അരുന്ധതി റോയിയുടെ പുകവലി ചിത്രമുള്ള കവര്‍പേജ് ; പുസ്തകം മറിച്ചുനോക്കാതെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകനെ എടുത്തു പൊരിഞ്ഞ് ഹൈക്കോടതി

കൊച്ചി: പുസ്തകം മറിച്ചുനോക്കാതെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകനെ എടുത്തു പൊരിച്ച് ഹൈക്കോടതി. അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ പേജ് ചോദ്യം ചെയ്തുളള ഹര്‍ജിയിലായിരുന്നു രൂക്ഷ വിമര്‍ശനം.
ഇത് എന്തുതരം പൊതുതാല്‍പര്യ ഹര്‍ജിയാണെന്ന് ഹര്‍ജിക്കാരനോട് ചോദിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പൊതുതാല്‍പര്യ ഹര്‍ജിക്ക് പിഴ വിധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. അരുന്ധതി റോയ് പുകവലിക്കുന്നതുമായി ബന്ധപ്പെട്ട കവര്‍പേജിലാണ് വിവാദം.
അരുന്ധതി റോയിയുടെ പുസ്തകത്തിലെ കവര്‍പേജിലെ പുകവലി ചിത്രത്തിനൊപ്പം ജാഗ്രതാ നിര്‍ദ്ദേശം നല്‍കാത്തത് നിയമവിരുദ്ധം ആണെന്ന് കാട്ടി അഭിഭാഷകനായ എ രാജസിംഹ നാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ അരുന്ധതി റോയിയുടെ ആദ്യ ഓര്‍മപുസ്തകമായ ‘മദര്‍ മേരി കംസ് ടു മീ’ എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രമാണ് വിവാദമായത്.
ഹര്‍ജിയില്‍ നേരത്തെ കോടതി അരുന്ധതി റോയിയോടും പുസ്തക പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സിനോടും വിശദീകരണം തേടിയിരുന്നു.എന്തിനാണ് ഈ ഹര്‍ജിയെന്നായിരുന്നു ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചത്. മുന്നറിയിപ്പ് പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചു വെന്ന കാര്യം ഹര്‍ജിയില്‍ വ്യക്തമാക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
അമ്മ മേരി റോയിയുടെ മരണത്തെ തുടര്‍ന്ന് അരുന്ധതി റോയി എഴുതിയ ഓര്‍മക്കുറിപ്പു ക ളാണ് പുസ്തകത്തിലുള്ളത്. കോട്ടയത്തെ പള്ളിക്കൂടം സ്‌കൂള്‍ സ്ഥാപകയും ക്രിസ്ത്യന്‍ പി ന്തു ടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശ മുണ്ടെ ന്ന സു പ്രീം കോടതി വിധിയിക്ക് വഴിയൊരുക്കിയ ആളുമാണ് അരുന്ധതിയുടെ അമ്മ മേരി റോയി.






