Month: August 2025
-
NEWS
ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തു, ഫേസ്ബുക്കില്‍ എഴുതിയത് കവിതയായിരുന്നു എന്ന് നടന്‍ ; കോണ്‍ഗ്രസ് നേതാക്കളെ അപമാനിച്ച വിനായകനെതിരേ കേസെടുക്കാതെ വിട്ടയച്ചു, വകുപ്പില്ലെന്ന് കൊച്ചി സൈബര്‍ യൂണിറ്റ്
കൊച്ചി: സാമൂഹ്യമാധ്യമത്തില്‍ ഇട്ട അധിക്ഷേപ പോസ്റ്റിന്റെ പേരില്‍ ചോദ്യം ചെയ്ത നടന്‍ വിനായകനെതിരേ കേസെടുക്കാതെ വിട്ടയച്ചു. ചോദ്യം ചെയ്തപ്പോള്‍ ഫേസ്ബുക്കിലിട്ടത് താന്‍ എഴുതിയ കവിതയാണെന്നായിരുന്നു നടന്റെ വിശദീകരണം. ഇതോടെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സൈബര്‍ പോലീസ് നടനെ വിട്ടയച്ചു. ഒന്നര മണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്. വി എസ് അച്യുതാനന്ദന്‍ മരിച്ച ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരേ ഇട്ട പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യംചെയ്യല്‍. തുടര്‍ച്ചയായി സമൂഹത്തില്‍ മാന്യമായ സ്ഥാനം വഹിക്കുന്നവര്‍ക്കെതിരേ നടന്‍ ആക്ഷേപം നടത്തിയെന്നാണ് ആരോപണം. വി എസ് അച്യുതാനന്ദന്റെ സംസ്‌കാരദിവസം ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരേയായിരുന്നു അധിക്ഷേപം. അതിനുപിന്നാലെ കഴിഞ്ഞ ദിവസം അടൂര്‍ ഗോപാലകൃഷ്ണനും യേശുദാസിനുമെതിരെ വിനായകന്‍ അശ്ലീല പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് ഇതിന് ക്ഷമചോദിച്ച് പോസ്റ്റിട്ടെങ്കിലും വീണ്ടും മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിട്ടു. നിരന്തരം സമൂഹമാധ്യമങ്ങളില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയാണെങ്കിലും നടനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് കണ്ട് കൊച്ചി സൈബര്‍ പൊലീസ് വിട്ടയക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ ആക്ഷേപിച്ചതിന്…
Read More » -
Breaking News
ഉടുമ്പന്‍ചോലയില്‍ റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പോലും വോട്ട് ; ഇവിടെ വോട്ടുചെയ്തവര്‍ക്ക് തമിഴ്‌നാട്ടിലും വോട്ട് ; തൃശൂരിന് പിന്നാലെ ഇടുക്കിയിലും ഇരട്ട വോട്ടെന്ന് ആക്ഷേപവുമായി കോണ്‍ഗ്രസ്
ഇടുക്കി: രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവന്ന കള്ളവോട്ട് വിവാദം കേന്ദ്രസര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വെട്ടിലാക്കിയിരിക്കെ കേരളത്തിലും അതിന്റെ അലയൊ ലികള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടു വരികയാണ്. സൂരേഷ്‌ഗോപി ജയിച്ചുകയറുകയും ബിജെപിയ്ക്ക് ആദ്യമായി സംസ്ഥാനത്ത് പാര്‍ലമെന്റംഗം ഉണ്ടാകുകയും ചെയ്ത തൃശൂരിന് പുറമേ ഇടുക്കിയിലും വോട്ടുമറിക്കല്‍ ഉണ്ടായെന്ന ആക്ഷേപമാണ് ഉന്നയിച്ചിരിക്കുന്നത്. റേഷന്‍കാര്‍ഡുകള്‍ പോലും ഇല്ലാത്തവര്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ വോട്ട് ചെയ്‌തെന്നാണ് ആക്ഷേപം. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പതിനായിരത്തിലധികം ഇരട്ട വോട്ടുകള്‍ ഉണ്ടായ തായി കോണ്‍ഗ്രസ് ആരോപിക്കുന്നു. കേരളത്തില്‍ താമസിക്കാത്തവര്‍ക്കും സ്വന്തമായി റേഷ ന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പോലും ഉടുമ്പന്‍ചോലയില്‍ വോട്ടുണ്ടെന്നും അതേ ആളുക ള്‍ക്ക് തമിഴ്നാട്ടിലും വോട്ടുണ്ടെന്നും കെപിസിസി മീഡിയ വക്താവ് സേനാപതി വേണു വ്യക്ത മാ ക്കി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 1109 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി യായി മത്സരിച്ച സേനാപതി വേണു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം മണിയോട് പരാജ യപ്പെട്ടത്. വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധം…
Read More » -
Breaking News
ആണവയുദ്ധത്തിലേക്ക് തള്ളിവിടുമെന്നും സിന്ധുനദിയില്‍ പണിയുന്ന ഡാം തകര്‍ക്കുമെന്നും മുനീര്‍ ; ഭീഷണിയൊക്കെ കയ്യില്‍ വെച്ചാല്‍ മതി ഇവിടെ ചെലവാകില്ലെന്ന് പാക് സൈനികമേധാവിക്ക് ഇന്ത്യയുടെ മറുപടി
ന്യൂഡല്‍ഹി: മിസൈല്‍ കൊണ്ട് തകര്‍ക്കാന്‍ ഇന്ത്യ ഡാം പണിയുന്നത് കാത്തിരിക്കു കയാ ണെന്ന പാകിസ്താന്റെ വെല്ലുവിളിക്ക് മറുപടി പറഞ്ഞ് ഇന്ത്യ. പാക് സൈനിക മേധാവി നട ത്തുന്നത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്നും അപലപിക്കുന്നതായും ഇന്ത്യ പ്രതികരിച്ചു. ആണവഭീഷണിയൊക്കെ കയ്യില്‍ വെച്ചാല്‍ മതിയെന്നും ഇന്ത്യയുടെ അരികില്‍ ചെലവാ ക്കാന്‍ നോക്കേണ്ടെന്നുമാണ് പാക് സൈനിക മേധാവി അസം മുനീറിന് ഇന്ത്യ നല്‍കിയ മറുപടി. ദേശീയ സുരക്ഷ ഉറപ്പുവരുത്താന്‍ ശക്തമായി മുന്നോട്ടുപോകുമെന്നും അതിനായി ഏതറ്റം വരെയും പോകാന്‍ ഇന്ത്യ തയ്യാറാകുമെന്നും പറഞ്ഞു. ദേശീയ സുരക്ഷ ഉറപ്പുവരുത്താന്‍ ശക്തമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ പറഞ്ഞു. സിന്ധു നദിയില്‍ ഇന്ത്യ അണക്കെട്ട് പണിയാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. എന്നിട്ടു വേ ണം അത് പത്ത് മിസൈലുകള്‍ കൊണ്ട് തകര്‍ക്കാനെന്ന് അസിം മുനീര്‍ പറഞ്ഞതായി മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ലെന്നായിരുന്നു മുനീര്‍ പറഞ്ഞത്. തങ്ങള്‍ക്ക് മിസൈല്‍ ക്ഷാമമില്ലെന്നും പാകിസ്താന്‍ തകര്‍ന്നാല്‍ ലോകത്തിന്റെ പകുതി ഭാ ഗത്തേയും ഞങ്ങള്‍ കൂടെ…
Read More » -
Breaking News
കല്യാണം ആലോചിച്ചപ്പോള്‍ മതംമാറാന്‍ സമ്മതിച്ചു; അനാശാസ്യത്തിന് ലോഡ്ജില്‍നിന്ന് പിടിച്ചതോടെ മതംമാറില്ലെന്ന് പറഞ്ഞു; പൊന്നാനിക്ക് പോകാനല്ലാതെ മുറിയില്‍നിന്ന് പുറത്തിറക്കില്ലെന്ന് ഭീഷണി, മര്‍ദനം
എറണാകുളം: ടിടിഐ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥിനിയുടെ സഹോദരന്‍. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോനാ എല്‍ദോസിന്റെ (21) മരണത്തിലാണ് ആണ്‍സുഹൃത്തായ റമീസിനെതിരേ പരാതിയുയര്‍ന്നിരിക്കുന്നത്. സോനയെ വിവാഹംകഴിക്കണമെങ്കില്‍ അവള്‍ മതംമാറണമെന്ന് റമീസും കുടുംബവും നിര്‍ബന്ധിച്ചിരുന്നതായും ഇക്കാര്യം സോനയുടെ കുറിപ്പിലുണ്ടെന്നും സഹോദരന്‍ ബേസില്‍ പറഞ്ഞു. ”അവര്‍ വീട്ടില്‍വന്ന് കല്യാണം ആലോചിച്ചപ്പോള്‍ മതംമാറാന്‍ സമ്മതിച്ചിരുന്നു. പിന്നീട് റമീസിനെ ലോഡ്ജില്‍നിന്ന് അനാശാസ്യത്തിന് പിടിച്ചു. അത് അവര്‍ മറച്ചുവെച്ചു. എന്നാല്‍, ഇക്കാര്യം സോന പിന്നീട് അറിഞ്ഞു. ഇതോടെ മതംമാറില്ലെന്ന് സോന നിലപാടെടുത്തു. അത് അവരെ പ്രകോപിപ്പിച്ചിരിക്കാം. പക്ഷേ, അവര്‍ക്ക് മതംമാറിയേ പറ്റൂ. പൊന്നാനിയില്‍പോയി രണ്ടുമാസം നില്‍ക്കണമെന്നെല്ലാം പറഞ്ഞു. മതംമാറിയില്ലെങ്കില്‍ അവനെ പള്ളിയില്‍നിന്ന് പുറത്താക്കുമെന്നെല്ലാമാണ് അവളോട് പറഞ്ഞത്. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടില്‍പോകുന്നെന്ന് പറഞ്ഞാണ് സോന വീട്ടില്‍നിന്ന് പോയത്. അവിടെനിന്ന് റമീസ് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍, ആലുവയിലെ വീട്ടില്‍കൊണ്ടുപോയി പൂട്ടിയിടുകയായിരുന്നു. റമീസും ബന്ധുക്കളും അവന്റെ കൂട്ടുകാരും…
Read More » -
Breaking News
നടിയില്‍നിന്നും രാഷ്ട്രീയക്കാരിയിലേക്ക്; കേന്ദ്രമന്ത്രിയില്‍നിന്ന് കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഫിന്‍ടെക് അധ്യാപികയിലേക്ക്; വെള്ളിയാഴ്ചകളിലെ പതിവ് രാഷ്ട്രീയക്കാരിയിലേക്ക്; സ്മൃതി ഇറാനിയുടെ നാമറിയാത്ത ജീവിതം
ന്യൂഡല്‍ഹി: 25 വര്‍ഷം മുമ്പ് മുംബൈയിലെ ഒരു പ്രൊഡക്ഷന്‍ ഹൗസിലേക്ക് ഓഡിഷനുവേണ്ടി നീണ്ടുമെലിഞ്ഞ, ഏകദേശം ഇരുപതിനോട് അടുത്തു വയസു തോന്നിക്കുന്ന യുവതിയെത്തി. അന്നവിടെയുണ്ടായിരുന്ന, പിന്നീട് യുവതിയുടെ സഹതാരമായി മാറിയ അപാര മേത്തയ്ക്കു യുവതിയില്‍ കണ്ണുടക്കാന്‍ അധികസമയം വേണ്ടിവന്നില്ല. അവരുടെ മനോഹരമായ മുഖം മാത്രമായിരുന്നില്ല, മറിച്ച് യുവതിയുടെ കൈയില്‍ ഒരു പുസ്തകമുണ്ടായിരുന്നു! ‘ക്യൂംകി സാസ് ഭി കഭി ഥി ബഹു ഥി’ എന്ന ഐക്കണിക് നാടകത്തിലെ തുളസി വിരാനി എന്ന കഥാപാത്രത്തിലൂടെ സ്മൃതി ഇറാനി ഒരു ടെലിവിഷന്‍ സെന്‍സേഷനായി മാറി. ഇപ്പോള്‍ ആ നാടകം വീണ്ടും സജീവമായി. ഷോട്ടുകള്‍ക്കിടയില്‍ ഒരു പുസ്തകവുമായി ഇരിക്കുന്നത് സ്മൃതി ഇറാനിയുടെ കാഴ്ചകളില്‍ കാണാം. സീന്‍ 2 വര്‍ഷം 2014. ടെലിവിഷന്‍ താരത്തില്‍നിന്ന് കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ മന്ത്രിയെന്ന നിലയിലാണ് പിന്നീട് സ്മൃതി ഇറാനിയെ എല്ലാവരും കണ്ടത്. ഇതു പിന്നീടു മിനിസ്ട്രി ഓഫ് എഡ്യുക്കേഷന്‍ എന്നു മാറ്റിയത് വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചു. രാജ്യത്തിന്റെ വിദ്യാഭ്യാസ നയത്തിനു നേതൃത്വം വഹിക്കുന്നതില്‍…
Read More » -
Breaking News
തൃശ്ശൂരില്‍ ഓടിക്കൊണ്ടുരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം
തൃശ്ശൂര്‍: ബസില്‍നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പൂവ്വത്തൂര്‍ സ്വദേശി നളിനിയാണ് മരിച്ചത്. പൂവ്വത്തൂര്‍ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന പെരിങ്ങാട് ശ്രീധരന്‍ ഭാര്യയാണ് നളിനി. 74 വയസായിരുന്നു. സീറ്റില്‍ ഇരിക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് റോഡിലേക്ക് വീണാണ് അപകടം ഉണ്ടായത്. രാവിലെ പൂച്ചക്കുന്ന് ഭാഗത്ത് നിന്നും ജോണീസ് ബസില്‍ കയറിയതായിരുന്നു നളിനി. യാത്രയ്ക്കിടയില്‍ സീറ്റ് ഒഴിവ് കണ്ട് ഇരിക്കാനായി നടന്നപ്പോഴായിരുന്നു തെറിച്ച് പുറത്തേക്ക് വീണത്. മൃതദേഹം പറപ്പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ചൊവ്വല്ലൂര്‍പ്പടിയിലുള്ള സുദൃഡം എന്ന ഫൈനാന്‍സ് സ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്റായിരുന്നു നളിനി.
Read More » -
Breaking News
ഞാന്‍ ഇവിടെയുണ്ട്, ഇങ്ങ് പാര്‍ലമെന്റില്‍; ചിത്രങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി
ന്യൂഡല്‍ഹി: തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി ലഭിച്ചതിന് പിന്നാലെ താന്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലാണെന്ന് വ്യക്തമാക്കി എംപിയുടെ ഫെയ്സബുക്ക് പോസ്റ്റ്. ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചാണ് പോസ്റ്റ്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ല എന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസില്‍ പരാതി ലഭിച്ചത്. കെഎസ്യു ജില്ല അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. സംഭവം ചര്‍ച്ചയായതോടെ സുരേഷ് ഗോപിയെ പരിഹസിച്ച് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ താന്‍ ഔദ്യോഗിക കൃത്യനിര്‍വണത്തിലാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചാണ് സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചാ വിഷയമായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയെക്കുറിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി’ കുറിപ്പില്‍ സുരേഷ് ഗോപി പറയുന്നു. അതേസമയം, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാല്‍ അത് ഗൗരവമുള്ള കാര്യമാണെന്നും സുരേഷ് ഗോപി…
Read More » -
Breaking News
ടിടിഐ വിദ്യാര്‍ഥിനിയുടെ മരണം: കാമുകന്‍ റമീസ് അറസ്റ്റില്‍, കുടുംബാംഗങ്ങളെയും പ്രതിചേര്‍ത്തേക്കും
എറണാകുളം: കോതമംഗലത്തെ ടിടിഐ വിദ്യാര്‍ഥിനി സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തായ റമീസ് അറസ്റ്റില്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരേ ചുമത്തിയിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തേക്കും. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ റമീസിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോനയെ റമീസ് മര്‍ദിച്ചതിന്റെ തെളിവുകളും പോലീസ് കണ്ടെടുത്തു. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റില്‍നിന്നാണ് ഈ തെളിവുകള്‍ ലഭിച്ചത്. ആത്മഹത്യചെയ്യുമെന്ന് സോന പറഞ്ഞപ്പോള്‍, ആത്മഹത്യചെയ്തോളാന്‍ റമീസ് പറഞ്ഞതിന്റെ തെളിവുകളും വാട്സാപ്പ് ചാറ്റുകളില്‍നിന്ന് ലഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഗവ. ടിടിഐയിലെ വിദ്യാര്‍ഥിയായിരുന്നു കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല കടിഞ്ഞുമ്മല്‍ പരേതനായ എല്‍ദോസിന്റെ മകളുമായ സോന. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സോനയെ കണ്ടത്. ഇതിനുപിന്നാലെയാണ് സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തത്. ‘ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തു; അവര്‍ അമ്മയെ…
Read More » -
Breaking News
‘ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തു; അവര്‍ അമ്മയെ വിളിച്ച് നിങ്ങളുടെ മകള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞു; അമ്മ വീട്ടില്‍ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു’
എറണാകുളം: സഹോദരിക്ക് സംഭവിച്ച അപ്രതീക്ഷിത ദുരന്തത്തിന്റെ ആഘാതത്തിലാണ് സോന എല്‍ദോസിന്റെ സഹോദരന്‍ ബേസില്‍. സഹോദരിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണെന്നാണ് ബേസില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. റമീസിന്റെ മാതാപിതാക്കള്‍ക്കും തന്റെ സഹോദരിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ബേസില്‍ ആരോപിക്കുന്നു. സോന ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് ആത്മഹത്യാ കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. അവര്‍ എന്റെ അമ്മയെ വിളിച്ച് നിങ്ങളുടെ മകള്‍ക്ക് ഭ്രാന്താണ് അവള്‍ അയച്ചിരിക്കുന്നത് കണ്ടില്ലേ എന്നൊക്കെയാണ് ചോദിച്ചത്. ജോലിസ്ഥലത്തുനിന്ന് അമ്മ ഓട്ടോയില്‍ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു” എന്നാണ് ബേസില്‍ ചൂണ്ടിക്കാട്ടുന്നത്. ആത്മഹത്യക്കുറിപ്പു പൊലീസ് കണ്ടെടുത്തതോടെയാണ് റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ് എടുക്കത്ത്. കോളജ് കാലത്ത് ഇരുവരുംതമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹം ആലോചിച്ചെത്തിയപ്പോള്‍ മതം മാറണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടെന്നും ബേസില്‍ വെളിപ്പെടുത്തി. ”മതംമാറാന്‍ അവള്‍ തയാറായിരുന്നു. അച്ഛന്‍ മരിച്ച് 40 ദിവസം മാത്രമേ ആയിരുന്നുള്ളൂ. അതുകൊണ്ട് ഒരു വര്‍ഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് ഞങ്ങള്‍ പറഞ്ഞു. പിന്നെ ഇവനെ അനാശാസ്യത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ലോഡ്ജില്‍നിന്നു പിടിച്ചിരുന്നു.…
Read More » -
Breaking News
പത്തനംതിട്ടയില്‍ യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; ശരീരത്തില്‍ കുത്തേറ്റ നിലയില്‍ ചോരവാര്‍ന്ന് മൃതദേഹം; അയല്‍വാസി ഒളിവില്‍
പത്തനംതിട്ട: യുവാവിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുവാവിന്റെ ശരീരത്തില്‍ നിരവധി കുത്തുകളുണ്ട്. കുത്തേറ്റ് ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം. പത്തനംതിട്ട കൂടലില്‍ ഇന്ന് രാവിലെയാണ് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടല്‍ സ്വദേശി രാജന്‍ (40) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ അയല്‍വാസി അനില്‍ ഒളിവില്‍ പോയി. രാജന്റെ അയല്‍വാസിയായ അനില്‍ ആണ് കുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. രാജന്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസം. രാജനും അനിലും മദ്യലഹരിയില്‍ വഴക്കിട്ടശേഷമുണ്ടായ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും രാത്രി വീട്ടില്‍ വെച്ച് മദ്യപിച്ചശേഷം വഴക്കുണ്ടായതാണ് പ്രാഥമിക വിവരം. ഇതിനുപിന്നാലെ തര്‍ക്കത്തിനിടെ അനില്‍ രാജനെ കുത്തിയതാണെന്നാണ് സംശയമെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Read More »