Month: September 2025
-
Breaking News
വളരെ നന്നായി! ഇന്ത്യയ്ക്കു മേലുള്ള ട്രംപിന്റെ അധിക തീരുവയ്ക്ക് പിന്തുണയുമായി സെലന്‍സ്‌കി
കീവ്: ഇന്ത്യയ്‌ക്കെതിരെ അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ ട്രംപ് എടുത്ത തീരുമാനം ശരിയാണെന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം. റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധത്തിന് ട്രംപ് ഒരുങ്ങുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. യുഎസ് മാധ്യമമായ എബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് സെലന്‍സ്‌കി ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ചത്. ”റഷ്യയുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തിയത് ശരിയായ തീരുമാനമാണ്”, സെലന്‍സ്‌കി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും തമ്മിലുണ്ടായ കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സെലന്‍സികിയുടെ പ്രതികരണം. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്ക്കുമേല്‍ ട്രംപ് അധികത്തീരുവ ചുമത്തിയത്. യുക്രെയ്‌നിനെതിരായ ആക്രമണങ്ങള്‍ തുടരുന്ന റഷ്യ കൂടുതല്‍ ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. അതേസമയം, റഷ്യയുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ശ്രമം തുടരുകയണ്. കഴിഞ്ഞ മാസം സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » -
Breaking News
വാ തുറന്നാൽ വർഗീയ വിഷം തുപ്പുന്ന വെള്ളാപ്പള്ളിയെങ്ങനെ ജാതി- വർഗീയതക്കെതിരെ നിലകൊണ്ട ഈ നാടിന്റെ മുഴുവൻ അഭിമാനമായ ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവാകും?… പിണറായി- വെള്ളപ്പള്ളി അവിശുദ്ധ കൂട്ടുകെട്ട് എന്തിനു വേണ്ടി?
ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ ആളുകളെ പ്രലോഭിപ്പിച്ചും പ്രേരിപ്പിച്ചും മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യാനികളിലെ ഒരു വിഭാഗം ആണെന്ന് വെള്ളാപ്പള്ളി പറഞ്ഞത് മൂന്നു മാസങ്ങൾക്ക് മുൻപാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ മലപ്പുറം പ്രത്യേക രാജ്യമാണെന്നും അവിടെ സ്വതന്ത്രമായി ജീവിക്കാൻ ആകില്ലെന്നും പറഞ്ഞതും ഇതേ വെള്ളാപ്പള്ളിയാണ്. വർത്തമാനകാല കേരളത്തിൽ വെള്ളാപ്പള്ളിയോളം വിദ്വേഷം പ്രസംഗിച്ച, മനുഷ്യർക്കിടയിൽ വർഗീയത പരത്തിയ മറ്റൊരു സാമുദായിക നേതാവുവില്ല, ഒരുപക്ഷെ കേരളത്തിന്റെ ചരിത്രത്തിൽ പോലും ഈ വിധം കേരള സമൂഹത്തിൽ വിദ്വേഷം കുത്തിവെച്ച മറ്റൊരു സാമുദായിക നേതാവ് ഉണ്ടാവാൻ ഇടയില്ല. ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്ന മഹത്തായ ഒരു സംഘടനയുടെ തലപ്പത്തിരുന്നു കൊണ്ടാണ് വെള്ളാപ്പള്ളി ഈ നെറികെട്ട ഏർപ്പാടുകൾ മുഴുവൻ പറഞ്ഞു കൂട്ടുന്നത്. പൊതു സമൂഹത്തിന്റെ ഐക്യം തകർക്കുന്ന മനുഷ്യരെ വർഗീയമായി വേർതിരിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾക്ക് എന്നും കുടപിടിക്കുന്ന സമീപനമാണ് ഈ സംസ്ഥാനത്തെ സർക്കാർ സ്വീകരിച്ചു പോന്നിട്ടുള്ളത്. ഒന്നു വീതം മൂന്നു നേരം വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി…
Read More » -
Breaking News
ക്രിമിനല്‍ കേസില്‍ നേരിട്ട് മുന്‍കൂര്‍ ജാമ്യം; മറ്റൊരിടത്തും കാണാനാകില്ല; കേരള ഹൈക്കോടതിയെ കുടഞ്ഞ് സുപ്രീം കോടതി; രജിസ്ട്രാര്‍ക്ക് നോട്ടീസ് അയച്ചു
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യ ഹർജികൾ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിയെ വിമർശിച്ച് സുപ്രീം കോടതി. രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി നിലനിൽക്കുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഹൈക്കോടതി രജിസ്ട്രാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. അമികസ്ക്യൂരിയായി സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറയെ കോടതി നിയമിച്ചു. കേരളത്തിൽ നിന്നുള്ള ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ആണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതി നടപടിയെ വിമർശിച്ചത്. ബിഎൻഎസ്എസിന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയിൽ മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി ഇല്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സന്ദീപ് മേത്ത ചൂണ്ടിക്കാട്ടി. ക്രിമിനൽ കേസുകളിലെ വസ്തുതകൾ അറിയാവുന്നത് സെഷൻസ് കോടതിയിലാണ്. പലപ്പോഴും ഹൈക്കോടതികൾക്ക് കേസുകളുടെ പൂർണ്ണമായ…
Read More » -
Breaking News
പോസ്റ്റുകള്‍ തയാറാക്കുന്നത് പാര്‍ട്ടി അനുഭാവികളായ പ്രഫഷണലുകള്‍; വിവാദ ‘ബീഡി’ പോസ്റ്റിന്റെ പേരില്‍ ബല്‍റാം രാജിവച്ചിട്ടില്ലെന്ന് സണ്ണി ജോസഫ്; പാര്‍ട്ടി നടപടി എടുത്തിട്ടുമില്ല; പിന്തുണയുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം: ബിഹാറുമായി ബന്ധപ്പെട്ട വിവാദ എക്‌സ് പോസ്റ്റിന് പിന്നാലെ വി.ടി. ബല്‍റാം രാജി വയ്ക്കുകയോ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുക്കുകയോ ചെയ്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കെപിസിസി വൈസ് പ്രസിഡന്റായ ബല്‍റാം അധിക ചുമതലയായി വഹിക്കുന്ന ഡിഎംസി (ഡിജിറ്റല്‍ മീഡിയാ സെല്‍) ചെയര്‍മാന്‍ പദവിയില്‍ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ പാര്‍ട്ടിയുടെ അജണ്ടയിലുണ്ടെന്നും സണ്ണി ജോസഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ (ഡിഎംസി) ഭാഗമായി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാര്‍ട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷണലുകളാണെന്ന് സണ്ണി ജോസഫ് പ്രസ്താവനയില്‍ പറഞ്ഞു. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ തയ്യാറാക്കുക എന്നതാണ് അവര്‍ക്ക് നല്‍കിയ ചുമതല. ദേശീയ വിഷയങ്ങളില്‍ പോസ്റ്റുകള്‍ തയ്യാറാക്കുമ്പോള്‍ എഐസിസിയുടെ നിലപാടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി…
Read More » -
Breaking News
ജി.എസ്.ടി. നിരക്കില്‍ ഓണം വില്‍പന കുറഞ്ഞെന്ന് വ്യാപാരികള്‍; ടിവി മുതല്‍ എസിവരെയുള്ള കച്ചവടം തിരിച്ചടിച്ചു; സെപ്റ്റംബര്‍ 22 മുതല്‍ നികുതി കുറയുക 10 ശതമാനം; ഡിസ്‌കൗണ്ടുകള്‍ പരിഗണിച്ചാല്‍ ഓണക്കാലത്ത് വാങ്ങുന്നത് ലാഭമെന്നു വ്യാപാരികള്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച നികുതി പരിഷ്‌കാരത്തില്‍ തിരിച്ചടി കിട്ടിയത് ഓണം വിപണിക്ക്. സെപ്റ്റംബര്‍ 22നു പ്രാബല്യത്തില്‍ വരുന്ന പുതിയ ജി.എസ്.ടി. നിരക്കുകള്‍ മുന്നില്‍കണ്ട് ജനം പര്‍ച്ചേസുകള്‍ മാറ്റിവച്ചതാണ് കാരണം. ഇതേത്തുടര്‍ന്ന് ഓണം വില്‍പനയില്‍ കാര്യമായ ഇടവുണ്ടായെന്നു സംസ്ഥാനത്തെ മുന്‍നിര വ്യാപാരികള്‍ പറഞ്ഞു. സാധാരണഗതിയില്‍ ഓണത്തോട് അനുബന്ധിച്ചാണ് അടുത്ത ഒരുവര്‍ഷത്തെ വ്യാപാരങ്ങള്‍ക്കുള്ള ആക്കം കൂടുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി യുഎസ് നികുതി പരിഷ്‌കാരങ്ങള്‍ എത്തിയതും ഇതിന്റെ തിരിച്ചടി മറികടക്കാന്‍ ജി.എസ്.ടി. നിരക്കുകള്‍ 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കിയതും വില്‍പനയെ ബാധിച്ചു. ജി.എസ്.ടി. പരിധിയില്‍വരുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും പത്തുശതമാനം വിലക്കുറവുണ്ടാകുമെന്നു മുന്നില്‍കണ്ടാണ് ഇടപാടുകള്‍ അല്‍പം നീട്ടിവയ്ക്കുന്നത്. ഉയര്‍ന്ന വിലയുള്ള ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍, ടെലിവിഷനുകള്‍, എയര്‍കണ്ടീഷനുകള്‍, റഫ്രിജറേറ്ററുകള്‍, ഡിഷ്‌വാഷര്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയുടെ വില പുതിയ നിരക്ക് അനുസരിച്ച് 5 മുതല്‍ 18 ശതമാനത്തിന് ഇടയില്‍ വരും. ഇതിനെല്ലാം മുമ്പ് 28 ശതമാനം ജി.എസ്.ടിയാണ് ഈടാക്കിയിരുന്നത്. ഓണത്തിനു മുന്നോടിയായി സെപ്റ്റംബര്‍ മൂന്നിനാണ് കേന്ദ്ര ധനമന്ത്രി നിര്‍മല…
Read More » -
Breaking News
കശ്മീരിലെ തിരിച്ചറിയാത്ത കുഴിമാടങ്ങളില്‍ 90 ശതമാനവും ഭീകരരുടേത്
വടക്കന്‍ കശ്മീരിലെ തിരിച്ചറിയാന്‍ കഴിയാത്ത 4056 കുഴിമാടങ്ങളില്‍ തൊണ്ണൂറ് ശതമാനവും ഭീകരരുടേതാണെന്ന് പഠന റിപ്പോര്‍ട്ട്. സേവ് യൂത്ത് സേവ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ എന്ന കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ നടത്തിയ അണ്‍റാവലിങ് ദ ട്രൂത്ത്: എ ക്രിട്ടിക്കല്‍ സ്റ്റഡി ഒഫ് അണ്‍മാര്‍ക്ക്ഡ് ആന്‍ഡ് അണ്‍ഐഡന്റിഫൈഡ് ഗ്രേവ്സ് ഇന്‍ കശ്മീര്‍ വാലി പഠനത്തിലാണ് വ്യക്തമാക്കുന്നത്. വജാഹദ് ഫാറൂഖ് ഭട്ട്, സാഹിദ് സുല്‍ത്താന്‍, ഇര്‍ഷാദ് അഹമ്മദ് ഭട്ട്, അനിഖ നാസിര്‍, മുദ്ദാസിര്‍ അഹമ്മദ് ദര്‍, ഷാബിര്‍ അഹമ്മദ് എന്നിവര്‍ നയിച്ച ഗവേഷകര്‍ 373ഓളം ശ്മശാനങ്ങളില്‍ നേരിട്ട് നടത്തിയ അന്വേഷണങ്ങളാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം. അതിര്‍ത്തി ജില്ലകളായ വടക്കന്‍ കശ്മീരിലുള്ള ബാരാമുള്ള, കുപ്പ്വാര, ബന്ദിപോര എന്നിവിടങ്ങളിലും സെന്‍ട്രല്‍ കശ്മീരിലെ ഗന്ദേര്‍ബാലിലുമാണ് ഇവര്‍ പഠനം നടത്തിയത്. ജനങ്ങള്‍ ഫണ്ട് ചെയ്യുന്ന ഈ സംഘടന അവരുടെ ഉദ്യമം ആരംഭിച്ചത് 2018ലാണ്. 2024ല്‍ ഗ്രൗണ്ട് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി. ഇതിന് ശേഷം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാനായി ഇതിന്റെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയാണ്…
Read More » -
Breaking News
കാവിയിട്ട ഫ്രോഡുകളെ പൊക്കാന്‍ ‘ഓപ്പറേഷന്‍ കാലനേമി’; ഉത്തരാഖണ്ഡില്‍ പിടിലിയാത് 14 പേര്‍, അറസ്റ്റിലായവരില്‍ ബംഗ്ലാദേശികളും
ഡെറാഡൂണ്‍: മതവിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്ന വ്യാജ സന്യാസിമാരെ പിടികൂടാനുള്ള ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പരിപാടിയായ ഓപ്പറേഷന്‍ കാലനേമിയില്‍ ഇതുവരെ അറസ്റ്റിലായത് 14 പേര്‍. ഇവരില്‍ ബംഗ്ലാദേശികളുമുണ്ട്. സംസ്ഥാനത്ത് 5500 ലധികം പേരെ പൊലീസ് ചോദ്യം ചെയ്തതായും ഇതില്‍ 1182 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ഐജി നിലേഷ് ആനന്ദ് ഭരാനെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം ജൂലൈയിലാണ് ഉത്തരാഖണ്ഡ് പൊലീസ് ഓപ്പറേഷന്‍ കാലനേമി ആരംഭിച്ചത്. ഓഗസ്റ്റില്‍ സംസ്ഥാനത്ത് 4000 പേരെ ചോദ്യം ചെയ്യുകയും 300 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഹരിദ്വാറില്‍ 2,704 പേരെ ചോദ്യം ചെയ്തു. അവരില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു. ഡെറാഡൂണില്‍ മാത്രം 922 പേരെയാണ് ചോദ്യം ചെയ്തത്. ഇതില്‍ അഞ്ച് പേര്‍ വ്യാജന്‍മാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ ഒരാള്‍ വ്യാജ രേഖകളുടെ സഹായത്തോടെ കഴിഞ്ഞ എട്ട് വര്‍ഷമായി ഡോ. അമിത് കുമാര്‍ എന്ന പേരില്‍ താമസിക്കുന്ന ബംഗ്ലാദേശി പൗരനാണെന്ന് കണ്ടെത്തി. കശ്മീരിലെ അനന്ത്നാഗില്‍ ഇഫ്രാസ്…
Read More » -
Breaking News
‘ഒരായിരം നന്ദി, യമ്മി സ്വന്തമാണെന്നു സമ്മതിച്ചതിന്, വെള്ളടത്ത് മുഹമ്മദ് സ്വന്തം ബിനാമിയാണെന്ന് സമ്മതിച്ചതിന്’; പി.കെ. ഫിറോസിന് വീണ്ടും മറുപടിയുമായി കെ.ടി. ജലീല്‍; സോഷ്യല്‍ മീഡിയയില്‍ തിരിച്ചടിച്ച് അണികളും
മലപ്പുറം: കെ.ടി ജലീല്‍ എംഎല്‍എ പാലക്കാട് കൊപ്പത്തെ യമ്മി ഫ്രൈഡ് ചിക്കന്‍ കടയിലെത്തി ഭക്ഷണം കഴിച്ചതിന്‍റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഇട്ട പോസ്റ്റിനു മറുപടിയുമായി വീണ്ടും ജലീല്‍. ‘ഒരായിരം നന്ദി: പട്ടാമ്പിക്കടുത്ത കൊപ്പത്തെ “Yummi Fried Chicken” ഷോപ്പ് തൻ്റേതാണെന്ന് (പി.കെ ഫിറോസിൻ്റേതാണെന്ന്) സമ്മതിച്ചതിന് എന്നതാണ് പോസ്റ്റിന്റെ ഉള്ളടക്കം. തിരുനാവായക്കാരൻ വെള്ളടത്ത് മുഹമ്മദ് അഷ്റഫ് സ്വന്തം ബിനാമിയാണെന്ന് അംഗീകരിച്ചതിനും നന്ദി എന്ന കുറിപ്പിനൊപ്പം എന്‍ബി ആയി വീണ്ടും ചില കാര്യങ്ങള്‍ കൂടി ജലീല്‍ പറയുന്നു. NB-കത്വ-ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിൻ്റെ നനവ് ഞാനാ ഷോപ്പിൻ്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു. “ധോത്തി ചാലഞ്ചിൽ” പററിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നിൽക്കുന്നത് മനസ്സിനെ വല്ലാതെ മഥിച്ചു എന്നു കൂടി പരിഹാസരൂപേണ ചേര്‍ത്താണ് ജലീലിന്‍റെ പോസ്റ്റ്. കഴിഞ്ഞ ദിവസം ജലീൽ നടത്തിയ വാർത്താസമ്മേളനത്തിൽ കൊപ്പത്തെ ‘യമ്മി’ ഷോപ്പിൽ ഫിറോസിന് ഷെയറുണ്ട് എന്ന് ആരോപിച്ചിരുന്നു. അവിടത്തെ യൂത്ത്…
Read More » -
Breaking News
മരിക്കാന്‍ പോകുന്നുവെന്ന് അമ്മയ്ക്ക് സന്ദേശം; പിന്നാലെ നവവധു മരിച്ചനിലയില്‍, പ്രണയവിവാഹം 4 മാസം മുന്‍പ്
കാസര്‍കോട്: നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ.നന്ദനയെയാണ് (21) ഞായറാഴ്ച ഉച്ചയ്ക്കു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ്. രാവിലെ താന്‍ മരിക്കാന്‍ പോവുകയാണെന്ന ഫോണ്‍ സന്ദേശം നന്ദന, അമ്മ സീനയ്ക്ക് അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടന്‍ ഭര്‍തൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. മുട്ടിയിട്ടും തുറക്കാത്തതിനാല്‍ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. മേല്‍പറമ്പ് പൊലീസ് കേസെടുത്തു. ആര്‍ഡിഒ ബിനു ജോസഫ്, എസ്‌ഐ കെ.എന്‍.സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
Read More » -
Breaking News
മന്ത്രിമാര്‍ക്ക് ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ട്, പക്ഷേ ബഹുഭാര്യത്വം എതിര്‍ക്കും; അധിക്ഷേപവുമായി സമസ്ത നേതാവ്
കോഴിക്കോട്: മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരേ അധിക്ഷേപ പരാമര്‍ശവുമായി സമസ്ത ഇകെ വിഭാഗം നേതാവും മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ നദ്വി. പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യക്കു പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്നാണ് ബഹാഉദ്ദീന്‍ നദ്വിയുടെ പരാമര്‍ശം. ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍, വൈഫ് ഇന്‍ചാര്‍ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈയുയര്‍ത്താന്‍ പറഞ്ഞാല്‍ ആരുമുണ്ടാവില്ലെന്നും ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ നൂറ്റാണ്ടില്‍ സജീവമായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തൊക്കെ പ്രവര്‍ത്തിച്ച നേതാവായിരുന്നു ഇഎംഎസ്. 11 വയസ്സുള്ളപ്പോഴാണ് ഇഎംഎസിന്റെ അമ്മയെ കെട്ടിച്ചത് (വിവാഹംചെയ്തത്). 15 നൂറ്റാണ്ട് പിന്നിലേക്കൊന്നും പോകേണ്ട. ഇത് 20-ാം നൂറ്റാണ്ടിലെ സംഭവമാണ്. ഇനി ബഹുഭാര്യത്വത്തെക്കുറിച്ച് പറഞ്ഞാല്‍, നമ്മുടെ നാട്ടിലെ മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒക്കെ ഒരു ഭാര്യ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇന്‍ ചാര്‍ജ് ഭാര്യമാര്‍ വേറെയുണ്ടാകും. വൈഫ് ഇന്‍ ചാര്‍ജ് എന്ന് അങ്ങനെ പേരു പറയില്ലെന്നുമാത്രം. ഇങ്ങനെ ഇല്ലാത്തവര്‍ കൈയുയര്‍ത്താന്‍ പറഞ്ഞാല്‍ എത്രയാളുകളുണ്ടാവും’ എന്നിങ്ങനെ പോവുന്നു…
Read More »