Month: August 2025
-
Breaking News
ഇന്ത്യയ്ക്കുമേല്‍ യുഎസിന്റെ 50 ശതമാനം തീരുവ: സമാന്തര വിപണി കണ്ടെത്തണം; വ്യവസായികളുടെ യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: അമേരിക്ക ഇന്ത്യയ്ക്കുമേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതി മേഖലയിലെ പ്രതിനിധികളുടെ യോഗം വിളിച്ച് സംസ്ഥാന വ്യവസായ വകുപ്പ്. വാണിജ്യമേഖലയ്‌ക്കൊപ്പം സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഒരു ശതമാനം മാത്രമേ കേരളത്തില്‍ നിന്നുള്ളൂവെങ്കിലും ഈ പ്രതിസന്ധി നമ്മുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യത്തില്‍ പരിമിതികളുണ്ടെങ്കിലും സര്‍ക്കാരിന്റെ പരിധിയില്‍നിന്നു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു. ആഭ്യന്തര വിപണി കൂടുതലായി ഉപയോഗപ്പെടുത്തണം. ലോക കേരളസഭയിലെ അംഗങ്ങളുമായി ചേര്‍ന്ന് പുതിയ കയറ്റുമതി വിപണി കണ്ടെത്താന്‍ ശ്രമിക്കാമെന്നും കയറ്റുമതി മേഖലയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിശദമായ നിവേദനം കേന്ദ്രസര്‍ക്കാരിന് കേരളം സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതുവരെ കാത്തിരിക്കുന്നതിനു പകരം സമാന്തരമായ മറ്റ് വിപണികള്‍ കണ്ടെത്തണം. എക്‌സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മാതൃകയില്‍ സംസ്ഥാനതലത്തിലും സംവിധാനം കൊണ്ടുവരണം.…
Read More » -
Breaking News
പേവിഷബാധയേറ്റ കുട്ടികള്‍ക്ക് ജീവിതം തിരിച്ച് നല്‍കാന്‍ മൃഗസ്‌നേഹികള്‍ക്ക് സാധിക്കുമോ? എട്ടാഴ്ചയ്ക്കകം പരിപാലന കേന്ദ്രങ്ങള്‍ തുടങ്ങണം: തെരുവുനായ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍
ന്യൂഡല്‍ഹി: തലസ്ഥാനത്തെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിന് പുറത്ത് എവിടെയെങ്കിലും കൂട്ടിലാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. പേവിഷബാധ മരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഇതിനായി എത്രയും വേഗം നടപടികള്‍ ആരംഭിക്കണമെന്ന് ഡല്‍ഹിയിലെയും സമീപ മേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാന) എന്നിവിടങ്ങളിലെയും ബന്ധപ്പെട്ട അധികൃതരോട് കോടതി ആവശ്യപ്പെട്ടു. തെരുവുനായകളെ പാര്‍പ്പിക്കാന്‍ എട്ടാഴ്ചയ്ക്കകം പരിപാലന കേന്ദ്രങ്ങള്‍ തുടങ്ങണം. മൃഗസ്‌നേഹികളെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി തെരുവുനായകളെ നീക്കുന്നതിന് ആരെങ്കിലും തടസം നിന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ ജനനനിയന്ത്രണ കേന്ദ്രങ്ങള്‍ ഉള്ളതാണെന്നും അവ പ്രവര്‍ത്തനസജ്ജമാക്കിയാല്‍ മതിയെന്നും മൃഗസ്‌നേഹികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല. പേവിഷബാധയേറ്റ കുട്ടികള്‍ക്ക് ജീവിതം തിരിച്ചുനല്‍കാന്‍ ഈ മൃഗസ്‌നേഹികള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും സാധിക്കുമോ? കുറച്ചുപേര്‍ തങ്ങള്‍ മൃഗസ്‌നേഹികളാണെന്നോ മറ്റോ കരുതുന്നതിന്റെ പേരില്‍ മാത്രം കുഞ്ഞുങ്ങളെ ബലികൊടുക്കാനാവില്ല. ഇനിയെങ്കിലും നടപടികളെടുക്കണമെന്നും ബെഞ്ച് പറഞ്ഞു. ഡല്‍ഹിയില്‍ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാര്‍ത്ത അടിസ്ഥാനമാക്കി ജൂലൈ 28-ന് സ്വമേധയാ…
Read More » -
Kerala
പ്രണയം നടിച്ച് 15കാരിയെ ലോഡ്ജിലെത്തിച്ച് മയക്കുമരുന്നു നൽകി പീഡിപ്പിച്ചു, 3 യുവാക്കൾ അറസ്റ്റിൽ
കണ്ണൂരിലെ താഴെ ചൊവ്വയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് യുവാക്കൾ റിമാൻഡിൽ. പ്രണയം നടിച്ച് 15 വയസ്സുകാരിയായ പെൺകുട്ടിയെ വലയിൽ വീഴ്ത്തി 20 കാരായ ഈ യുവാക്കൾ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. വി.വി സംഗീത്, കെ. അഭിഷേക്, പി. ആകാശ് എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. 15 വയസ്സുകാരിയായ പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ആറു മാസം മുൻപാണ് സംഭവം. ഉത്സവപ്പറമ്പിൽവെച്ച് പരിചയപ്പെട്ട പെൺകുട്ടിയുമായി സാമൂഹിക മാധ്യമങ്ങളിലൂടെ അടുപ്പം സ്ഥാപിച്ച പ്രതികൾ പ്രണയം നടിച്ച് ലോഡ്ജിൽ എത്തിച്ച ശേഷം ബലം പ്രയോഗിച്ച് മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം കുടിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. കേസിൽ പത്തോളം പ്രതികളുണ്ട് എന്നാണ് പൊലീസ് പറയുന്നത്. താൻ പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇരയായ പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണം ആരംഭിച്ചത്. മറ്റ്…
Read More » -
Breaking News
വാല്‍പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു; മുഖവും ശരീരഭാഗങ്ങളും ഭക്ഷിച്ചു; നാട്ടുകാര്‍ എത്തിയപ്പോള്‍ മൃതദേഹം ഉപേക്ഷിച്ചെന്നും സൂചന; രണ്ടാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ ആക്രമണം
ചാലക്കുടി: തമിഴ്‌നാട് വാല്‍പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളായ ഇതരസംസ്ഥാന തൊഴിലാളി സുര്‍ബത്തലിയുടെ മകന്‍ നൂറുല്‍ ഇസ്ലാമിനെയാണു പുലി കടിച്ചുകൊന്നത്. വാല്‍പാറ വേവര്‍ലി എസ്‌റ്റേറ്റില്‍ ഇന്നലെ വൈകീട്ട് 6.45ന് ആണു സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്നു നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ തേയിലത്തോട്ടത്തിനു നടുവില്‍നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മുഖത്തിന്റെയും ശരീരത്തിന്റെയും പലഭാഗങ്ങളും പുലി ഭക്ഷിച്ചെന്നും ആളുകളുടെ ശബ്ദംകേട്ടു പുലി മൃതദേഹം ഉപേക്ഷിച്ചു പോകുകയായിരുന്നെന്നുമാണു വിവരം. വനംവകുപ്പ്് ഉദ്യോഗസ്ഥര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വാല്‍പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മൃതദേഹം മാറ്റി. കഴിഞ്ഞമാസവും വാല്‍പാറയില്‍ നാലരവയസുകാരിയെ പുലി കടിച്ചുകൊന്നിരുന്നു. ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ രോഷ്‌നിയെയാണു പുലി ആക്രമിച്ചത്. Valparai leopard attack: 8-year-old boy killed in tragic incident
Read More » -
Breaking News
വോട്ടര്‍ പട്ടിക: തട്ടിപ്പു നടപ്പാക്കാന്‍ കേരളത്തില്‍ ബിജെപി തെരഞ്ഞെടുത്തത് തൃശൂര്‍; മുഴുവന്‍ ക്രമക്കേടും പുറത്തെത്തിക്കും; നടപടിയെടുത്തില്ലെങ്കില്‍ അപ്പോക്കാണാം: വി.ഡി. സതീശന്‍
തൃശൂര്‍: അറസ്റ്റും ഭീഷണിയുംകൊണ്ടു രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തെ മോദി ഭരണകൂടത്തിനു തടയാനാകില്ലെന്നും തൃശൂരിലെ വോട്ടര്‍ പട്ടികയിലുള്ള മുഴുവന്‍ ക്രമക്കേടുകളും പുറത്തുകൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വ്യാജ വോട്ടില്ലെന്ന് ഉറപ്പാക്കാന്‍ വോട്ടര്‍ പട്ടിക പരിശോധനാവാരം സംഘടിപ്പിക്കും. പല രാജ്യങ്ങളിലും ഏകാധിപത്യ, ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരേ ജനാധിപത്യ ചേരികളുടെ പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. ലോകചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന വലിയ സമരമായി വോട്ടര്‍പട്ടിക ക്രമക്കേടിനെതിരായ പോരാട്ടം മാറും. തൃശൂരില്‍ വ്യാപകമായി വ്യാജ വോട്ടുകള്‍ ചേര്‍ത്തു. ഒറ്റമുറി വീട്ടില്‍ 60 വോട്ടുകള്‍ ചേര്‍ത്തതിനു സമാന സംഭവങ്ങളുണ്ടായി. മഹാരാഷ്ട്രയിലും കര്‍ണാടകയിലും ആസൂത്രണം ചെയ്ത വോട്ടര്‍ പട്ടിക ക്രമക്കേട് കേരളത്തില്‍ തൃശൂരിലാണു നടപ്പാക്കിയത്. ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാഗരൂകരാകണം. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ക്രമക്കേടില്ലെന്ന് ഉറപ്പാക്കും. പട്ടിക പുറത്തുവന്നാല്‍ പരിശോധയ്ക്ക് ഒരാഴ്ച നീക്കിവയ്ക്കും. ക്രമക്കേടു കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യും. നടപടിയുണ്ടായില്ലെങ്കില്‍ അപ്പോള്‍ കാണാമെന്നും സതീശന്‍ പറഞ്ഞു. ഡോ. ഹാരിസിനുമേല്‍ ഒരുനുള്ള മണ്ണുവാരിയിടാന്‍ പ്രതിപക്ഷം അനുവദിക്കില്ല. മന്ത്രിയുടെ ഓഫീസില്‍ നിന്നും ആരോഗ്യമന്ത്രിയുടെ…
Read More » -
Breaking News
ഇനി എളുപ്പത്തിൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാം!! പുതിയ ടാക്സ് ഫയലിങ്ങ് ഫീച്ചറുമായി ജിയോ ഫിനാൻസ് ആപ്പ്, 24 രൂപ മുതൽ പ്ലാനുകൾ
മുംബൈ: ഇന്ത്യയിലെ നികുതിദായകരെ സഹായിക്കുന്നതിന്റെ ഭാഗമായി, ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ജിയോ ഫിനാൻസ് ആപ്ലിക്കേഷൻ പുതിയ ടാക്‌സ് പ്ലാനിംഗ്, ഫയലിംഗ് മോഡ്യൂൾ അവതരിപ്പിച്ചു. ടാക്സ് ബഡ്ഡി എന്ന ഓൺലൈൻ ടാക്‌സ് അഡ്വൈസറി സേവനവുമായി കെെകോർത്താണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രധാനമായും രണ്ട് ഫീച്ചറുകളിലൂടെ ടാക്സ് ഫയലിങ്ങ് എളുപ്പമാക്കാൻ കഴിയും. ആദ്യത്തേത്ത് ടാക്സ് പ്ലാനറാണ്. കിഴിവുകൾ (80C, 80D) വിലയിരുത്തി, പഴയതും പുതിയതുമായ നികുതി വ്യവസ്ഥകൾ താരതമ്യം ചെയ്തുകൊണ്ട്, എച്ച്ആർഎ, മറ്റ് അലവൻസുകൾ എന്നിവ മുൻകൂട്ടി പ്ലാൻ ചെയ്യാൻ സഹായിക്കുന്നു. രണ്ടാമത്തെ ഫീച്ചറായ ടാക്‌സ് ഫയലിംഗ്– പഴയതും പുതുതുമായ നികുതി രീതികൾക്കിടയിലുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും, താങ്ങാനാവാത്ത സേവനച്ചെലവുകൾ ഒഴിവാക്കി, ഉപയോഗിക്കാൻ എളുപ്പമായ സ്വയം-സേവനത്തിലൂടെയോ വിദഗ്ധ സഹായം ലഭിക്കുന്ന പ്ലാനുകളിലൂടെയോ (₹999 മുതൽ ആരംഭിക്കുന്നു) ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യാനും ടാക്സ് ഫയലിങ്ങ് സംവിധാനത്തിലൂടെ കഴിയും. ഉപഭോക്താക്കൾക്ക് ഫയലിംഗിനുശേഷം റീ ഫണ്ട് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും, ഐ.ടി.ആർ നോട്ടിഫിക്കേഷനുകൾ ലഭിക്കാനും, നികുതി സംബന്ധിച്ച…
Read More » -
Breaking News
നാണംകെട്ട് എംപി ആകുന്നതിലും നല്ലത് കഴുത്തില്‍ കയറിടുന്നതാണ് ; കള്ളവോട്ട് ചെയ്യുന്നത് സിപിഎമ്മുകാരാണ് പക്ഷേ തൃശൂരില്‍ ചെയ്തത് ബിജെപി; സുരേഷ്‌ഗോപി രാജി വെക്കണമെന്ന് കെ. സുധാകരന്‍
കോഴിക്കോട്: നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തില്‍ കയര്‍ തൂക്കുന്നതാണെന്ന് സുരേഷ്‌ഗോപിയെ പരിഹസിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. രാഹുല്‍ഗാന്ധി ഉയര്‍ത്തിയ വോട്ട് തട്ടിപ്പ് ആരോപണത്തില്‍ തൃശൂരിനെയും ചേര്‍ത്ത് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വിമര്‍ശനവുമായി എത്തിയത്. തൃശൂരില്‍ ഇത്രയധികം ആരോപണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണമെന്നും പറഞ്ഞു. പുറത്തുനിന്നും ഒരു സ്ഥാനാര്‍ത്ഥി വന്ന് ഇത്രയധികം വോട്ടുലഭിക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും കണക്കുകള്‍ പുറത്തുവിട്ടത് വോട്ടുകളുടെ എണ്ണം പറഞ്ഞാണെന്നും പറയാതെ തന്നെ സുരേഷ് ഗോപി രാജിവെക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും വോട്ടില്‍ കള്ളത്തരം കാണിക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ സിപിഐഎം കള്ളവോട്ട് ചേര്‍ക്കുന്നു എന്ന കാര്യം സിപിഐഎമ്മിലെ സാധാരണ പാര്‍ട്ടിക്കാര്‍ക്ക് വരെ അറിവുള്ള കാര്യമാണെന്നും പറഞ്ഞു. കള്ളവോട്ടു ചെയ്യാന്‍ പോകുന്നത് സാധാരണ സിപിഎമ്മുകാരാണ്. പക്ഷേ തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി വ്യാജ വോട്ട് ചേര്‍ത്തത് ബിജെപിയാണെന്നും…
Read More » -
Breaking News
യോഗി ബാബു നായകനാകുന്ന ‘സന്നിധാനം പി ഒ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്
യോഗി ബാബു നായകനാകുന്ന സന്നിധാനം പി ഒയുടെ ഫസ്റ്റ് ലുക്ക് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ചേരനും പ്രശസ്ത നടി മഞ്ജു വാര്യരും ചേർന്ന് പുറത്തിറക്കി. സർവത സിനി ഗാരേജ്, ഷിമോഗ ക്രിയേഷൻസ് എന്നീ ബാനറുകളിൽ മധു റാവു, വി വിവേകാനന്ദൻ, ഷബീർ പത്താൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 170-ലധികം സിനിമകളിലൂടെ പ്രേക്ഷകരെ ആകർഷിച്ച ബഹുമുഖ തമിഴ് നടൻ യോഗി ബാബുവും, കന്നഡ സിനിമയിലെ മുൻനിര താരങ്ങളിലൊരാളായ രൂപേഷ് ഷെട്ടിയും, വർഷ വിശ്വനാഥും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സിതാര, പ്രമോദ് ഷെട്ടി, മൂന്നാർ രമേശ്, ഗജരാജ്, രാജ രുദ്രകോടി, സാത്വിക്, അശ്വിൻ ഹസ്സൻ, വിനോദ് സാഗർ, കൽക്കി രാജ, വിശാലിനി, തഷ്മിക ലക്ഷ്മൺ, മധു റാവു തുടങ്ങിയവരും സഹതാരങ്ങളായി ഈ സിനിമയിലെത്തുന്നു. ശബരിമല അയ്യപ്പ ക്ഷേത്രം, പമ്പ, കേരളത്തിലെ എരുമേലി, തമിഴ്നാട്ടിലെ ചെന്നൈ, പൊള്ളാച്ചി എന്നിവയുൾപ്പെടെ പ്രശസ്തമായ സ്ഥലങ്ങളിലായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ശക്തമായ മനുഷ്യ വികാരങ്ങളിൽ വേരൂന്നിയ ഈ കഥ ശബരിമലയിലേക്ക്…
Read More » -
Breaking News
ആരോഗ്യ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വികസനമാണ് ഇപ്പോഴുള്ളത്; വിമര്‍ശിക്കുന്നവര്‍ കൃത്യമായ അജണ്ഡയുള്ളവരെന്നും അതിന് മുന്നില്‍ തളര്‍ന്ന് പോകില്ലെന്നും മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വികസനമാണ് ഇപ്പോഴുള്ളതെന്നും വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ ആരോഗ്യമേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്്. ആരോഗ്യമേഖലയെ ആക്രമിക്കുന്നവര്‍ക്ക് കൃത്യമായ അജണ്ടയുണ്ടെന്നും അതിന് മുന്നില്‍ തളര്‍ന്ന് പോകില്ലെന്നും പറഞ്ഞു. ആയുര്‍വേദ ചികിത്സാരംഗത്ത് അക്രഡിറ്റേഷന്‍ സമ്പ്രദായം കൊണ്ടുവന്ന് ഇരുനൂറ്റന്‍പതോളം എന്‍എബിഎച്ച് അക്രഡിറ്റഡ് ആയുഷ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി മാറാന്‍ കേരളത്തിന് കഴിഞ്ഞു. ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആയുര്‍വേദ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിയാരത്തെ കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജിലെ ലേഡീസ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും ഓപ്പണ്‍ എയര്‍ സ്റ്റേജിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Read More » -
Breaking News
പ്രിയങ്കാഗാന്ധി എവിടെപ്പോയി? വയനാട് ചൂരല്‍മലയില്‍ നൂറുകണക്കിനാളുകള്‍ മരണമടയുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടവുമുണ്ടായി ; മൂന്ന് മാസമായി വയനാട് എംപിയെ കാണാനില്ലെന്ന് പട്ടികജാതി മോര്‍ച്ച
വയനാട് : സുരേഷ്‌ഗോപിയെ കാണ്മാനില്ലെന്ന തൃശൂരിലെ കെഎസ് യുവിന്റെ പരിഹാസത്തിന് വയനാട് എംപി പ്രിയങ്കാഗാന്ധിയെ കാണാനില്ലെന്ന് മറുപടി കൊടുത്ത് വയനാട്ടിലെ ബിജെപി. വയനാടിന്റെ കോണ്‍ഗ്രസിന്റെ എംപി പ്രിയങ്ക ഗാന്ധിയെ കഴിഞ്ഞ മൂന്നുമാസമായി കാണാനില്ലെന്ന് പട്ടികവര്‍ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറ വയനാട് പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. പരാതി ഇങ്ങനെ: വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീമതി പ്രിയങ്കഗാന്ധി എന്ന പ്രിയങ്കവധേരയെ കഴിഞ്ഞ മൂന്നു മാസമായി കാണാനില്ല.കേരളത്തില്‍ ഏറ്റവും വലിയ ദുരന്തം ചൂരല്‍മലയില്‍ നടന്നിട്ട് നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും കോടിക്കണക്കിനു രൂപയുടെ നാശ നഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഈ സ്ഥലത്ത് എവിടെയും എം പി യെ കാണാന്‍ സാധിച്ചില്ല. ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്ന ജില്ലയാണ് വയനാട്. ആദിവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങളില്‍ സ്ഥലം എം പി യുടെ സാന്നിധ്യമില്ല.അതുകൊണ്ട് തന്നെ ഞങ്ങളുടെ എംപിയെ കാണാതായതായി ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. ആയതിനാല്‍ ബഹുമാനപ്പെട്ട പൊലീസ് സൂപ്രണ്ട് പരാതി സ്വീകരിച്ച് ഞങ്ങളുടെ എം പി…
Read More »