ബട്‌ലര്‍ രാജസ്ഥാന്‍ വിടാന്‍ കാരണം സഞ്ജു; പ്രശ്‌നം തുടങ്ങിയത് വൈഭവ് വന്നതോടെ; റോയല്‍സിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പുറത്തേക്ക്; ക്യാപ്റ്റനായിട്ടും ഏതു പൊസിഷനില്‍ കളിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നില്ല; ടീം വിടുമെന്ന് ഉറപ്പായി

ബംഗളുരു: കഴിഞ്ഞ സീസണിഐ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്റെ ഏറ്റവും വലിയ നഷ്ടമെന്നു വിശേഷിപ്പിച്ചത് ജോസ് ബട്‌ലര്‍ ടീം വിട്ടു എന്നതാണ്. ഇതു രാജസ്ഥാനുണ്ടാക്കിയ നഷ്ടം ചില്ലറയല്ല. എല്ലാ മത്സരങ്ങളിലും ടീമിന്റെ ബാറ്റിംഗ് പിഴവ് മുഴച്ചു നിന്നു. ഇപ്പോള്‍ സഞ്ജു 2026ലെ താര ലേലത്തിനു മുന്നോടിയായി ടീം വിടാനുള്ള താത്പര്യവും അറിയിച്ചിട്ടുണ്ട്.
സഞ്ജുവും ടീം മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം പഴയതുപോലെയല്ലെന്നും സഞ്ജുവിന് ടീമിനൊപ്പം തുടരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നുമാണ് താരത്തിന്റെ അടുപ്പക്കാര്‍ പറയുന്നത്. സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള കാരണം പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
ടീമിലെ ബാറ്റിങ് പൊസിഷനിലെ പ്രശ്‌നങ്ങളാണ് സഞ്ജു ടീം വിടാന്‍ കാരണമെന്നാണ് ചോപ്ര പറയുന്നത്. രാജസ്ഥാനില്‍നിന്നും സഞ്ജു ചെന്നൈയിലേക്ക് മാറുന്നതിന് പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് എത്തണമെന്നും ചോപ്ര അഭിപ്രായപ്പെട്ടു. മെഗാലേലത്തിന് മുന്നോടിയായി ആരെയൊക്കെ നിലനിര്‍ത്തണമെന്നും ഒഴിവാക്കണമെന്നുമുള്ള തീരുമാനത്തില്‍ സഞ്ജുവിന്റെ ഇടപെടലുണ്ടായെന്നും സഞ്ജു കാരണമാണ് ബട്ട്‌ലര്‍ രാജസ്ഥാന്‍ വിട്ടതെന്നും ചോപ്ര നിരീക്ഷിക്കുന്നു
‘എന്താണ് സഞ്ജു ടീം വിടാന്‍ കാരണം. കഴിഞ്ഞ മെഗാ ലേലത്തില്‍ അവര്‍ ജോസ് ബട്ലറെ ഒഴിവാക്കി. യശസ്വി വന്നു, സഞ്ജുവിന് ഓപ്പണിങ് ഇറങ്ങണം. ഇതാണ് ബട്ലര്‍ പോകാന്‍ കാരണം എന്നാണ് എനിക്ക് തോനുന്നത്’, എന്നാണ് ആകാശ് ചോപ്ര പറയുന്നത്.
‘മെഗാ ലേലത്തിന് മുന്നോടിയായി ആരെയൊക്കെ നിലനിര്‍ത്തണം ഒഴിവാക്കണം എന്നതില്‍ സഞ്ജുവിന്റെ ഇടപെടലുണ്ടായിട്ടുണ്ട് എന്നാണ് തോന്നുന്നത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി. വൈഭവ് സൂര്യവംശി വന്നു. രണ്ട് ഓപ്പണര്‍മാര്‍ നേരത്തെ തന്നെ ടീമിലുണ്ട്. ധ്രുവ് ജുറൈലിനെയും മുന്‍നിരയില്‍ ഇറക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതാണ് സഞ്ജു ടീം വിടാന്‍ കാരണം. ഞാനിങ്ങനെ ചിന്തിച്ചാല്‍ ഇതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം സാധ്യതകള്‍ മാത്രമാണ്. എനിക്കറിയില്ല എന്താണ് രാജസ്ഥാന്റെ മനസിലെന്ന്’, ചോപ്ര പറഞ്ഞു.
ടീമില്‍ ക്യാപ്റ്റനായിരുന്നിട്ട് പോലും സ്വന്തം ബാറ്റിങ് പൊസിഷന്‍ തീരുമാനിക്കാന്‍ സാധിക്കാത്തതാണ് സഞ്ജു ടീം വിടാനുള്ള കാരണങ്ങളിലൊന്ന്. ഓപ്പണറായി ഇറങ്ങാനാണ് സഞ്ജുവിന് താല്‍പര്യം. ട്വന്റി20 ദേശിയ ടീമിലും സഞ്ജു ഓപ്പണിങ് ബാറ്റ്‌സ്മാനാണ്. അവസാന സീസണില്‍ യശസ്വി ജയ്‌സ്വാള്‍ വൈഭവ് സൂര്യവംശി കൂട്ടുകെട്ട് രാജസ്ഥാന്റെ ഓപ്പണിങില്‍ തിളങ്ങിയിരുന്നു. ഇതോടെ സഞ്ജുവിന് സ്ഥാനം നഷ്ടമായത് മാനേജ്‌മെന്റുമായുള്ള തര്‍ക്കത്തിന് കാരണമായി.
രാജസ്ഥാനില്‍ നിന്നും ചെന്നൈ ഫ്രാഞ്ചൈസിയിലേക്കാണ് സഞ്ജു കളിക്കുക എന്നായിരുന്നു സൂചനകള്‍. യു.എസിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ സി.എസ്.കെ. മാനേജ്‌മെന്റുമായും സ്റ്റീഫന്‍ ഫ്‌ലെമിങുമായും സഞ്ജു കൂടിക്കാഴ്ച നടത്തിയിരുന്നു. ക്യാഷ് ഡീല്‍ വഴി സഞ്ജുവിനെ ചെന്നൈ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സഞ്ജുവിന് ഏറ്റവും മികച്ച ഓപ്ഷനെന്ന് ചോപ്ര വിലയിരുത്തുന്നു.
2012 ല്‍ സഞ്ജുവിന്റെ ശേഷി ആദ്യം മനസിലാക്കി കരാറിലെത്തിയത് കൊല്‍ക്കത്തയാണ്. നിലവിലെ കൊല്‍കത്ത നായകനായ അജിന്‍ക്യ രഹാനെയ്ക്ക് ബാറ്റിങിലുള്ള വഴക്കമില്ലായ്മയും ടീമില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്ലാത്തതും സഞ്ജു കൊല്‍ക്കത്തയിലേക്ക് പോകുന്നത് നന്നാകും എന്നാണ് ചോപ്രയുടെ വാദം. buttler-left-rajasthan-because-of-sanju-chopra-suggests-kolkata-would-be-a-good-move-aakash-chopra






