Month: September 2025

  • Breaking News

    ഏഷ്യാ കപ്പ്: പാകിസ്താനെതിരേ സഞ്ജു ഓപ്പണിംഗിലും മൂന്നാം വിക്കറ്റിലും ഉണ്ടാകില്ല; ടീം പ്ലാന്‍ വ്യക്തമാക്കി ബാറ്റിംഗ് കോച്ച്; സഞ്ജു സന്തുഷ്ടനെന്നും സിതാംശു കൊടാക്

    ദുബായ്: ഈ വര്‍ഷത്തെ ഏഷ്യ കപ്പിലെ ഏറ്റവും തീപാറും പോരാട്ടമായിരിക്കും ഞായറാഴ്ച നടക്കുന്ന ഇന്ത്യ- പാക് പോരാട്ടം. ഞായറാഴ്ചയാണ് ഇന്ത്യയുടെ കളിയെങ്കിലും മലയാളി ബാറ്റ്‌സ്‌റ്മാന്‍ സഞ്ജു സാംസണെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകളെല്ലാം പുരോഗമിക്കുന്നത്. സഞ്ജുവിന്റെ ബാറ്റിംഗ് ഓര്‍ഡര്‍തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ ചര്‍ച്ചാവിഷയം. പ്രതിഭകളെക്കൊണ്ടു നിറഞ്ഞ ടീമില്‍, ആരെയൊക്കെ ഏതൊക്കെ പൊസിഷനുകളില്‍ ഇറക്കുമെന്നതും ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സിതാംശു കൊടാക്ക് ആണ് ഇക്കാര്യത്തില്‍ സൂചനകളുമായി രംഗത്തുവരുന്നത്. സഞ്ജു ഇതുവരെ അഞ്ച്, ആറ് നമ്പരുകളി ഇറങ്ങിയിട്ടില്ലെങ്കിലും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹം തയാറാണെന്നാണ് കൊടാക്ക് പറയുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് സഞ്ജു ഈ പൊസിഷനുകളില്‍ ഇറങ്ങുന്നതില്‍ സന്തുഷ്ടനാണെന്ന് അറിയിച്ചത്. എന്നാല്‍, ടീം മാനേജ്‌മെന്റ് അവസാന ഇലവന്‍ ആരൊക്കെയാണെന്നും ഏതൊക്കെ പൊസിഷനുകളില്‍ കളിക്കുമെന്നതിലും വ്യക്തത വരുത്തിയിട്ടില്ല. അര്‍ഷ്ദീപിന്റെ സാധ്യതയെക്കുറിച്ചും കൊടാക്ക് നിലപാടു വ്യക്തമാക്കുന്നുണ്ട്. ‘പ്ലേയിംഗ് ഇലവന്‍ എന്നത് വിക്കറ്റിനെ ആസ്പദമാക്കി മാത്രമാണു തീരുമാനിക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ പ്രതേ്യാകിച്ച് അജന്‍ഡയൊന്നും…

    Read More »
  • Breaking News

    പഹല്‍ഗാമിലെ ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറും ; ഏഷ്യാക്കപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ കളിക്കരുതെന്ന് ആരാധകര്‍ ; ബിസിസിഐ യുടെ മറുപടി ഇങ്ങിനെ

    ദുബായ്: ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന പുരുഷന്മാരുടെ ഏഷ്യ കപ്പ് 2025-ലെ ഗ്രൂപ്പ് എയില്‍ മത്സരം അടുക്കുംതോറും, പാകിസ്താനുമായി കളിക്കുന്നതിനെ തിരെ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ വര്‍ധിച്ചുവരികയാണ്. പഹല്‍ഗാമിലെ ഭീകരാക്രമണ ത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം പാകിസ്താനെതിരെ കളിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യന്‍ ആരാധകര്‍ അതൃപ്തരാണ്. എന്നാല്‍ ടീമിനകത്ത് പുറത്തുള്ള വിഷയങ്ങളെ ക്കുറിച്ചു ള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ല. നന്നായി കളിക്കുന്നതില്‍ മാത്രമാണ് ടീം ഇന്ത്യയുടെ ശ്രദ്ധയെന്ന് ടീമിന്റെ അസിസ്റ്റന്റ് കോച്ച് സിതാംശു കോട്ടക് പറഞ്ഞു. ദേശീയ വികാരം മാനിക്കാതെ പാകിസ്താനെതിരെ കളിക്കാന്‍ സമ്മതിച്ച ബിസിസിഐക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുന്‍പ്, മള്‍ട്ടി ലാറ്ററല്‍ മത്സരങ്ങ ളില്‍ പാകിസ്താനെതിരെ കളിക്കാന്‍ ടീമുകള്‍ക്ക് അനുവാദം നല്‍കിയുള്ള നയം ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമാക്കിയിരുന്നു. പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചിരുന്നു. അതിനാല്‍, മള്‍ട്ടി…

    Read More »
  • Breaking News

    ഡിവൈഎഫ്‌ഐ നേതാവിന്റെ ന്യായീകരണത്തിന്റെ മുനയൊടിച്ച് പുറത്താക്കപ്പെട്ട മുന്‍ സിപിഐഎം പ്രവര്‍ത്തകന്‍ ; ശബ്ദരേഖ താനും ശരത്പ്രസാദും നടത്തിയത് തന്നെയെന്ന് നിബിന്‍ ശ്രീനിവാസന്‍

    തൃശ്ശൂര്‍: ശബ്ദം എഡിറ്റ് ചെയ്തിരിക്കാമെന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ ന്യായീകരണ ത്തിനിടയില്‍ ജില്ലാനേതാക്കള്‍ക്കെതിരേ രൂക്ഷമായത ആരോപണം വരുന്ന തൃശൂരിലെ പാര്‍ട്ടി നേതാവിന്റെ ശബ്ദരേഖ ശരിവെച്ച് മുന്‍ പാര്‍ട്ടിക്കാരന്‍. തൃശൂരിലെ സിപിഐഎം നേതാക്കളുടെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ ഡിവൈഎ ഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് തന്നോട് സംസാരിക്കുന്ന സംഭാഷണമാ ണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നത് മുന്‍ പാര്‍ട്ടിക്കാരന്‍ നിബിന്‍ ശ്രീനിവാസനാണ്. ശരത് പ്രസാദ് തന്നോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നതെന്നും നേതാക്കള്‍ ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ശരത് പ്രസാദിനെതിരെ പാര്‍ട്ടി എന്ത് നടപടി സ്വീകരിക്കുമെന്ന് നിബിന്‍ ചോദിച്ചു. മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് നേരത്തേ നിബിനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയതെന്നും അവകാശപ്പെട്ടു. അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് തന്നെ പുറത്താക്കി യതെന്ന് നിബിന്‍ ശ്രീനിവാസന്‍ പറഞ്ഞു. തന്നോട് വിശദീകരണം പോലും ചോദിക്കാതെയാണ് സംഘടന നടപടിയെടുത്തത്. അഴിമതി ക്കെതിരെ തന്റെ പോരാട്ടം തുടരും. അഴിമതി സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ട റി…

    Read More »
  • Breaking News

    ‘പലസ്തീന്‍’ ഇനിയുണ്ടാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ; വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പദ്ധതിയില്‍ ഒപ്പുവെച്ചു

    ഈ സ്ഥലം ഇനി തങ്ങളുടേതാണെന്നും സ്വതന്ത്ര പാലസ്തീന്‍ എന്ന രാജ്യം ഇനിയുണ്ടാകി ല്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമന്‍ നെതന്യാഹൂ. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു പ്രധാന കുടിയേറ്റ പദ്ധതിയില്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ സംസാരിക്കവെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല എന്ന വാഗ്ദാനം ഞങ്ങള്‍ നിറവേറ്റാന്‍ പോകുന്നു എന്നായിരുന്നു പരാമര്‍ശം. ജറുസലേമിന് തൊട്ടുകിഴക്കുള്ള ഇസ്രായേലി കുടിയേറ്റ കേന്ദ്രമായ മാലെ അദുമിമില്‍ നടന്ന പരിപാടിയില്‍ നെതന്യാഹു പറഞ്ഞു. ഞങ്ങളുടെ പൈതൃകം, നമ്മുടെ ഭൂമി, സുരക്ഷ എന്നിവ ഞങ്ങള്‍ സംരക്ഷിക്കും… നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാന്‍ പോകുന്നു.” അദ്ദേഹം പറഞ്ഞു.  ഫലസ്തീന്‍ പ്രദേശത്തിന്റെ വടക്കും തെക്കും ബന്ധിപ്പിക്കുന്ന റൂട്ടുകള്‍ക്ക് സമീപം ജറുസലേമിനും ഇസ്രായേലി കുടിയേറ്റകേന്ദ്രമായ മാലെ അദുമിമിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ‘ഇ വണ്‍’ എന്നറിയപ്പെടുന്ന ഏകദേശം 12 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഭൂമിയില്‍ നിര്‍മ്മാണം നടത്തുക എന്ന ആഗ്രഹം ഇസ്രായേലിന് വളരെക്കാലമായി ഉണ്ടായിരുന്നു. അന്താരാഷ്ട്ര എതിര്‍പ്പായിരുന്നു തടസ്സം. കഴിഞ്ഞ മാസം, ഇസ്രായേലിന്റെ…

    Read More »
  • Breaking News

    ട്രംപിന്റെ അനുയായിയായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകി ടൈലര്‍ റോബിന്‍സണ്‍ ; ഉട്ടായില്‍ നിന്നുള്ള 22 കാരനെന്ന് സൂചന ; കൊലപാതകത്തിന് പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമായിട്ടില്ല

    ന്യൂയോര്‍ക്ക് : റിപ്പബ്ലിക്കന്‍ നേതാവായ ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും യാഥാസ്ഥിതിക പ്രവര്‍ത്തകനുമായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തിലെ പ്രതിയെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. സംശയിക്കപ്പെ ടുന്നയാള്‍ യൂട്ടായില്‍ നിന്നുള്ള 22 വയസ്സുകാരനാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതി ടൈലര്‍ റോബിന്‍സണ്‍ ആണെന്ന് എഫ്.ബി.ഐ അറിയിച്ചു. ബുധനാഴ്ച ഓറെമിലെ യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവെപ്പില്‍, ഒറ്റ വെടിയിലൂടെ കിര്‍ക്കിനെ കൊലപ്പെടുത്തിയ ഈ സ്‌നൈപ്പര്‍ 24 മണിക്കൂറിലധികം പോലീസിനെയും ഫെഡറല്‍ ഏജന്‍സികളെയും കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. 22 കാരനായ യൂട്ടാ സ്വദേശിയെ പിതാവ് തന്നെയാണ് പോലീസിന് മുന്നില്‍ ഹാജരാക്കിയത്. യുഎസ് പ്രസിഡന്റ് ട്രംപ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ”വളരെ ഉറപ്പിച്ചുതന്നെ ഞാന്‍ പറയുന്നു, അയാള്‍ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്… അയാള്‍ക്ക് അടുത്തറിയാവുന്ന ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്,” ട്രംപ് ഫോക്‌സ് ന്യൂസിന്റെ ‘ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ്’ എന്ന പരിപാടിയില്‍ പറഞ്ഞു. ”പ്രാദേശിക പോലീസും,…

    Read More »
  • Breaking News

    നേപ്പാളില്‍ ജെന്‍സീയും സൈന്യവും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ചയില്‍ അന്തിമതീരുമാനം ; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കിക്ക് തന്നെ സാധ്യത, ഇടക്കാല പ്രധാനമന്ത്രിയാകുമെന്ന് സൂചന

    കാഠ്മണ്ഡു: മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി ഇന്ന് രാത്രി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. രാജ്യത്തെ ജന്‍സീ തലമുറയുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം നീണ്ടുനിന്ന പ്രക്ഷോഭങ്ങള്‍ കെ.പി. ശര്‍മ്മ ഒലിയുടെ സര്‍ക്കാരിനെ താഴെയിറക്കിയതിന് പിന്നാലെയാണ് ഈ നിര്‍ണായക തീരുമാനം. പ്രക്ഷോഭകര്‍ നേപ്പാള്‍ സൈന്യവുമായും പ്രസിഡന്റ് റാം ചന്ദ്ര പൗഡലുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട് കാര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കാനുള്ള അവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടത്. ഇന്ന്, സൈന്യവും ജെന്‍സീ പ്രതിനിധി സംഘവും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചയാണ് ഏവരും ഉറ്റുനോക്കുന്നത്. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നത്, പാര്‍ലമെന്റ് പിരിച്ചുവിടുന്നത് തുടങ്ങിയ കാര്യങ്ങളിലായിരിക്കും ഈ കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച. ഇടക്കാല സര്‍ക്കാരിന്റെ തലപ്പത്തേക്ക് സുശീല കാര്‍ക്കിയെ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. സൈന്യവും ജെന്‍സി പ്രതിനിധി സംഘവും തമ്മില്‍ കഴിഞ്ഞദിവസം അര്‍ധരാത്രി വരെ നീണ്ട കൂടിക്കാഴ്ചയില്‍ കാര്‍ക്കിയും പങ്കെടുത്തിരുന്നു. കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷായുടെ പിന്തുണയും അവര്‍ക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.…

    Read More »
  • Breaking News

    ത്രിമാന രൂപങ്ങള്‍ അതി യഥാര്‍ത്ഥമായി നിര്‍മ്മിക്കാം ; ഗൂഗിളിന്റെ ജെമിനി എഐയുടെ ‘നാനോ ബനാന’ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നു

    ഗൂഗിളിന്റെ ജെമിനി എഐയുടെ സഹായത്തോടെ, സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പുതിയ ട്രെന്‍ഡാണ് ‘നാനോ ബനാന’. ആളുകളുടെ ഫോട്ടോയും ഒരു ചെറിയ ടെക്സ്റ്റ് പ്രോംപ്റ്റും ഉപയോഗിച്ച് അവരുടെയോ, സെലിബ്രിറ്റികളുടെയോ, വളര്‍ത്തുമൃഗങ്ങളുടെയോ ത്രിമാന രൂപങ്ങള്‍ അതിയഥാര്‍ത്ഥമായി നിര്‍മ്മിക്കാന്‍ ഈ ട്രെന്‍ഡ് സഹായിക്കുന്നു. സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യയോ പണമോ ആവശ്യമില്ലാത്തതിനാല്‍ ഇത് വളരെ വേഗത്തില്‍ പ്രചാരം നേടി. ഉപയോക്താക്കള്‍ക്ക് മിനിയേച്ചര്‍, ജീവന്‍ തുടിക്കുന്ന രൂപങ്ങള്‍, അവയുടെ അടിയില്‍ സുതാര്യമായ അക്രിലിക് ബേസും, വില്‍പനയ്ക്ക് വെച്ചതു പോലെയുള്ള പാക്കേജിംഗ് മോക്കപ്പുകളും ഒക്കെ നിര്‍മ്മിക്കാന്‍ സാധിക്കും. ‘ജെമിനി ആപ്പില്‍ ചിത്രം നിര്‍മ്മിക്കാനും എഡിറ്റ് ചെയ്യാനും എല്ലാവര്‍ക്കും സൗജന്യമാണ്,’ എന്നാണ് ഈ ട്രെന്‍ഡിനെക്കുറിച്ച് അവര്‍ കുറിച്ചത്. ഗൂഗിള്‍ ജെമിനി അല്ലെങ്കില്‍ ഗൂഗിള്‍ എഐ സ്റ്റുഡിയോ തുറക്കുക. ത്രിമാന രൂപത്തിലാക്കാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും ഫോട്ടോ അപ്ലോഡ് ചെയ്യുക. ഇത്രയും ചെയ്ത ശേഷം അതിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന പ്രത്യേക കോഡും നല്‍കിയ ശേഷം ‘ജനറേറ്റ്’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക ഇത്രയുമാണ് നടപടിക്രമങ്ങള്‍.

    Read More »
  • Breaking News

    മണ്ഡലം പ്രസിഡന്റുമാര്‍ മെഷീനുകളല്ല ; രാജീവ് ചന്ദ്രശേഖര്‍ നടത്തുന്നത് ബിജെപി കമ്പനി ; കോര്‍പ്പറേറ്റ് ഓഫീസ് പോലെ ടാര്‍ഗറ്റ് വെച്ച് പണിയെടുപ്പിക്കുന്നു ; സംസ്ഥാന പ്രസിഡന്റിന് രൂക്ഷ വിമര്‍ശനം

    തിരുവനന്തപുരം : ബിജെപിയെ പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കാണുന്നത് ഒരു കമ്പനി പോലെയാണെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വിശ്രമം നല്‍കാതെ പണിയെടുപ്പിക്കുന്നെന്നും പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം. പ്രവര്‍ത്തകര്‍ക്ക് ടാര്‍ഗറ്റ് കൊടുക്കുന്ന രാജീവ് ചന്ദ്രശേഖരന്‍ ശൈലിക്കെതിരെ ഓണ്‍ലൈനില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പ്പറേറ്റ് ശൈലി അമിത ജോലിഭാരം ഉണ്ടാക്കുന്നെന്നും കമ്പനിപോലെ പാര്‍ട്ടിയെ പ്രവര്‍ത്തിപ്പിക്കുന്നതില്‍ മണ്ഡലം പ്രസിഡന്റുമാര്‍ മടുത്തു തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത മണ്ഡലം പ്രസിഡന്റു മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നു പറഞ്ഞ എംടി രമേശ്, എസ് സുരേഷ് എന്നിവര്‍ ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയുടെ നേതാക്കളുടെ ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു വിമര്‍ശനം. പാര്‍ട്ടി പ്രവര്‍ത്തകര്‍ മെഷീനല്ലെന്നും മനുഷ്യരാണെന്നും പ്രതിഫലം കൊടുക്കാതെയാണ് അവരെ കൊണ്ടു ജോലി ചെയ്യിക്കുന്നത്. അവര്‍ക്കും കുടുംബമുണ്ടെന്നു പാര്‍ട്ടി മറക്കരുത്. പല മണ്ഡലം പ്രസിഡന്റ്‌റുമാരും രാജി സന്നദ്ധത അറിയിച്ചതായും സംസ്ഥാന സെക്രട്ടറി എംവി ഗോപകുമാര്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റുമാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറം പണിയാണ് നല്‍കുന്നതെന്നും വിമര്‍ശിച്ചു. ശില്പശാല,…

    Read More »
  • NEWS

    ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്ന് രാഹുല്‍ഗാന്ധി ; മലേഷ്യയില്‍ അവധിക്ക് പോകാന്‍ സമയമുണ്ട്, ഭരണഘടനാ പരിപാടിക്ക് സമയമില്ലെന്ന് വിമര്‍ശനം

    ന്യൂഡല്‍ഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടു നിന്ന് രാഹുല്‍ഗാന്ധി. ജഗദീപ് ധന്‍കറിന്റെ ഒഴിവിലേക്ക് വന്ന സി.പി. രാധാകൃഷ്ണന്‍ ഇന്ന് രാവിലെയാണ് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജൂലൈ 21-ന് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അപ്രതീക്ഷിതമായി രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഉപരാഷ്ട്രപതിമാരായ ജഗ്ദീപ് ധന്‍കര്‍, എം. വെങ്കയ്യ നായിഡു, മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തെങ്കിലും രാഹുല്‍ വിട്ടു നിന്നിരുന്നു. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായ ബി. സുദര്‍ശന്‍ റെഡ്ഡിയെ 152 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രാധാകൃഷ്ണന്‍ ചൊവ്വാഴ്ച ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം പങ്കെടുക്കാത്തതിന് കോണ്‍ഗ്രസ് നേതാവും…

    Read More »
  • Breaking News

    ഗള്‍ഫില്‍ പോയി വന്നപ്പോള്‍ കാമുകി ഒഴിവാക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ; വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് യുവതിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമം

    പാലക്കാട്: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ യുവാവ് അറസ്റ്റില്‍. പാലക്കാട് നെന്മാറയില്‍ നടന്ന സംഭവത്തില്‍ മേലാര്‍കോട് സ്വദേശി ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗിരീഷിന്റെ വിവാഹാഭ്യര്‍ത്ഥന യുവതിയുടെ കുടുംബം നിരസിച്ചതില്‍ പ്രകോപിതനായാണ് അക്രമം എന്നാണ് വിവരം. ഗിരീഷും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു എന്നും ഇയാള്‍ പറയുന്നു. എന്നാല്‍ വിദേശത്ത് ജോലിക്ക് പോയി വന്നതിനു യുവതി ഗിരീഷിനെ ഒഴിവാക്കാന്‍ നോക്കുന്നെന്നും പറയുന്നു. വിദേശത്ത് നിന്നും വന്ന ശേഷം നാട്ടില്‍ ബസ് ഡ്രൈവര്‍ ആയ ഗിരീഷിനെ യുവതി ഒഴിവാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇന്നലെ വൈകിട്ട് മദ്യലഹരിയില്‍ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ഇരുവരും നെന്മാറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

    Read More »
Back to top button
error: