Month: August 2025

  • Breaking News

    ഗതാഗത നിയമലംഘനം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നത് നിയമവിരുദ്ധം; പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ നടപടി; മൊബൈലില്‍ എടുത്ത ചിത്രങ്ങള്‍ക്ക് ഇ-ചലാന്‍ മുഖാന്തിരം പിഴ ചുമത്താനാകില്ല

    തിരുവനന്തപുരം:വാഹന ഗതാഗത നിയമലംഘനം സംബന്ധിച്ചു പെറ്റിക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നതു നിയമവിരുദ്ധം. മോട്ടോര്‍ വെഹിക്കിള്‍ നിയമം 167 എ അനുസരിച്ചു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉപകരം ഉപയോഗിച്ചു മാത്രമേ ചിത്രങ്ങളെടുക്കാന്‍ കഴിയൂ. ഇതിനു വിരുദ്ധമായി വെഹിക്കിള്‍- പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുകയും ഇ-ചെലാന്‍ മുഖാന്തിരം പിഴ ചുമത്തുകയും ചെയ്യുന്നതിനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. ചില ഉദ്യോഗസ്ഥര്‍ മൊബൈലില്‍ പകര്‍ത്തിയശേഷം അനധികൃത പണപ്പിരിവു നടത്തുന്നെന്നും കൈക്കൂലി വാങ്ങി ദൃശ്യങ്ങള്‍ മായ്ച്ചു കളയുന്നെന്നും കേരള ടോറസ് ടിപ്പര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ പടമാടന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമം ലംഘിച്ചു തയാറാക്കിയ ചെലാനുകള്‍ റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുക്കാന്‍ പാടില്ലെന്നു നിലവില്‍ ഇടുക്കി ജില്ലയിലെ എല്ലാ എസ്എച്ച്ഒമാര്‍ക്കും ഇടുക്കി സബ്ഡിവിഷന്‍ പോലീസ് കാര്യാലയത്തില്‍നിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാനമായ നിര്‍ദേശം എല്ലാ പോലീസ് ജില്ലകളിലും നല്‍കണമെന്നു അസോസിയേഷന്‍ ആവശ്യപ്പെട്ടു. മോട്ടോര്‍ വെഹിക്കിള്‍ നിയമം 167 എ…

    Read More »
  • Breaking News

    മുഹമ്മദ് ഷമിയുടെ ബൗളിംഗ് റെക്കോഡ് തകര്‍ത്ത് പാകിസ്താന്റെ ഷഹീന്‍ അഫ്രീദി ; വെസ്റ്റിന്‍ഡീസിനെതിരേ നാലുവിക്കറ്റ് നേട്ടം ; വിമര്‍ശകര്‍ക്ക് താരത്തിന്റെ ശക്തമായ മറുപടി

    കറാച്ചി: വെസ്റ്റിന്‍ഡീസിനെതിരേ നടക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍താരം മുഹമ്മദ് ഷമിയുടെ ബൗളിംഗ് റെക്കോഡ് തകര്‍ത്ത് പാകിസ്താന്റെ ഷഹീന്‍ അഫ്രീദി. ഐസിസി അംഗങ്ങളില്‍ നിന്നുള്ള 100 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ നേടിയ ബൗളര്‍മാരില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തിലാണ് ഷഹീന്‍ ഷമിയെ മറികടന്നത്. 108 മത്സരങ്ങളില്‍ നിന്ന് 206 വിക്കറ്റുകള്‍ നേടിയ മുഹമ്മദ് ഷമിയുടെ 25.85 സ്‌ട്രൈക്ക് റേറ്റാണ് ഷഹീന്‍ അഫ്രീദി തിരുത്തിയത്. മറുവശത്ത്, 65 മത്സരങ്ങളില്‍ നിന്ന് 131 വിക്കറ്റുകള്‍ നേടിയ ഷഹീന്‍ ഇപ്പോള്‍ 25.46 എന്ന സ്‌ട്രൈക്ക് റേറ്റിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് ഷഹീന്‍ റെക്കോര്‍ഡ് പുസ്തകങ്ങളില്‍ ഇടം നേടിയത്്. 51 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ താരം വീഴ്ത്തി. സമീപകാലത്ത് ഷഹീന്റെ ഫോം അത്ര മികച്ചതായിരുന്നില്ല. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പേസര്‍ പുറത്താകുകയും ചെയ്തിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പ്രകടനത്തിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്. റിവേഴ്സ് സ്വിങ്ങില്‍…

    Read More »
  • Breaking News

    ഭൂതല മിസൈല്‍ ഉപയോഗിച്ച് ഇന്ത്യ പാകിസ്താന്റെ അഞ്ചു യുദ്ധ വിമാനങ്ങളും ഒരു നിരീക്ഷണ വിമാനവും വീഴ്ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി എയര്‍ഫോഴ്‌സ് മേധാവി; പാക് എയര്‍ബേസിലെ അമേരിക്കയുടെ എഫ് 16 വിമാനങ്ങളും നശിപ്പിച്ചെന്ന് എ.പി. സിംഗ്

    ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്റെ അഞ്ചു ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ചിട്ടെന്നും സര്‍ഫസ് ടു എയര്‍ മിസൈല്‍ ഉപയോഗിച്ച് ഒരു നിരീക്ഷണ വിമാനവും വീഴ്ത്തിയെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗ്. ബംഗളുരുവില്‍ പ്രസംഗിക്കുന്നതിനിടെയാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജാക്കോബാബാദ് എയര്‍ബേസിലുണ്ടായിരുന്ന ഏതാനും അമേരിക്കന്‍ നിര്‍മിത എഫ് 16 ജെറ്റുകളും നശിപ്പിച്ചു. മേയ് 10ന് പാക് മിലിട്ടറി സൈറ്റുകള്‍ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിലായിരുന്നു ഇത്. ഇതില്‍ മിക്ക എയര്‍ബേസുകളും ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ആക്രമണം കൂടുതല്‍ സൂഷ്മതയോടെ നടപ്പാക്കിയതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തലിനു പാകിസ്താന്‍ രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. വെടിവച്ചിട്ട നിരീക്ഷണ വിമാനഗ ഒന്നുകില്‍ എലിന്റ് (ഇലക്‌ട്രോണിക് ഇന്റലിജന്‍സ്) വിമാനമോ എഇഡബ്ല്യു ആന്‍ഡ് സി എന്നിവയില്‍ ഏതെങ്കിലുമോ ആകാന്‍ സാധ്യതയുണ്ട്. 300 കിലോമീറ്റര്‍ അകലെവച്ചാണ് നിരീക്ഷണ വിമാനം തകര്‍ത്തത്. ഭൂതല മിസൈല്‍ ഉപയോഗിച്ചുള്ള ഏറ്റവും മികച്ച ആക്രമണമാണിതെന്നും സിംഗ് അവകാശപ്പെട്ടു. ഇന്ത്യ- പാക് യുദ്ധത്തിനിടെ അഞ്ചു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണം നേരത്തേ യുഎസ്…

    Read More »
  • Breaking News

    സിഎസ്‌കെയ്ക്ക് ധോണിയുടെ പകരക്കാരനായ ഒരു കീപ്പര്‍ബാറ്റ്‌സ്മാന്‍ വേണം ; അത് സഞ്ജുവാകുമോ എന്നാണ് ആകാംഷ ; പക്ഷേ മലയാളിതാരം ചെന്നൈയില്‍ എത്തിയാലും നായകനാക്കിയേക്കില്ല

    ചെന്നൈ: സഞ്ജു സാംസണ്‍ ചെന്നെ സൂപ്പര്‍കിംഗ്‌സില്‍ എത്തുമോ എന്നത് ഐപിഎല്ലില്‍ ഒരു വലിയ ചര്‍ച്ചകള്‍ക്ക് ഇട വെച്ചിട്ടുണ്ട്. എന്നാല്‍ സഞ്ജു വന്നാലും ഐപിഎല്‍ 2026 ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റന്‍സിയില്‍ മാറ്റമില്ലെന്നാണ് ടീം പുറത്തുവിടുന്ന സൂചനകള്‍. സഞ്ജു വന്നാലും ഇല്ലെങ്കിലും അടുത്ത സീസണിലും സിഎസ്‌കെയെ റുതുരാജ് ഗെയ്ക്വാദ് നയിക്കുമെന്നാണ് സൂചനകള്‍. ശക്തമായ ഒരു സന്ദേശം ഉള്‍ക്കൊള്ളുന്ന റുതുരാജിന്റെ ചിത്രം പങ്കിടാന്‍ മഞ്ഞപ്പട എക്സിനോട് ആവശ്യപ്പെട്ടു. ഐപിഎല്‍ 2024 മുതല്‍ റുതുരാജ് സിഎസ്‌കെയെ നയിക്കുകയാണ്. അടുത്ത സീസണിലും ആ ജോലി തുടരും. 2019 ലെ ഐപിഎല്ലിന് മുമ്പ് സിഎസ്‌കെയില്‍ ചേര്‍ന്ന റുതുരാജ് 2020 ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചു. 2024 ലെ ഐപിഎല്ലിന് മുമ്പ് എംഎസ് ധോണിക്ക് പകരക്കാരനായി അദ്ദേഹം ക്യാപ്റ്റനായി. സീസണിന്റെ രണ്ടാം റൗണ്ടിലേക്ക് സിഎസ്‌കെയ്ക്ക് കടക്കാന്‍ കഴിഞ്ഞില്ല. കൈമുട്ടിനേറ്റ പരിക്കുമൂലം പുറത്താകുന്നതിന് മുമ്പ് ഐപിഎല്‍ 2025 ല്‍ റുതുരാജ് അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ മാത്രമേ കളിച്ചുള്ളൂ. ഐപിഎല്‍ 2026…

    Read More »
  • Breaking News

    തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രശ്‌നം കര്‍ശനമായി പരിശോധിക്കണം ; രാഹുല്‍ഗാന്ധി പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ചിരിക്കുന്നു ; വോട്ടുമോഷണ ആരോപണത്തില്‍ പിന്തുണയുമായി എന്‍സിപി നേതാവ് ശരദ് പവാര്‍

    മുംബൈ: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ വോട്ട് ചോര്‍ത്തല്‍ നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള സ്ഫോടനാത്മകമായ ആരോപണങ്ങള്‍ക്കും മുതിര്‍ന്ന പ്രതിപക്ഷ രാഷ്ട്രീയക്കാരനും എന്‍സിപി (എസ്പി) മേധാവിയുമായ ശരദ് പവാറിന്റെ പിന്തുണ. ആരോപണങ്ങളില്‍ വസ്തുതകള്‍ അടങ്ങിയിട്ടുണ്ടെന്നും പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ഉത്തരങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും പവാര്‍ പറഞ്ഞു. ”രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ ഞാനും അവിടെ ഉണ്ടായിരുന്നു. അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്യുകയും കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കുകയും ചെയ്തു. ചില കാര്യങ്ങള്‍ അതില്‍ വെളിച്ചത്തു വന്നു. ഒരു വീട്ടില്‍ ഒരാള്‍ താമസിച്ചിരുന്നപ്പോള്‍ 40 പേര്‍ വോട്ട് ചെയ്തതായി കാണിച്ചു. ആരോപണങ്ങള്‍ കമ്മീഷന്‍ ഇപ്പോള്‍ പരിശോധിക്കുകയാണ്.” അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങള്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് എംപിയും തമ്മില്‍ വലിയൊരു വാഗ്വാദത്തിന് കാരണമായി. പഴയ കുപ്പിയിലെ പുതിയ വീഞ്ഞ് എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപണങ്ങളില്‍ പ്രതികരിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷത്തെ വിവിധ പാര്‍ട്ടികളാണ്…

    Read More »
  • Breaking News

    മുറിയില്‍ പൂട്ടിയിട്ട് വേഷം മാറി പോലീസുകാര്‍ പുറത്ത് ഷോപ്പിംഗിന് പോയി ; ഭാര്യയുടെ മുന്നില്‍ പൊങ്ങച്ചം കാണിക്കാന്‍ കള്ളന്‍ യൂണിഫോമെടുത്തണിഞ്ഞ് വീഡിയോ കോള്‍ ചെയ്തു ; ബംഗലുരുവില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

    ബെംഗളൂരു: വീഡിയോകോളില്‍ ഭാര്യയെ കാണിക്കാന്‍ കസ്റ്റഡിയിലുള്ള കള്ളന്‍ യൂണിഫോം ധരിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ പോലീസുകാരന് സസ്പെന്‍ഷന്‍. ഗോവിന്ദപുര പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ എച്ച് ആര്‍ സോനാറിനെയാണ് അന്വേഷണത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തിനുശേഷം നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ഈ സംഭവം വെളിച്ചത്തുവന്നത്. ബോംബെ സലീം എന്നറിയപ്പെടുന്ന സലീം ഷെയ്ഖ് ആണ് സോനാറിന്റെ പോലീസ് യൂണിഫോമിട്ട് ഭാര്യയെ വീഡിയോകോള്‍ വിളിച്ചത്.ഒരു മോഷണക്കേസില്‍ സലീം അറസ്റ്റിലായപ്പോഴായിരുന്നു സംഭവ. 50-ലധികം മോഷണ കേസുകളില്‍ പ്രതിയായ സലീമിനെ ഒരു മോഷണക്കേസില്‍ ഗോവിന്ദപുര പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ആഭരണങ്ങള്‍, സാരികള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഉദ്യോഗസ്ഥര്‍ തെളിടെുപ്പിനായി ബെംഗളൂരുവിന് പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ഒരു ഹോട്ടലില്‍ താമസിപ്പിച്ചു. ഹോട്ടല്‍ മുറിയില്‍ സലീമിനെ പൂട്ടിയിട്ട ശേഷം സോനാറും മറ്റൊരു കോണ്‍സ്റ്റബിളും ആ മുറിയില്‍ വെച്ചു തന്നെ വേഷം മാറി പുറത്തു പോയിരുന്നു. ഈ സമയത്ത് സലീം ഭാര്യയുമായി വാട്ട്സ്ആപ്പില്‍ വീഡിയോ കോള്‍ വിളിക്കുകയും…

    Read More »
  • Breaking News

    ലീഗിന്റെ ശ്രമം മുസ്ലിം രാജ്യം സൃഷ്ടിക്കല്‍: കേരളത്തിലെ കോണ്‍ഗ്രസിന് മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ മുന്നോട്ടു പോകാനാവില്ല: വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

    ആലപ്പുഴ: കേരളത്തിലെ കോണ്‍ഗ്രസിന് മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലിം ലീഗ് ഈ നാട്ടില്‍ മുസ്ലിം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എടത്വാ സെയ്ന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്എന്‍ഡിപി യോഗം ശാഖ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോമ്പ് സമയത്ത് മലപ്പുറത്ത് ഒരു ചായക്കടപോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. വോട്ട് ബാങ്ക് കാട്ടി ഭരിക്കുന്ന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലിം വിഭാഗം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലാകാലങ്ങളായി കുട്ടനാട്ടുകാരുടെ വോട്ട് വാങ്ങിക്കുന്നവര്‍ക്ക് കുട്ടനാട്ടുകാരെ ആവശ്യമില്ലെന്നും സംഘടിതമായി ഒത്തുചേര്‍ന്നാല്‍ മാത്രമേ സമുദായത്തിന് അര്‍ഹമായത് വാങ്ങിയെടുക്കാന്‍ പറ്റൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാകാര്യങ്ങള്‍ വിശദീകരിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്‍കി.

    Read More »
  • Breaking News

    നടന്നത് ഹൈടെക് യുദ്ധം: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ആറ് വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് വ്യോമസേനാ മേധാവി

    ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനില്‍ ഉണ്ടാക്കിയ നാശ നഷ്ടങ്ങള്‍ വെളിപ്പെടുത്തി വ്യോമസേനാ മേധാവി. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്റെ അഞ്ച് യുദ്ധ വിമാനങ്ങളും ഒരു വലിയ വിമാനവും വെടിവച്ചിട്ടെന്നാണ് എയര്‍ ചീഫ് മാര്‍ഷല്‍ എപി സിങ്ങിന്റെ വെളിപ്പെടുത്തല്‍. ഇതാദ്യമായാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ ആക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുന്നത്. ബംഗളൂരുവില്‍ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ വ്യോമസേന അതിന്റെ ചരിത്രത്തില്‍ പ്രതിയോഗികള്‍ക്ക് ഉണ്ടാക്കിയ ഏറ്റവും വലിയ നാശനഷ്ടമാണ് ഓപ്പറേഷന്‍ സിന്ദൂറിലേതെന്നും എയര്‍ ചീഫ് മാര്‍ഷല്‍ അറിയിച്ചു. അഞ്ച് യുദ്ധ വിമാനങ്ങള്‍, എലിന്റ് വിമാനമോ അല്ലെങ്കില്‍ ഒരു എഇഡബ്ല്യു & സി വിഭാഗത്തില്‍പ്പെടുന്ന ഒരു വലിയ വിമാനം (മുന്നറിയിപ്പുകള്‍ നല്‍കാന്‍ ഉപയോഗിക്കുന്നത്) എന്നിവയാണ് വ്യോമസേന വെടിവച്ചിട്ടത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായ ഷഹബാസ് ജേക്കബാദ് എയര്‍ഫീല്‍ഡിലെ ഒരു എഫ്-16 ഹാംഗര്‍ ഭാഗികമായി തകര്‍ക്കാന്‍ കഴിഞ്ഞു. ഇവിടെ സൂക്ഷിച്ചിരുന്ന വിമാനങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍…

    Read More »
  • Breaking News

    അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; സംസ്ഥാനത്ത് നിന്ന് ഏഴ് പാര്‍ട്ടികള്‍ പുറത്ത്

    ന്യൂഡല്‍ഹി: അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളെ (അണ്‍ റെക്കഗ്‌നൈസ്ഡ് പാര്‍ട്ടി) പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. രജിസ്ട്രേഷന്‍ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. 2019 മുതല്‍ തുടര്‍ച്ചയായി ആറ് വര്‍ഷം ഒരു തിരഞ്ഞെടുപ്പില്‍ പോലും ഈ പാര്‍ട്ടികള്‍ മല്‍സരിച്ചിട്ടില്ലെന്നും ഒഴിവാക്കിയ പാര്‍ട്ടികളുടെ ആസ്ഥാനത്തിന് മേല്‍വിലാസവുമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് നിന്ന് ഏഴ് പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള ( ബോള്‍ഷെവിക്) സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, സെക്യുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, നേതാജി ആദര്‍ശ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്യുലര്‍, ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവയാണ് അവ. രജിസ്റ്റര്‍ ചെയ്ത 2854 പാര്‍ട്ടികളില്‍ നിന്ന് 334 പാര്‍ട്ടികളെ ഒഴിവാക്കിയതോടെ രാജ്യത്തെ അംഗീകാരമില്ലാത്ത രജിസ്‌ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം 2520 ആയി. ഇവയ്ക്ക് പുറമെ ആറ് ദേശീയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളും രാജ്യത്തുണ്ട്.…

    Read More »
  • Breaking News

    ഉത്തരകാശിയിലെ മിന്നല്‍ പ്രളയം: അഞ്ചാം ദിവസവും കാണാതായ മനുഷ്യരുടെ കൃത്യമായ കണക്കില്ല; തകര്‍ന്നടിഞ്ഞ ധരാളിയുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

    ഡെറാഡൂണ്‍: ഉത്തരകാശിയില്‍ മിന്നല്‍ പ്രളയമുണ്ടായി അഞ്ചാം ദിവസവും കാണാതായ മനുഷ്യരുടെ കൃത്യമായ കണക്കില്ല. ധരാളി ഗ്രാമത്തില്‍ മാത്രം 200 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ ആറ് പേര്‍ മാത്രമാണ് മരിച്ചതെന്നും 50 ഓളം പേരെ കണ്ടെത്താനുണ്ടെന്നുമാണ് ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരിന്റെ വാദം. കണക്കുകളില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് ഉത്തരാഖണ്ഡ് എസ്പി പറയുന്നു. രണ്ട് ദിവസത്തിനിടയില്‍ രണ്ട് മൃതദേഹം മാത്രമാണ് മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തത്. 400 പേരാണ് ധരാളി ഗ്രാമത്തില്‍ താമസിച്ചിരുന്നത്. സ്ഥിര താമസക്കാരല്ലാതെ ഹോട്ടലുകളിലും ഹോം സ്റ്റേകളിലും താമസിച്ചവര്‍ വേറെയും. ഗ്രാമത്തിന്റെ പകുതിയും പ്രളയത്തില്‍ ഒലിച്ചുപോയിരുന്നു. താഴ്‌വാരത്തും മാര്‍ക്കറ്റിന് അടുത്തും താമസിച്ചവരാണ് രക്ഷപ്പെട്ടത്. ദുരന്തബാധിത പ്രദേശത്തുണ്ടായ ആരും ജീവനോടെ അവശേഷിക്കാന്‍ സാധ്യതയില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ധരാളിയില്‍ നിന്നും 247 പേരെ രക്ഷിച്ചെന്നാണ് പ്രളയമേഖല സന്ദര്‍ശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞത്. സ്ഥലത്ത് താമസിച്ചിരുന്നവരുടെയും രക്ഷപ്പെടുത്തിയവരുടെയും വിവരം ശേഖരിച്ച് കാണാതായവരുടെ ഏകദേശ പട്ടിക പോലും തയ്യാറാക്കാന്‍ ബിജെപി സര്‍ക്കാരിനായില്ല. ധരാളിയെ…

    Read More »
Back to top button
error: