ഇതാണു ‘നരച്ച’ കോലി; ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള കാരണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘നാലു ദിവസത്തിലൊരിക്കല്‍ താടി കറുപ്പിക്കേണ്ടി വരുമ്പോള്‍ നമുക്കറിയാം സമയമായി എന്ന്’, ഏതായാലും ആ പ്രതികരണം വെറുതെയല്ലെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. താടിയിലും മീശയിലും നര വീണ വിരാട് കോലിയുടെ ഏറ്റവും പുതിയ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
നേരത്തെ, മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘യുവികാന്‍’കാന്‍സര്‍ ധനശേഖരണ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് നരവീണ താടിയെക്കുറിച്ച് കോലി പരസ്യമായി പ്രതികരിച്ചത്. ലണ്ടനില്‍ നടന്ന പരിപാടിക്കിടെ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴായിരുന്നു കോലിയുടെ മറുപടി.’രണ്ട് ദിവസം മുന്‍പാണ് ഞാന്‍ താടി കറുപ്പിച്ചത്. ഓരോ നാലു ദിവസത്തിലും താടി കറുപ്പിക്കേണ്ടി വരുമ്പോള്‍ നമുക്കറിയാം വിരമിക്കാന്‍ സമയമായി എന്ന്’ കോലി പറഞ്ഞു. വിരാട് കോലിയെ കൂടാതെ മുന്‍ ക്രിക്കറ്റ് താരങ്ങളായ ക്രിസ് ഗെയ്ല്‍, കെവിന്‍ പീറ്റേഴ്‌സന്‍, രവി ശാസ്ത്രി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. virat-kohli-grey-beard
കൂടുതല്‍ വായിക്കാം






