Breaking NewsKeralaLead NewsNEWS

തൃശ്ശൂരില്‍ ഓടിക്കൊണ്ടുരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ബസില്‍നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പൂവ്വത്തൂര്‍ സ്വദേശി നളിനിയാണ് മരിച്ചത്. പൂവ്വത്തൂര്‍ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന പെരിങ്ങാട് ശ്രീധരന്‍ ഭാര്യയാണ് നളിനി. 74 വയസായിരുന്നു. സീറ്റില്‍ ഇരിക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് റോഡിലേക്ക് വീണാണ് അപകടം ഉണ്ടായത്.

രാവിലെ പൂച്ചക്കുന്ന് ഭാഗത്ത് നിന്നും ജോണീസ് ബസില്‍ കയറിയതായിരുന്നു നളിനി. യാത്രയ്ക്കിടയില്‍ സീറ്റ് ഒഴിവ് കണ്ട് ഇരിക്കാനായി നടന്നപ്പോഴായിരുന്നു തെറിച്ച് പുറത്തേക്ക് വീണത്. മൃതദേഹം പറപ്പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ചൊവ്വല്ലൂര്‍പ്പടിയിലുള്ള സുദൃഡം എന്ന ഫൈനാന്‍സ് സ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്റായിരുന്നു നളിനി.

Back to top button
error: