Month: September 2025

  • Breaking News

    ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തി; പഞ്ചായത്ത് പ്രസിഡന്റിനെ സിപിഐഎം ഏരിയാകമ്മറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തി

    കോഴിക്കോട്: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ ബ്രാഞ്ച് കമ്മറ്റിയിലേക്ക്് തരംതാഴ്ത്തി സിപിഐഎം. കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയ്ക്കെതിരെയാണ് നടപടി. ഏരിയ കമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയായിരുന്നു. സുരേഷ് ഗോപി എംപിയുടെ സഹായത്താല്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന പരിപാടിയിലാണ് പ്രമീള പങ്കെടുത്തത്. തലക്കുളത്തൂര്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ മൂന്നിനായിരുന്നു പരിപാടി. രാജ്യസഭാ എംപി സി സദാനന്ദന്‍ അടക്കമുള്ളവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. നേരത്തേ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട കേസില്‍ ഗവര്‍ണര്‍ ആര്‍ലേക്കറുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പോര് വലിയ വിവാദമായിരുന്നു. രാജ്ഭവനില്‍ നടന്ന കാര്‍ഷികദിന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയതിനെതിരേ കൃഷിമന്ത്രി പി. പ്രസാദ് പ്രതിഷേധിച്ചിരുന്നു. പിന്നാലെ രാജ്ഭവനില്‍ നടന്ന വിദ്യാഭ്യാസ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെയ്ക്കുകയും വിളക്ക് കൊളുത്തുകയും ചെയ്തതിന്റെ പേരില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കേരളാസര്‍വകലാശാലയിലും…

    Read More »
  • Breaking News

    വയനാട്ടിലെ കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് മെമ്പറുമായ ജോസ് നെല്ലേടം കുളത്തില്‍ വീണു മരിച്ചു ; സ്‌ഫോടകവസ്തു കണ്ടെത്തിയ വ്യാജക്കേസില്‍ ആരോപണ വിധേയനായ നേതാവ്

    പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ വീടിന്റെ കാര്‍പോര്‍ച്ചില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയ വ്യാജക്കേസില്‍ ഇര തങ്കച്ചന്‍ ആരോപണം ഉന്നയിച്ച മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടം മരിച്ച നിലയില്‍. മുള്ളന്‍കൊല്ലി പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ വീടിനടുത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യാജ കേസില്‍ ഇരയാക്കപ്പെട്ട തങ്കച്ചന്‍ അഗസ്റ്റിന്‍ തനിക്കെതിരായ കേസിന് പിന്നില്‍ ജോസ് നെല്ലേടവും ഡിസിസി നേതാക്കളുമാണെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് സമീപത്തുനിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് തങ്കച്ചന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. നിരപരാധിയെന്ന് തുടക്കം മുതല്‍ തങ്കച്ചന്‍ പറയുന്നുണ്ടായിരുന്നെങ്കിലും പൊലീസ് അത് വകവെച്ചിരുന്നില്ല. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിവരെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ വെച്ചു. മൂന്നരയോടെയാണ് തങ്കച്ചനെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി തങ്കച്ചനെ റിമാന്‍ഡ് ചെയ്യുകയും സബ് ജയിലിലേയ്ക്ക്…

    Read More »
  • Breaking News

    ‘ഓപ്പറേഷന്‍ ഷൈലോക്കി’ല്‍ കുടുങ്ങി സിഐടിയു നേതാവ്; പടിച്ചെടുത്തത് അനധികൃതമായി കൈവശപ്പെടുത്തിയ ഇന്നോവ കാറും ലോറിയും ആധാരവും ഉള്‍പ്പെടെയുള്ള രേഖകള്‍; മുകേഷ് മുകളി നിരവധി ക്രിമിനല്‍ കേസിലും പ്രതി

    കോട്ടയം: കൊള്ളപ്പലിശക്കാരെ കണ്ടെത്തുന്നതിനായി എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ നടത്തിയ ‘ഓപ്പറേഷന്‍ ഷൈലോക്കി’ല്‍ കുടുങ്ങിയത് സി. ഐ.ടിയു നേതാവ്. പൊന്‍കുന്നം ചിറക്കടവ് സ്വദേശിയും സി.ഐ.ടി.യു. നേതാവുമായ മുകേഷ് മുരളി (45)ആണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ടയാളാണ് മുകേഷ്. കഴിഞ്ഞ ദിവസമാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനമെന്ന് കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആധാരങ്ങളും ബ്ലാങ്ക് ചെക്കും വാഹനവും പണയമായി സ്വീകരിച്ച് അമിത ലാഭത്തിനായി നിയമവിരുദ്ധമായി പണം പലിശയ്ക്ക് നല്‍കുന്നതായും ചിട്ടി നടത്തുന്നതായും കണ്ടെത്തി. ഇത്തരത്തില്‍ രേഖകളും വാഹനവും പണയമായി നല്‍കിയവരെ ഇയാള്‍ ചതിയില്‍പ്പെടുത്തിയതായും കണ്ടെത്തി. നിയമ വിരുദ്ധമായി കരസ്ഥമാക്കിയ 10 ആധാരങ്ങളും ഒരു ബ്ലാങ്ക് ചെക്കും ആര്‍. സി ബുക്കും നാല് ചെക്ക് ബുക്കുകളും 4 ബാങ്ക് പാസ് ബുക്കുകളും രണ്ട് ഫിനാന്‍സ് കമ്പനി രസീതുകളും മുതലായവ കണ്ടെടുത്തു. ഒരു ഇന്നോവ കാറും ഇതിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന…

    Read More »
  • Breaking News

    ‘ഭാരത് മാതാ കീ ജയ്’ വിളിച്ചത് ഗുരുതരമായ തെറ്റ്, രാവിയെും ഉച്ചയ്ക്കും വൈകിട്ടും വെവ്വേറെ അഭിപ്രായം; സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായിട്ടും ബിനോയ് വിശ്വം തന്നെ സെക്രട്ടറി

    ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ മുന്നോട്ട് വെച്ച നിര്‍ദേശം നേതാക്കള്‍ കയ്യടിച്ചു പാസ്സാക്കുകയായിരുന്നു. സിപിഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും അന്തരിച്ച മുന്‍ നേതാവുമായ കാനത്തിന്റെ നിര്യാണത്തോടെ സംസ്ഥാന സെക്രട്ടറി പദം ഏറ്റെടുത്ത ബിനോയ് വിശ്വത്തെ സംസ്ഥാനസമ്മേളനത്തില്‍ തെരഞ്ഞെടുക്കുന്നത് ഇതാദ്യമാണ്. 2023 മുതല്‍ സംസ്ഥാന സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്ന ബിനോയ് വിശ്വത്തെ ആലപ്പുഴ ബീച്ചില്‍ തയ്യാറാക്കിയിരിക്കുന്ന അതുല്‍ കുമാര്‍ അഞ്ജാന്‍ നഗറില്‍ നടക്കുന്ന സമ്മേളനമാണ് തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ എട്ടിനാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കമായത്. ഇന്ന് വൈകിട്ട് നടക്കുന്ന വോളിണ്ടിയര്‍ പരേഡിന് പിന്നാലെ പൊതുസമ്മേളനം സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബിനോയ് വിശ്വം ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതരമായ തെറ്റാണെന്ന് പ്രതിനിധികള്‍…

    Read More »
  • Breaking News

    കപ്പലണ്ടി കച്ചവടം ചെയ്ത എം.കെ. കണ്ണന് ഇപ്പോള്‍ കോടികളുടെ സ്വത്ത് ; ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖ പാര്‍ട്ടിയെ വെട്ടിലാക്കി ; ശബ്ദസന്ദേശത്തില്‍ സംശയമുണ്ടെന്ന് ഇപ്പോള്‍ മലക്കം മറയുന്നു

    തൃശൂര്‍: നേതാക്കള്‍ വലിയ സാമ്പത്തീക ഇടപാടുകള്‍ നടത്തുന്നെ ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ വെട്ടിലായി തൃശൂര്‍ സിപിഐഎം. സ്വകാര്യ സംഭാഷണത്തിലെ പരാമര്‍ശങ്ങള്‍ പുറത്തുവന്നതോടെ പ്രതികരിക്കാതെ ജില്ലാ നേതൃത്വം. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ വി.പി.ശരത്പ്രസാദിന്റെ പേരിലുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സംഭവം വിവാദമായി മാറിയതോടെ ശരത്പ്രസാദ് ആരോപണങ്ങളില്‍ മലക്കം മറിയുകയും ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ ശബ്ദ സന്ദേശത്തിന്റെ ആധികാരികതയില്‍ സംശയമുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഓഡിയോ യില്‍ ഉള്ളത് വസ്തുത വിരുദ്ധമായ കാര്യങ്ങളാണെന്നും പാര്‍ട്ടി നേതാക്കളെ സംബന്ധിച്ച് തനിക്ക് അങ്ങനെ അഭിപ്രായം ഇല്ലെന്നും പോസ്റ്റില്‍ പറയുന്നു. രാഷ്ട്രീയ വിരോധത്താല്‍ പാര്‍ട്ടിയയെും സഖാക്കളെയും താഴ്ത്തിക്കെട്ടുന്നതിനും രാഷ്ട്രീയ മുതലെടുപ്പിനുമായി ഗൂഢാലോചന ചെയ്ത് പുറത്തുവിട്ടതാണ് ഓഡിയോ ക്ലിപ്പെന്ന് ശരത് പ്രസാദ് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പൂറത്താക്കപ്പെട്ടവരുടെ ഗൂഢാലോചനയാണെന്നും വസ്തുതാ വിരുദ്ധവും കള്ളവുമായ കാര്യങ്ങളാണ് ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തെക്കുറിച്ച് ഓഡിയോ മുഖാന്തിരം പ്രചരിപ്പിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സിപിഐഎം നടത്തറ…

    Read More »
  • Breaking News

    രക്ഷപ്പെടാന്‍ ശ്രമിച്ച ഇന്ത്യന്‍ മാനേജറെ ഓടിച്ചിട്ടുകുത്തി വീഴത്തി, തലയറുത്തു; അരുംകൊല കുടുംബാംഗങ്ങളുടെ കണ്‍മുന്‍പില്‍, ഡാലസിലെ മോട്ടല്‍ കൊലപാതകത്തില്‍ നടുക്കം

    ഡാലസ്: യു.എസില്‍ മോട്ടല്‍ മാനേജറായ ഇന്ത്യക്കാരന്റെ തലയറുത്തത് ഭാര്യയുടേയും മകന്റെയും കണ്‍മുന്‍പില്‍ വച്ച്. അരുംകൊലയുടെ ഞെട്ടല്‍ വിട്ടുമാറാതെ കുടുംബവും പ്രദേശവാസികളും. അന്‍പതുകാരനായ ചന്ദ്ര നാഗമല്ലയ്യയെ മോട്ടലിലെ മറ്റൊരു ജീവനക്കാരനായ യോര്‍ദാനിസ് കോബോസ് മാര്‍ട്ടിനെസ് (37) ആണ് തലയറുത്ത് കൊലപ്പെടുത്തിയത്. ഡൗണ്‍ ടൗണ്‍ സ്യൂട്ട്‌സ് മോട്ടലിലായിരുന്നു സംഭവം. ടെക്സാസിലെ ടെന്‍സണ്‍ ഗോള്‍ഫ് കോഴ്സില്‍നിന്നു 30 കിലോ മീറ്റര്‍ അകലെയാണ് സംഭവം നടന്ന സ്ഥലം. മാര്‍ട്ടിനെസും ജീവനക്കാരികളിലൊരാളും മുറി വൃത്തിയാക്കുന്നതിനിടെ മാനേജര്‍ ആയ ചന്ദ്ര നാഗമല്ലയ്യ എത്തുകയും ജീവനക്കാരിയോട് വാഷിങ് മെഷീന്‍ കേടാണെന്നും അത് ഉപയോഗിക്കരുതെന്ന് മാര്‍ട്ടിനെസിനോട് പറയാനും നിര്‍ദേശിച്ചു. എന്നാല്‍, ജീവനക്കാരിയോട് അല്ല തന്നോട് നേരിട്ടാണ് പറയേണ്ടതെന്നും മാര്‍ട്ടിനെസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടാകുകയയും മാര്‍ട്ടിനെസ്, നാഗമല്ലയ്യയെ കടന്നാക്രമിക്കുകയായിരുന്നു. കത്തിയെടുത്ത് മാര്‍ട്ടിനെസ് പാഞ്ഞടുത്തതോടെ നാഗമല്ലയ്യ പുറത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി പിന്തുടര്‍ന്ന് പല തവണ കുത്തി. ഇയാളെ പിന്തിരിപ്പിക്കാന്‍ നാഗമല്ലയ്യയുടെ ഭാര്യയും മകനും ശ്രമിച്ചെങ്കിലും ഇരുവരെയും തള്ളിയിട്ട ശേഷം മാര്‍ട്ടിനെസ്,…

    Read More »
  • Breaking News

    ഓപ്പറേഷന്‍ പാതിവഴിയാക്കി തീയറ്ററില്‍ നഴ്സുമായി ശാരീരിക ബന്ധം; മറ്റൊരു നഴ്സ് കണ്ടതോടെ പ്രശനം വഷളായി; ജോലി രാജിവച്ച് പാക്കിസ്ഥാന് പോയ ഡോക്ടര്‍ക്കെതിരായ കേസ് മുന്‍പോട്ട്

    ലണ്ടന്‍: ശസ്ത്രക്രിയ പാതിവഴിയിലെത്തിയപ്പോള്‍, രോഗിയെ ഓപ്പറേഷന്‍ ടേബിളില്‍ ഉപേക്ഷിച്ച് ഒരു നഴ്‌സുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട മുതിര്‍ന്ന ഡോക്ടറുടെ കേസ് ബ്രിട്ടണിലെ മെഡിക്കല്‍ ട്രൈബ്യൂണലിന് മുന്‍പിലെത്തി. 2023 സെപ്റ്റംബര്‍ 16 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ടേംസൈഡ് ജനറല്‍ ഹോസ്പിറ്റലിലെ ഓപ്പറേഷന്‍ തീയറ്ററില്‍ കണ്‍സള്‍ട്ടന്റ് അനസ്തീസ്റ്റ് സുഹൈല്‍ അന്‍ജു(44)മും നഴ്‌സും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മറ്റൊരു നഴ്‌സ് കാണുകയായിരുന്നു. ‘സി’ എന്ന് മാത്രം രേഖകളില്‍ പരാമര്‍ശിച്ചിട്ടുള്ള നഴ്‌സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഡോ. അന്‍ജും ഗോള്‍ ബ്ലാഡര്‍ നീക്കം ചെയ്യാനുള്ള കീ ഹോള്‍ സര്‍ജറി പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ട്രൈബ്യൂണലില്‍ പറഞ്ഞത്. ഇപ്പോള്‍ പാകിസ്ഥാനില്‍ ജോലി ചെയ്യുന്ന ഡോ. അന്‍ജും പറയുന്നത് അത്തരത്തിലൊരു പ്രവൃത്തിയില്‍ താന്‍ ലജ്ജിക്കുകയും ഖേദിക്കുകയും ചെയ്യുന്നു എന്നാണ്. അത് എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല എന്നും അയാള്‍ പറയുന്നു. തീയറ്റര്‍ നമ്പര്‍ 5 ല്‍ അന്ന് നടക്കേണ്ട അഞ്ച് ശസ്ത്രക്രിയകളുടെ അനസ്തീസ്റ്റായിരുന്നു ഡോക്ടര്‍…

    Read More »
  • Breaking News

    ‘കപ്പലണ്ടി വിറ്റുനടന്ന കണ്ണേട്ടന് കോടാനുകോടിയുടെ സ്വത്ത്! മൊയ്തീന് അപ്പര്‍ക്ലാസ് ഡീല്‍’; സിപിഎമ്മിനെ കുരുക്കി ‘ഡിഫി’ നേതാവിന്റെ ശബ്ദരേഖ

    തൃശൂര്‍: സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. പിരിവ് നടത്തിയാല്‍ ഏരിയാ സെക്രട്ടറിക്ക് പതിനായിരം രൂപ കിട്ടുമെന്നും പാര്‍ട്ടി ജില്ലാ കമ്മറ്റിയില്‍ എത്തിയാല്‍ ഒരുലക്ഷം രൂപവരെയാകുമെന്നും പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം മണ്ണൂത്തി ഏരിയാ കമ്മിറ്റി അംഗവുമായ നിബിന്‍ ശ്രിനിവാസനോട് പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ‘സിപിഐമ്മിന്റെ ജില്ലാ ലീഡര്‍ഷിപ്പിലുള്ള ആര്‍ക്കും സാമ്പത്തിക പ്രശ്നങ്ങളില്ല. പാര്‍ട്ടിയില്‍ ഒരുഘട്ടം കഴിഞ്ഞാല്‍ അവരുടെ ലെവല്‍ മാറും. ഞാന്‍ എസ്എഫ്ഐ ഏരിയാ സെക്രട്ടറിയായപ്പോള്‍ പിരിവ് നടത്തിയാല്‍ മാക്സിമം അയ്യായിരം കിട്ടുമായിരുന്നു. ജില്ലാ ഭാരവാഹിയായാല്‍ അത് ഇരുപത്തി അയ്യായിരമാകും. അത് ഒരു ലക്ഷമാകും. അവരൊക്കെ അവരുവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കന്‍മാരാണ്. കണ്ണേട്ടന് ഒക്കെ കോടാനുകോടികളുടെ സ്വത്തുണ്ട്. തൃശൂരില്‍ കപ്പലണ്ടി കച്ചവടം നടത്തിയ ആളാണ് ഇന്നുകാണുന്ന കോടികളുടെ സ്വത്ത് ഉണ്ടാക്കിയത്’- പുറത്തുവന്ന ശബ്ദരേഖയില്‍ പറയുന്നു. മുന്‍ മന്ത്രി എസി മൊയ്തീന്റെയും വര്‍ഗീസ് കണ്ടംകുളത്തിയുടെ പേര്…

    Read More »
  • Breaking News

    ഭര്‍ത്താവിനെ കുറിച്ചുള്ള വേദന ക്രിസ്തുവില്‍ സമര്‍പ്പിച്ച് എറിക്ക; ജീവിതത്തെ ഒറ്റയ്ക്കു നേരിടാനുറച്ച രണ്ടു കുഞ്ഞുങ്ങളുടെ അമ്മ; ചാര്‍ളി ക്രിക്കിന്റെ മരണം ആഘോഷിക്കുന്ന വിദേശികളെ കണ്ടെത്തി വിസ റദ്ദാക്കി പുറത്താക്കാന്‍ ട്രംപും

    ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച ചാര്‍ലി കിര്‍ക്കിന്റെ ഭാര്യ, വേദനകള്‍ യേശുക്രിസ്തുവില്‍ സമര്‍പ്പിച്ച് ജീവിതത്തെ ധീരതയോടെ നേരിടാന്‍ ഒരുങ്ങുകയാണ്. രണ്ട് ചെറിയ കുട്ടികളുടെ അമ്മയായ ഇവര്‍ ഇനിയുള്ള കാലം ഭര്‍ത്താവിനെ പോലെ സജീവമായി പൊതുസമൂഹത്തില്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. അതേ സമയം കിര്‍ക്കിന്റെ മക്കളോട് അവരുടെ അച്ഛന്‍ ഇനി തിരികെ വരില്ല എന്ന കാര്യം എങ്ങനെ പറയും എന്ന ബുദ്ധിമുട്ടിലാണ് ബന്ധുക്കള്‍. ബുധനാഴ്ച യൂട്ടായില്‍ സംസാരിക്കുന്നതിനിടെയാണ് കിര്‍ക്ക്് കഴുത്തില്‍ വെടിയേറ്റു മരിച്ചത്. എറിക്കയാണ് കിര്‍ക്കിന്റെ ഭാര്യ. മൂന്ന് വയസ്സുള്ള ഒരു മകളും, 16 മാസം പ്രായമുള്ള ഒരു മകനുമാണ് ഈ ദമ്പതികള്‍ക്കുള്ളത്. കിര്‍ക്കിന്റെ ടേണിംഗ് പോയിന്റ് യുഎസ്എ ഓര്‍ഗനൈസേഷന്റെ പ്രധാന സാമ്പത്തിക സ്രോതസായ ജാക്ക് പോസോബിക് ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയില്‍ കിര്‍ക്കിന്റെ കുടുംബത്തെക്കുറിച്ചും അവര്‍ എങ്ങനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്നും വ്യക്തമാക്കി. എറിക്ക അവിശ്വസനീയമാംവിധം ശക്തയാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എറിക്കയും ചാര്‍ലിയും ഭക്തരായ വിശ്വാസികള്‍ ആണെന്നും പ്രാര്‍ത്ഥനയിലൂടെ…

    Read More »
  • Breaking News

    മോട്ടല്‍ മുറി വൃത്തിയാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; യുഎസില്‍ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി, കൊടുംക്രൂരത ഭാര്യയും മകനും നോക്കിനില്‍ക്കെ

    ഡള്ളാസ്: ഇന്ത്യന്‍ വംശജനെ യു.എസില്‍ തലയറുത്ത് കൊന്നു. ഒരു മോട്ടലില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഭാര്യക്കും മകനും മുന്നില്‍വെച്ചാണ് കൊലപാതകം നടന്നത്. ചന്ദ്രമൗലി നാഗമല്ലയ്യയാണ് കൊല്ലപ്പെട്ടത്. തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം. ഡൗണ്‍ടൗണ്‍ സ്യൂട്ട് എന്ന മോട്ടലില്‍ വെച്ചാണ് സംഭവം. ടെക്‌സാസിലെ ടെന്‍സണ്‍ ഗോള്‍ഫ് കോഴ്‌സില്‍നിന്നു 30 കിലോ മീറ്റര്‍ അകലെയാണ് സംഭവം നടന്ന സ്ഥലം. കൊലപാതകസ്ഥലം പൊലീസ് ടേപ്പ് ഉപയോഗിച്ച് സീല്‍ ചെയ്തിരിക്കുന്ന ദൃശ്യങ്ങള്‍ സ്‌കൈ ന്യൂസിലൂടെ പുറത്ത് വന്നിട്ടുണ്ട്. യോര്‍ദാനിസ് കോബോസ് മാര്‍ടിനെസ് എന്നയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃതമായി യു.എസിലെത്തിയതിന് ഇയാള്‍ മുമ്പും പിടിയിലായിരുന്നു. ഫോക്‌ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം കേസിലെ പ്രതിയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് മോട്ടല്‍ റൂം വൃത്തിയാക്കുന്നതിനിടെ അവിടത്തെ കേടായ വാഷിങ് മിഷ്യന്‍ ഉപയോഗിക്കരുതെന്ന് നാഗമല്ലയ്യ അവരോട് പറഞ്ഞു. എന്നാല്‍, തന്നോട് പറയുന്നതിന് പകരം സഹപ്രവര്‍ത്തകയോട് ഇക്കാര്യം പറഞ്ഞതില്‍ പ്രകോപിതനായ മാര്‍ട്ടിനെസ് മോട്ടലിനുള്ളിലേക്ക് പോയി കത്തിയുമായി തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് നാഗമല്ലയെ കുത്തി. രക്ഷപ്പെടാനായി…

    Read More »
Back to top button
error: