Month: August 2025

  • Breaking News

    വേടനെവിടെ? വിദേശത്ത് കടക്കാന്‍ സാദ്ധ്യത, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്; ഷോകള്‍ റദ്ദാക്കി

    കൊച്ചി: യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. വേടനെതിരെയുളള പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയതിനുശേഷമാണ് പൊലീസ് കൂടുതല്‍ നടപടിയിലേക്ക് കടന്നിരിക്കുന്നത്. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വേടനായി ശക്തമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വേടന്റെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് എത്തിയിരുന്നു. ഇതിനിടയില്‍ വേടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതുവരെ കാത്തിരിക്കേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്. അടുത്തിടെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കേണ്ടതായിരുന്ന വേടന്റെ പരിപാടിയടക്കം നിരവധി ഷോകള്‍ മാറ്റിവച്ചിരുന്നു. സംഘാടകര്‍ക്ക് വേടനുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് പരിപാടി മാറ്റിവച്ചത്. കേസില്‍ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുന്നത് ആരംഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ടവിമലാദിത്യ പറഞ്ഞു. വേടന്റെ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. സാക്ഷി മൊഴികള്‍ രേഖപ്പെടുത്തി. വേടന് വേണ്ടി അന്വേഷണം ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം…

    Read More »
  • Breaking News

    ഭരണപരമായ ചുമതലകള്‍ വഹിക്കുന്ന ഡോക്ടര്‍മാര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വേണ്ട; സര്‍ക്കാരിന്റെ ഭാഗമായി നിന്ന് സംഘടയിലെ കാര്യങ്ങള്‍ അറിയേണ്ട; പുറത്താക്കി കെജിഎംസിടിഎ; വൈകാരിക കുറിപ്പുമായി ഡോ. ഹാരിസ്

    തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഭരണപരമായ ചുമതലകള്‍ വഹിക്കുന്ന ഡോക്ടര്‍മാരെ ഒഴിവാക്കി. ഡിഎംഇ, പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ തുടങ്ങിയവരെയാണ് ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത്. സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് സംഘടനയ്ക്കുള്ളിലെ കാര്യങ്ങള്‍ അറിയേണ്ടതില്ലെന്നാണ് കെജിഎംസിടിഎയുടെ തീരുമാനം. അതേസമയം കെജിഎംസിടിഎയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഡോ. ഹാരിസ് വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു. മെഡിക്കല്‍ കോളേജ് അധികൃതര്‍ നടത്തിയ വാര്‍ത്ത സമ്മേളനം ഡോ. ഹാരിസ് ചിറയ്ക്കലിനെ കുരുക്കാനാണെന്ന് വ്യാപക ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വൈകാരിക സന്ദേശം. താന്‍ സംസാരിച്ചത് സാധാരണക്കാര്‍ക്ക് വേണ്ടിയാണെന്നും അത് മനസിലാക്കി തനിക്കൊപ്പം കേരളം മുഴുവന്‍ നിന്നെന്നും ഹാരിസ് പറയുന്നു. എന്നാല്‍ ചില ഡോക്ടര്‍മാര്‍ അവരെടുത്ത പ്രതിജ്ഞയ്ക്ക് വിപരീതമായി പ്രവര്‍ത്തിച്ചെന്നാണ് ഡോ. ഹാരിസിന്റെ ആരോപണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടന്‍ തന്നെ അവസാനിച്ചേക്കുമെന്ന് സൂചനയുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഡോ. ഹാരിസിനെതിരെ നടപടിയെടുക്കില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍…

    Read More »
  • Breaking News

    വോട്ടുകൊള്ള ആരോപണം: കൂടിക്കാഴ്ച ഉടന്‍; സമയം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

