Month: September 2025

  • Breaking News

    വീട്ടമ്മയുടെ അവിഹിതം ഒളിച്ചിരുന്നു പകര്‍ത്തിയത് ഇരട്ടകള്‍; ഭീഷണിപ്പെടുത്തി പണം തട്ടി, വഴങ്ങണമെന്നും ആവശ്യം: രണ്ടു പേര്‍ അറസ്റ്റില്‍

    കണ്ണൂര്‍: വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവില്‍ പള്ളിത്തട്ട് രാജീവ് ഭവന്‍ ഉന്നതിയിലെ കിഴക്കിനടിയില്‍ ശമല്‍ (കുഞ്ഞാപ്പി 21), നടുവില്‍ ടെക്‌നിക്കല്‍ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയും ശമലിന്റെ ഇരട്ടസഹോദരനുമായ ശ്യാം മറ്റൊരു കേസില്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസ്സിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറദൃശ്യങ്ങള്‍ പകര്‍ത്തി. വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി യുവതിയില്‍നിന്നു പണം വാങ്ങി. വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. കൂടാതെ വീഡിയോ ഇവരുടെ സുഹൃത്ത് ലത്തീഫിനും നല്‍കി. ലത്തീഫ് ഈ ദൃശ്യം യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നും പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഷമലിനെ വെള്ളിയാഴ്ച രാവിലെ വീട്ടില്‍വെച്ചും ലത്തീഫിനെ പുലര്‍ച്ചെ മൂന്നിന് തളിപ്പറമ്പില്‍വെച്ചുമാണ്…

    Read More »
  • Breaking News

    20,000 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം, അനുയോജ്യരായവർക്ക് പ്ലേസ്മെന്റ്, വൻ വിപുലീകരണവുമായി സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ്

    കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, സി.എസ്.ആര്‍ പദ്ധതിയായ സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് വിപുലീകരിക്കുന്നു. പത്ത് സംസ്ഥാനങ്ങളിലായി 20,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ പദ്ധതിയിലൂടെ പരിശീലനം നല്‍കുക. കഴിഞ്ഞ വര്‍ഷമിത് നാല് സംസ്ഥാനങ്ങളിലായിരുന്നു നടപ്പാക്കിയിരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ബിഗ് ഡാറ്റ, കോടിംഗ് & പ്രോഗ്രാമിംഗ് തുടങ്ങിയ ഭാവി സാങ്കേതികവിദ്യകളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക. കൂടാതെ സോഫ്റ്റ് സ്‌കില്‍സ് പരിശീലനവും അനുയോജ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് സഹായവും പദ്ധതിയിലൂടെ ലഭിക്കും. ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കും, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുമായി സഹകരിച്ച് പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിശീലനം നല്‍കുക. ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ഓരോന്നിലും 5,000 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാനാണ് പദ്ധതി. 2022-ല്‍ ആരംഭിച്ച…

    Read More »
  • Breaking News

    മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് 9 വര്‍ഷമായി വാടക നല്‍കാതെ; കെട്ടിട ഉടമ ദുരിതത്തില്‍

    പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ഒന്‍പത് വര്‍ഷമായി വാടക നല്‍കുന്നില്ല. കെട്ടിടം ഒഴിഞ്ഞ് തരണമെന്ന് ആവശ്യപെട്ടിട്ടും ഉദ്യോഗസ്ഥര്‍ അത് അംഗീകരിക്കുന്നില്ലെന്നും കെട്ടിട ഉടമ പറയുന്നു. സ്വന്തം കെട്ടിടം പൊളിച്ചുപണിയാന്‍ പോലും കഴിയാതെ പ്രതിസന്ധിയിലാണ് കെട്ടിട ഉടമ. 2004 മുതലാണ് ഈ ചെറിയ കെട്ടിടത്തില്‍ മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പ്രവര്‍ത്തിച്ച് വരുന്നത്. പല സ്ഥലത്തും ഒരോ വര്‍ഷവും വാടക കൂട്ടും. 2004 ലെ വാടകയില്‍ ഇതുവരെ ഒരുമാറ്റവും വരുത്തിയിട്ടില്ല. 2016 മുതല്‍ മോട്ടോര്‍ വാഹന വകുപ്പ് വാടക നല്‍കുന്നില്ല. 9 വര്‍ഷമായി വാടക നല്‍കാതെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് . കെട്ടിടം ഒഴിഞ്ഞ് തന്നാല്‍ പുതുക്കി പണിത് മറ്റ് ആര്‍ക്കെങ്കിലും വാടകക്ക് നല്‍കാം. കെട്ടിടം ഒഴിഞ്ഞു കൊടുക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറല്ല. പഴയ വീടാണ് ചെക്ക് പോസ്റ്റായി പ്രവര്‍ത്തിക്കുന്നത്. നേരത്തെ വീടിന് ചെറിയ പണമാണ് നികുതിയായി നല്‍കിയിരുന്നത്. ആര്‍ടിഒ ചെക്ക് പോസ്റ്റിന് വാടകക്ക് നല്‍കിയതിനാല്‍ കെട്ടിട…

    Read More »
  • Breaking News

    പലവിധ കമ്പനികള്‍ വഴി നിക്ഷേപം സ്വീകരിച്ച് പ്രവര്‍ത്തകരെ വഞ്ചിക്കുന്നു; ഫിറോസിന്റെ രണ്ട് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ലഭിച്ചു; ഉടന്‍ പുറത്തുവിടുമെന്ന് ജലീല്‍

    മലപ്പുറം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് കെ ടി ജലീല്‍ എംഎല്‍എ.ഫിറോസിന്റെ രണ്ട് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ലഭിച്ചിട്ടുണ്ടെന്നും അടുത്തദിവസം വിവരങ്ങള്‍ പുറത്തുവിടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഐഎം മലപ്പുറത്ത് നടത്തിയ സീതാറാം യെച്ചൂരി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു ജലീല്‍. കടലാസ് കമ്പനികള്‍ രൂപവത്കരിച്ച് ഹവാലയും റിവേഴ്സ് ഹവാലയുമാണ് നടത്തുന്നതെന്ന സംശയം ബലപ്പെടുകയാണ്. സാമ്പത്തികത്തട്ടിപ്പ് നടത്തുന്നതിനെതിരെയാണ് മതസംഘടനകള്‍ ലീഗിനെ ഉപദേശിക്കേണ്ടതെന്നും ജലീല്‍ പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കള്‍ സ്വന്തം പ്രവര്‍ത്തകര്‍ക്കിടയിലാണ് സാമ്പത്തികത്തട്ടിപ്പ് നടത്തുന്നത്. പലവിധ കമ്പനികള്‍ രൂപവത്കരിച്ച് നിക്ഷേപം സ്വീകരിച്ചാണ് പ്രവര്‍ത്തകരെ വഞ്ചിക്കുന്നതെന്നും കെ ടി ജലീല്‍ ആരോപിച്ചു. പരാതിയുമായെത്തുന്ന പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണ്. പാണക്കാട് കുടുംബത്തെ ഉപയോഗിച്ചാണ് ഒരു വിഭാഗം നേതാക്കള്‍ പണമുണ്ടാക്കുന്നത്. ഇത്തരം കറക്കു കമ്പനികളുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പാണക്കാട് കുടുംബാംഗങ്ങള്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെ ടി ജലീലും പികെ ഫിറോസും തമ്മിലുള്ള പരസ്യപ്പോര് മുറുകുകയാണ്. പി കെ ഫിറോസ്…

    Read More »
  • Breaking News

    ‘ബാര്‍ബര്‍ ബാലന്റെ’ മകളെ ഓര്‍മയില്ലേ? നടി രേവതി ശിവകുമാര്‍ വിവാഹിതയായി, വരന്‍ നന്ദു സുദര്‍ശന്‍

