സാധാരണ പൊട്ടിക്കുന്നത് പോലെ പൊട്ടിച്ചെന്നേയുള്ളൂ ; സുരേഷ്‌ഗോപിയുടെ പതിവ് ഉടായിപ്പ് പരിപാടിയെന്ന് സിപിഎം നേതാവ് ; എയിംസ് വിഷയത്തില്‍ രൂക്ഷ വിമര്‍ശനം

ആലപ്പുഴ: എയിംസ് വിവാദത്തില്‍ ബിജെപിയ്ക്കുള്ളില്‍ തന്നെ ഭിന്നത നിലനില്‍ക്കുമ്പോള്‍ സുരേഷ്‌ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം. സുരേഷ് ഗോപി സാധാരണ പൊട്ടിക്കുന്നത് പോലെ ഒന്ന് പൊട്ടിച്ചതാണെന്നും കേന്ദ്രത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും സുരേഷ് ഗോപിയുടെ ഉടായിപ്പ് പണിയാണെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.
അത്തരമൊരു തീരുമാനം ഉണ്ടെങ്കില്‍ സര്‍ക്കാരിനെയാണ് കേന്ദ്രം ആദ്യം അറിയിക്കുക. എന്നാല്‍ കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും എയിംസ് വിഷയത്തില്‍ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ആര്‍ നാസര്‍ വ്യക്തമാക്കി. എയിംസ് കേരളത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ വലിയ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ 10 വര്‍ഷമായി കേന്ദ്രം തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ സുരേഷ്‌ഗോപി പറയുന്നതില്‍ യാതൊരു കഴമ്പുമില്ലെന്നും പറഞ്ഞു.
കേരളത്തില്‍ എവിടെ എയിംസ് വന്നാലും സ്വാഗതാര്‍ഹമാണ്. എവിടെ വേണമെങ്കിലും സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ആലപ്പുഴയിലോ തൃശൂരോ എവിടെ വന്നാലും ഏറ്റെടുക്കുമെന്നും പറഞ്ഞു. നേരത്തെ കോഴിക്കോട് സ്ഥലം ഏറ്റെടുത്തു. നേരത്തേ എയിംസ് ആലപ്പുഴയില്‍ സര്‍ക്കാര്‍ സമ്മതിച്ചില്ലെങ്കില്‍ തമിഴ്‌നാടിന് അയയ്ക്കുമെന്ന് സുരേഷ്‌ഗോപി പറഞ്ഞിരുന്നു. അതേസമയം ബിജെപിയ്ക്ക് എയിംസ് തൃശൂര്‍ കൊണ്ടുവരുന്നതിലാണ് കൂടുതല്‍ താല്‍പ്പര്യം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സംസ്ഥാനസ ര്‍ക്കാരാണെന്നും അക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് ബിജെപി നേതാക്കളും പറയുന്നത്.






