തിനെ(16) കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷബീലിന് ശസ്ത്രക്രിയ നടത്തി. കൈനാട്ടി സ്വദേശി മുഹമ്മദ് ഷാമില്‍(18), വളയം സ്വദേശി നയനില്‍(14), വേറ്റുമ്മല്‍ സ്വദേശി അദ്വൈത്(15), വളയം സ്വദേശി ആദിഷ്(15), ചെക്യാട് സ്വദേശി ശാല്‍വിന്‍(15) എന്നിവര്‍ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിക്കുകളോടെ എത്തിയ ഒട്ടേറെപ്പേരെ ആശുപത്രികളില്‍നിന്നു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഒരു ഷര്‍ട്ടിന് 99 രൂപയെന്നായിരുന്നു പ്രചാരണം. സാമൂഹിക മാധ്യമങ്ങള്‍ വഴി ഓഫര്‍ പ്രഖ്യാപനം വ്യാപിച്ചതോടെ ആളുകള്‍ കടയിലേക്ക്…

    Read More »
  • ‘ഗ്രേഡ് SI-യുടെ ബന്ധു 9600 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചത് പിടിച്ചു; ഹോട്ടല്‍ പൂട്ടിക്കുമെന്ന് പറഞ്ഞു, എസ്.ഐ പെരുമാറിയത് മാനസികരോഗിയെപ്പോലെ’

    തൃശ്ശൂര്‍: പീച്ചി പോലീസ് സ്റ്റേഷനില്‍ നടന്ന പോലീസ് മര്‍ദനത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരന്‍. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടലുടമ കെ.പി. ഔസേപ്പാണ് 2023-ല്‍ നടന്ന സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അന്ന് പീച്ചി സ്റ്റേഷനില്‍ എസ്ഐയായിരുന്ന പി.എം. രതീഷ് അതിഭീകരമായാണ് പെരുമാറിയതെന്നും ഒരു മാനസികരോഗിയെ പോലെ അലറി നടക്കുകയായിരുന്നുവെന്നും ഔസേപ്പ് മാധ്യമങ്ങളോട് പറഞ്ഞു. ഹോട്ടല്‍ പൂട്ടിക്കുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. ”അടിച്ച് ഭീകരമായാണ് അയാള്‍ പെരുമാറിയത്. ഒരു മാനസികരോഗിയെ പോലെ എസ്ഐ അലറിനടക്കുകയായിരുന്നു. എന്റെ നേരേയും അലറിവന്നു. അത് ദൃശ്യങ്ങളില്‍ കാണാം. തൊട്ടടുത്ത സ്റ്റേഷനില്‍നിന്ന് ആളുകളെ വിളിക്ക്, അടിയന്തരമായി ഇവന്റെ ഹോട്ടല്‍ പൂട്ടിക്കണം, മീഡിയയെയും വിളിക്കണം എന്നെല്ലാം അയാള്‍ പറഞ്ഞു. അന്ന് ഹോട്ടലിനെതിരേ പരാതി നല്‍കിയ ആളെ ഞാന്‍ മര്‍ദിച്ചു, ഞാന്‍ ഗുണ്ടയാണ് എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. ഞാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറായി ജോലിചെയ്ത ആളാണ്. ജോലിരാജിവെച്ച് ബിസിനസിലേക്ക് വന്നതാണ്. അന്ന് കമ്മീഷണറായിരുന്ന അങ്കിത്…

    Read More »
  • Breaking News

    വാഹന പ്രേമികള്‍ക്ക് കോളടിക്കും; മഹീന്ദ്രയും ടൊയോട്ടയും ടാറ്റയും വില കുറയ്ക്കുന്നു; ജനപ്രിയ എസ്.യു.വികള്‍ക്ക് 3.5 ലക്ഷംവരെ വില കുറയും; വിലക്കുറവ് സൂചന നല്‍കി മാരുതി സുസുക്കിയും; മോഡലുകള്‍ ഇവ

    ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിരക്ക് പരിഷ്‌ക്കരണത്തിന്റെ ഗുണഫലം ഉപയോക്താക്കളിലെത്താന്‍ വാഹനങ്ങളുടെ വില കുറച്ച് മഹീന്ദ്രയും ടൊയോട്ടയും. നേരത്തെ 28 ശതമാനമായിരുന്ന ചെറുവാഹനങ്ങളുടെ നികുതി 18 ശതമാനമാക്കിയിരുന്നു. എസ്.യു.വി പോലുള്ള വലിയ വാഹനങ്ങളുടെ നികുതി 40 ശതമാനമാക്കിയെങ്കിലും നഷ്ടപരിഹാര സെസ് എടുത്തുകളഞ്ഞതോടെ ഇവക്കും വില കുറയും. നേരത്തെ ടാറ്റ മോട്ടോഴ്സ്, റെനോ എന്നീ കമ്പനികളും വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 22 മുതലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നത്. ജനപ്രിയ മോഡലുകള്‍ക്ക് വില കുറക്കുമെന്ന് മാരുതി സുസുക്കിയും സൂചന നല്‍കിയിട്ടുണ്ട്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര യാത്രാ വാഹനങ്ങളുടെ വില 1.56 ലക്ഷം രൂപ വരെ കുറച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. ബൊലേറോ/നിയോ ശ്രേണിയുടെ വില 1.27 ലക്ഷം രൂപയും, എക്സ്.യു.വി 3എക്സ്.ഒ (പെട്രോള്‍) 1.4 ലക്ഷം രൂപയും, എക്സ്.യു.വി 3 എക്സ് ഒ (ഡീസല്‍) 1.56 ലക്ഷം രൂപയും കുറയും. ഥാര്‍ 2 ഡബ്ല്യു.ഡി (ഡീസല്‍) 1.35 ലക്ഷം രൂപയും, ഥാര്‍…

    Read More »
  • Breaking News

    സ്ത്രീയെ വിവസ്ത്രയാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു; ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്, അറസ്റ്റ്

    ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ പന്റുട്ടിക്ക് സമീപം നാല് സ്ത്രീകള്‍ ചേര്‍ന്ന് മറ്റൊരു സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഭാഗികമായി വിവസ്ത്രയാക്കിയ ശേഷമാണ് സംഘം ചേര്‍ന്ന് സ്ത്രീയെ മര്‍ദിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ക്രൂരത നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ സ്ത്രീകളില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്, മറ്റ് മൂന്ന് പേര്‍ ഒളിവിലാണ്. സാരി അഴിച്ചെടുത്ത ശേഷം സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. നാല് സ്ത്രീകള്‍ ചേര്‍ന്ന് ഇരയാക്കപ്പെട്ട സ്ത്രീയെ അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ‘നീ ഒരു നായയ്ക്ക് സമമാണ്’ എന്ന് കൂട്ടത്തിലുള്ള സ്ത്രീ ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വടി ഉപയോഗിച്ച് ഇരയാക്കപ്പെട്ട സ്ത്രീയെ അടിക്കുന്നതും, ഒരാള്‍ മുടിയില്‍ പിടിച്ചു വലിക്കുന്നതും കാണാം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് കടലൂര്‍ പൊലീസ് പറഞ്ഞു.

    Read More »
  • Breaking News

    ചതയ ദിനാഘോഷത്തെചൊല്ലി പൊട്ടിത്തെറി; ദേശീയ കൗണ്‍സില്‍ അംഗം കെ. ബാഹുലേയന്‍ ബിജെപി വിട്ടു

    തിരുവനന്തപുരം: ചതയ ദിനാഘോഷത്തെ ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി. ദേശീയ കൗണ്‍സില്‍ അംഗം കെ ബാഹുലേയന്‍ ബിജെപി വിട്ടു. ഒബിസി മോര്‍ച്ചയെ ചതയ ദിനാഘോഷത്തിന് നിയോഗിച്ചതില്‍ ആണ് പ്രതിഷേധം. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയാണ് ബാഹുലേയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജി പ്രഖ്യാപനം. ശ്രീനാരായണഗുരു ജയന്തി നടത്തേണ്ടത് ഈഴവര്‍ മാത്രമല്ലെന്ന് പ്രബല വിഭാഗം പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ടി.പി സെന്‍കുമാര്‍ ഐഎഎസ് രംഗത്തെത്തിയിരുന്നു. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയാണ് ബാഹുലേയന്‍. ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് ഞാന്‍ ബിജെപി വിടുന്നു എന്നായിരുന്നു ബാഹുലേയന്റെ ഫേസ്ബുക്ക് പോസ്റ്റ്.

    Read More »
  • Breaking News

    ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം ശക്തമാകും, നാലിടത്ത് യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ദുര്‍ബലമായിരിക്കുന്ന കാലവര്‍ഷം ചൊവ്വാഴ്ചയോടെ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വരുംദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.  

    Read More »
  • Breaking News

    രാഹുലിന് കുരുക്ക് മുറുകുന്നു, പുതിയ കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും; അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെപേരില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ തെളിവുകള്‍തേടി അന്വേഷണസംഘം അടുത്തദിവസം ബെംഗളൂരുവിലേക്ക് പോകും. ആരോപണമുന്നയിച്ച യുവതി നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയമായെന്നു പറയുന്ന ആശുപത്രി കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കാനാണിത്. ആശുപത്രിയില്‍നിന്ന് വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ രേഖകളുടെ അടിസ്ഥാനത്തില്‍ത്തന്നെ യുവതിയില്‍നിന്ന് നേരിട്ട് മൊഴിയെടുക്കാനാണ് തീരുമാനം. യുവതി പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യപ്പെട്ടാല്‍ പുതിയ കേസ് രജിസ്റ്റര്‍ചെയ്യുകയോ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുകയോ ചെയ്‌തേക്കും. നിലവില്‍ കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ നല്‍കിയ എട്ടു പരാതികളിന്മേലാണ് രാഹുലിന്റെപേരില്‍ കേസ് രജിസ്റ്റര്‍ചെയ്തത്. രാഹുലിന്റെ പേര് പറയാതെ, തെളിവുകളൊന്നുമില്ലാതെ ആരോപണവുമായി രംഗത്തുവന്ന നടിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും പോലീസിനുമുന്നിലുണ്ട്. ഇത്തരം ആരോപണങ്ങള്‍ക്കുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മറ്റൊരു പരാതിയുമുണ്ട്. ഈ പരാതികളും ഉള്‍പ്പെടുത്തിയാണ് കേസെടുക്കുന്നതിനായി പോലീസ് മേധാവി ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.

    Read More »
  • Breaking News

    മുച്ചൂടും മുടിക്കാനുറച്ച് ട്രംപ്? ഇന്ത്യന്‍ കമ്പനികളിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് നിര്‍ത്തലാക്കിയേക്കും, വന്‍ തിരിച്ചടി

    വാഷിങ്ടന്‍: തീരുവ വര്‍ധനയിലൂടെ ഇന്ത്യയ്ക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഐടി മേഖലയില്‍ അടുത്ത ‘പണി’യുമായി ഉടന്‍ രംഗത്തെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് ഐടി കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ‘ഔട്ട്സോഴ്സിങ്’ നിര്‍ത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്സോഴ്സിങ് തടയാന്‍ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഐടി സേവനങ്ങള്‍ക്കായി ഇനി അമേരിക്കക്കാര്‍ ഇംഗ്ലിഷ് ഭാഷയ്ക്കു വേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും കോള്‍ സെന്ററുകള്‍ വീണ്ടും അമേരിക്കന്‍ ആകുമെന്നും ലോറ ലൂമര്‍ പരിഹാസരൂപേണ തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു. തീരുമാനം നടപ്പിലാക്കിയാല്‍, ഇത് ഇന്ത്യന്‍ ഐടി സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയാകും. യുഎസ് ഐടി സ്ഥാപനങ്ങളില്‍ നിന്നുള്ള ഔട്ട്സോഴ്സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയില്‍ ഇതു വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ഐടി മേഖലയെ…

    Read More »
  • Breaking News

    ‘ചേച്ചി ഒരു സെല്‍ഫി വേണം’; ബാലന്‍സ് തെറ്റിവീണു; തോളെല്ലുപൊട്ടി; എയര്‍പോര്‍ട്ടില്‍ പിടിച്ച പുലിവാലിനെ കുറിച്ച് പറഞ്ഞ് ഗായിക കെ.എസ്. ചിത്ര

    കൊച്ചി: ഒരു സെൽഫി സമ്മാനിച്ച വേദനയുമായി ഗായിക കെ.എസ്.ചിത്ര. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ കുറച്ചുപേർ സെൽഫിയെടുത്ത ശേഷം അവിടെ വച്ചിരുന്ന ട്രേകളിൽ തട്ടി മറിഞ്ഞ് വിഴുകയായിരുന്നു. തോളെല്ല് തെന്നിപോയതോടെ ശസ്ത്രക്രിയ ചെയ്തു. മൂന്ന് മാസം കൂടി കാത്തിരുന്നാലേ കൈ പൊക്കാൻ സാധിക്കുകയുള്ളൂവെന്ന് ചിത്ര പറഞ്ഞു. സംഭവത്തെ കുറിച്ച് ചിത്ര പറയുന്നത് ഇങ്ങനെ ചെന്നൈ വിമാനത്താവളത്തിലെ സെക്യുരിറ്റി ചെക്കിങ് വിഭാഗത്തിൽ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന കുറച്ചുപേർ സെൽഫിയെടുത്തോട്ടെ എന്ന് ചോദിച്ചു. ഓ, അതിനെന്താ എടുത്തോളൂ എന്ന് ഞാൻ പറഞ്ഞു. സെൽഫിയെടുത്തവർ മടങ്ങി ഞാൻ ഇത്തിരി പിറകോട്ട് നീങ്ങിയതും അവിടെ താഴെ വച്ചിരുന്ന, ലാപ്ടോപ്പും ബാഗുകളും വയ്ക്കാൻ ഉപയോഗിക്കുന്ന ട്രേകളിൽ കാലിടിച്ച് ബാലൻസ് തെറ്റി ഞാൻ വീഴുകയായിരുന്നു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് തോളെല്ല് തെന്നിപ്പോയതായി തിരിച്ചറിഞ്ഞത്. നല്ല വേദനയായിരുന്നു. ഒരു മാസം ഫിസിയോ തെറാപ്പിയൊക്കെ ചെയ്തു നോക്കി. അപ്പോഴും കൈ പൊക്കാൻ പറ്റുന്നില്ലായിരുന്നു. പിന്നീട് എംആർഎ സ്കാൻ എടുത്ത് നോക്കിയപ്പോൾ പേശികളൊക്കെ…

    Read More »
Back to top button
error: