ലോകത്ത് കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഇന്ത്യ മൂന്നാമത് ; സൗരോര്‍ജ്ജവും കാറ്റില്‍ നിന്നുള്ള വൈദ്യൂതി ഉല്‍പ്പാദനം കൂട്ടി പ്രശ്‌നം പരിഹരിക്കാന്‍ ചൈന, കാലാവസ്ഥാ വ്യതിയാനം തട്ടിപ്പെന്ന് ട്രംപ്

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്. ചൈനയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ബുധനാഴ്ച നടന്ന ഉന്നതതല കാലാവസ്ഥാ ഉച്ചകോടിയിലാണ് റിപ്പോര്‍ട്ട്. 11.9 ബില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണാണ് ചൈന വിടുന്നത്. 4.9 ബില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണാണ് അമേരിക്ക പുറത്തുവിടുന്നത്.
2035-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം 7-10 ശതമാനം കുറയ്ക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, പ്രഖ്യാപിച്ചു. ഈ ലക്ഷ്യം പ്രഖ്യാപിക്കുന്നതിനൊപ്പം, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നുമുള്ള വൈദ്യുതി ഉത്പാദനം ആറിരട്ടിയിലധികം വര്‍ദ്ധിപ്പിക്കാനും ചൈന പദ്ധതിയിടുന്നതായി ഷി പറഞ്ഞു.
ഇതിനുപുറമെ, രാജ്യത്തെ ഊര്‍ജ്ജ ഉപഭോഗത്തില്‍ ഫോസില്‍ ഇന്ധനമല്ലാത്ത ഊര്‍ജ്ജത്തിന്റെ പങ്ക് 30 ശതമാനത്തില്‍ അധികമാക്കാനും ചൈന തീരുമാനിച്ചതായി അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാലാവസ്ഥാ വ്യതിയാനത്തെ ‘ഒരു തട്ടിപ്പ്’ എന്ന് വിശേഷിപ്പിക്കുകയും പുനരുപയോഗ ഊര്‍ജ്ജത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിന് യൂറോപ്യന്‍ യൂണിയനെയും ചൈനയെയും വിമര്‍ശിക്കുകയും ചെയ്തു. 3 ബില്യണ്‍ മെട്രിക് ടണ്‍ ആണ് ഇന്ത്യ പുറത്തുവിടുന്ന കാര്‍ബണ്‍ നിരക്ക്. 1.8 ബില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ പുറത്തുവിടുന്ന റഷ്യ നാലാമതും 0.988 ബില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ പുറത്തുവിടുന്ന ജപ്പാനാണ് അഞ്ചാമത്.






