Month: September 2025
-
Breaking News
‘ഗാസയിലും വെസ്റ്റ് ബാങ്കിലും നിരീക്ഷണ സംവിധാനങ്ങള്‍; കോളുകള്‍ റെക്കോഡ് ചെയ്തു സൂക്ഷിച്ചു, ദൃശ്യങ്ങള്‍ ശേഖരിച്ചു’; ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിനുള്ള സേവനങ്ങള്‍ നിര്‍ത്തി മൈക്രോസോഫ്റ്റ്; നടപടി ഗാര്‍ഡിയന്‍ അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെ
ന്യൂയോര്‍ക്ക്: ഗാസയിലും വെസ്റ്റ് ബാങ്കിലും നിരീക്ഷസംവിധാനങ്ങള്‍ക്കായി ഉപയോഗിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെ ഇസ്രായേല്‍ സൈന്യത്തിനുള്ള ക്ലൗഡ്, എഐ സേവനങ്ങള്‍ നിര്‍ത്തിവച്ചെന്നു മൈക്രോസോഫ്റ്റ്. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിലെ (ഐഎംഒഡി) ഒരു യൂണിറ്റ് ഉപയോഗിക്കുന്ന സേവനങ്ങളാണ് നിര്‍ത്തിയത്. ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യാനും നിരീക്ഷിക്കാനും മറ്റും ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ട് ഗാര്‍ഡിയനാണ് പുറത്തുവിട്ടത്. ലേഖനം പുറത്തുവന്നതിനു പിന്നാലെ മൈക്രോസോഫ്റ്റ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്നു മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു. ഓഗസ്റ്റ് ആദ്യം ഗാര്‍ഡിയന്‍, ഇസ്രായേലി-പലസ്തീന്‍ പ്രസിദ്ധീകരണമായ +972 മാഗസിന്‍, ഹീബ്രു ഭാഷാ ഔട്ട്ലെറ്റ് ലോക്കല്‍ കോള്‍ എന്നിവര്‍ നടത്തിയ സംയുക്ത അന്വേഷണത്തില്‍, വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികളുടെ മൊബൈല്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകള്‍ വലിയ അളവില്‍ സംഭരിക്കാന്‍ ഇസ്രായേലി സൈനിക നിരീക്ഷണ ഏജന്‍സി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസായ ‘അസൂര്‍’ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനികളുടെ വിപുലമായ നിരീക്ഷണത്തിനായി ഇസ്രായേല്‍ മൈക്രോസോഫ്റ്റ് ക്ലൗഡിനെ ആശ്രയിച്ചിരുന്നെന്നും ഗാര്‍ഡിയന്റെ അന്വേഷണത്തില്‍ വ്യക്തമായി. റിപ്പോര്‍ട്ട് സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്തിയെന്നു മൈക്രോസോഫ്റ്റ് പറഞ്ഞു. അതില്‍…
Read More » -
Breaking News
രോഹിത്തിനു ശേഷം ആര്? നിര്‍ണായക സൂചനകള്‍ നല്‍കി മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍; ‘അയാള്‍ എ ടീമിനെ മികച്ച രീതിയില്‍ നയിച്ചു; ഞങ്ങള്‍ അത്തരം ഒരാളെ തെരയുകയായിരുന്നു’; എത്തുമോ അയ്യരുടെ തൊപ്പിയില്‍ പൊന്‍തൂവല്‍?
ന്യൂഡല്‍ഹി: രോഹിത് ശര്‍മയ്ക്കുശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ആരാകുമെന്ന ചര്‍ച്ച ഇന്ത്യന്‍ ക്യാമ്പില്‍ സജീവമാണ്. ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തപ്പോഴും ഏകദിനത്തിലും ട്വന്റി20യിലും മിന്നിത്തിളങ്ങിയ ശ്രേയസ് അയ്യര്‍ എന്ന പ്ലേമേക്കറെ പരിഗണിച്ചില്ല. ഇത് ആരാധകരില്‍ ഉണ്ടാക്കിയ അമ്പരപ്പ് ചില്ലറയായിരുന്നില്ല. ഇംഗ്ലണ്ടുമായി നടന്ന ടെസ്റ്റ് ക്രിക്കറ്റിനു തൊട്ടു മുമ്പു നടന്ന ഐപിഎല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഉഗ്രന്‍ ഫോമില്‍ നിന്നിട്ടും എന്തുകൊണ്ട് ശ്രേയസിനെ തഴഞ്ഞു എന്നതായിരുന്നു ആരാധകരുടെ ചോദ്യം. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ശ്രേയസ് ആറുമാസത്തെ അവധി ആവശ്യപ്പെട്ടെന്നായിരുന്നു ബിസിസിഐ സെക്രട്ടറി ദേവജിത്ത് സെയ്ക്കിയ ഒരിക്കല്‍ പറഞ്ഞത്. ഇതിനു പിന്നാലെ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി ശ്രേയസിനെ നിയമിച്ചു. ഇപ്പോള്‍ രോഹിത്തിനു ശേഷം ആരാകും ഇന്ത്യയുടെ ക്യാപ്റ്റനെന്ന ചോദ്യമാണ് ഉയരുന്നത്. ഇതേക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയത് മുഖ്യ സെലക്ടറായ അജിത്ത് അഗാര്‍ക്കര്‍ ആണ്. ഇന്ത്യന്‍ എ ടീമിന്റെ ചുമതലക്കാരനാക്കിയത് ഭാവിയില്‍ ഇത്തരം ചുമതലകളില്‍ എങ്ങനെ പ്രകടനം നടത്തുമെന്നു വിലയിരുത്താന്‍ വേണ്ടിയാണ്…
Read More » -
Breaking News
‘ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയെ മുട്ടുകുത്തിച്ചു; സമാധാനം ആവശ്യപ്പെടുകയല്ലാതെ ഇന്ത്യക്കു മാര്‍ഗമില്ലായിരുന്നു’; സ്‌കൂള്‍ പാഠ പുസ്തകങ്ങളില്‍ നുണക്കഥകള്‍ കുത്തിനിറച്ച് പാകിസ്താന്‍; 1965ലെ യുദ്ധത്തിലും ഇന്ത്യയെ തോല്‍പിച്ചെന്നും വാദം; പരിഹസിച്ച് ലോകം
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള നാലു ദിവസത്തെ യുദ്ധത്തില്‍ വന്‍ തിരിച്ചടി ലഭിച്ചിട്ടും പാകിസ്താന്‍ നുണക്കഥകളുമായി രംഗത്ത്. രാജ്യത്തിന്റെ മുഖം രക്ഷിക്കാനും ഭാവി തലമുറയ്ക്കും വേണ്ടിയുള്ള ആഖ്യാനം ചമയ്ക്കുന്ന തിരക്കിലാണ് പാകിസ്താന്‍. അതിനായി ഒരു ‘ട്രക്ക് നിറയെ’ നുണക്കഥകളുമായാണ് രംഗത്തുവന്നിരിക്കുന്നത്. ഗംഭീരമായ തോല്‍വിയെ പൊള്ളുന്ന യക്ഷിക്കഥയാക്കി പാഠപുസ്തകങ്ങളില്‍ മാറ്റിയെഴുതുന്ന തിരക്കിലാണ് പാക് ഭരണകൂടം. അതിലൊന്ന് 1965ലെ യുദ്ധത്തില്‍ ഇന്ത്യയെ മുട്ടുകുത്തിച്ചു എന്നതാണ്. ഇക്കുറി അല്‍പം കടന്ന കൈയായി പുതിയ തീവ്രതയിലാണ് കഥപറച്ചിലെന്നു മാത്രം. ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനൊപ്പം എപ്പോഴും തങ്ങള്‍ ഇരയാക്കപ്പെടുന്നെന്നും അവര്‍ പറയുന്നു. പാക് വിദ്യാഭ്യാസ വിദഗ്ധരുടെ കൂട്ടുപിടിച്ചാണ് അവര്‍ സ്‌കൂള്‍ പാഠ പുസ്തകങ്ങളില്‍ ഇത്തരം അപസര്‍പ്പക കഥകള്‍ നിറയ്ക്കുന്നത്. എക്കാലത്തും ഇന്ത്യയാണ് ആക്രമണകാരിയെന്നാണ് സ്‌കൂള്‍ പാഠപുസ്തകത്തിലെ കുറിപ്പുകളിലൊന്ന്. അതില്‍ പറയുന്നത് ഇങ്ങനെ- ‘ 2025 മേയ് ആറിന് ഇന്ത്യന്‍ അധിനിവേശ കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന മാരകമായ ആക്രമണത്തില്‍ പാകിസ്താനു പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തി. അവിടെ നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു. ആരോപണങ്ങളെല്ലാം…
Read More » -
Breaking News
കേരളബ്‌ളാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; മഞ്ഞപ്പട സൂപ്പര്‍കപ്പില്‍ കളിക്കാനിറങ്ങുന്നു ; മുംബൈസിറ്റിയും ഹൈദരാബാദ് എഫ്‌സിയും രാജസ്ഥാന്‍ യുണൈറ്റഡും കൊമ്പന്മാരുടെ ഗ്രൂപ്പില്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ഭാവി ആശങ്കയിലായിരിക്കെ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് വീണ്ടും ആവേശം സമ്മാനിച്ചുകൊണ്ട് സൂപ്പര്‍കപ്പില്‍ കേരളബ്‌ളാസ്‌റ്റേഴ്‌സ് പന്തു തട്ടാനിറങ്ങുന്നു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടുന്ന സൂപ്പര്‍ കപ്പ് 2025 നുള്ള മത്സരക്രമമായി. ഗോവയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ബ്‌ളാസ്‌റ്റേഴ്‌സ് കരുത്തന്മാരുടെ ഗ്രൂപ്പില്‍. രണ്ട് ഐഎസ്എല്‍ ചാംപ്യന്മാര്‍ക്കൊപ്പം കളിക്കാനിറങ്ങുന്ന ബ്‌ളാസ്‌റ്റേഴ്‌സിനൊപ്പം ഡി ഗ്രൂപ്പില്‍ മുംബൈ സിറ്റിയും ഹൈദരാബാദും ഐ-ലീഗ് ക്ലബ്ബായ രാജസ്ഥാന്‍ യുണൈറ്റഡ് എഫ്സിയുമാണ് ഉള്ളത്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം ഒക്ടോബര്‍ 30-ന് രാജസ്ഥാന്‍ യുണൈറ്റഡ് എഫ്സിക്കെതിരെയാണ്. രണ്ടാമത്തെ മത്സരം നവംബര്‍ 3-ന് ഹൈദരാബാദ് എഫ്സിയുമായി നടക്കും. ഈ ആദ്യ രണ്ട് മത്സരങ്ങള്‍ക്കും ബാംബോലിം സ്റ്റേഡിയമാണ് വേദിയാകുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍, നവംബര്‍ 6-ന് ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ വെച്ച് മുംബൈ സിറ്റി എഫ്സിയെയും മഞ്ഞപ്പട നേരിടും. നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതില്‍ ഈ മത്സരം നിര്‍ണായകമായേക്കാം. ഹെഡ് കോച്ച് ഡേവിഡ് കാറ്റാലയുടെ കീഴില്‍ പൂര്‍ണ ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും ആയിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍…
Read More » -
Breaking News
സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജക്ക് മൂന്നാമൂഴം ; കേരളത്തില്‍ നിന്ന് 14 പേര്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായി തുടരും; പ്രകാശ് ബാബുവും പി സന്തോഷ് കുമാറും ദേശീയ സെക്രട്ടറിയേറ്റിലേക്ക്
ന്യൂഡല്‍ഹി: പ്രായപരിധി പരിഗണിക്കാതെ സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജക്ക് മൂന്നാമൂഴം. സിപിഐ ദേശീയ കൗണ്‍സിലിലാണ് തീരുമാനം. കേരളത്തില്‍ നിന്നും കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എന്നിവരാണ് ദേശീയ എക്സിക്യൂട്ടീവില്‍ ഉള്‍പ്പെട്ടത്. കേന്ദ്ര സെക്രട്ടറിയേറ്റില്‍ നിന്ന് ബിനോയ് വിശ്വം സ്വയം ഒഴിഞ്ഞു. സെന്‍ട്രല്‍ ക്വാട്ടയിലാണ് കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ടത്. സിപിഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക് കേരളത്തില്‍ നിന്ന് കെ പ്രകാശ് ബാബുവും ,രാജ്യസഭ എംപി പി സന്തോഷ് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്ന് 14 പേര്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായി തുടരും. ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍, കെ പി രാജേന്ദ്രന്‍, പിപി സുനീര്‍, കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍, രാജാജി മാത്യൂസ്, ചിറ്റയം ഗോപകുമാര്‍, ടി ജെ ആഞ്ചലോസ്, പി വസന്തം,…
Read More » -
Breaking News
യെമന്‍ തലസ്ഥാനത്ത് ഹൂതി കേന്ദ്രത്തിന് നേരെ ഇസ്രായേലിന്റെ പ്രത്യാക്രമണം ; ചെങ്കടല്‍ റിസോര്‍ട്ടായ എയ്ലാറ്റിലെ ഒരു ഹോട്ടലില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം, രണ്ടു മരണവും 48 പേര്‍ക്ക് പരിക്കും
സനാ: ചുറ്റുപാടുമുള്ള രാജ്യങ്ങള്‍ക്കെല്ലാം നേരെ ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേല്‍ യെമന്‍ തലസ്ഥാനമായ സനായില്‍ ആക്രമണം നടത്തി. ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ആക്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന ഒരു പ്രദേശത്ത് നിന്ന് വലിയ കറുത്ത പുക ഉയരുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇസ്രായേലിലെ ചെങ്കടല്‍ റിസോര്‍ട്ടായ എയ്ലാറ്റിലെ ഒരു ഹോട്ടലില്‍ ഹൂത്തികള്‍ ആക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് ഈ ആക്രമണമുണ്ടായത്. സനായുടെ തെക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളിലാണ് ആക്രമണം നടന്നതെന്ന് യെമനിലെ താമസക്കാര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അല്‍ മസിറ ടിവി ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല. ഹൂത്തി ഭീകര സംഘടനയുടെ സുരക്ഷാ, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഹൂത്തി ജനറല്‍ സ്റ്റാഫ് കമാന്‍ഡ് ആസ്ഥാനം, സുരക്ഷാ, രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍, സൈനിക പൊതുബന്ധങ്ങളുടെ ആസ്ഥാനം, ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന സൈനിക ക്യാമ്പുകള്‍ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇസ്രായേലിനും അവിടുത്തെ സാധാരണക്കാര്‍ക്കുമെതിരെ ഹൂത്തികള്‍ തുടര്‍ച്ചയായി…
Read More » -
Breaking News
സാധാരണ പൊട്ടിക്കുന്നത് പോലെ പൊട്ടിച്ചെന്നേയുള്ളൂ ; സുരേഷ്‌ഗോപിയുടെ പതിവ് ഉടായിപ്പ് പരിപാടിയെന്ന് സിപിഎം നേതാവ് ; എയിംസ് വിഷയത്തില്‍ രൂക്ഷ വിമര്‍ശനം
ആലപ്പുഴ: എയിംസ് വിവാദത്തില്‍ ബിജെപിയ്ക്കുള്ളില്‍ തന്നെ ഭിന്നത നിലനില്‍ക്കുമ്പോള്‍ സുരേഷ്‌ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം. സുരേഷ് ഗോപി സാധാരണ പൊട്ടിക്കുന്നത് പോലെ ഒന്ന് പൊട്ടിച്ചതാണെന്നും കേന്ദ്രത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും സുരേഷ് ഗോപിയുടെ ഉടായിപ്പ് പണിയാണെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. അത്തരമൊരു തീരുമാനം ഉണ്ടെങ്കില്‍ സര്‍ക്കാരിനെയാണ് കേന്ദ്രം ആദ്യം അറിയിക്കുക. എന്നാല്‍ കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും എയിംസ് വിഷയത്തില്‍ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ആര്‍ നാസര്‍ വ്യക്തമാക്കി. എയിംസ് കേരളത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ വലിയ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ 10 വര്‍ഷമായി കേന്ദ്രം തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ സുരേഷ്‌ഗോപി പറയുന്നതില്‍ യാതൊരു കഴമ്പുമില്ലെന്നും പറഞ്ഞു. കേരളത്തില്‍ എവിടെ എയിംസ് വന്നാലും സ്വാഗതാര്‍ഹമാണ്. എവിടെ വേണമെങ്കിലും സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ആലപ്പുഴയിലോ തൃശൂരോ എവിടെ വന്നാലും ഏറ്റെടുക്കുമെന്നും പറഞ്ഞു. നേരത്തെ കോഴിക്കോട് സ്ഥലം ഏറ്റെടുത്തു. നേരത്തേ എയിംസ് ആലപ്പുഴയില്‍ സര്‍ക്കാര്‍ സമ്മതിച്ചില്ലെങ്കില്‍ തമിഴ്‌നാടിന്…
Read More » -
Breaking News
തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കാമുകിയുടെ വായില്‍ സ്‌ഫോടകവസ്തു കുത്തിനിറച്ച് പൊട്ടിച്ച് കൊലപ്പെടുത്തി ; മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് മരണപ്പെട്ടതായി കഥയുണ്ടാക്കാനും നോക്കി
ബംഗലുരു: വിവാഹിതയായ 20 വയസ്സുള്ള യുവതിയെ കാമുകന്‍ വായില്‍ സ്‌ഫോടകവസ്തു കുത്തിനിറച്ച ശേഷം സ്‌ഫോടനം നടത്തി കൊലപ്പെടുത്തി. കര്‍ണാടകയിലെ മൈസൂരു ജില്ലയിലെ സാലിഗ്രാമ താലൂക്കിലെ ഭെര്യ ഗ്രാമത്തിലെ ഒരു ലോഡ്ജില്‍ വെച്ച് തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവതിയുടെ മരണം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത് മൂലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും അയാളെ പിടികൂടി പോലീസിന് കൈമാറി. ഹുന്‍സൂര്‍ താലൂക്കിലെ ഗെരസനഹള്ളി സ്വദേശിനിയാണ് കൊല്ലപ്പെട്ട രക്ഷിത. കേരളത്തില്‍ ജോലി ചെയ്യുന്ന ഒരാളുമായി വിവാഹിതയായിരുന്നു ഇവര്‍. എന്നാല്‍, പെരിയപട്ടണ താലൂക്കിലെ ബെട്ടടപുര ഗ്രാമവാസിയായ സിദ്ധരാജുവുമായി പിന്നീട് പ്രണയത്തിലാകുകയും അയാള്‍ക്കൊപ്പം പോകുകയുമായിരുന്നു. ഇരുവരും ഒരു ലോഡ്ജില്‍ താമസിക്കുന്നതിനിടെ വഴക്കുണ്ടായെന്ന് പോലീസ് പറഞ്ഞു. വഴക്കിനിടെ, പ്രതി യുവതിയുടെ വായില്‍ സ്‌ഫോടകവസ്തു വെക്കുകയും, ഖനികളില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ട്രിഗര്‍ ഉപയോഗിച്ച് അത് പൊട്ടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നുള്ള ഒരു വീഡിയോയില്‍, യുവതിയുടെ മൃതദേഹം ഒരു കട്ടിലില്‍ കിടക്കുന്നതായി…
Read More » -
Breaking News
ലോകത്ത് കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഇന്ത്യ മൂന്നാമത് ; സൗരോര്‍ജ്ജവും കാറ്റില്‍ നിന്നുള്ള വൈദ്യൂതി ഉല്‍പ്പാദനം കൂട്ടി പ്രശ്‌നം പരിഹരിക്കാന്‍ ചൈന, കാലാവസ്ഥാ വ്യതിയാനം തട്ടിപ്പെന്ന് ട്രംപ്
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്. ചൈനയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ബുധനാഴ്ച നടന്ന ഉന്നതതല കാലാവസ്ഥാ ഉച്ചകോടിയിലാണ് റിപ്പോര്‍ട്ട്. 11.9 ബില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണാണ് ചൈന വിടുന്നത്. 4.9 ബില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണാണ് അമേരിക്ക പുറത്തുവിടുന്നത്. 2035-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം 7-10 ശതമാനം കുറയ്ക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, പ്രഖ്യാപിച്ചു. ഈ ലക്ഷ്യം പ്രഖ്യാപിക്കുന്നതിനൊപ്പം, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നുമുള്ള വൈദ്യുതി ഉത്പാദനം ആറിരട്ടിയിലധികം വര്‍ദ്ധിപ്പിക്കാനും ചൈന പദ്ധതിയിടുന്നതായി ഷി പറഞ്ഞു. ഇതിനുപുറമെ, രാജ്യത്തെ ഊര്‍ജ്ജ ഉപഭോഗത്തില്‍ ഫോസില്‍ ഇന്ധനമല്ലാത്ത ഊര്‍ജ്ജത്തിന്റെ പങ്ക് 30 ശതമാനത്തില്‍ അധികമാക്കാനും ചൈന തീരുമാനിച്ചതായി അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാലാവസ്ഥാ വ്യതിയാനത്തെ ‘ഒരു തട്ടിപ്പ്’ എന്ന് വിശേഷിപ്പിക്കുകയും പുനരുപയോഗ ഊര്‍ജ്ജത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിന് യൂറോപ്യന്‍ യൂണിയനെയും…
Read More »
