Month: September 2025
-
Breaking News
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ ബാക്കി; മണിപ്പുരില്‍ സംഘര്‍ഷം, തോരണങ്ങള്‍ നശിപ്പിച്ചു
ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മണിപ്പൂരില്‍ സംഘര്‍ഷം. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കെട്ടിയ തോരണങ്ങള്‍ നശിപ്പിച്ചു. ചുരാചന്ദ്പൂരിലാണ് സംഭവം. തുടര്‍ന്ന് പൊലീസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടി. അതേസമയം, ദേശീയപാത ഉപരോധം നാഗ സംഘടനകള്‍ താല്‍ക്കാലികമായി പിന്‍വലിച്ചിട്ടുണ്ട്. 8,500 കോടി രൂപയുടെ വികസന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 13-നാണ് മണിപ്പുര്‍ സന്ദര്‍ശിക്കുന്നത്. മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തതിനുശേഷം ആദ്യമായാണ് അദ്ദേഹം സംസ്ഥാനം സന്ദര്‍ശിക്കാനെത്തുന്നത്. സന്ദര്‍ശനത്തിന് മുന്നോടിയായി മേഖലയില്‍ വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിരിക്കുന്നത്. ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. നരേന്ദ്ര മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിനെതിരെ നിരോധിത സംഘടനകള്‍ രം?ഗത്തുവന്നിട്ടുണ്ട്. മോദിയുടെ ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ ആറ് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ദ കോര്‍ഡിനേഷന്‍ കമ്മിറ്റി മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കുടിയിറക്കപ്പെട്ട കുടുംബങ്ങളെ മോദി സന്ദര്‍ശിക്കുകയും പുനരധിവാസ പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. 2023…
Read More » -
Breaking News
കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ക്ക് കുത്തേറ്റു; മകന്‍ ഒളിവില്‍, ലഹരിക്കടിമയെന്ന് വിവരം
കൊച്ചി: കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു. മകന്‍ ജെസിന്‍ (23) ആണ് ഇവരെ കുത്തിപ്പരിക്കേല്‍പിച്ചത്. ജെസിന്‍ ലഹരിക്കടിമയാണെന്നാണ് വിവരം. പണം ചോദിച്ചെത്തിയ ജെസിനുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഗ്രേസിയെ മകന്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗ്രേസി ചികിത്സ തേടി. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോട് കൂടിയാണ് സംഭവം. ലിസി ആശുപത്രിക്ക് സമീപം കട നടത്തുകയാണ് ഗ്രേസി ജോസഫ്. ഇവിടെയെത്തിയ ജെസിന്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ തരില്ലെന്ന് ഗ്രേസി പറഞ്ഞതോടെ കടയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. തടയാന്‍ എത്തിയ ഗ്രേസി ജോസഫിന്റെ ഭര്‍ത്താവിനും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിന് പിന്നാലെ ജെസിന്‍ ഒളിവിലാണ്. ഇയാള്‍ വര്‍ഷങ്ങളായി ലഹരിക്കടിമയാണെന്നാണ് വിവരം. ഇതിനുമുമ്പും പലതവണ അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Breaking News
ഡെറാഡൂണ്‍ സൈനിക അക്കാദമിയില്‍ മലയാളി ജവാന്‍ മരിച്ച നിലയില്‍, മൃതദേഹം നീന്തല്‍ക്കുളത്തില്‍
ഡെറാഡൂണ്‍: സൈനിക അക്കാദമിയില്‍ മലയാളി ജവാന്‍ മരിച്ച നിലയില്‍. തിരുവനന്തപുരം നേമം സ്വദേശി എസ് ബാലു ആണ് മരിച്ചത്. സൈനിക അക്കാദമിയിലെ നീന്തല്‍ക്കുളത്തിലാണ് ബാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. 13 വര്‍ഷമായി സൈന്യത്തില്‍ ജോലി നോക്കുന്ന ബാലു നിലവില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഹവില്‍ദാറാണ്. ഡിപാര്‍ട്ട്മെന്റ് ടെസ്റ്റ് പൂര്‍ത്തിയാക്കി ലഫ്റ്റനന്റ് പദവിയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് മരണം. ഇതിനായുള്ള മറ്റു ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ഫിസികല്‍ ടെസ്റ്റുകള്‍ക്കായാണ് ബാലു ഡെറാഡൂണില്‍ എത്തിയത്. വ്യാഴാഴ്ചയാണ് ബാലു മരിച്ച വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. അപകട മരണം ആണ് എന്ന നിലയിലാണ് സൈന്യത്തില്‍ നിന്നും ലഭിച്ച വിവരം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുള്ളു. ഇന്ന് രാത്രിയോട് കൂടി മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. പാപ്പനംകോട് നിര്‍മാണത്തിലിരിക്കുന്ന പുതിയ വീട്ടില്‍ ബാലുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ശാന്തികവാടത്തില്‍ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും.
Read More » -
Breaking News
കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ച് രണ്ട് പവന്‍ മാല കവര്‍ന്നു; സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദിച്ച് രണ്ട് പവന്‍ മാല പൊട്ടിച്ചെടുത്തെന്ന പരാതിയില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. തൃശൂര്‍ ഗുരുവായൂര്‍ റൂട്ടിലോടുന്ന ‘കൃഷ്ണരാജ്’ ബസിലെ കണ്ടക്ടര്‍ മണ്ണുത്തി കാളത്തോട് സ്വദേശി മുഹമ്മദ് സ്വാലിഹിനെ (43) യാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കേച്ചേരിയില്‍ വാഹന ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറായ കരുനാഗപ്പള്ളി സ്വദേശി രവീന്ദ്രന്റെ മകന്‍ രാജേഷ് കുമാറിനാണ് (33)നാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി 9.30 നാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് അക്കിക്കാവ് ബൈപ്പാസ് വഴി കേച്ചേരിയില്‍ എത്തിയ സമയത്താണ് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റത്. റോഡ് ബ്ലോക്ക് ആയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് സ്വാലിഹ് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ രാജേഷ് കുമാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ബസ് കണ്ടക്ടറുടെ…
Read More » -
Breaking News
‘വഴിദീപമെരിയുന്ന നാളച്ചുവപ്പിൻ നിറം…’; വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘കരം’ സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്, ചിത്രം 25ന് വേൾഡ് വൈഡ് റിലീസിന്
കൊച്ചി: മെറിലാൻഡ് സിനിമാസിൻറെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ സിനിമയിലെ ‘വെൽകം ടു ലെനാർക്കോ…’ എന്ന ആദ്യ വീഡിയോ ഗാനം പുറത്ത്. നായകൻ നോബിൾ ബാബുവും നായിക രേഷ്മ സെബാസ്റ്റ്യനുമാണ് ഗാനരംഗത്തിലുള്ളത്. ഷാൻ റഹ്മാൻ ഈണം നൽകി അനു എലിസബത്ത് ജോസ് എഴുതിയിരിക്കുന്ന ‘വഴിദീപമെരിയുന്ന നാളച്ചുവപ്പിൻ നിറം…’ എന്ന് തുടങ്ങുന്ന ഗാനം കെഎസ് ഹരിശങ്കർ, ഇസബെൽ ജോർജ്ജ്, മെഗിഷ രാജ്ദേവ്, അനെറ്റ് സേവ്യർ, അരുന്ധതി പി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളുമായാണ് ഗാനം എത്തിയിരിക്കുന്നത്. ആകാംക്ഷ നിറയ്ക്കുന്നതും വിസ്മയം നിറയ്ക്കുന്നതുമായ ഒട്ടേറെ രംഗങ്ങളുമായി ‘കരം’ സിനിമയുടെ അമ്പരപ്പിക്കുന്ന ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വിനീത് തൻറെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും മനോഹരമായ ദൃശ്യമികവുമായാണ് ചിത്രമെത്തുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന്…
Read More » -
Breaking News
തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയിലര്‍ തൂങ്ങിമരിച്ച നിലയില്‍
മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി എസ് ബര്‍സത്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 29 വയസ്സായിരുന്നു. ജയിലിന് സമീപത്തെ ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഏഴുമാസം മുമ്പാണ് ഇദ്ദേഹം തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സ്ഥലംമാറിയെത്തിയത്. വ്യാഴാഴ്ച പകല്‍ ഡ്യൂട്ടിയായിരുന്നു. ഇതിനു ശേഷം ജയിലിന് സമീപത്തുള്ള ക്വാട്ടേഴ്‌സിലേക്ക് പോകുകയായിരുന്നു. പിറ്റേന്ന് രാവിലെ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരണത്തിന്റെ കാരണം എന്താണെന്നറിയില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Breaking News
ലക്ഷ്യമിട്ട ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടില്ല? ദോഹയിലെ ആക്രമണം പരാജയമെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍
ജറുസലേം: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ലക്ഷ്യം കണ്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ലക്ഷ്യംവെച്ചവരില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഖത്തറിലെ ഓപ്പറേഷനിലൂടെ ഇസ്രയേല്‍ ലക്ഷ്യംവെച്ച ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പേര് വെളിപ്പെടുത്താത്ത ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ചാനല്‍ 12’ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ആക്രമണത്തില്‍ ഒന്നോ രണ്ടോ പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയിലാണ് ഇസ്രയേലെന്നും എന്നാല്‍ അത് പോലും സംശയാസ്പദമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ വേണ്ടത്ര സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരുന്നുവോ എന്നും ഉപയോഗിച്ചവ കൃത്യമായി പ്രവര്‍ത്തിച്ചോ എന്നും ഇസ്രയേല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പായി ഹമാസ് നേതാക്കള്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറിയോ എന്നതും പരിശോധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചൊവ്വാഴ്ച്ചയായിരുന്നു ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.…
Read More » -
Breaking News
കോക്ക് സ്റ്റുഡിയോ ഭാരതിൽ ‘മീത്താ ഖാര’; ആദിത്യ ഗാധ്വിയുടെ ശബ്ദത്തിൽ
കൊച്ചി: ‘ഖലാസി’ക്ക് ശേഷം കോക്ക് സ്റ്റുഡിയോ ഭാരത് സീസൺ 3-ന്റെ ഭാഗമായി മീത്താ ഖാര പുറത്തിറങ്ങി. ഗുജറാത്തിലെ അഗാരിയ സമൂഹത്തിന്റെ 600 വർഷം പഴക്കമുള്ള പൈതൃകത്തിൽ നിന്നുയർന്ന ഈ ഗാനം ആദിത്യ ഗാധ്വി, മധുബന്തി ബാഗ്ചി, തനു ഖാൻ എന്നിവർ ചേർന്നന്നാണ് ആലപിക്കുന്നത്. സംഗീതസംവിധാനവും അവതരണവും സിദ്ധാർഥ് അമിത് ഭാവ്‌സർ നിർവഹിച്ച ഗാനത്തിന്റെ വരികൾ ഭാർഗവ് പുരോഹിത് ആണ് എഴുതിയത്. പരമ്പരാഗത നാടോടി താളങ്ങൾക്കും സമകാലിക ശബ്ദങ്ങൾക്കും പ്രധാനം നൽകി ഗാനത്തെ കൂടുതൽ പ്രേക്ഷക സൗഹൃദമാക്കുകയാണ് ലക്ഷ്യമിടുന്നത്. ‘മീത്താ ഖാര’ അഗാരിയരുടെ ജീവിതത്തിലെ വിരോധാഭാസമാണ് പ്രതിഫലിപ്പിക്കുന്നത്. ഗുജറാത്തിൽ ‘മീത്തു’ ഉപ്പ് എന്നർത്ഥം; ജീവിതാവശ്യമായെങ്കിലും കഠിനാധ്വാനത്തിലൂടെയാണ് അത് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ‘ഖാര’ (കയ്പ്പ്) പോലെ തോന്നിച്ചാലും തലമുറകളിലൂടെ അഭിമാനത്തോടെ കൈമാറപ്പെടുന്ന അവരുടെ പാരമ്പര്യം യഥാർത്ഥത്തിൽ ‘മീത്താ’ (മധുരം) തന്നെയാണ്. ഈ ആശയം തന്നെയാണ് പാട്ടിന്റെ ഇതിവൃത്തം. ഉത്സവങ്ങൾ സംഗീതം വഴി സാംസ്‌കാരിക ബന്ധങ്ങൾ സൃഷ്ടിക്കുന്ന അവസരങ്ങളാണ്. ‘മീത്താ ഖാര’യിലൂടെ പാരമ്പര്യത്തെയും യുവജനങ്ങളുടെ…
Read More » -
Breaking News
സി.പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു; അജ്ഞാതവാസം അവസാനിപ്പിച്ച് ജഗ്ദീപ് ധന്‍കര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ 10 മണിക്ക് നടന്ന ലളിതമായ ചടങ്ങില്‍ സിപി രാധാകൃഷ്ണന് രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെപി നഡ്ഡ, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ ശേഷം ഇതാദ്യമായാണ് ധന്‍കര്‍ പൊതുവേദിയിലെത്തുന്നത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ ഉപരാഷ്ട്രപതിമാരായ ഹമീദ് അന്‍സാരി, എം വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും സത്യപതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. രാജ്യസഭ അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ഉപരാഷ്ട്രപതി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗവും ഇന്നു വിളിച്ചിട്ടുണ്ട്. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയാണ് സി പി രാധാകൃഷ്ണന്‍. മഹാരാഷ്ട്ര ഗവര്‍ണറായിരിക്കെയാണ് സി…
Read More » -
Breaking News
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍, പട്ടാള അട്ടിമറിക്ക് ശ്രമം: ബ്രസീലെ ‘ട്രംപി’ന് 27 വര്‍ഷം തടവ്, ഭീഷണിയുമായി ‘ശരിക്കും’ ട്രംപ്
ബ്രസീലിയ: സൈനിക അട്ടിമറി ആസൂത്രണം ചെയ്ത കുറ്റത്തിന് ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് 27 വര്‍ഷവും മൂന്നു മാസവും തടവുശിക്ഷ. 2022ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുനേതാവ് ലുല ഡ സില്‍വയോട് പരാജയപ്പെട്ടതിനു പിന്നാലെ അധികാരത്തില്‍ തുടരാനായി പട്ടാള അട്ടിമറിക്ക് ശ്രമിച്ചെന്നതാണ് കേസ്. ബ്രസീല്‍ സുപ്രീംകോടതിയുടേതാണ് വിധി. 2033ല്‍ നടക്കാനാരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വലതുപക്ഷ നേതാവായ ബൊല്‍സൊനാരോയ്ക്ക് വിലക്കേര്‍പ്പെടുത്തി. ബൊല്‍സൊനാരോ അട്ടിമറി ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയെന്ന് തെളിഞ്ഞതായും കേസില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്നും അഞ്ചംഗ പാനലിലെ 4 ജസ്റ്റിസുമാരും പ്രഖ്യാപിച്ചിരുന്നു. ഒരാള്‍ മാത്രം ബൊല്‍സൊനാരോയെ വിട്ടയയ്ക്കുന്നതിനെ അനുകൂലിച്ചു. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതില്‍ കുറ്റക്കാരനാകുന്ന ആദ്യ മുന്‍ പ്രസിഡന്റാണ് ബൊല്‍സൊനാരോ. അതേസമയം, താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ബൊല്‍സൊനാരോ അവകാശപ്പെട്ടു. ബ്രസീലിയയില്‍ വീട്ടുതടങ്കലിലാണ് നിലവില്‍ ബൊല്‍സൊനാരോയുള്ളത്. ബൊല്‍സൊനാരോയെ ജയിലില്‍ അയയ്ക്കാതെ വീട്ടുതടങ്കലില്‍ തുടരാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടേക്കും. അതേസമയം, സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ബൊല്‍സൊനാരോയ്ക്ക് കഴിയില്ല. അഞ്ച് ജഡ്ജിമാരില്‍ രണ്ടോ അതില്‍ക്കൂടുതലോ പേര്‍…
Read More »