    ന്യൂഡല്‍ഹി: വോട്ടുകൊള്ള ആരോപണത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചു തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉച്ചക്ക് 12 മണിക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ എത്താന്‍ നിര്‍ദേശം നല്‍കി. കൂടിക്കാഴ്ചയ്ക്ക് 30 പേര്‍ക്ക് പങ്കെടുക്കാം. കോണ്‍ഗ്രസ് എം പി ജയറാം രമേശിന് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിപ്പ് നല്‍കിയത്. എല്ലാ എംപിമാരെയും കാണണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കെസി വേണു?ഗോപാല്‍ പറഞ്ഞു. ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദേഹം പറഞ്ഞു. അതേസമയം പതിനൊന്നരയോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധമാര്‍ച്ചില്‍ മുന്നൂറോളം പാര്‍ലമെന്റംഗങ്ങള്‍ അണിനിരക്കും. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ഇന്ന് പാര്‍ലമെന്റിലും പ്രതിപക്ഷം വിഷയം ഉന്നയിക്കും. വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന വാദത്തിലെ തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് ഇന്ന് പ്രത്യേക യോഗം ചേരും. വൈകിട്ട് 4 മണിക്ക് എഐസിസിയില്‍ ചേരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. വോട്ടര്‍പട്ടിക ക്രമക്കേടില്‍ സംസ്ഥാനവ്യാപകമായി ക്യാമ്പയിന്‍ ആരംഭിക്കാനാണ് തീരുമാനം. വൈകിട്ട് 7…

    Read More »
  • Breaking News

    സമൂഹ മാധ്യമത്തില്‍ അശ്ലീല പരാമര്‍ശം; ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ ജി സുധാകരന്‍; പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി

    ആലപ്പുഴ: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെതിരെ സമൂഹ മാധ്യമത്തില്‍ അശ്ലീല പരാമര്‍ശം നടത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. ജി സുധാകരന്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം അമ്പലപ്പുഴ കിഴക്ക് ലോക്കല്‍ കമ്മിറ്റി അംഗം യു മിഥുനെതിരെയാണ് പൊലീസ് കേസെടുത്തത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ ലഹരിവിരുദ്ധ കൂട്ടനടത്തത്തെ അഭിനന്ദിച്ച് സുധാകരന്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിനു താഴെ എഴുതിയ കമന്റിലാണ് മിഥുന്‍ അശ്ലീല പരാമര്‍ശം നടത്തിയത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായ മിഥുന്‍ ക്ഷേത്ര ഭരണ ചട്ടങ്ങളുടെ ലംഘനം നടത്തിയതായും പൊലീസിന് നല്‍കിയ പരാതിയില്‍ സുധാകരന്‍ പറഞ്ഞു. ജാഥയ്ക്ക് അഭിനന്ദനം അറിയിച്ച ജി സുധാകരന്‍ ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ പ്രചാരണ പരിപാടിയാണിതെന്നും അഭിപ്രായപ്പെട്ടിരുന്നു. ജാഥയെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. ‘പ്രൗഡ് കേരള’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു ജാഥ നടന്നത്. കെ സി വേണുഗോപാല്‍…

    Read More »
  • Breaking News

    ശങ്കരാടിയുമായുള്ള വിവാഹം നിശ്ചയം കഴിഞ്ഞിട്ടും മുടങ്ങി; പൊന്നമ്മയ്ക്കുമുണ്ടായിരുന്നു ഒരു പ്രണയം, മതം മാറണമെന്ന് പറഞ്ഞതോടെ മുടങ്ങി…

    മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മ. അതാണ് കവിയൂര്‍ പൊന്നമ്മ. മലയാളി തനിമയുള്ള അമ്മയായി എല്ലാവരും എടുത്ത് പറയുന്ന അവരുടെ ഒന്നാം ചരമവാര്‍ഷം അടുത്ത മാസമാണ്. സിനിമയില്‍ വിജയിച്ചെങ്കിലും അത്ര സുഖകരമായ ദാമ്പത്യ ജീവിതം നടിയ്ക്ക് ഇല്ലായിരുന്നു. മുന്‍പ് പല അഭിമുഖങ്ങളിലും ഭര്‍ത്താവ് മണിസ്വാമിയെ കുറിച്ച് പൊന്നമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. നടന്‍ ശങ്കരാടിയുമായി കവിയൂര്‍ പൊന്നമ്മയുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍ അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. നാടകത്തില്‍ അഭിനയിച്ചിരുന്ന കാലത്ത് നടന്‍ ശങ്കരാടിയ്ക്ക് അങ്ങനൊരു ഇഷ്ടം വരുന്നത്. എന്നാല്‍ തനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു എന്നാണ് കവിയൂര്‍ പൊന്നമ്മ വെളിപ്പെടുത്തിയത്. സിദ്ദിഖ് അവതാരകനായിട്ടെത്തുന്ന പഴയൊരു ഷോ യില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കവിയൂര്‍ പൊന്നമ്മയുടെ പ്രണയകഥ പുറത്ത് വരുന്നത്. ശങ്കരാടിയെ പ്രേമിച്ചിട്ടില്ലെന്ന് കവിയൂര്‍ പൊന്നമ്മ പതിനെട്ട് വയസുള്ളപ്പോഴാണ് കവിയൂര്‍ പൊന്നമ്മ നാടകത്തില്‍ അഭിനയിച്ചിരുന്നത്. അതിന് മുന്‍പ് സിനിമയിലും മറ്റുമൊക്കെ അഭിനയിച്ചിട്ടുണ്ട്. അന്ന് ആരെങ്കിലുമായിട്ട് കല്യാണാലോചന വന്നിരുന്നോ എന്ന സിദ്ധിഖിന്റെ ചോദ്യത്തിന് അങ്ങനെ ഒന്ന് ഉണ്ടായിരുന്നതായി താരം പറയുന്നു. അയ്യോ…

    Read More »
  • Breaking News

    ഗാസയില്‍ ആശുപത്രിക്ക് സമീപം ആക്രമണം; അഞ്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ മരിച്ചു, ഒരാള്‍ ഭീകരനെന്ന് ഇസ്രയേല്‍

    ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിയ്ക്ക് സമീപം മാദ്ധ്യമ പ്രവര്‍ത്തകര്‍ തങ്ങിയ ടെന്റില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ മരിച്ചു. ഇതില്‍ അഞ്ചുപേര്‍ മാദ്ധ്യമപ്രവര്‍ത്തകരാണ്. ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപത്തെ ടെന്റാണ് ആക്രമിക്കപ്പെട്ടത്. തങ്ങളുടെ ജീവനക്കാരായ അനസ് അല്‍ ഷരിഫ്, മൊഹമ്മദ് കുറെയ്ഷ്, ക്യാമറാമാന്‍ ഇബ്രാഹീം സഹെര്‍, മൊഅമന്‍ അലിവ, മൊബമ്മെദ് നൗഫല്‍ എന്നിവരാണ് മരിച്ചതെന്ന് അല്‍ ജസീറ സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ അനസ് അല്‍ ഷരീഫ് ഒരു ഭീകരനാണ് എന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ രംഗത്തെത്തി. ഹമാസിലെ ഭീകരവാദികളുടെ ഒരു വിഭാഗത്തിന്റെ തലവനായിരുന്നു അനസ് എന്നും ഇയാള്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നതാണെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. ഇസ്രയേല്‍ പൗരന്മാര്‍ക്ക് നേരെയും സൈന്യത്തിനുനേരെയും റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നില്‍ ഇയാളെന്നാണ് വാദം. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനിടെ 28കാരനായ അനസ് അല്‍ ഷരീഫ് തന്റെ ജോലി തുടരുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമ അക്കൗണ്ടില്‍…

    Read More »
  • Breaking News

    നിമിഷപ്രിയയുടെ മോചനം: കാന്തപുരമോ, ഹബീബ് ഉമറോ ആയി കുടുംബം ചര്‍ച്ച നടത്തിയിട്ടില്ല; മധ്യസ്ഥ ചര്‍ച്ചകള്‍ തള്ളി തലാലിന്റെ സഹോദരന്‍

    കൊച്ചി: യമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തില്‍ കാന്തപുരത്തിന്റെ മധ്യസ്ഥ ചര്‍ച്ചകള്‍ തള്ളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ അറിയിച്ചു. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്നും അറിയിച്ചു. ഇസ്‌ലാം സത്യത്തിന്റെ മതമാണെന്നും കളവ് പ്രചരിപ്പിക്കരുതെന്നും ഫത്താഹ് ആവശ്യപ്പെട്ടു. മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കില്ലെന്നും നീതി മാത്രമാണ് ആവശ്യമെന്നും ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു. അതിനിടെ, നിമിഷപ്രിയയുടെ ശിക്ഷാ ഇളവില്‍ പലരും ക്രെഡിറ്റ് സമ്പാദിക്കാന്‍ ശ്രമം നടത്തിയെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഞങ്ങള്‍ക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല. കടമ മാത്രമാണ് നിര്‍വഹിച്ചത്. ഇളവിനായി ഉപയോഗപ്പെടുത്തിയത് മതത്തിന്റേയും രാജ്യത്തിന്റേയും സാധ്യതകളെന്നും കാന്തപുരം പറഞ്ഞിരുന്നു നേരത്തെ തന്നെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് എതിരെയായിരുന്നു തലാലിന്റെ സഹോദരന്‍. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപെട്ട് ബ്ദുല്‍ ഫത്താഹ് മഹ്ദി പ്രോസിക്യൂട്ടര്‍ക്ക് വീണ്ടും കത്ത് നല്‍കിയിരുന്നു.വധശിക്ഷ നടപ്പാക്കാനുള്ള തീയതി തീരുമാനിക്കണമെന്ന് കത്തില്‍…

    Read More »
  • Breaking News

    മതം മാറാന്‍ നിര്‍ബന്ധിച്ചു, കാമുകന്റെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചു; കോതമംഗലത്ത് ടിടിഐ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

    എറണാകുളം: കോതമംഗലത്ത് 23 കാരിയുടെ മരണത്തില്‍ യുവാവാവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പറവൂര്‍ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചുവെന്നുമാണ് ആരോപണം. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല കടിഞ്ഞുമ്മല്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോന (23) ശനിയാഴ്ചയാണ് ജീവനൊടുക്കിയത്. മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാര്‍ഥിനിയായിരുന്നു സോന. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സോനയെ കണ്ടത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയില്‍ സംസ്‌കാരം നടത്തി. സഹോദരന്‍: ബേസില്‍. ആത്മഹത്യക്കുറിപ്പു പൊലീസ് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ സ്വദേശിയായ റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ് എടുക്കുമെന്നു കോതമംഗലം പൊലീസ് പറഞ്ഞു. അതേസമയം, കോളജ് കാലത്ത് ഇരുവരുംതമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹം ആലോചിച്ചെത്തിയപ്പോള്‍ മതം മാറണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടെന്നും സോനയുടെ സഹോദരന്‍ പറഞ്ഞു. ”മതംമാറാന്‍ അവള്‍ തയാറായിരുന്നു. അച്ഛന്‍ മരിച്ച് 40 ദിവസം മാത്രമേ ആയിരുന്നുള്ളൂ. അതുകൊണ്ട് ഒരു…

    Read More »
  • Breaking News

    സ്ഥിരം ക്രിമിനല്‍, പൊലീസെത്തുമെന്ന കണക്കുകൂട്ടലില്‍ നാടുവിട്ടു; ഒളിച്ചത് മലമുകളിലെ സ്വന്തം താവളത്തില്‍; സ്വന്തം കുഞ്ഞിനോട് തരിമ്പും സ്‌േനഹമില്ലാത്ത അന്‍സാര്‍, ഒത്താശയുമായി രണ്ടാം ഭാര്യയും

    ആലപ്പുഴ: ചാരുംമൂട് ആദിക്കാട്ടുകുളങ്ങരയില്‍ നാലാംക്ലാസുകാരിയായ മകളെ മര്‍ദിച്ച സംഭവത്തില്‍ പിടിയിലായ അന്‍സര്‍ സ്ഥിരംക്രിമിനല്‍. കഞ്ചാവുകേസിലടക്കം ഇയാള്‍ പ്രതിയാണെന്നും ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2016 ല്‍ കാര്‍ യാത്രികരെ മര്‍ദിക്കുന്നതു തടയാനെത്തിയ പൊലീസുകാരെ ഉള്‍പ്പെടെ മര്‍ദിച്ചതിന് അന്‍സാര്‍ ഉള്‍പ്പെട്ട സംഘത്തിനെതിരെ കേസുണ്ട്. 2018 ല്‍ അടൂരില്‍ നിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി ഒരു ദിവസം മുഴുവന്‍ മര്‍ദിച്ച കേസില്‍ ഇയാള്‍ പ്രതിയാണ്. 2023 ല്‍ ശുചിമുറി മാലിന്യം തള്ളിയതു ചോദ്യം ചെയ്തതിനു പഞ്ചായത്തംഗത്തെ വീട്ടില്‍ കയറി ആക്രമിച്ചു. ഇതേവര്‍ഷം 2.75 കിലോഗ്രാം കഞ്ചാവുമായി അടൂരില്‍ വച്ചു പൊലീസിന്റെ പിടിയിലുമായി. 2025 ജനുവരി 13ന് 6.5 കിലോഗ്രാം കഞ്ചാവുമായി ഏനാത്തു നിന്നും പിടിയിലായിരുന്നു. ഈ കേസില്‍ 3 മാസത്തോളം ജയിലില്‍ കിടന്നു. പുറത്തിറങ്ങിയ ശേഷമാണു കുട്ടിക്കെതിരെ മര്‍ദനമുണ്ടായത്. അതേസമയം, കുട്ടിയെ മര്‍ദിച്ച വിവരം പുറത്തറിഞ്ഞതിനു പിന്നാലെ പൊലീസെത്തുമെന്ന കണക്കുകൂട്ടലില്‍ നാടുവിട്ട അന്‍സാറിനെ പൊലീസ് പിടിച്ചതു മലമുകളില്‍ നിന്ന്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയില്‍…

    Read More »
  • Breaking News

    3 സ്ത്രീകളുടെ തിരോധാനം, 3 സ്ത്രീകളുടെ മൊഴി നിര്‍ണായകം! സെബാസ്റ്റ്യന്റെ വീട്ടില്‍ മൂടിയ നിലയില്‍ ഒരു കിണര്‍കൂടി, തുറന്നു പരിശോധിക്കും; കാടുപിടിച്ചുകിടക്കുന്ന സഹോദരന്റെ പുരയിടത്തിലും തിരച്ചില്‍

    ആലപ്പുഴ: ദുരൂഹസാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ കേസില്‍ തുമ്പുതേടി അന്വേഷണസംഘങ്ങള്‍. പ്രതി സെബാസ്റ്റ്യന്‍ കസ്റ്റഡിയിലുണ്ടെങ്കിലും ചോദ്യംചെയ്യലുകളില്‍ സഹകരിക്കാതെ പ്രതിരോധം തീര്‍ത്തിരിക്കുകയാണെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കൊലചെയ്യപ്പെട്ടെന്നു നിഗമനത്തിലെത്തിയ സ്ത്രീകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള നീക്കം. ജെയ്നമ്മയെ കൊലപ്പെടുത്തിയതായി സെബാസ്റ്റ്യനില്‍നിന്ന് സൂചന ലഭിച്ചെങ്കിലും ബിന്ദു പദ്മനാഭന്റെയും ഹയറുമ്മ എന്ന ഐഷയുടെയും തിരോധാനത്തില്‍ ഒരു തുമ്പും കിട്ടിയിട്ടില്ല. രണ്ടുതവണ തിരച്ചില്‍ നടത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ മൂടിയനിലയില്‍ ഒരുകിണര്‍ കൂടിയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഉപയോഗമില്ലാതെ കിടന്നിരുന്ന കിണര്‍ മൂന്നുവര്‍ഷം മുന്‍പു മൂടിയെന്ന സെബാസ്റ്റ്യനില്‍നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ കോട്ടയം ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അടുത്തദിവസം ഇതു തുറന്നു പരിശോധനയുണ്ടാകുമെന്നാണ് ആന്വേഷണസംഘം നല്‍കുന്ന സൂചന. സഹോദരന്റെ പേരില്‍ നഗരത്തിലുള്ള കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലും തിരച്ചിലുണ്ടാകും. ഐഷ കേസില്‍ കൂട്ടുകാരികളായ മൂന്നു സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഐഷയുമായി അടുപ്പമുണ്ടായിരുന്ന റോസമ്മ, ലൈല, സുജാത എന്നിവരുടെ മൊഴികള്‍ നിര്‍ണായകമാകുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ രണ്ടുപേരെ പ്രാഥമികമായി ചോദ്യംചെയ്തു. മൂന്നാമത്തെയാള്‍…

    Read More »
Back to top button
error: