Month: September 2025
-
Breaking News
ഏഷ്യാ കപ്പ്: ഇന്ത്യ- പാക് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ടിക്കറ്റ് വില്‍പന ഇഴഞ്ഞിഴഞ്ഞ്; 2.5 ലക്ഷം വരുന്ന പ്രീമിയം ടിക്കറ്റുകള്‍ മിക്കവര്‍ക്കും വേണ്ട! വിരാടും രോഹിത്തും ഇല്ലാതെ എന്തു കളിയെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ഒഫീഷ്യല്‍
ദുബായ്: ഏഷ്യകപ്പിലെ ഏറ്റവും ചൂടേറിയ മത്സരം ഞായറാഴ്ച നടക്കാനിരിക്കേ പ്രതിസന്ധി വെളിപ്പെടുത്തി സംഘാടകര്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനെതിരേ സുപ്രീം കോടതി അനുകൂല നിലപാട് എടുത്തിട്ടും ടിക്കറ്റ് വില്‍പനയിലെ കുറവാണ് സംഘാടകര്‍ക്ക് ആശ്ചര്യമാകുന്നത്. സാധാരണ ഗതിയില്‍ ചൂടപ്പം പോലെ വിറ്റുപോകേണ്ട ടിക്കറ്റുകള്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഇപ്പോഴും ലഭ്യമാണ്. ആളുകള്‍ക്കു ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം നിലനിര്‍ത്തുന്നതിനു വേണ്ടി സിംഗിള്‍ ടിക്കറ്റ് ഫോര്‍മാറ്റ് വരെ ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും വില്‍പനയില്‍ കുതിച്ചുകയറ്റമൊന്നും ഉണ്ടായിട്ടില്ല. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് ഇന്ത്യ- പാക് മത്സരം. ആദ്യ മത്സരം ഇന്ത്യ മികച്ച നിലയില്‍ പൂര്‍ത്തിയാക്കിയിട്ടും വരും മത്സരത്തില്‍ ഇന്ത്യക്കു മുന്‍തൂക്കമുണ്ടായിട്ടും ടിക്കറ്റ് വില്‍പന കുറയാന്‍ കാരണം ഇന്ത്യന്‍ താരങ്ങളായ രോഹിത്ത് ശര്‍മയുടെയും വിരാട് കോലിയുടെയും അസാന്നിധ്യമാണെന്നു എമിറേറ്റ്‌സ് ക്രിക്കറ്റ് ഉദ്യോഗസ്ഥന്‍ പറയുന്നു. കഴിഞ്ഞവര്‍ഷം സൗത്ത് ആഫ്രിക്കയില്‍ ടി20 ലോക കപ്പ് നേടിയതിനു പിന്നലെ ഇരുവരും മത്സരങ്ങളില്‍നിന്നു വിരമച്ചിരുന്നു. ‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിലെ ടിക്കറ്റ് വില്‍പന…
Read More » -
Breaking News
ബോളിവുഡ് നടി ദിഷ പഠാണിയുടെ ബറേലിയിലെ വീടിന് പുറത്ത് അജ്ഞാതരുടെ വെടി ; നടി ഹിന്ദു മതവിശ്വാസികളെയും സനാതന ധര്‍മ്മത്തെയും അപമാനിച്ചുവെന്ന് സാമൂഹ്യമാധ്യമ പോസ്റ്റും
മുംബൈ: ബോളിവുഡ് നടി ദിഷ പഠാണിയുടെ ബറേലിയിലെ സിവില്‍ ലൈനിലുള്ള വീടിന് പുറത്ത് അജ്ഞാതരായ ചിലര്‍ വെടിയുതിര്‍ത്തു. വെള്ളിയാഴ്ച വൈകുന്നേരം 4:30 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഹിന്ദിയില്‍ എഴുതിയ ഒരു ഭീഷണിപ്പെടുത്തിയുള്ള സാമൂഹിക മാധ്യമ പോസ്റ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. വിരേന്ദ്ര ചരണ്‍, മഹേന്ദ്ര സരണ്‍ എന്നീ രണ്ട് വ്യക്തികളെക്കുറിച്ച് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഹിന്ദു