    തൃശൂര്‍: കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി രേവതി ശിവകുമാര്‍ വിവാഹിതയായി. നന്ദു സുദര്‍ശനാണ് രേവതിയുടെ വരന്‍. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ഗുരുവായൂരില്‍വെച്ചായിരുന്നു വിവാഹം. കോട്ടയം പൊന്‍കുന്നം ചിറക്കടവ് സ്വദേശിയാണ് രേവതി. ശ്രീനിവാസന്റെ തിരക്കഥയില്‍ എം. മോഹനന്‍ സംവിധാനംചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കഥ പറയുമ്പോള്‍. ഈ ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ബാര്‍ബര്‍ ബാലന്‍ എന്ന കഥാപാത്രത്തിന്റെ മൂന്നുമക്കളില്‍ ഒരാളായാണ് രേവതി എത്തിയത്. ഷഫ്ന നിസാം, അമല്‍ അശോക് എന്നിവരായിരുന്നു സഹോദരങ്ങളായി വേഷമിട്ടത്. മീനയാണ് ഇവര്‍ മൂന്നുപേരുടേയും അമ്മയായി എത്തിയത്. കുസേലന്‍ എന്ന പേരില്‍ കഥ പറയുമ്പോള്‍ തമിഴിലേക്ക് റീ മേക്ക് ചെയ്തപ്പോഴും അതേ കഥാപാത്രമായി രേവതി എത്തിയിരുന്നു. പശുപതിയും രജനീകാന്തുമാണ് മലയാളത്തില്‍ യഥാക്രമം ശ്രീനിവാസന്‍, മമ്മൂട്ടി എന്നിവര്‍ അവതരിപ്പിച്ച വേഷങ്ങളിലെത്തിയത്. മകന്റെ അച്ഛന്‍ എന്ന ചിത്രത്തിലും ശ്രീനിവാസന്റെ മകളുടെ വേഷത്തില്‍ രേവതി എത്തിയിരുന്നു. വടക്കന്‍ സെല്‍ഫി, വള്ളീം തെറ്റി പുള്ളീം തെറ്റി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലും…

    Read More »
  • Breaking News

    കഴുത്തിന് വെട്ടേറ്റ് ഭാര്യ, തൂങ്ങിമരിച്ച നിലയില്‍ ഭര്‍ത്താവ്, ഒന്നുമറിയാതെ ഉറങ്ങുന്ന പിഞ്ചുമക്കള്‍…

    കാസര്‍കോട്: ഭര്‍ത്താവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിന് മുറിവേറ്റ് സഹായമഭ്യര്‍ഥിച്ചെത്തിയ ഭാര്യയെ അയല്‍വാസികള്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബേഡകം കുറ്റിക്കോല്‍ പയന്തങ്ങാനം കെ.സുരേന്ദ്രന്‍ (50) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ സിമി കാസര്‍കോട് ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കഴുത്തില്‍ മുന്‍ഭാഗത്ത് വാക്കത്തികൊണ്ട് മുറിവേറ്റ നിലയില്‍ സിമി അയല്‍വീട്ടുകാരെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവ് വെട്ടിയതാണെന്ന് സിമി അറിയിച്ചതായി അയല്‍വാസികള്‍ പറഞ്ഞു. വിവരമറിഞ്ഞ് വീടിനടുത്തുള്ള ബന്ധുക്കള്‍ സുരേന്ദ്രനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിനകത്ത് ഏണിപ്പടിയുടെ കൈവരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഇവരുടെ ഒന്നര വയസ്സും അഞ്ച് വയസ്സുമുള്ള മക്കള്‍ അടുത്ത മുറിയില്‍ മുറിയില്‍ ഉറങ്ങുകയായിരുന്നു. സംഭവമറിഞ്ഞ് ബന്ധുക്കളായ അയല്‍വാസികള്‍ എത്തുമ്പോഴേക്കും കുട്ടികളില്‍ ഒരാള്‍ ഉണര്‍ന്നിരുന്നെങ്കിലും നടന്നതൊന്നും അറിഞ്ഞിരുന്നില്ല. ഏറെക്കാലം പ്രവാസിയായിരുന്ന സുരേന്ദ്രന്‍ മൂന്നുവര്‍ഷമായി കുറ്റിക്കോലില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഭാര്യ സിമി വീട്ടമ്മയാണ്. രാവിലെ 8.10-ന് സിമി ബന്ധുവിനെ ഫോണ്‍ വിളിച്ച് സംസാരിച്ചിരുന്നു. ശേഷമാണ് കഴുത്തില്‍ മുന്‍ഭാഗത്ത് വാക്കത്തികൊണ്ട് മുറിവേറ്റനിലയില്‍ സിമി…

    Read More »
  • Breaking News

    ‘വെടക്കാക്കിയെങ്കിലും തനിക്കായില്ല’! അധിക തീരുവ ചുമത്തിയത് ഇന്ത്യയുഎസ് ബന്ധം വഷളാക്കി; തുറന്നു സമ്മതിച്ച് ട്രംപ്, മോദിയുമായി സംസാരിക്കും

    വാഷിങ്ടന്‍: റഷ്യന്‍ എണ്ണ വാങ്ങിയതിന്റെ പേരില്‍ ഇന്ത്യയ്ക്കു മേല്‍ 50% തീരുവ ചുമത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതായി സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയാണ് റഷ്യയില്‍നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്നതെന്ന് ഡോണള്‍ഡ് ട്രംപ് ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്ക്ക് 50% തീരുവ ഏര്‍പ്പെടുത്തിയത്. അത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല’ ട്രംപ് പറഞ്ഞു. 50% തീരുവ ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. തീരുവ ഈടാക്കിയത് ഇന്ത്യയുമായി ഭിന്നതയ്ക്ക് ഇടയാക്കിയെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ സംസാരിക്കുമെന്നും യുഎസ് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശ്‌നപരിഹാരത്തിനു വഴി തുറക്കുന്നതിന്റെ സൂചനകളായാണ് നയതന്ത്ര വിദഗ്ധര്‍ ഇതിനെ കാണുന്നത്. ഇന്ത്യന്‍ വാണിജ്യമന്ത്രി അടുത്തയാഴ്ച വാഷിങ്ടന്‍ സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യ യുഎസില്‍നിന്ന് അകന്നു പോകാതിരിക്കുന്നതിനുള്ള നടപടികള്‍ക്ക് മുന്‍ഗണന…

    Read More »
  • Breaking News

    രാഹുലിന്റെ സസ്പെന്‍ഷന്‍: സ്പീക്കര്‍ക്ക് സതീശന്റെ കത്ത്; സഭയില്‍ എത്തിയാല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കറെ രേഖാമൂലം അറിയിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് കത്ത് നല്‍കിയത്. ഇതോടെ രാഹുല്‍ സഭയിലെത്തിയാല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാല്‍, നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച കോണ്‍ഗ്രസ് തീരുമാനം സഭ ചേരുന്നതിന് തലേന്ന് മാത്രമേ ഉണ്ടാകാനിടയുള്ളൂ. അദ്ദേഹം മാറി നില്‍ക്കുകയാണ് പ്രതിപക്ഷത്തിന് നല്ലതെന്ന വാദത്തിനാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം. രാഹുലിന്റെ നിലപാടും ഇക്കാര്യത്തില്‍ പരിഗണിക്കും. 15ന് കെപിസിസി നേതൃയോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ക്കും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും അത് അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.  

    Read More »
  • Breaking News

    ലോകത്തെ ഏറ്റവും വലിയ ട്രേഡ് സെന്ററുകളിലൊന്ന് കോഴിക്കോട്; 680 ദശലക്ഷം ഡോളര്‍ നിഷേപം; കോഴിക്കോടിന്റെ വളര്‍ച്ച റോക്കറ്റ് വേഗത്തിലാക്കും; എത്താന്‍ പോകുന്നത് മള്‍ട്ടി നാഷണല്‍ കമ്പനികള്‍

    കോഴിക്കോട്: ദക്ഷിണേന്ത്യയുടെ വിശ്വസ്ത നിർമ്മാണ കമ്പനിയായ ഹൈലൈറ്റ് ഗ്രൂപ്പ് തങ്ങളുടെ പുതിയ പദ്ധതിയായ വേൾഡ് ട്രേഡ് സെന്ററിന്റെ പ്രഖ്യാപനം ഔദ്യോഗികമായി നടത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡ് സെന്ററുകളിലൊന്നാവാൻ ഒരുങ്ങുന്ന പദ്ധതി കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിലാണ് ആരംഭിക്കുന്നത്. ഏകദേശം 680 മില്ല്യൺ ഡോളർ നിക്ഷേപത്തിൽ 12.5 മില്ല്യൺ സ്ക്വയർ ഫീറ്റിലാണ് പദ്ധതി ഒരുങ്ങുന്നത്. വേൾഡ് ട്രേഡ് സെന്റർ അസോസിയേഷൻ (WTCA) ലൈസൻസുള്ളതിനാല്‍ മൾട്ടി നാഷനൽ കമ്പനികളുടെയും ഇന്റർനാഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ശ്രദ്ധയാകർഷിച്ച് വേഗതയേറിയ സാമ്പത്തിക വളർച്ചയും അടിസ്ഥാനസൗകര്യ വികസനവും സാധ്യമാക്കി കോഴിക്കോട് നഗരത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഒന്നായി പദ്ധതിക്ക് മാറാനാകും. അനേകം ടവറുകളായാണ് ട്രേഡ് സെന്റർ സമുച്ചയം ഉയരുന്നത്. ഈയടുത്ത് ശിലാസ്ഥാപന ചടങ്ങ് പൂർത്തിയാക്കിയ വേൾഡ് ട്രേഡ് സെന്റർ ലേണിംഗ് പാർക്കാണ് ഇതില്‍ ആദ്യത്തേത്. 100 ഏക്കർ വിസ്തൃതിയുള്ള ഹൈലൈറ്റ് സിറ്റിക്കുള്ളിലായി ഒരുങ്ങുന്ന വേൾഡ് ട്രേഡ് സെന്റർ പദ്ധതി ഇന്റർനാഷനൽ ബിസിനസ് സാധ്യതകളെയും വൻകിട കമ്പനികളുടെ പരസ്പര സഹകരണത്തെയും ശക്തിപ്പെടുത്തും.…

    Read More »
  • Breaking News

    ട്രംപിന് ഇന്ത്യയെ ഇഷ്ടമല്ലായിരിക്കാം; ടെക് കമ്പനികള്‍ക്ക് അങ്ങനെയല്ല; ആമസോണ്‍ മുതല്‍ ആപ്പികള്‍വരെയും ഫേസ്ബുക്കുമെല്ലാം ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന്; പണം വരുന്നതില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മുമ്പില്‍; തുണച്ചത് നിര്‍മിത ബുദ്ധി

    ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്ക് അമ്പതു ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിനു പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോടും ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്താന്‍ ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. നൂറു ശതമാനം നികുതി ഈടാക്കുകയാണു ട്രംപിന്റെ ലക്ഷ്യം. ഇന്ത്യയുമായി വലിയ സൗഹൃദമൊന്നും ട്രംപ് ആഗ്രഹിക്കുന്നില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. പക്ഷേ, അമേരിക്കയുടെ ടെക് കമ്പനികള്‍ക്ക് ഈ നിലപാടല്ലെന്നാണ് അടുത്തിടെയുണ്ടായ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആമസോണ്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ലാം റിസര്‍ച്ച്, ഗൂഗിള്‍ എഎന്നിവയെല്ലാംകൂടി ഇന്ത്യയില്‍ 14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചത്. റിലയന്‍സുമായി ചേര്‍ന്ന് 100 ദശലക്ഷം ഡോളറിന്റെ നിഷേപത്തിന് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയും നീക്കമിടുന്നു. നിര്‍മിത ബുദ്ധിയുടെ വളര്‍ച്ചയാണ് ഇന്ത്യയിലേക്കു വന്‍തോതില്‍ നിക്ഷേപമെത്തിക്കുന്നതിനു പിന്നിലെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകള്‍ എന്നറിയപ്പെടുന്ന ഇത്തരം വിദേശ നിക്ഷേപങ്ങള്‍ 2020നും 2024നും ഇടയില്‍ എത്തിയത് ഗ്ലോബല്‍ സൗത്തിലേക്കാണ്. ഇതില്‍ ഉള്‍പ്പെടുന്ന 10 രാജ്യങ്ങളിലേറെയും ഏഷ്യന്‍ രാജ്യങ്ങളാണ്. ഏഷ്യയില്‍തന്നെ ഏറ്റവും നിക്ഷേപം ഇന്ത്യയിലാണ്. ആകെ 114 ബില്യണ്‍ ഡോളറിന്റെ…

    Read More »
Back to top button
error: