Month: September 2025
-
Breaking News
ഹൈദരാബാദിൽ 30 ഏക്കറിൽ ചേരികളുടെ ബ്രഹ്മാണ്ഡ സെറ്റ് ഒരുക്കി നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിനായി ഹൈദരാബാദിൽ നിർമ്മിക്കുന്ന ചേരികളുടെ സെറ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 30 ഏക്കർ വലുപ്പത്തിൽ നിർമ്മിക്കുന്ന ഈ ചേരി സെറ്റ് ഇന്ത്യയിൽ തന്നെ ഒരു ചിത്രത്തിനായി ഒരുക്കിയ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ്. 2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ബാഹുബലിക്ക് വേണ്ടി ഒരുക്കിയ മഹിഷ്മതി സാമ്രാജ്യത്തിൻ്റെ സെറ്റ് പോലെ അത്രയും വലിപ്പത്തിലാണ് ഈ ചിത്രത്തിന് വേണ്ടിയുള്ള ചേരികളുടെ…
Read More » -
Breaking News
വീട്ടിലെ എസി പൊട്ടിത്തെറിച്ച് മൂന്നു മരണം ; ഭര്‍ത്താവും ഭാര്യയും മകളും മരണമടഞ്ഞു ; ജനലിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മകന്‍ ഗുരുതരാവസ്ഥയില്‍, ജീവന്‍ നഷ്ടമായവയില്‍ വളര്‍ത്തുനായയുമുണ്ട്
ഫരീദാബാദ്: വീട്ടിനുള്ളില്‍ എ.സി. പൊട്ടിത്തെറിച്ച് ഫരീദാബാദില്‍ ഒരാളും ഭാര്യയും മകളും വളര്‍ത്തുനായയും മരിച്ചു. മകന്‍ ജനലില്‍ കൂടി പുറത്തേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടു. നാല് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് ഇടതൂര്‍ന്ന പുക രണ്ടാം നിലയിലേക്ക് വ്യാപിച്ചു. സച്ചിന്‍ കപൂര്‍, അദ്ദേഹത്തിന്റെ ഭാര്യ റിങ്കു കപൂര്‍, മകള്‍ സുജന്‍ കപൂര്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച കപൂര്‍ കുടുംബം ഉറങ്ങിക്കിടക്കുമ്പോള്‍ എയര്‍ കണ്ടീഷണറിന്റെ കംപ്രസ്സര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇവരുടെ വളര്‍ത്തുനായയും ജീവന്‍നഷ്ടപ്പെട്ടവരുടെ പട്ടികയിലുണ്ട്. പുലര്‍ച്ചെ 1:30 ഓടെ നാല് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സ്‌ഫോടനമുണ്ടായത്. ഈ സമയത്ത് കപൂര്‍ കുടുംബം ഉറങ്ങിക്കിടന്നിരുന്ന രണ്ടാം നിലയിലേക്ക് ഇടതൂര്‍ന്ന പുക വ്യാപിച്ചു. സംഭവം നടന്ന സമയത്ത് ഒന്നാം നിലയിലെ വീട് ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. സച്ചിനും റിങ്കു കപൂറും മകളും ശ്വാസംമുട്ടിയാണ് മരിച്ചത്. മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടന്ന മകന്‍ രക്ഷപ്പെടാനായി ജനല വഴി ചാടി. ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദം കേട്ടാണ് തങ്ങള്‍ ഉണര്‍ന്നതെന്ന്…
Read More » -
Breaking News
വോട്ടര്‍മാരെ വീണ്ടും പരിശോധിക്കുന്നതിനുള്ള ‘സാധുവായ’ 11 രേഖകളുടെ പട്ടികയില്‍ ആധാര്‍ കാര്‍ഡും ഉള്‍പ്പെടുത്തണം ; തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടു പ്പിന് മുന്നോടിയായി, വോട്ടര്‍മാരെ വീണ്ടും പരിശോധിക്കുന്നതിനുള്ള ‘സാധുവായ’ 11 രേഖക ളുടെ പട്ടികയില്‍ ആധാര്‍ കാര്‍ഡും ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി. തിങ്കളാഴ്ച നടന്ന ‘പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍’ കേസിലാണ് കോടതിയുടെ ഈ ഉത്തരവ്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച രാവിലെ കോടതിയില്‍ നടന്ന വാദത്തിനിടെ ജസ്റ്റിസുമാരായ സൂര്യ കാന്തും ജോയമല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച്, ഇലക്ട റല്‍ റോളിന്റെ ഭാഗമാകാനോ അതില്‍ നിന്ന് ഒഴിവാക്കാനോ ഉള്ള വ്യക്തിയുടെ തിരിച്ചറിയ ല്‍ രേഖയായി 12-ാമത്തെ രേഖയായി ആധാര്‍ കാര്‍ഡ് സ്വീകരിക്കണമെന്ന് വാക്കാല്‍ ഉത്തര വിട്ടു. കരട് വോട്ടര്‍ പട്ടികയിലുള്ള 7.24 കോടി വോട്ടര്‍മാരില്‍ 99.6 ശതമാനം പേരും ഇതിനകം രേഖ കള്‍ സമര്‍പ്പിച്ചെന്നും, ഇപ്പോള്‍ ആധാര്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് യാതൊരു പ്രയോജന വുമി ല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേ ദിയുടെ…
Read More » -
Breaking News
വിപണി പിടിക്കാന്‍ എന്തും ചെയ്യുന്ന ചൈന; വസ്ത്രങ്ങള്‍ മുതല്‍ ഇലക്‌ട്രോണിക്‌സ് വരെ; ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്ക് ഇന്ത്യന്‍ ഉത്പാദന രംഗത്തെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ്: ജി.എസ്.ടി. പരിഷ്‌കാരവും സ്വദേശി ബ്രാന്‍ഡും തിരിച്ചടി മുന്നില്‍കണ്ട്; അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിലെ ഇന്ത്യ
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള താരിഫ് പ്രശ്‌നത്തിനു പിന്നാലെ ‘സ്വദേശി’ സാമ്പത്തിക വാദവുമായി രംഗത്തുവന്ന മോദിക്കു ചൈനീസ് ബന്ധം തിരിച്ചടിയായേക്കും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ‘സ്വദേശി ബ്രാന്‍ഡു’കള്‍ പ്രോത്സാഹിപ്പിക്കണമെന്നും ആളുകള്‍ വാങ്ങണമെന്നും മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ചു ചില ബ്രാന്‍ഡുകള്‍ ‘സ്വദേശി’ പരസ്യങ്ങളടക്കം നല്‍കിത്തുടങ്ങി. എന്നാല്‍, അമേരിക്കയുമായി സമാന രീതിയില്‍ താരിഫ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ചൈന തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണു സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നത്. ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കാമ്പെയ്ന്‍ ആരംഭിച്ചത്. ഇവര്‍തന്നെ ഇപ്പോള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിപണി കീഴടക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇപ്പോഴുള്ള ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഗുണം ലഭിക്കാന്‍ ഏറെക്കാലമെടുക്കുമെന്നതും എസ്‌ജെഎം ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അമേരിക്കയിലേക്ക് ചൈന ഏറ്റവും കൂടുതല്‍ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, മെഷീനറികള്‍, തുണി എന്നിവ കയറ്റു മതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. ഇൗ ഉത്പന്നങ്ങളെല്ലാം അടുത്ത ഘട്ടത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കാണ് എത്തുക.…
Read More » -
Breaking News
അവിവാഹിതയായ നടി 40-ാം വയസില്‍ പ്രസവിച്ചു; ഇരട്ടകളില്‍ ഒരു കുഞ്ഞ് നഷ്ടമായി
വിവാഹിതയാവാതെ ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭിണിയായ കന്നഡ നടി ഭാവന രാമണ്ണ പ്രസവിച്ചു. 40കാരിയായ ഭാവനയ്ക്ക് ഇരട്ടകളാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രസവത്തില്‍ ഒരു കുഞ്ഞ് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്കാണ് ഭാവന ജന്മം നല്‍കിയത്. ഇതില്‍ ഒരു കുഞ്ഞ് മരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് മാസം അവസാനമാണ് ഭാവന പ്രസവിച്ചത്. ഗര്‍ഭകാലത്തിന്റെ മൂന്നാം ഘട്ടത്തില്‍ ഭാവനയ്ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പരിശോധനയില്‍ ഇരട്ടകുട്ടികളില്‍ ഒരാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് നടിയെ എട്ടാം മാസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാവന പ്രസവിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴാണ് വാര്‍ത്ത പുറത്തുവന്നത്. അമ്മയും ഒരു പെണ്‍കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം. 2025 ജൂലൈ നാലിനാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഭാവന അറിയിച്ചത്. ബീജദാനത്തിലൂടെയുള്ള ഐവിഎഫ് ചികിത്സയിലൂടെയാണ് 40കാരിയായ ഭാവന ഇരട്ടകളെ ഗര്‍ഭം ധരിച്ചത്. നിറവയറുമായി നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ഗര്‍ഭിണിയാണെന്ന് വിവരം അറിയിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു.…
Read More » -
Breaking News
കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നു; അതീവഗുരുതരമായ അധികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും നടത്തി; കോന്നി മുന്‍ സിഐ മധുബാബുവിനെതിരായ മുന്‍ എസ്പിയുടെ റിപ്പോര്‍ട്ട് പുറത്ത്
പത്തനംതിട്ട: എസ്എഫ്ഐ മുന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടിന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കോന്നി മുന്‍ സിഐ മധുബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ എസ്പി ഹരിശങ്കര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്. പത്തനംതിട്ട എസ്പിയായിരിക്കെ ഹരിശങ്കര്‍ ഡിജിപിക്ക് അയച്ച റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പരാതിക്കാരന്‍ ജയകൃഷ്ണനെ മധുബാബു ക്രൂരമായ ദേഹോപദ്രവം ഏല്‍പ്പിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ പരാതിക്കാരന്റെ മുഖത്തും മറ്റും പരിക്കേറ്റിരുന്നതായി വ്യക്തമാണ്. പരാതിക്കാരന്‍ കുറച്ചുനാള്‍ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ സിഐ മധുബാബു ആവര്‍ത്തിച്ച് ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മധുബാബു അതീവഗുരുതരമായ അധികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും നടത്തിയതായും മുന്‍ എസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് സേനയുടെ സല്‍പ്പേരിനുതന്നെ കളങ്കമുണ്ടാക്കുന്ന വിധത്തിലാണ് മധുബാബുവിന്റെ പ്രവൃത്തി. മധുബാബുവിനെതിരെ ശക്തമായ അച്ചടക്കനടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുന്നംകുളം, പീച്ചി പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച വിവരം പുറത്തുവന്നതിന് പിന്നാലെയായിരുന്നു എസ്എഫ്ഐ മുന്‍…
Read More » -
Breaking News
‘മറ്റൊരിടത്തും കാണാനാകില്ല’… ക്രിമിനല്‍ കേസുകളിലെ മുന്‍കൂര്‍ ജാമ്യം; കേരള ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതിലാണ് വിമര്‍ശനം. രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാനമായ സാഹചര്യം ഇല്ലെന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ വിഷയം പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ച പരമോന്നത കോടതി, കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസുമയച്ചു. കേരളത്തില്‍ നിന്നുള്ള ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ആണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതി നടപടിയെ വിമര്‍ശിച്ചത്. ബിഎന്‍എസ്എസിന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയില്‍ മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി ഇല്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സന്ദീപ്…
Read More » -
Breaking News
പീച്ചിയിലെ സ്‌റ്റേഷന്‍ മര്‍ദനം; പി.എം. രതീഷിന്റെ സസ്‌പെന്‍ഷന്‍ സാധ്യത തേടി പോലീസ് ഉന്നതര്‍; സസ്‌പെന്‍ഡ് ചെയ്‌തേക്കും; വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം
തൃശൂർ: പീച്ചിയിലെ സ്റ്റേഷൻ മർദ്ദനത്തിലും സസ്പെൻഷൻ സാധ്യത തേടി പൊലീസ്. മർദിച്ച സമയത്ത് എസ് ഐയായിരുന്ന പി എം രതീഷ് ഇപ്പോൾ കൊച്ചി കടവന്ത്ര സ്റ്റേഷനിൽ സിഐയാണ്. രതീഷിനെ പ്രാഥമികമായി സസ്പൻഡ് ചെയ്യാനാണ് ആലോചന. രതീഷിനെതിരായ അന്വേഷണ റിപ്പോർട്ട് ദക്ഷിണ മേഖല ഐജിയുടെ ഓഫിസിൽ എട്ടുമാസമായി കുരുങ്ങിക്കിടക്കുകയാണ്. ഈ ഫയൽ പരിശോധിച്ച് വേഗത്തിൽ തീരുമാനമെടുക്കാൻ ഡിജിപി നിർദ്ദേശം നൽകി. ഇതോടെ വിഷയത്തില്‍ ഐജി ശ്യാംസുന്ദർ ഇന്ന് തീരുമാനമെടുത്തേക്കും. ആദ്യം നടത്തിയ അന്വേഷണത്തിൽ ഇപ്പോൾ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ തെളിവായി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നാണ് പോലീസ് വിശദീകരിക്കുന്നത്. പരാതിക്കാരൻ വിവരാവകാശ കമ്മീഷനെ സമീപിച്ചത് മൂലം ഉണ്ടായ സാങ്കേതിക തടസമാണിതിന് കാരണം എന്നും പറയുന്നു. നിലവിൽ വിവരാവകാശ കമ്മിഷൻ ഉത്തരവ് വഴി സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ദൃശ്യം കൂടി തെളിവായി ഉൾപ്പെടുത്തി സസ്പെൻഡ് ചെയ്യാൻ ആകുമോ എന്നാണ് പരിശോധിക്കുന്നത്. 2023 മേയ് 24നാണ് പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരായ ഔസേപ്പിനെയും മകനെയും എസ്ഐയായിരുന്ന…
Read More »

