Breaking NewsKerala

നാണംകെട്ട് എംപി ആകുന്നതിലും നല്ലത് കഴുത്തില്‍ കയറിടുന്നതാണ് ; കള്ളവോട്ട് ചെയ്യുന്നത് സിപിഎമ്മുകാരാണ് പക്ഷേ തൃശൂരില്‍ ചെയ്തത് ബിജെപി; സുരേഷ്‌ഗോപി രാജി വെക്കണമെന്ന് കെ. സുധാകരന്‍

കോഴിക്കോട്: നാണംകെട്ട വഴിയിലൂടെ എംപി ആകുന്നതിലും നല്ലത് കഴുത്തില്‍ കയര്‍ തൂക്കുന്നതാണെന്ന് സുരേഷ്‌ഗോപിയെ പരിഹസിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. രാഹുല്‍ഗാന്ധി ഉയര്‍ത്തിയ വോട്ട് തട്ടിപ്പ് ആരോപണത്തില്‍ തൃശൂരിനെയും ചേര്‍ത്ത് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വിമര്‍ശനവുമായി എത്തിയത്.

തൃശൂരില്‍ ഇത്രയധികം ആരോപണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണമെന്നും പറഞ്ഞു. പുറത്തുനിന്നും ഒരു സ്ഥാനാര്‍ത്ഥി വന്ന് ഇത്രയധികം വോട്ടുലഭിക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും കണക്കുകള്‍ പുറത്തുവിട്ടത് വോട്ടുകളുടെ എണ്ണം പറഞ്ഞാണെന്നും പറയാതെ തന്നെ സുരേഷ് ഗോപി രാജിവെക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും വോട്ടില്‍ കള്ളത്തരം കാണിക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ സിപിഐഎം കള്ളവോട്ട് ചേര്‍ക്കുന്നു എന്ന കാര്യം സിപിഐഎമ്മിലെ സാധാരണ പാര്‍ട്ടിക്കാര്‍ക്ക് വരെ അറിവുള്ള കാര്യമാണെന്നും പറഞ്ഞു. കള്ളവോട്ടു ചെയ്യാന്‍ പോകുന്നത് സാധാരണ സിപിഎമ്മുകാരാണ്. പക്ഷേ തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി വ്യാജ വോട്ട് ചേര്‍ത്തത് ബിജെപിയാണെന്നും പറഞ്ഞു.

Back to top button
error: