‘ഭാരത് മാതാ കീ ജയ്’ വിളിച്ചത് ഗുരുതരമായ തെറ്റ്, രാവിയെും ഉച്ചയ്ക്കും വൈകിട്ടും വെവ്വേറെ അഭിപ്രായം; സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായിട്ടും ബിനോയ് വിശ്വം തന്നെ സെക്രട്ടറി

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ മുന്നോട്ട് വെച്ച നിര്‍ദേശം നേതാക്കള്‍ കയ്യടിച്ചു പാസ്സാക്കുകയായിരുന്നു. സിപിഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും അന്തരിച്ച മുന്‍ നേതാവുമായ കാനത്തിന്റെ നിര്യാണത്തോടെ സംസ്ഥാന സെക്രട്ടറി പദം ഏറ്റെടുത്ത ബിനോയ് വിശ്വത്തെ സംസ്ഥാനസമ്മേളനത്തില്‍ തെരഞ്ഞെടുക്കുന്നത് ഇതാദ്യമാണ്.
2023 മുതല്‍ സംസ്ഥാന സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്ന ബിനോയ് വിശ്വത്തെ ആലപ്പുഴ ബീച്ചില്‍ തയ്യാറാക്കിയിരിക്കുന്ന അതുല്‍ കുമാര്‍ അഞ്ജാന്‍ നഗറില്‍ നടക്കുന്ന സമ്മേളനമാണ് തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ എട്ടിനാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കമായത്. ഇന്ന് വൈകിട്ട് നടക്കുന്ന വോളിണ്ടിയര്‍ പരേഡിന് പിന്നാലെ പൊതുസമ്മേളനം സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബിനോയ് വിശ്വം ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതരമായ തെറ്റാണെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി ഒരേ വിഷയത്തില്‍ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വ്യത്യസ്ത അഭിപ്രായം പറയുന്നതായും വിമര്‍ശനം ഉയര്‍ന്നു.
മുന്‍ എംഎല്‍എയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സി കെ വിശ്വനാഥന്റെ മകനാണ് ബിനോയ് വിശ്വം. എഐഎസ്എഫിലൂടെ പൊതുപ്രവര്‍ത്തന രം?ഗത്തുവന്ന ബിനോയ് വിശ്വം എഐഎസ്എഫിന്റെ സംസ്ഥാന-ദേശീയ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. രാജ്യസഭാം?ഗമായും എംഎല്‍എയായും 2006ലെ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.






