Month: September 2025

  • Breaking News

    ഇസ്രയേല്‍- ഹമാസ് യുദ്ധം: ട്രംപിന്റെ 21 ഇന കരാറിനെ അനുകൂലിച്ച് അറബ് രാജ്യങ്ങള്‍; ഹമാസിനെ പുറത്താക്കുന്നതില്‍ ഒറ്റക്കെട്ട്; ഇറാന് പരോക്ഷ തിരിച്ചടി; വെസ്റ്റ്ബാങ്ക് പിടിക്കാനുള്ള നീക്കം ഇസ്രയേല്‍ ഉപേക്ഷിക്കണമെന്നും യുഎഇ; നെതന്യാഹുവും സമ്മര്‍ദത്തില്‍

    അബുദാബി: ഹമാസിനെ അധികാരത്തില്‍നിന്നു നീക്കാനും സ്വതന്ത്ര ഭരണകൂടം സ്ഥാപിക്കാനും ലക്ഷ്യമിട്ടു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ട് യുഎഇ. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള എല്ലാ നീക്കവും ഉപേക്ഷിക്കണമെന്നും ട്രംപുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ചയ്ക്കുമുമ്പ് യുഎഇ ഭരണകൂടം ആവശ്യപ്പെട്ടെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാനും ഖത്തറിനും ഒരുപോലെ തലവേദനയാകുന്ന നിലപാടാണു യുഎഇ സ്വീകരിക്കുന്നത്. എന്നാല്‍, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നത് യുഎഇ, സൗദി, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടുന്ന അബ്രഹാം കരാറിന്റെ പേരില്‍ ഇസ്രയേലുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങള്‍ നിലപാടു മാറ്റാന്‍ ഇടയാക്കുമെന്നും നെതന്യാഹുവിനു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം പിടിക്കണമെന്നു ഇസ്രയേലിലെ വലതുപക്ഷ പാര്‍ട്ടികളില്‍നിന്ന് നെതന്യാഹുവിനു കടുത്ത സമ്മര്‍ദം നിലനില്‍ക്കെയാണ് യുഎഇയുടെ നിലപാട്. ഭാവിയില്‍ പലസ്തീന്‍ രാഷ്ട്രം നിലവില്‍വരുന്നതു തടയാന്‍ ഇതാവശ്യമാണെന്നാണു പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്. ട്രംപുമായുള്ള മീറ്റിംഗിനുശേഷം ട്രംപിന്റെ പദ്ധതി സംബന്ധിച്ച നിലപാടു വ്യക്തമാക്കുമെന്നു മുതിര്‍ന്ന ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ട്രംപിന്റെ പദ്ധതിയുമായി ഗൗരവമായി…

    Read More »
  • Breaking News

    ഗണേശ്കുമാറിന്റെ ഉന്നം എന്‍എസ്എസിന്റെ അടുത്ത ജനറല്‍ സെക്രട്ടറി പദം ; അതിനാണ് സുകുമാരന്‍നായരുടെ മൂട് താങ്ങുന്നതെന്ന് പത്തനംതിട്ട മയിലാടുപ്പാറയിലെ എന്‍എസ്എസ് കരയോഗം

    പത്തനംതിട്ട: എന്‍എസ്എസിന്റെ അടുത്ത ജനറല്‍ സെക്രട്ടറി ആകാനാണ് മന്ത്രി ഗണേശ് കുമാറിന്റെ നീക്കമെന്നും അതിനാണ് അദ്ദേഹം സുകുമാരന്‍ നായരുടെ മൂടു താങ്ങുന്നതെന്നും ആക്ഷേപിച്ച് എന്‍എസ്എസ് കരയോഗം. മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നത് പത്തനംതിട്ട മയിലാടുപ്പാറയിലെ എന്‍എസ്എസ് കരയോഗമാണ്. കരയോഗം വൈസ് പ്രസിഡന്റ് ഹരീഷാണ് വിമര്‍ശനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പിന്തുണച്ചു മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് വിമര്‍ശനം. സുകുമാരന്‍ നായര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരസ്യ പ്രതികരണത്തിന് പുറമേ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെയും മന്ത്രിക്കെതിരെയും പ്രദേശത്ത് ഫ്‌ലക്‌സുകളും ഉയര്‍ന്നിട്ടുണ്ട്. തിരുവല്ല കായ്ക്കലിലും സുകുമാരന്‍ നായര്‍ക്കെതിരെ ഇന്നും ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അയ്യപ്പഭക്തരെയും സമുദായത്തെയും ഒന്നടങ്കം അധിക്ഷേപിച്ച സുകുമാരന്‍ നായര്‍ രാജിവെക്കണമെന്നാണ് ആവശ്യം. സേവ് നായര്‍ സൊസൈറ്റിയുടെ പേരിലായിരുന്നു പ്രതിഷേധ ഫ്‌ലക്‌സുകള്‍. ആഗോള അയ്യപ്പ സംഗമത്തിന്…

    Read More »
  • Breaking News

    താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചു ; ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഒക്ടോബര്‍ 17ന് പുനസ്ഥാപിക്കും

    കൊച്ചി: ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തിന് പിന്നാലെ ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഒക്ടോബര്‍ 17ന് പുനസ്ഥാപിക്കാന്‍ തീരുമാനമായി. തുലാമാസ പൂജകള്‍ക്കായി ഒക്ടോബര്‍ 17ന് നട തുറന്ന ശേഷമാകും സ്വര്‍ണം പൂശിയ പാളികള്‍ ദ്വാരപാലക ശില്പങ്ങളില്‍ പുനസ്ഥാപിക്കുന്നത്. പുനഃസ്ഥാപിക്കാനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികള്‍ പുനഃസ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ശ്രീ കോവിലിന്റെ വാതിലുകളുടെയും കമാനത്തിന്റെയും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നടപടികള്‍ക്കും ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങളെല്ലാം വിഡിയോയില്‍ ചിത്രീകരിച്ചാണ് സ്വര്‍ണം പൂശിയ പാളികള്‍ ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കേടുപാടുകള്‍ പരിഹരിക്കാനായി കൊണ്ടു പോയത്. അറ്റകുറ്റ പണികള്‍ക്ക് ശേഷം സന്നിധാനത്ത് എത്തിച്ച സ്വര്‍ണം പൂശിയ പാളികള്‍ ശബരിമല സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • Breaking News

    എസ് യുവി, ലക്ഷ്വറി വാഹനങ്ങള്‍ അങ്ങനെ ഡി-രജിസ്റ്റര്‍ ചെയ്തിട്ടില്ല ; കേരളത്തില്‍ പിടികൂടിയ എസ് യു വികളും ആഡംബര കാറുകളും അനധികൃതമായി എത്തിച്ചതാണെന്ന് ഭൂട്ടാനും

    കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തില്‍ പിടികൂടിയ എസ് യുവി കളും ആഡംബര കാറുകളും ഇന്ത്യയില്‍ എത്തിച്ചത് അനധികൃതമായി കൊണ്ടുവന്നതായിരിക്കാമെന്ന് ഭൂട്ടാന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയും. വിവരങ്ങള്‍ പങ്കുവെച്ചാല്‍ ഭൂട്ടാനിലെ ഫസ്റ്റ് ഓണറെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും ഭൂട്ടാനീസ് ന്യൂസ്പേപ്പറിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനങ്ങള്‍ എങ്ങനെ കേരളത്തില്‍ എത്തിയെന്ന് അന്വേഷിക്കുമെന്ന് ഭൂട്ടാന്‍ റവന്യു കസ്റ്റംസും വ്യക്തമാക്കി. ഭൂട്ടാനില്‍ ഡീ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ മാത്രമാണ് മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാന്‍ അനുമതിയുള്ളൂ. എസ് യുവി, ലക്ഷ്വറി വാഹനങ്ങള്‍ അങ്ങനെ ഡി-രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ട്രാന്‍സ്പോര്‍ട് അതോറിറ്റി വ്യക്തമാക്കി. ഭൂട്ടാന്‍ വാഹന കടത്തിന് പിന്നില്‍ വന്‍ രാജ്യാന്തര വാഹന മോഷണ സംഘമാണെന്ന് കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും മോഷ്ടിച്ച വാഹനങ്ങള്‍ ഭൂട്ടാന്‍ വഴി കടത്തിയെന്നും സംശയിക്കുന്നുണ്ട്. ഭൂട്ടാന്‍ പട്ടാളം ലേലം ചെയ്തതെന്ന പേരില്‍ കേരളത്തില്‍ മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങളാണ്. വാഹനക്കടത്തുമായി ബന്ധപ്പെട്ട വിഷയം ഏഴ് കേന്ദ്ര ഏജന്‍സികള്‍…

    Read More »
  • Breaking News

    ‘സി എം വിത്ത് മി സിറ്റിസണ്‍’ കണക്ട് സെന്റര്‍ ഉദ്ഘാടനം ചെയ്തു ; പരാതികള്‍ റെക്കോര്‍ഡ് ചെയ്തശേഷം 48 മണിക്കൂറിനുള്ളില്‍ പരാതിക്കാരനെ തിരിച്ചു വിളിക്കുന്ന പരിപാടി

    മുഖ്യമന്ത്രിയുമായി പൊതുജനങ്ങള്‍ക്കു നേരിട്ടു സംസാരിക്കാന്‍ അവസരമൊരുക്കുന്ന ‘സി എം വിത്ത് മി സിറ്റിസണ്‍’ കണക്ട് സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അയക്കുന്ന പരാതികള്‍ റെക്കോര്‍ഡ് ചെയ്തശേഷം 48 മണിക്കൂറിനുള്ളില്‍ പരാതിക്കാരനെ തിരിച്ചു വിളിക്കുകയും സാധ്യമായ നടപടികള്‍ പരാതിക്കാരനെ അറിയിക്കുകയും ചെയ്യുന്ന പരിപാടിയാണ്. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിനാണ് നടത്തിപ്പ് ചുമതല. കിഫ്ബിയാണ് അടിസ്ഥാന-സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നത്. തിരുവനന്തപുരം വെള്ളയമ്പലത്ത് പഴയ എയര്‍ ഇന്ത്യ ഓഫീസ് ഏറ്റെടുത്ത സ്ഥലത്താണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തില്‍ പരമമായ ഉത്തരവാദിത്വം ജനങ്ങളോടാണെന്നും ഓരോ വര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കി, മന്ത്രിസഭ ഒന്നടങ്കം ജനങ്ങളിലേക്ക് ഇറക്കി. ജനങ്ങളോടുള്ള ഉത്തരവാദിത്വത്തില്‍ കവിഞ്ഞ് സര്‍ക്കാരിന് ഒന്നുമില്ല. ”സി എം വിത്ത് മീ” എന്നാല്‍ സര്‍ക്കാര്‍ അപ്പാടെ ഒപ്പം എന്നാണ് അര്‍ത്ഥം. പൊതുജനവും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയത്തില്‍ വിടവുണ്ടാകാന്‍ പാടില്ല’ എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍നടപടികളും അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സദാ…

    Read More »
  • Breaking News

    സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി ഗതാഗത വകുപ്പ് മന്ത്രി ; സംഘാടനം മോശമെന്ന് പറഞ്ഞ് കെ ബി ഗണേഷ് കുമാര്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയി, നടപടിയെടുക്കുമെന്നും മുന്നറിയിപ്പ്

    തിരുവനന്തപുരം: സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയി. കനകക്കുന്ന് പാലസ് പരിസരത്തായിരുന്നു പരിപാടിക്കായി വേദിയൊരുക്കിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ‘ഗതാഗത വകുപ്പിന്റേയും മോട്ടോര്‍ വാഹനവകുപ്പിന്റേയും പരിപാടിയായിരുന്നു. ‘എല്ലാവരും ക്ഷമിക്കണം. പരിപാടി റദ്ദാക്കുകയാണ് എന്ന് പറഞ്ഞായിരുന്നു മടക്കം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതിയും സദസ്സില്‍ ആളില്ലാത്തതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഖേദം പ്രകടിപ്പിക്കുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ നടപടിയെടുക്കും’, എന്ന് മൈക്കിലൂടെ അറിയിച്ചാണ് മന്ത്രിയുടെ ഇറങ്ങിപ്പോക്ക്. ഔദ്യോഗിക വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങും ഇ പോസ് മെഷീനുകളുടെ വിതരണ ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിക്കേണ്ടിയിരുന്നത്. സംഘാടനം വളരെ മോശമാണെന്നും വകുപ്പില്‍ നിന്നുപോലും ആരെയും ക്ഷണിച്ചില്ലെന്നും വേദിവിട്ട ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ആകെ പങ്കെടുത്തത് പാര്‍ട്ടിയുടെ പ്രവര്‍ത്തകരും എന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ളവരും കെഎസ്ആര്‍ടിസിയിലെ ജീവനക്കാരും മാത്രമാണ്. 20 കസേര പോലും അവര്‍ ഇട്ടില്ല. വന്ന ഉദ്യോഗസ്ഥര്‍ പോലും എസി ഇട്ടിട്ട് വണ്ടിയുടെ അകത്ത് ഇരുന്നു. മന്ത്രിയും…

    Read More »
  • Breaking News

    സര്‍ക്കാരിനോട് ശരിദൂരമുണ്ട്, അയ്യപ്പ സംഗമത്തില്‍ മാത്രം; ‘പ്രതിഷേധിക്കുന്നവര്‍ എന്‍എസ്എസുമായി ബന്ധമില്ലാത്തവരും ജോലി കിട്ടാത്തവരും; നിലപാടില്‍ വ്യക്തത വരുത്തി സുകുമാരന്‍ നായര്‍

    ചങ്ങനാശേരി: സര്‍ക്കാറിനോടുള്ള ശരിദൂര നിലപാടില്‍ വ്യക്ത വരുത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സര്‍ക്കാറിനോട് ശരിദൂരമുണ്ടെന്നും അത് അയ്യപ്പ സംഗമത്തില്‍ മാത്രമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മറ്റുകാര്യങ്ങളില്‍ സമദൂരം തന്നെയാണ് നിലപാടെന്നും പ്രതിഷേധിക്കുന്നവര്‍ എന്‍.എസ്.എസുമായി ബന്ധമില്ലാത്തവരാണെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. അയ്യപ്പസംഗമത്തെക്കുറിച്ച് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. പ്രതിഷേധിക്കുന്നവര്‍ എന്‍.എസ്.എസുമായി ബന്ധമില്ലാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.എസ്എസിനോട് വിരോധമുള്ള ആളുകളാണ് പ്രതിഷേധിക്കുന്നത്. ജോലിയും മറ്റും കിട്ടാത്തവരാണ്. ഇതിന് പിന്നില്‍ കൂട്ടായ്മയൊന്നുമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം, സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍ക്കെതിരെ ബാനര്‍ പ്രതിഷേധം തുടരുകയാണ്. മൈലാടുംപാറയിലും സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍ പ്രത്യക്ഷപ്പെട്ടു. സുകുമാരന്‍ നായര്‍ക്കൊപ്പം മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെയും ബാനറില്‍ വിമര്‍ശനമുണ്ട്. സുകുമാരന്‍ നായര്‍ നായര്‍ സമുദായത്തേയും അയ്യപ്പഭക്തരേയും അപമാനിച്ചുവെന്നും രാജിവെച്ച് ഒഴിഞ്ഞുപോകണമെന്നുമാണ് ബാനറിലെ ആവശ്യം. ഗണേഷ്‌കുമാര്‍ നായന്മാരുടെ മെക്കിട്ട് കേറാന്‍ വരേണ്ടെന്നും ബാനറിലുണ്ട്. 5337 ാം ചടട കരയോഗത്തിന്റെ പേരിലാണ് ബാനര്‍. ബാനര്‍ സ്ഥാപിക്കുന്നവരെ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍…

    Read More »
  • Breaking News

    ജനാധിപത്യ അവകാശങ്ങള്‍ ഇസ്രായേല്‍ നിഷേധിക്കുന്നു; യുഎസ് പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും അട്ടിമറിക്കുന്നു ; കേരളം പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: കേരളം എക്കാലവും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പലസ്തീന് ഐക്യദാര്‍ഢ്യ വുമായി സമ്മേളനം നടത്തുന്നതിന് മുന്നോടിയായി ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള മുഹമ്മദ് അബു ഷവേഷുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്. പരിപാടിയുടെ മുഖ്യാതിഥി അബു ഷവേഷാണ്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലായിരുന്നു പിണറായി വിജയന്‍ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചത്. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീന്‍ രാഷ്ട്രം സാധ്യമാക്കുക എന്ന യുഎന്‍ കാഴ്ചപ്പാടിനൊപ്പമാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇസ്രായേലി അധിനിവേശവും പലസ്തീന്‍ ജനത നേരിടുന്ന പ്രശ്നങ്ങളും അംബാസഡറും വിശദീകരിച്ചു. ഈ നിര്‍ണായ സന്ദര്‍ഭത്തില്‍ കേരളം നല്‍കുന്ന പിന്തുണ മഹത്തരമാ ണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പിന്തുണ പലസ്തീന് ആവശ്യമുണ്ട്. അത് ലോകത്തെ മ്പാടുനിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പിന്തുണയോടെ…

    Read More »
  • Breaking News

    അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ക്കും 100 ശതമാനം നികുതി ഏര്‍പ്പെടുത്തി ഡൊണാള്‍ഡ് ട്രംപ് ; യുഎസില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ സിനിമകള്‍ക്കും വലിയ വെല്ലുവിളി

    കൊല്ലം: വിദേശരാജ്യങ്ങളെ ലക്ഷ്യംവെച്ച് താരിഫിനും എച്ച്്1 ബി വിസയ്ക്കും പിന്നാലെ സിനിമകള്‍ക്കും നികുതി ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്ക് പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം നികുതി ഏര്‍പ്പെടുത്തി. തിങ്കളാഴ്ച ട്രൂത്ത് സോഷ്യല്‍ എന്ന പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘നമ്മുടെ സിനിമാ വ്യവസായം മറ്റ് രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്ന് മോഷ്ടിച്ചിരിക്കുകയാണ്. കാലിഫോര്‍ണിയ, അവിടുത്തെ കഴിവില്ലാത്ത ഗവര്‍ണര്‍ കാരണം കടുത്ത പ്രതിസന്ധിയി ലാണ്. അതിനാല്‍, ഈ പ്രശ്‌നം പരിഹരിക്കാന്‍, അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം നികുതി ചുമത്തും. നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി,’ ട്രംപ് തന്റെ പോസ്റ്റില്‍ കുറിച്ചു. പ്രസിഡന്റ് ട്രംപിന്റെ ഈ പ്രഖ്യാപനം പ്രധാനമായും ഹോളിവുഡിനെയാണ് ലക്ഷ്യമിടുന്ന തെങ്കിലും, ഇന്ത്യന്‍ സിനിമയെയും ഇത് ബാധിച്ചേക്കാം. ഈ നികുതി എല്ലാ വിദേശ സിനിമക ള്‍ക്കും ബാധകമായതിനാല്‍, ഇന്ത്യയുടെ സിനിമാ വ്യവസായത്തിന് യുഎസ് വിപണിയില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവരും. അമേരിക്കക്ക് പുറത്ത്…

    Read More »
  • Breaking News

    നല്ല ക്യാപ്റ്റന്‍മാര്‍ മൂന്നാം അംപയര്‍മാരുടെ നിര്‍ദേശപ്രകാരം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാറില്ല ; ഇന്ത്യാ-പാക് യുദ്ധം നിര്‍ത്തിയെന്ന ട്രംപിന്റെ അവകാശവാദത്തില്‍ പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിന്റെ കൊട്ട്

    ന്യൂഡല്‍ഹി: ഏഷ്യ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ട്വീറ്റിനെ പ്രധാനമന്ത്രിയെ വിമര്‍ശിക്കാനുള്ള ഉപാധിയാക്കി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേറ. ഇന്ത്യ നടത്തിയ സൈനിക നീക്കമായ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ക്രിക്കറ്റ് മത്സരത്തെ യുദ്ധക്കളവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ഖേറ പ്രധാനമന്ത്രിയോട് പറഞ്ഞു. ”…എങ്കിലും നിങ്ങള്‍ താരതമ്യം ചെയ്ത സ്ഥിതിക്ക് ടീമില്‍ നിന്ന് ചില കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. വിജയത്തോട് അടുക്കുമ്പോള്‍, നല്ല ക്യാപ്റ്റന്‍മാര്‍ ഒരു മൂന്നാം അമ്പയറുടെ നിര്‍ദ്ദേശപ്രകാരം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാറില്ല.” പാകിസ്താനുമായുള്ള വെടിനിര്‍ത്തലിനെച്ചൊല്ലി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അവകാശവാദങ്ങള്‍ സൂചിപ്പിച്ചായിരുന്നു കോണ്‍ഗ്രസ് ആക്രമണം. മേയ് 10-ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്‌സിലൂടെ പ്രഖ്യാപിച്ച ഇന്ത്യാ-പാക് ഓപ്പറേഷന്‍ സിന്ദൂര്‍ വെടിനിര്‍ത്തലിന് ശേഷം, ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളെച്ചൊല്ലി കോണ്‍ഗ്രസ് ബിജെപിയെ വിമര്‍ശിച്ചിരുന്നു. മേയ് 16-ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഞാന്‍ സഹായിച്ചു…’…

    Read More »
Back to top button
error: