ആണവയുദ്ധത്തിലേക്ക് തള്ളിവിടുമെന്നും സിന്ധുനദിയില്‍ പണിയുന്ന ഡാം തകര്‍ക്കുമെന്നും മുനീര്‍ ; ഭീഷണിയൊക്കെ കയ്യില്‍ വെച്ചാല്‍ മതി ഇവിടെ ചെലവാകില്ലെന്ന് പാക് സൈനികമേധാവിക്ക് ഇന്ത്യയുടെ മറുപടി

ന്യൂഡല്‍ഹി: മിസൈല്‍ കൊണ്ട് തകര്‍ക്കാന്‍ ഇന്ത്യ ഡാം പണിയുന്നത് കാത്തിരിക്കു കയാ ണെന്ന പാകിസ്താന്റെ വെല്ലുവിളിക്ക് മറുപടി പറഞ്ഞ് ഇന്ത്യ. പാക് സൈനിക മേധാവി നട ത്തുന്നത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്നും അപലപിക്കുന്നതായും ഇന്ത്യ പ്രതികരിച്ചു.
ആണവഭീഷണിയൊക്കെ കയ്യില്‍ വെച്ചാല്‍ മതിയെന്നും ഇന്ത്യയുടെ അരികില്‍ ചെലവാ ക്കാന്‍ നോക്കേണ്ടെന്നുമാണ് പാക് സൈനിക മേധാവി അസം മുനീറിന് ഇന്ത്യ നല്‍കിയ മറുപടി. ദേശീയ സുരക്ഷ ഉറപ്പുവരുത്താന്‍ ശക്തമായി മുന്നോട്ടുപോകുമെന്നും അതിനായി ഏതറ്റം വരെയും പോകാന്‍ ഇന്ത്യ തയ്യാറാകുമെന്നും പറഞ്ഞു. ദേശീയ സുരക്ഷ ഉറപ്പുവരുത്താന്‍ ശക്തമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ പറഞ്ഞു.
സിന്ധു നദിയില്‍ ഇന്ത്യ അണക്കെട്ട് പണിയാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. എന്നിട്ടു വേ ണം അത് പത്ത് മിസൈലുകള്‍ കൊണ്ട് തകര്‍ക്കാനെന്ന് അസിം മുനീര്‍ പറഞ്ഞതായി മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ലെന്നായിരുന്നു മുനീര്‍ പറഞ്ഞത്.
തങ്ങള്‍ക്ക് മിസൈല്‍ ക്ഷാമമില്ലെന്നും പാകിസ്താന്‍ തകര്‍ന്നാല്‍ ലോകത്തിന്റെ പകുതി ഭാ ഗത്തേയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും. ഞങ്ങളുടെ നിലനില്‍പിനെ ബാധിക്കുക യാ ണെങ്കില്‍ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാനും മടിക്കില്ലെന്നും മുനീര്‍ പറഞ്ഞു.