മതവിശ്വാസികളെയും സനാതന ധര്‍മ്മത്തെയും അപമാനിച്ചുവെന്ന് ദിഷ പഠാണിയെ ഇവര്‍ ആരോപിക്കുന്നു. ഗോഡ്ലി ബ്രാര്‍, രോഹിത് ഗോദാര എന്നിവര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ‘ഈ വെടിവെപ്പ് ഒരു ട്രെയിലര്‍ മാത്രമാണ്’, എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് സിനിമാ മേഖലയിലുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നവര്‍ക്ക് നേരെ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്നും പോസ്റ്റില്‍ ഭീഷണിപ്പെടുത്തുന്നു. ‘നമ്മുടെ ദൈവങ്ങളെ അപമാനിക്കുന്നത് സഹിക്കില്ല. ഇത്…
Read More » -
Breaking News
നേപ്പാളിന്റെ ഭരണപ്രതിസന്ധിക്ക് അയവ്, മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി കാവല്‍ സര്‍ക്കാരിന്റെ തലപ്പത്ത് സത്യപ്രതിജ്ഞ ചെയ്തു ; നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് അവര്‍ ; നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രി
കാഠ്മണ്ഡു: മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി വെള്ളിയാഴ്ച നേപ്പാളിലെ ഒരു കാവല്‍ സര്‍ക്കാരിന്റെ തലപ്പത്ത് സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് അവര്‍. യുവാക്കളുടെ നേതൃത്വത്തിലുള്ള ജെന്‍ സീ ഗ്രൂപ്പാണ് പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കാര്‍ക്കിയുടെ പേര് നിര്‍ദ്ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിട്ടാണ് കാര്‍ക്കി മാറിയിരിക്കുന്നത്. കാവല്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കക്ഷികളുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജെന്‍ സീ ഗ്രൂപ്പിന്റെ പ്രതിനിധികള്‍, സൈനിക മേധാവി, പ്രസിഡന്റ് രാംചന്ദ്ര പൗഡല്‍ എന്നിവരുമായാണ് ചര്‍ച്ചകള്‍ നടന്നത്. 35 വയസ്സുകാരനായ റാപ്പറായ രാഷ്ട്രീയക്കാരനായ കാഠ്മണ്ഡു മേയര്‍ ബലേന്ദ്ര ഷാ ‘ബാലന്‍’, വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടതിലൂടെ പ്രശസ്തനായ നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ മുന്‍ തലവന്‍ കുല്‍മാന്‍ ഘിസിങ് (54) എന്നിവരുടെ പേരുകളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ നിരോധനത്തിനും അഴിമതിക്കുമെതിരെ ‘ജെന്‍ സീ’ പ്രതിഷേധക്കാര്‍ നടത്തിയ…
Read More » -
Breaking News
നേപ്പാളില്‍ പ്രതിഷേധക്കാര്‍ തീയിട്ട ഹോട്ടലില്‍ കുടുങ്ങി ഇന്ത്യന്‍ വനിത കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: നേപ്പാളിലെ കാഠ്മണ്ഡുവില്‍ പ്രതിഷേധക്കാര്‍ തീയിട്ട ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വനിത കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ രാജേശ് ഗോല (57) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാംവീര്‍ സിംഗ് ഗോല (58) പരിക്കുകളോടെ രക്ഷപ്പെട്ടു. കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനായാണ് ഇരുവരും നേപ്പാളില്‍ എത്തിയത്. സെപ്റ്റംബര്‍ ഏഴിനാണ് ഇവര്‍ നേപ്പാളില്‍ എത്തിയത്, ഹയാത്ത് റീജന്‍സി ഹോട്ടിലിലായിരുന്നു താമസം. ‘ജെന്‍ സീ’ പ്രതിഷേധം രൂക്ഷമായതോടെ സെപ്റ്റംബര്‍ ഒമ്പതിന് രാത്രി പ്രകടനക്കാര്‍ ഈ ഹോട്ടലിന് തീയിടുകയായിരുന്നു. ഹോട്ടലിന്റെ താഴത്തെ നിലയില്‍ തീ പടര്‍ന്നുപിടിച്ചതോടെ രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞു. പിന്നാലെ, രാംവീറും രാജേശും രക്ഷപ്പെടാനുള്ള മറ്റ് വഴികള്‍ നോക്കുന്നതിനിടയിലാണ് യുവതിക്ക് ജീവന്‍ നഷ്ടപ്പെട്ടത് എന്നാണ് വിവരം. ബന്ധുക്കള്‍ പറയുന്നതനുസരിച്ച്; ഹോട്ടലിന്റെ നാലാമത്തെ നിലയിലായിരുന്നു രാംവീറും ഭാര്യയും താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ജനക്കൂട്ടം ഹോട്ടലിലേക്ക് ഇരച്ചുകയറി തീയിട്ടു. കോണിപ്പടികളില്‍ പുക നിറഞ്ഞതോടെ താമസക്കാര്‍ക്ക് അതുവഴി രക്ഷപ്പെടാന്‍ കഴിയാത്ത സ്ഥിതിയായി. ഈ സമയം,…
Read More » -
Breaking News
നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കുനേരേ പീഡനശ്രമം; സെക്ഷന്‍ ഓഫീസര്‍ക്കെതിരേ പരാതി
കല്‍പ്പറ്റ: നൈറ്റ് ഡ്യൂട്ടിക്കിടെ വയനാട് സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിവെച്ച് വനിതാ ബീറ്റ് ഓഫീസര്‍ക്കുനേരേ പീഡന ശ്രമം. സഹപ്രവര്‍ത്തകനായ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെയാണ് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരാതി നല്‍കിയിരിക്കുന്നത്. സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിനെതിരെയാണ് പരാതി. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ വനംവകുപ്പിന്റെ ഇന്റേണല്‍ കമ്മിറ്റി സംഭവം അന്വേഷിക്കുകയും ആരോപണ വിധേയനായ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കല്‍പ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥ പടിഞ്ഞാറത്തറ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പീഡന ശ്രമം ചെറുക്കാന്‍ വനിതാ ഉദ്യോഗസ്ഥ രാത്രി ഓഫീസില്‍നിന്ന് ഇറങ്ങി ഓടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി ഡ്യൂട്ടിക്ക് ഒരു സ്ത്രീയെ മാത്രം നിയമിച്ചതിലടക്കം ദുരൂഹതയുണ്ട്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.
Read More » -
Breaking News
‘ആരും തന്നെ അച്ചടക്കം പഠിപ്പിക്കേണ്ട’; നടപടി നേരിടുമ്പോഴും സിപിഐ സമ്മേളനത്തിന്റെ സമാപന വേദിയില്‍ പുതിയ പോര്‍മുഖം തുറന്ന് കെ.ഇ. ഇസ്മയില്‍; വെട്ടിനിരത്തലിന് എതിരേ ബിനോയ് വിശ്വത്തിന് അംഗങ്ങളുടെ രൂക്ഷ വിമര്‍ശനം; ആക്ഷേപിച്ചവര്‍ ഒടുവില്‍ അകത്ത്
ആലപ്പുഴ: അച്ചടക്ക നടപടി നേരിടുമ്പോഴും, സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയില്‍ പുതിയ പോര്‍മുഖം തുറന്ന് മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയില്‍. കെ. ഇ. ഇസ്മയിലിന് അച്ചടക്കമില്ലെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ആക്ഷേപത്തിന്, തന്നെ ആരും അച്ചടക്കം പഠിപ്പിക്കേണ്ടന്ന് താക്കീതുകലര്‍ന്ന മറുപടിയും നല്‍കി. കെ.കെ. ശിവരാമന്‍, ഇ.എസ്. ബിജിമോള്‍ എന്നിവരെയടക്കം വെട്ടിനിരത്തിയ സമ്മേളനത്തില്‍, ബിനോയ് വിശ്വത്തെ പരിഹസിച്ച കമലാ സദാനന്ദനും, കെ.എം. ദിനകരനും സ്ഥാനം നിലനിര്‍ത്തി. സമവായ പാതയില്‍ സംസ്ഥാന സമ്മേളനത്തിന് തയാറെടുത്തത് കൊണ്ട് മത്സരം ഒഴിവാക്കാന്‍ നേതൃത്വത്തിനായി. പക്ഷേ സംസ്ഥാന സെക്രട്ടറിയുടെ നേര്‍ക്കടക്കം ഉയര്‍ന്ന അതിരുവിട്ട വിമര്‍ശനങ്ങള്‍ക്ക് തടയിടാന്‍ ആയില്ല. സമ്മേളനത്തിന് തന്നെ ക്ഷണിക്കാത്തതിലും, ഉയര്‍ന്ന വിമര്‍ശനങ്ങളിലുമുള്ള അതൃപ്തി സമാപന സമ്മേളന വേദിയില്‍ വാക്കുകളിലൂടെ പ്രകടമാക്കി. ഇടുക്കിയിലെ സംഘടന പ്രശ്‌നങ്ങളാണ് ശിവരാമന്റെയും, ബിജിമോളുടെയും സ്ഥാനനഷ്ടത്തിന് കാരണം. ലഘുലേഖ വിവാദത്തിലുള്‍പ്പെട്ടതിലൂടെ തിരുവനന്തപുരത്തുനിന്നുള്ള മീനാങ്കല്‍ കുമാറിനും സംസ്ഥാന കൗണ്‍സില്‍ അംഗത്വം ഇല്ലാതായി. കൃത്യമായ മുന്‍ധാരണയിലാണ്, കഴിഞ്ഞ സമ്മേളനത്തില്‍ മത്സരിച്ച കെ.എന്‍. സുഗതന് ഇത്തവണ…
Read More » -
Breaking News
‘കള്ളന്മാര്‍ വെള്ളയും വെള്ളയും ഇട്ടു നടക്കുകയാണ്; കോണ്‍ഗ്രസിലുള്ള വിശ്വാസം പോയി; ടി. സിദ്ദിഖും കോണ്‍ഗ്രസും ഞങ്ങളെ പറ്റിച്ചു’; കരാര്‍ പോലും എംഎല്‍എയുടെ പിഎ വാങ്ങിക്കൊണ്ടുപോയി: ആത്മഹത്യ ചെയ്ത ഡിസിസി പ്രസിഡന്റിന്റെ മരുമകള്‍ പത്മജ
കല്‍പ്പറ്റ: കോണ്‍ഗ്രസിനെതിരെ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ കുടുംബം. കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും കോണ്‍ഗ്രസും തങ്ങളെ പറ്റിച്ചെന്നും പറഞ്ഞ പണം തന്നില്ലെന്നുമാണ് എൻ എം വിജയന്‍റെ മരുമകള്‍ പത്മജയുടെ ആരോപണം. തന്‍റെ ഭര്‍ത്താവ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് ടി.സിദ്ദിഖ് പറഞ്ഞിരുന്നെന്നും എന്നാല്‍ പണം തന്നില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും പത്മജ പറയുന്നു. ജൂണ്‍ 30നുള്ളില്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത തുക നല്‍കുമെന്ന് എഗ്രിമെന്‍റ് ഉണ്ടാക്കിയിരുന്നെന്നും എന്നാല്‍ ആ എഗ്രിമെന്‍റ് എഴുതിച്ച അടുത്ത ദിവസം തന്നെ തങ്ങളറിയാതെ എം.എല്‍.എയുടെ പി.എ അത് വാങ്ങിക്കൊണ്ടു പോയെന്നും പത്മജ ആരോപിച്ചു. സണ്ണി ജോസഫിന് പഠിക്കാനാണ് എഗ്രിമെന്‍റ് കൊണ്ടുപോയതെന്നാണ് എം.എല്‍.എ പറഞ്ഞത്. കള്ളന്‍മാര് വെള്ളയും വെള്ളയുമിട്ട് നടക്കുന്നുവെന്നും കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ മരിക്കുന്നുവെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. പത്മജയുടെ വാക്കുകള്‍ ജൂണ്‍ 30ന് എല്ലാ പ്രശ്നങ്ങളും തീര്‍ത്തു തരാമെന്ന് പറഞ്ഞ് കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും ഞങ്ങളും കൂടി ഒരു കരാര്‍…
Read More » -
Breaking News
ജപ്പാൻ മേള: മൂന്നാം പതിപ്പ് കൊച്ചി റമദ റിസോർട്ടിൽ ഒക്ടോബർ 16 മുതൽ 18 വരെ, മേളയിൽ വിദഗ്ദ്ധർ നയിക്കുന്ന സെമിനാറുകളും പാനൽ ചർച്ചകളും
കൊച്ചി: ജപ്പാനും കേരളവും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇൻഡോ- ജപ്പാൻ ചേംബർ ഓഫ് കോമേഴ്സ് (INJACK) സംഘടിപ്പിക്കുന്ന ജപ്പാൻ മേളയുടെ മൂന്നാം പതിപ്പ് കൊച്ചി റമദ റിസോർട്ടിൽ വെച്ച് ഒക്ടോബർ 16 മുതൽ 18 വരെ നടക്കും. ജപ്പാനിലെയും കേരളത്തിലെയും വ്യവസായ സംരംഭകർ, സ്ഥാപനങ്ങൾ, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ മേളയിൽ പങ്കെടുക്കും. ജപ്പാൻ മേളയുടെ പ്രഖ്യാപനത്തിനായി കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇൻജാക് (INJACK) പ്രസിഡന്റും സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ചെയർമാനുമായ ഡോ. വിജു ജേക്കബ്, ഇൻജാക് വൈസ് പ്രസിഡന്റും ജപ്പാൻ മേള ജനറൽ കൺവീനറുമായ ഡോ.കെ. ഇളംങ്കോവാൻ എന്നിവർ സംസാരിച്ചു. 2013-ൽ സ്ഥാപിതമായതു മുതൽ ഇൻജാക് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോ. വിജു ജേക്കബ് പറഞ്ഞു. സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, സംസ്‌കാരം എന്നിവയിൽ ജപ്പാനുള്ള മികവ് പ്രദർശിപ്പിക്കാനും നിക്ഷേപ സാധ്യതകൾ തുറക്കാനും ജപ്പാൻ മേള അവസരമൊരുക്കുമെന്നും ഡോ.കെ. ഇളംങ്കോവാൻ അഭിപ്രായപ്പെട്ടു.…
Read More » -
Movie
ലോകാ യൂണിവേഴ്‌സ് വളരുന്നു; ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലി ഒടിയനും , ടൊവിനോയുടെ മൈക്കലും പുതിയ കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍
ഓണം റിലീസായി പുറത്തിറങ്ങിയ മലയാളം സൂപ്പര്‍ഹീറോ ചിത്രം ‘ലോക: ചാപ്റ്റര്‍ 1 ചന്ദ്ര’ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഈ ചിത്രം നിരൂപകരില്‍ നിന്ന് മികച്ച അഭിപ്രായം നേടുകയും ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു. ഇതോടെ ലോകസിനിമയുടെ അടുത്ത ചാപ്റ്ററില്‍ ആരെല്ലാം അഭിനയിക്കുമെന്നുള്ള ആരാധകരുടെ അഭ്യൂഹങ്ങള്‍ക്കിടെയാണ്, അണിയറപ്രവര്‍ത്തകര്‍ പുതിയ രണ്ട് കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കിയത്. സിനിമയില്‍ അതിഥി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ദുല്‍ഖര്‍ സല്‍മാന്റെയും ടൊവിനോ തോമസിന്റെയും കഥാപാത്രങ്ങളാണ് പോസ്റ്ററുകളിലുള്ളത്. പുറത്തിറങ്ങിയ പോസ്റ്ററില്‍ ദുല്‍ഖര്‍ സല്‍മാനെ ‘ചാര്‍ലി ഓടിയന്‍’ എന്ന കഥാപാത്രമായിട്ടാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. തല മുതല്‍ കാല്‍ വരെ കറുത്ത വസ്ത്രം ധരിച്ച്, മുഖം കറുത്ത തുണികൊണ്ട് മറച്ച നിലയിലാണ് അദ്ദേഹത്തെ പോസ്റ്ററില്‍ കാണുന്നത്. കണ്ണുകള്‍ മാത്രമാണ് ദൃശ്യമാകുന്നത്. പോസ്റ്ററില്‍ അദ്ദേഹം ഒരു വാളും കൈയ്യിലേന്തിയിട്ടുണ്ട്. സിനിമയുടെ ക്രെഡിറ്റ് സീനില്‍ സ്വയം ഒരു ‘പ്രതികാരകന്‍’ ആയിട്ടാണ് ചാര്‍ലി…
Read More » -
Breaking News
രാഹുലിന്റെ വോട്ടുമോഷണ ആരോപണത്തെ പ്രതിരോധിക്കാൻ സോണിയ ഗാന്ധിയെ മുൻ നിർത്തി ബിജെപി നടത്തിയ ഇന്ത്യൻ പൗരത്വ ആരോപണവും എട്ടുനിലയിൽ പൊട്ടി!! സോണിയയ്ക്കെതിരെയുള്ള ബിജെപിയുടെ ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല…
അങ്ങനെ ബിജെപി പറഞ്ഞു നടന്ന ഒരു കള്ള കഥയ്ക്ക് കൂടി തിരശ്ശീല വീണിരിക്കുന്നു. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കും എതിരെ തെളിവുകൾ സഹിതം വോട്ടുമോഷണം ആരോപിച്ചപ്പോൾ ബിജെപി അതിനെ നേരിട്ടത് സോണിയ ഗാന്ധിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു. ഈ വ്യാജ ആരോപണം ഉന്നയിച്ചത് മുൻ കേന്ദ്രമന്ത്രിയും നിലവിലെ ബിജെപി എംപിമാരായ അനുരാഗ് താക്കൂറായിരുന്നു. അനുരാഗ് താക്കൂർ തന്റെ പത്രസമ്മേളനത്തിൽ ആരോപിച്ചത് 1983ലാണ് സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത് എന്നാൽ 1980 – 82 കാലയളവിൽ സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ പേര് ചേർത്തിരുന്നു എന്നാണ്. രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ക്യാമ്പയിൻ എതിരെയുള്ള ബിജെപിയുടെ ഏറ്റവും വലിയ ആയുധമായിരുന്നു അനുരാഗ് താക്കൂറിന്റെ ഈ ആരോപണം. ബിജെപിയുടെ ഈ കള്ളക്കഥയ്ക്ക് വലിയ തിരിച്ചടിയാണ് കഴിഞ്ഞദിവസം ലഭിച്ചത്. സോണിയ ഗാന്ധിക്കെതിരെ ബിജെപി ഉന്നയിച്ച ഈ ആരോപണം ഏറ്റുപിടിച്ചുകൊണ്ട് വികാസ് ത്രിപാഠി എന്ന അഡ്വക്കേറ്റ് സോണിക്ക് എതിരെ കോടതിയെ സമീപിച്ചിരുന്നു. ബിജെപി…
Read More »