Breaking NewsKeralaLead NewsNEWS

ഞാന്‍ ഇവിടെയുണ്ട്, ഇങ്ങ് പാര്‍ലമെന്റില്‍; ചിത്രങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി

ന്യൂഡല്‍ഹി: തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി ലഭിച്ചതിന് പിന്നാലെ താന്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലാണെന്ന് വ്യക്തമാക്കി എംപിയുടെ ഫെയ്സബുക്ക് പോസ്റ്റ്. ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചാണ് പോസ്റ്റ്.

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ല എന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസില്‍ പരാതി ലഭിച്ചത്. കെഎസ്യു ജില്ല അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. സംഭവം ചര്‍ച്ചയായതോടെ സുരേഷ് ഗോപിയെ പരിഹസിച്ച് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Signature-ad

ഇപ്പോള്‍ താന്‍ ഔദ്യോഗിക കൃത്യനിര്‍വണത്തിലാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചാണ് സുരേഷ് ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചാ വിഷയമായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയെക്കുറിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി’ കുറിപ്പില്‍ സുരേഷ് ഗോപി പറയുന്നു.

അതേസമയം, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാല്‍ അത് ഗൗരവമുള്ള കാര്യമാണെന്നും സുരേഷ് ഗോപി ബിജെപിയില്‍ നിന്ന് രാജിവെച്ചോയെന്നും വി ശിവന്‍കുട്ടി ചോദിച്ചു.സുരേഷ് ഗോപിയെ ഒരുമാസമായി കാണാത്തത് തൃശൂരിലെ കള്ളവോട്ട് ആക്ഷേപം പേടിച്ചാകുമെന്നും എന്തോ കള്ളക്കളിയുള്ളതുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

Back to top button
error: