Month: September 2025
-
Breaking News
കോടിക്കിലുക്കത്തില്‍ ക്രിക്കറ്റ് ബോര്‍ഡ്: ബിസിസിഐയുടെ ആസ്തി കുതിച്ചുയര്‍ന്നു; അഞ്ചുവര്‍ഷത്തിനിടെ ഖജനാവില്‍ എത്തിയത് 14,627 കോടി; ആകെ ധനം 20,686 കോടി; നികുതിയായി നല്‍കിയത് 3000 കോടിയും
ബംഗളുരു: ക്രിക്കറ്റ് ജ്വരം ഇന്ത്യയില്‍ പടരുന്നതിന് അനുസരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആസ്തിയിലും വന്‍ കുതിപ്പെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ 12 മാസത്തിനിടെ ബിസിസിഐയുടെ ഖജനാവിലേക്ക് എത്തിയത് 20,686 കോടി രൂപയെന്ന് വിവിധ അസോസിയേഷനുകളുടെ ഗ്രൂപ്പുകളില്‍ പ്രചരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 28ന് നടക്കുന്ന ആനുവല്‍ ജനറല്‍ മീറ്റിംഗില്‍ ഇതു സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തുവരും. 2024ല്‍ നടന്ന ആനുവല്‍ ജനറല്‍ മീറ്റിംഗില്‍ 2019ല്‍ ഉണ്ടായിരുന്ന ബാലന്‍സ് 6059 കോടിയായിരുന്നെങ്കില്‍ നിലവില്‍ 20,686 ആണെന്നാണ് സെക്രട്ടറി വെളിപ്പെടുത്തിയത്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കു നല്‍കിയതിനുശേഷമുള്ള തുകയാണിതെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി. അഞ്ചുവര്‍ഷത്തിനിടെ ബിസിസിഐയുടെ അക്കൗണ്ടിലേക്ക് എത്തിയത് 14,627 കോടിരൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 4193 കോടിരൂപയുടെ വര്‍ധനയുമുണ്ടായി. 2019നു ശേഷം ജനറല്‍ ഫണ്ട് 3906 കോടിയില്‍നിന്ന് 7988 കോടിയായും ഉയര്‍ന്നിട്ടുണ്ട്. ആദായ നികുതിയടയ്ക്കുന്നില്ലെന്ന വിമര്‍ശനത്തിനും ബിസിസിഐ മറുപടി നല്‍കിയിട്ടുണ്ട്. വിവിധ ട്രിബ്യൂണലുകളില്‍ അപ്പീല്‍ നല്‍കുന്നതിനു മൂവായിരം കോടിയോളം ചെലവിടുന്നുണ്ട്. ഇതോടൊപ്പം 3150 കോടിരൂപ കഴിഞ്ഞ…
Read More » -
Breaking News
കുടിച്ചോണം!!! 12 ദിവസം വിറ്റത് 920 കോടിയുടെ മദ്യം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.34% വര്‍ധന
കൊച്ചി: ഓണക്കാലത്തെ മദ്യ വില്‍പനയില്‍ ഇത്തവണയും റെക്കോര്‍ഡിട്ട് കേരളം. 920.74 കോടി രൂപയുടെ മദ്യമാണ് ഓണം ആഘോഷ ദിനങ്ങളില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബെവ്‌കോ) സംസ്ഥാനത്ത് വിറ്റഴിച്ചത്. 2024 ലെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. 842.07 കോടി രൂപയുടെ മദ്യമായിരുന്നു 2024 ലെ ഓണക്കാലത്ത് വിറ്റഴിഞ്ഞത്. ഉത്രാടം ദിനത്തിലാണ് സീസണിലെ ഏറ്റവും വലിയ മദ്യ വില്‍പ്പന നടന്നത്. 137.64 കോടി രൂപയാണ് ഉത്രാട ദിനത്തിലെ ബെവ്‌കോയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം 126.01 കോടി രൂപയായിരുന്നു ഇത്. മുന്‍വര്‍ഷത്തേക്കാള്‍ 9.23 ശതമാനം വര്‍ധനയാണ് ഇത്തവണ നേടിയത്. തിരുവോണം ദിനത്തില്‍ ബെവ്‌കോ ഔട്ട്ലറ്റുകള്‍ തുറന്നിരുന്നില്ല. അവിട്ടം ദിനത്തില്‍ 94.36 കോടി രൂപയുടെ മദ്യവും വില്‍പന നടത്തി. 2024 ല്‍ 65.25 കോടി രൂപയായിരുന്നു അവിട്ടം ദിനത്തിലെ വില്‍പന. ബെവ്കോയുടെ ആറ് ഷോപ്പുകളില്‍ ഒരു കോടിയിലധികം രൂപയുടെ വില്‍പ്പന ലഭിച്ചതായും സൂപ്പര്‍ പ്രീമിയം ഷോപ്പില്‍ മാത്രം 67 ലക്ഷം…
Read More » -
Breaking News
സമ്മര്‍ദം കുറയ്ക്കുന്നതിനും ലൈംഗികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും 5 പൊടിക്കൈകള്‍…
മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ലൈംഗികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 4 ലോക ലൈംഗികാരോഗ്യ ദിനമായി ആചരിക്കുന്നു. ലൈംഗിക നീതി എന്നതാണ് ഈ വര്‍ഷത്തെ ലോക ലൈംഗികാരോഗ്യ ദിനത്തിന്റെ പ്രമേയം. ഇമെയിലുകളുടെ കൂമ്പാരം, അവസാനിക്കാത്ത ഫോണ്‍ കോളുകള്‍, അമിതമായ സോഷ്യല്‍ മീഡിയ ആസക്തി എന്നിവയിലൂടെ നമ്മുടെ ദിവസങ്ങളില്‍ സമ്മര്‍ദത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ജീവിതശൈലിയില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. പ്രൊഫഷണല്‍ പ്രശ്‌നങ്ങള്‍ മുതല്‍ വ്യക്തിപരമായ ജോലികള്‍ വരെ നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല ലൈംഗിക ജീവിതത്തെയും വലിയ തോതില്‍ ബാധിക്കുന്നു. നിങ്ങളുടെ സമ്മര്‍ദ നില കുറയ്ക്കുന്നതിനും മികച്ച ലൈംഗികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന ചില ഉപയോഗപ്രദമായ വഴികളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക: ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, ധാതുക്കള്‍ എന്നിവ നല്‍കുന്നത് സമ്മര്‍ദ്ദ നില നിലനിര്‍ത്താനും ആരോഗ്യകരമായ ബന്ധത്തിനുള്ള ഊര്‍ജ്ജവും മാനസികാവസ്ഥയും വര്‍ദ്ധിപ്പിക്കാനും സഹായിക്കും. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ,…
Read More » -
Breaking News
താരിഫ് യുദ്ധം പുതിയ തലത്തിലേക്ക്? റഷ്യയില്‍ അടുത്തഘട്ട ഉപരോധം ഏര്‍പ്പെടുത്താന്‍ ട്രംപ്; ഇന്ത്യയെ കൂടി ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: യുക്രെയ്‌നില്‍ റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ അടുത്തഘട്ട ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയെ കൂടി ബാധിക്കുന്ന തരത്തിലുള്ള ഉപരോധമാണ് ട്രംപ് ഏര്‍പ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളോട് അമേരിക്കയെ പിന്തുണയ്ക്കാനും ട്രംപ് ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കിലെ യുഎസ് ഓപ്പണിനായി പുറപ്പെടുന്നതിന് മുമ്പ് വൈറ്റ് ഹൗസിന് പുറത്തുവെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായായിരുന്നു ട്രംപിന്റെ പ്രതികരണം. ട്രംപിന്റെ പ്രതികരണത്തിന് മുമ്പ് തന്നെ റഷ്യയിലും ഇന്ത്യയടക്കം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്കും അമേരിക്ക കൂടുതല്‍ താരിഫ് പ്രഖ്യാപിക്കുമെന്നുള്ള സൂചനകളുണ്ടായിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്ക് മേല്‍ കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ്സ് പ്രഖ്യാപിച്ചിരുന്നു. അത്തരമൊരു ഉപരോധം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ യുക്രെയ്നുമായുള്ള ചര്‍ച്ചയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ പ്രേരിപ്പിക്കാന്‍ സാധിക്കുകയുള്ളുവെന്നായിരുന്നു സ്‌കോട്ട് പറഞ്ഞത്. നേരത്തേ അലാസ്‌കയില്‍ ട്രംപിന്റെ മധ്യസ്ഥതയില്‍ പുടിനുമായി ചര്‍ച്ച നടത്തിയിട്ടും സമാധാനം കൊണ്ടുവരാനുള്ള ട്രംപിന്റെ മധ്യസ്ഥത ഫലവത്തായിരുന്നില്ല. താരിഫ് യുദ്ധത്തിനിടയില്‍ ഇന്ത്യന്‍…
Read More » -
Breaking News
ഓസി കൂടത്തായി! വിഷക്കൂണ്‍ കറിവച്ച് ഭര്‍ത്താവിന്റെ വീട്ടുകാരെ തുടച്ചുനീക്കി; വീട്ടമ്മയ്ക്ക് പരോളില്ലാതെ 33 വര്‍ഷം തടവ്
കാന്‍ബറ: കറിയില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിന്റെ ബന്ധുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഓസ്‌ട്രേയിലയന്‍ വനിതയ്ക്ക് ജീവപര്യന്തം തടവ്. 50 കാരിയായ എറിന്‍ പാറ്റേഴ്‌സണ്‍ 33 വര്‍ഷം പരോളില്ലാതെ ജയില്‍ വാസം അനുഷ്ടിക്കണം എന്നാണ് ഓസ്ട്രേലിയന്‍ സുപ്രീം കോടതിയുടെ വിധി. അതിവിദഗ്ധമായി കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഭവത്തില്‍ സ്ത്രീ കുറ്റക്കാരിയെന്ന് ഓസ്‌ട്രേയിലയന്‍ സുപ്രീം കോടതി ജൂലൈ 26 കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. കേസ് വിധി പറയാനായി കോടതി പരിഗണിച്ചപ്പോള്‍ എറിന്‍ പാറ്റേഴ്‌സണ്‍ ഭൂരിഭാഗം സമയവും കണ്ണടച്ച് ഇരിക്കുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശിക്ഷ വിധിച്ചതിന് ശേഷം മാത്രമായിരുന്നു അവര്‍ കണ്ണ് തുറന്നത്. ഗുരുതരമായ കുറ്റമാണ് എറിന്‍ പാറ്റേഴ്‌സണ്‍ ചെയ്തത് എന്ന് വിലയിരുത്തിയാണ് കോടതിയുടെ വിധി. കൂട്ടക്കൊല നടത്തുന്നതിനായി വലിയ ആസൂത്രണം നടത്തി, തെളിവുകള്‍ നശിപ്പിച്ചു, കുടുംബത്തോട് വിശ്വാസ വഞ്ചനകാട്ടി തുടങ്ങിയ വിലയിരുത്തലോടെയായിരുന്നു ജസ്റ്റിസ് ബീല്‍ ശിക്ഷ വിധിച്ചത്. 2023-ലാണ് ലോകത്തെ നടുക്കിയ കുട്ടക്കൊലയുടെ വാര്‍ത്ത പുറത്തറിഞ്ഞത്. ബന്ധുക്കളെ…
Read More » -
Breaking News
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; പിന്തുണ ഉറപ്പാക്കാന്‍ ഇരുപക്ഷവും, സി.പി.ആറിന് വ്യക്തമായ മേല്‍ക്കൈ
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ, പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണ-പ്രതിപക്ഷ മുന്നണികള്‍. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ്. രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി. മോദിയാണ് റിട്ടേണിങ് ഓഫീസര്‍. വൈകിട്ട് ആറിന് വോട്ടെണ്ണല്‍ തുടങ്ങും. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ചേരുന്ന ഇലക്ടറല്‍ കോളേജ് അംഗങ്ങളാണ് വോട്ടര്‍മാര്‍. എന്‍ഡിഎ സ്ഥാനാര്‍ഥി മഹാരാഷ്ട്രാ ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ സ്ഥാനാര്‍ഥി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയും കക്ഷിനേതാക്കളെയും എംപിമാരെയും നേരില്‍ക്കണ്ട് പിന്തുണതേടി. സി.പി. രാധാകൃഷ്ണന് വ്യക്തമായ മേല്‍ക്കൈയുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയുമുണ്ട്. അപ്രതീക്ഷിത കോണുകളില്‍നിന്ന് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡി. ഏഴ് അംഗങ്ങളുള്ള ബിജെഡി, നാല് അംഗങ്ങളുള്ള ബിആര്‍എസ്, ഓരോ അംഗങ്ങള്‍ വീതമുള്ള അകാലിദള്‍ അടക്കം മൂന്നു പാര്‍ട്ടികള്‍ മൂന്നു സ്വതന്ത്രന്‍മാര്‍ എന്നിവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. 788 പേരാണ് ഇലക്ടറല്‍ കോളേജിലുള്ളത്. ഒഴിവുകള്‍ മാറ്റിനിര്‍ത്തിയാല്‍…
Read More » -
Breaking News
ഏഷ്യ കപ്പില്‍ മുത്തമിടുക ആരാകും? ടെസ്റ്റ് ക്രിക്കറ്റ് ഫലം കൃത്യമായി പ്രവചിച്ച ദിനേശ് കാര്‍ത്തിക് പറയുന്നത് ഇങ്ങനെ; ടോപ് സ്‌കോറര്‍, വിക്കറ്റ് വേട്ടക്കാരന്‍ എന്നിവര്‍ ഇന്ത്യന്‍ കളിക്കാര്‍; ഇതിലൊന്നും സഞ്ജു ഇല്ല!
ന്യൂഡല്‍ഹി: ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ പൂര്‍ത്തിയാക്കിയ ടെസ്റ്റ് ടൂര്‍ണമെന്റ് 2-2ന് അവസാനിക്കുമെന്നു കൃത്യമായി പ്രവചിച്ച ദിനേശ് കാര്‍ത്തിക്ക് ഏഷ്യ കപ്പിനെക്കുറിച്ചുള്ള പ്രവചനവുമായും രംഗത്ത്. ടൂര്‍ണമെന്റിലെ ജേതാവ്, ടോപ്സ്‌കോറര്‍, വിക്കറ്റ് വേട്ടക്കാരന്‍ എന്നിവയെ കുറിച്ചാണു പ്രവചനം. ക്രിക്ക്ബസിന്റെ പരിപാടിയില്‍ പങ്കെടുത്താണ് കാര്‍ത്തിക്കിന്റെ വാക്കുകള്‍. എട്ടു ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റിലെ നിലവിലെ ചാംപ്യന്‍മാര്‍ ഇന്ത്യയാണ്. 2023ല്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം. പാകിസ്താനോടൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഹോങ്കോങ് എന്നിവരുമുണ്ട്. ടോപ്സ്‌കോറര്‍, വിക്കറ്റ് വേട്ടക്കാരന്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലായിരിക്കും ഏഷ്യാ കപ്പില്‍ ഇത്തവണത്തെ റണ്‍വേട്ടക്കാരനാവുകയെന്നു കാര്‍ത്തിക് പറയുന്നു. ഇംഗ്ലണ്ടുമായി സമാപിച്ച കഴിഞ്ഞ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും അദ്ദേഹമായിരുന്നു ടോപ്സ്‌കോറര്‍. 75ന് മുകളില്‍ ശരാശരിയില്‍ നാലു സെഞ്ച്വറികളടക്കം ഗില്‍ വാരിക്കൂട്ടിയത് 754 റണ്‍സാണ്. ഒരു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷമാണ്…
Read More » -
Breaking News
ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു, കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍പോയി മടങ്ങുന്നതിനിടെ ദുരന്തം
കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍പോയി മടങ്ങും വഴി ട്രെയിനില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30ന് ട്രെയിന്‍ തെങ്കാശിയില്‍ എത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പ്രിന്‍സ്. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. കെഎസ്?സി, കേരള യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിന്‍സ് ലൂക്കോസ്. കോട്ടയം പെരുമ്പയിക്കാട് സ്വദേശിയാണ്.
Read More » -
Breaking News
ഹമാസിന് അന്ത്യശാസനവുമായി ട്രംപ്; ‘ബന്ദികളെ തിരിച്ചെത്തിക്കേണ്ടത് എല്ലാവരുടെയും ആവശ്യം, കരാര്‍ അംഗീകരിക്കാനുള്ള ഒരേയൊരു അവസരം’; നടപടിക്കു മുന്നോടിയായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ഇസ്രയേല്‍ സന്ദര്‍ശിച്ചു
ന്യൂയോര്‍ക്ക്: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള അന്തിമ യുദ്ധം ഇസ്രായേല്‍ കടുപ്പിച്ചതിനു പിന്നാലെ ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്. ‘ബന്ദികളെ തിരിച്ചെത്തിക്കുക എല്ലാവരുടെയും ആവശ്യമാണ്. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അതിന്റെ ഫലമെന്താകുമെന്നു ഹമാസിനു നന്നായി അറിയാ’മെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കാതെയാണ് ട്രംപിന്റെ അന്ത്യശാസനം. നിലവില്‍ 48 ബന്ദികള്‍ ഹമാസിന്റെ പിടിയിലുണ്ട്. ഇതില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണു കണക്കാക്കുന്നത്. ഇസ്രയേല്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇനി ഹമാസിന്റെ ഭാഗത്തുനിന്നാണ് പ്രതികരണമുണ്ടാകേണ്ടത്. എല്ലാവരും ആവശ്യപ്പെടുന്നതു യുദ്ധം അവസാനിപ്പിക്കാനാണ്. എല്ലാവരും ആവശ്യപ്പെടുന്നത് ബന്ദികളെ തിരിച്ചെത്തിക്കാനാണ്. കരാര്‍ അംഗീകരിക്കാനുള്ള ഒരേയൊരു അവസരമാണിത്. ഞാന്‍ നേരത്തേയും ഹമാസിനു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത് അവസാന മുന്നറിയിപ്പാണ്. ഇനി മറ്റൊന്നുണ്ടാകില്ലെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍’ ബന്ദികളെ തിരികെയെത്തിക്കാന്‍ തയാറാണെന്നു ഹമാസ് അറിയിച്ചിട്ടുണ്ട്. ഇസ്രയേലി സൈന്യം ഗാസയില്‍നിന്നു പൂര്‍ണമായും പിന്‍മാറണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. കഴിഞ്ഞയാഴ്ച ട്രംപ് പുതിയ വെടിനിര്‍ത്തല്‍ കരാറിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെന്നു ഇസ്രയേലിന്റെ എന്‍ 12…
Read More » -
Breaking News
വീണ്ടും ഒരു വരവുകൂടി; കണ്ണിന്റെ ചലനം മുതല്‍ ഫിറ്റ്‌നസ് വരെ; മലയാളം പഠിക്കേണ്ട അഭിനയപാഠങ്ങള്‍; സിനിമയ്ക്കായി ഭക്ഷണങ്ങളുടെ രുചിപോലും മറന്നയാള്‍; ഇന്നുവരെ മുടങ്ങാത്ത അഞ്ചുനേരത്തെ നിസ്‌കാരം; മമ്മൂട്ടിക്കപ്പുറം പറക്കാത്ത മലയാള സിനിമ
സി. വിനോദ് കൃഷ്ണന്‍ ചെറുപ്പത്തിലെ സിനിമാമോഹത്തെപ്പറ്റി ചോദിച്ചപ്പോൾ മമ്മൂട്ടി ഒരിക്കൽ പറഞ്ഞു, എന്നെ അഭിനയിപ്പിച്ചില്ലെങ്കിൽ സിനിമയ്ക്കു തീപിടിച്ചേനെ ! സിനിമാലോകത്തിനു മുഴുവൻ തീപിടിപ്പിച്ചുകൊണ്ടു, സോഷ്യൽ മീഡിയയ്ക്കു മുഴുവൻ തീയിട്ടുകൊണ്ടു മമ്മൂട്ടി വീണ്ടും വരുന്നു, ഫീനിക്സ് പക്ഷിയെപ്പോലെ. ഏതു മനുഷ്യനും ആശങ്കപ്പെടുന്ന അർബുദമെന്ന രോഗം മഹാനടനേയും സ്പർശിച്ച വാർത്ത മമ്മൂട്ടിയേക്കാൾ ആകുലപ്പെടുത്തിയിരിക്കുക മലയാള സിനിമയെയും പ്രേക്ഷകരെയുമാവും. രോഗം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും അതൊട്ടും നിസാരമല്ലെന്നു മലയാളിക്ക് തെളിഞ്ഞത് മറ്റൊരു മഹാനടൻ മലകയറിയപ്പോഴാണ്. സാക്ഷാൽ മോഹൻലാൽ. ലാൽ ശബരിമലയിൽപോയി മമ്മൂട്ടിയുടെ ആരോഗ്യസൗഖ്യത്തിനായി വഴിപാടുകഴിച്ചതോടെ വാർത്തയ്ക്കു സ്ഥിരീകരണമായി, ഗൗരവമായി, അതിലെല്ലാമുപരി പരസ്പരം പോരടിക്കുന്ന ആരാധകക്കൂട്ടങ്ങൾക്കുള്ള ശാസനയായി. മമ്മൂട്ടി അമേരിയ്ക്കയിലേക്കു പോയി, ചികിത്സാർഥം. സിനിമാലോകത്തിനു ആകെതന്നെ മാതൃകയായ കുടുംബം മുഴുവൻ മമ്മൂട്ടിക്കൊപ്പംനിന്നു. ഇക്കാലയളവിൽ ഒരു പാപ്പരാസിക്കും മമ്മൂട്ടിയുടെ നിഴലിന്‍റെ ചിത്രംപോലും ലഭിച്ചില്ല എന്നത് മറ്റൊരു അദ്ഭുതം. അല്ലെങ്കിൽ എവിടെയെങ്കിലും മമ്മൂട്ടിയെ കണ്ടതായി ആരും വെളിപ്പെടുത്തിയില്ല. സോഷ്യൽ മീഡിയയുടെ ചാരക്കണ്ണുകൾക്കു പിടികൊടുക്കാതിരിക്കാനുള്ള കൗശലം പി.എ. മുഹമ്മദുകുട്ടിയെന്ന അഭിഭാഷകനെ വീണ്ടും…
Read More »