Month: August 2025

  • Breaking News

    ഉറക്കം ശരിയല്ലേ? വിരി ശരിയല്ലായിരിക്കും! ബെഡ് ഷീറ്റും തലയിണയുറയും അലക്കിയിട്ട് എത്രനാളായി?

    ഒരു ദിവസം എത്ര തിരക്കേറിയതാണെങ്കിലും ഒന്നുവന്ന് വിശ്രമിക്കാനുള്ള ഇടമാണ് കിടപ്പുമുറി. ഉറങ്ങാന്‍ മാത്രമല്ല ഇടയ്ക്കെങ്കിലും വെറുതേ വന്നു ബെഡ്ഡില്‍ കിടക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാനമാണ് കിടക്കയുടെ വൃത്തി. ശരിയായി ശുചിത്വം പാലിച്ചാല്‍ കിടപ്പുമുറിയില്‍നിന്നും പിടിപെടുന്ന രോഗങ്ങളില്‍നിന്ന് നമുക്ക് രക്ഷപ്പെടാം. വൃത്തിയില്ലാത്തതോ ശരിയല്ലാത്തതോ ആയ ബെഡ്ഡ്, പൊടി, ബാക്ടീരിയ തുടങ്ങിയവ ഉണ്ടാകുന്നതിനും ഉറക്കം കുറയ്ക്കുന്നതിനും കാരണമാകുന്നു. വൃത്തിയുള്ള ബെഡ് ഷീറ്റ് ആഴ്ചതോറും ബെഡ് ഷീറ്റ് വൃത്തിയാക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ബെഡ് ഷീറ്റിലെ പൊടി, ചര്‍മകോശങ്ങളുടെ അംശം, ബാക്ടീരിയ, എണ്ണമയം എന്നിവയെല്ലാം പോകാന്‍ ഇതു സഹായിക്കുന്നു. തലയിണയുറ കഴുകി വൃത്തിയാക്കുക തലയിണയുടെ കവറില്‍ പറ്റിയ എണ്ണ, വിയര്‍പ്പ്, സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളുടെ അംശങ്ങള്‍ എന്നിവയെല്ലാം ബാക്ടീരിയയെ ഉണ്ടാക്കും. 3-4 ദിവസം കൂടുമ്പോള്‍ തലയിണയുറ അലക്കുന്നത് അവയെ നശിപ്പിക്കും. പുതപ്പുകള്‍, മാട്രസ് പ്രൊട്ടക്റ്റേഴ്സ് എന്നിവയും അലക്കി വൃത്തിയാക്കാന്‍ മറക്കരുത്. കിടക്കയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാതിരിക്കുക കിടക്കയിലേക്ക് ഭക്ഷണം കൊണ്ടുപോയി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണാവശിഷ്ടങ്ങളോ…

    Read More »
  • Breaking News

    100% വ്യാജവാര്‍ത്ത; 100 റിയാലിന്റെ നോട്ട് ഇറക്കിയിട്ടില്ല, തട്ടിപ്പില്‍ വീഴരുതെന്ന് ഒമാന്‍

    മസ്‌കത്ത്: രാജ്യത്ത് 100 റിയാലിന്റെ നോട്ട് പുറത്തിറക്കിയതായി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു ഒമാന്‍ അധികൃതര്‍. വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുത് എന്നും അത്തരത്തിലുള്ള നീക്കം സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സി ബി ഒ) വ്യക്തമാക്കി. രാജ്യത്ത് 100 ബൈസ, അര റിയാല്‍, ഒരു റിയാല്‍, അഞ്ച് റിയാല്‍, 10 റിയാല്‍, 20 റിയാല്‍, 50 റിയാല്‍ എന്നിവയാണ് പ്രചാരത്തിലുള്ള നോട്ടുകള്‍ എന്നും അധികൃതര്‍ അറിയിച്ചു. ബാങ്ക് നോട്ടുകള്‍ പുറത്തിറക്കുന്നതോ പിന്‍വലിക്കുന്നതോ ആയി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിക്കും. അല്ലാതെയുള്ള പ്രചാരണങ്ങളില്‍ ആളുകള്‍ വിശ്വസിക്കരുത്. വിവരണങ്ങള്‍ കൃത്യമായി ലഭിക്കാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സമൂഹ ആക്കൗണ്ടുകള്‍ പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിച്ചു വരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 2020ന് മുന്‍പ് സി ബി ഒ പുറത്തിറക്കിയ ചില കറന്‍സികളുടെ ഉപയോഗം കഴിഞ്ഞ വര്‍ഷം ഒമാന്‍ നിരോധിച്ചിരുന്നു. ഈ നോട്ടുകള്‍ മാറിയെടുക്കാന്‍ 2024 ഡിസംബര്‍ 31 വരെ…

    Read More »
  • Breaking News

    പോയി വരാം സാറേ! ശിക്ഷകഴിഞ്ഞിറങ്ങി പോലീസ് സ്റ്റേഷനിലെത്തി യാത്രചോദിച്ചു; മടങ്ങും വഴി ബൈക്ക് തിരുടി, വീണ്ടും ജയിലിലേക്ക്

    കണ്ണൂര്‍: ‘സാറേ, ഞാന്‍ ജയിലില്‍നിന്ന് ഇറങ്ങിവരുന്ന വഴിയാണ്… നാട്ടിലേക്ക് പോകുന്നതിനിടെ നിങ്ങളെയൊക്കെ കാണാന്‍ വന്നതാ…’ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ കഴിഞ്ഞിറങ്ങിയ മോഷ്ടാവ് യാത്രചോദിക്കാന്‍ സ്റ്റേഷനിലെത്തിയതില്‍ അമ്പരന്ന് പോലീസ്. യാത്രചോദിച്ച് പോകുംവഴി ബാറില്‍ കയറി മദ്യപിച്ചു. റോഡരികില്‍ കണ്ട ബൈക്ക് മോഷ്ടിച്ച് കടന്നു. ഒടുവില്‍ പോലീസിന്റെ പിടിയിലായി വീണ്ടും ജയിലിലേക്ക്. 18 കവര്‍ച്ചക്കേസുകളില്‍ പ്രതിയായ തൃശ്ശൂരിലെ ഒല്ലൂര്‍ മറത്താക്കര സ്വദേശി ചൂണ്ടയില്‍ വീട്ടില്‍ ബാബുരാജ് (45) ആണ് വിചിത്രമായ ‘പണി’ പോലീസിന് കൊടുത്തത്. കവര്‍ച്ചക്കേസുകളില്‍ രണ്ടുവര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബാബുരാജ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. കഴിഞ്ഞദിവസം ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി. ജയിലിന് മുന്നില്‍നിന്ന് ബസ് കയറി നേരേ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക്. ജയിലില്‍നിന്ന് പുറത്തിറങ്ങിയെന്നും യാത്രപറയാന്‍ വന്നതാണെന്നും പറഞ്ഞു. കള്ളന്റെ ‘നല്ല മനസ്സെന്ന്’ പോലീസുകാര്‍ പരസ്പരം പറഞ്ഞു. മോഷണമൊക്കെ നിര്‍ത്തി നല്ലരീതിയില്‍ ജീവിക്കാന്‍ ഉപദേശവും നല്‍കി യാത്രയാക്കി. എന്നാല്‍ നഗരത്തിലെ ഒരു ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയ ബാബുരാജിന് രാത്രി വൈകിയത് കാരണം…

    Read More »
  • Breaking News

    കൊതിച്ചത് ആണ്‍കുഞ്ഞിനെ, പിറന്നത് പെണ്‍കുഞ്ഞ്; ഒരു വയസ്സുകാരിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ജവാന്‍ അറസ്റ്റില്‍

    അഗര്‍ത്തല: ത്രിപുരയില്‍ പിതാവ് ഒരു വയസ്സുകാരിയെ വിഷം കൊടുത്ത് കൊലപ്പെടുത്തി. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് (ടിഎസ്ആര്‍) ഉദ്യോഗസ്ഥനായ രതീന്ദ്ര ദേബ്ബര്‍മയാണ് മകള്‍ സുഹാനിക്ക് വിഷം നല്‍കിയതെന്നാണ് ഇയാളുടെ ഭാര്യ മിതാലിയുടെ ആരോപണം. ആണ്‍കുഞ്ഞ് വേണം എന്ന ആഗ്രഹം സാധിക്കാഞ്ഞതിനാലാണ് രതീന്ദ്രയുടെ ക്രൂരകൃത്യമെന്ന് മിതാലി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത രതീന്ദ്രയെ കോടതി 3 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ത്രിപുരയിലെ ഖോവായ് ജില്ലയിലുള്ള ബെഹലബാരി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രി ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. വിഷം ഉള്ളില്‍ ചെന്ന കുട്ടിയെ ആദ്യം ഖോവായ് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തലസ്ഥാനമായ അഗര്‍ത്തലയിലെ ജിബി ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിസ്‌ക്കറ്റിലാണ് രതീന്ദ്ര മകള്‍ക്ക് വിഷം കലര്‍ത്തി നല്‍കിയതെന്ന് മിതാലി പറയുന്നു. ”ഭര്‍ത്താവ് എപ്പോഴും ഒരു മകനെ ആഗ്രഹിച്ചിരുന്നു. രണ്ടു പെണ്‍മക്കളെ പ്രസവിച്ചതില്‍ എന്നോട് വെറുപ്പ് പ്രകടിപ്പിച്ചിരുന്നു. എന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു ക്രൂരകൃത്യം നടന്നത്. മകളെയും സഹോദരിയുടെ മകനെയും കടയിലേക്ക് ബിസ്‌ക്കറ്റ്…

    Read More »
  • Breaking News

    അസിം മുനീര്‍ കോട്ടിട്ട ഒസാമ ബിന്‍ ലാദന്‍; അമേരിക്കന്‍ മണ്ണില്‍വച്ച് പാകിസ്താന്റെ ഭീഷണികള്‍ അസ്വീകാര്യം; അമേരിക്ക മൂലകങ്ങള്‍ വാങ്ങുന്നത് റഷ്യയില്‍നിന്ന്; ട്രംപിന്റെ ലക്ഷ്യം നൊബേല്‍ സമ്മാനം; രൂക്ഷ വിമര്‍ശനം ഉയര്‍ത്തി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍

    വാഷിങ്ടണ്‍: പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍. ഇന്ത്യക്കെതിരെയുയര്‍ത്തിയ ആണവ ഭീഷണിയടക്കമുള്ള പാക് സൈനിക മേധാവിയുടെ വാക്കുകള്‍ 9/11 ന് പിന്നിലെ ഭീകരന്‍ ഒസാമ ബിന്‍ലാദനില്‍ നിന്ന് കേട്ടതിനെ ഓര്‍പ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മണ്ണില്‍ പാകിസ്താന്റെ ഭീഷണികള്‍ പൂര്‍ണമായും അസ്വീകാര്യമാണെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ റൂബിന്‍ പറഞ്ഞു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്കു പരമാധികാരമുണ്ട്. ആര്‍ക്കും അത്രപെട്ടെന്നു ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ നാടകങ്ങള്‍ അവസാനിച്ചു കഴിഞ്ഞാല്‍ ഇന്ത്യ- അമേരിക്ക ബന്ധം വീണ്ടും മെച്ചപ്പെടും. ബിസിനസുകാരനെന്ന നിലയില്‍ ട്രംപ് കുതിരക്കച്ചവടമാണു നടത്തുന്നത്. മോശം സമാധാന കരാര്‍ വീണ്ടും യുദ്ധത്തിലേക്കു നയിക്കുമെന്ന് അദ്ദേഹത്തിന് അറിയില്ല. ട്രംപിന്റെ ആഗ്രഹം നോബല്‍ സമ്മാനം നേടുകയെന്നതാണ്. യുറേനിയം ഹെക്‌സാഫ്‌ളൂറൈഡ് പോലുള്ള മൂലകങ്ങള്‍ യുഎസ് വാങ്ങുന്നത് റഷ്യയില്‍നിന്നാണ്. അസര്‍ബൈജാനില്‍നിന്ന് ഗ്യാസ് വാങ്ങുമെന്നാണ് അമേരിക്ക പറയുന്നത്. അസര്‍ബൈജാനില്‍ എങ്ങനെയാണു ഗ്യാസ് എത്തുന്നതെന്നു പരിശോധിക്കണം. അത് ഇറാനില്‍നിന്നും…

    Read More »
  • Breaking News

    സുരേഷ് ഗോപിയുടെ ഡ്രൈവര്‍ക്കും തൃശൂരില്‍ വോട്ട്; ഫ്‌ളാറ്റിന്റെ ഉടമപോലും അറിഞ്ഞില്ല താമസിക്കുന്ന വിവരം! തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് തിരുവനന്തപുരത്ത്; വോട്ടര്‍ ഐഡി കേന്ദ്രീകരിച്ച് അന്വേഷണം; ഇടപെടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

    തൃശൂര്‍: എങ്ങനെയും തൃശൂര്‍ പിടിക്കാനുറച്ച് രംഗത്തിറങ്ങിയ ബിജെപി നടത്തിയ വന്‍ ക്രമക്കേടുകളുടെ വിവരങ്ങള്‍ രണ്ടാം ദിവസവും ഒന്നൊന്നായി പുറത്തുവരുന്നു. സുരേഷ് ഗോപിയുടെ ഡ്രൈവറുടെ വോട്ടുവരെ ചേര്‍ത്തെന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നെങ്കില്‍, ഇപ്പോള്‍ അതിന്റെ തെളിവടക്കമാണ് പുറത്തുവരുന്നത്. പൂങ്കുന്നത്തെ ക്യാപിറ്റല്‍ ഇ4ല്‍ താമസിക്കാതെ വോട്ട് ചേര്‍ത്ത തിരുവനന്തപുരം സ്വദേശിയായ എസ്.അജയകുമാര്‍ സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ആണെന്ന് അയല്‍വാസി പറഞ്ഞു. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ് എന്നതിനും തെളിവുകള്‍ ലഭിച്ചു. വോട്ടര്‍ ഐഡി നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി വ്യക്തമായത്. ക്യാപിറ്റല്‍ വില്ലേജ് സി4 ഫ്ലാറ്റ് ഉടമക്ക് അറിയുക പോലും ചെയ്യാത്ത താമസക്കാരനാണ് അജയകുമാര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്. അജയകുമാറിന്റെ പോളിംഗ് ബൂത്ത് ശാസ്തമംഗലത്തെ എന്‍എസ്എസ്എച്ച്എസ്എസിലായിരുന്നു. തൃശൂരിലെ അജയകുമാര്‍ തന്നെയാണ് തിരുവനന്തപുരത്തെയും അജയകുമാര്‍ എന്നത് അയല്‍വാസി സ്ഥിരീകരിച്ചു. നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടികയില്‍ ശാസ്തമംഗലത്തെ ആറ്റിങ്കര പറമ്പില്‍ വീടും, പോളിംഗ് സ്റ്റേഷന്‍ ശാസ്തമംഗലം…

    Read More »
  • Breaking News

    ഉത്തരാഖണ്ഡ് മേഘ വിസ്‌ഫോടനം:150ലധികം പേരെ കാണാതായതായി പ്രദേശവാസികള്‍; ദിവസങ്ങള്‍ പിന്നിട്ടിട്ടും കാണാതായവരുടെ എണ്ണത്തില്‍ വ്യക്തത ഇല്ലാതെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

    ഡെറാഡൂണ്‍: ഉത്തരകാശിയിലെ മേഘവിസ്‌ഫോടനത്തില്‍ കാണാതായവരുടെ എണ്ണം സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടാതെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍. 60 മുതല്‍ 65 പേരെയാണ് കാണാതായതെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെങ്കിലും 150ലധികം പേരെ കാണാതായതായി പ്രദേശവാസികള്‍ പറയുന്നു. മരണപ്പെട്ടവരുടെ എണ്ണത്തിലും സ്ഥിരീകരണം ഇല്ല. അതേസമയം മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സംസ്ഥാന ദേശീയ ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഭക്ഷണവും മറ്റുമടങ്ങിയ അടിയന്തര സഹായ പായ്ക്കറ്റുകള്‍ ഹെലിക്കോപ്റ്ററുകള്‍ വഴി എത്തിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ ദുരന്തബാധിത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. മേഘവിസ്‌ഫോടനത്തില്‍ ഒറ്റപ്പെട്ടുപോയ ധരാലി ഗ്രാമത്തിലേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ കടാവര്‍ നായകളെ സ്ഥലത്ത് എത്തിച്ച് തെരച്ചില്‍ ഊര്‍ജിതമാക്കി. എഞ്ചിനിയര്‍മാര്‍, മെഡിക്കല്‍ ടീമുകള്‍ ഉള്‍പ്പെട്ട 225ത്തിലധികം സൈനികരാണ് പ്രദേശത്ത് തമ്പടിച്ചിട്ടുള്ളത്.

    Read More »
  • Breaking News

    രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 14 ശതമാനം പേരും 19നും 25നും ഇടയില്‍ പ്രായം ഉള്ളവര്‍; കേരളത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ എച്ച്‌ഐവി ബാധ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് യുവജനങ്ങള്‍ക്കിടയില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി കണക്ക്. 2024-25 ല്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 14 ശതമാനം പേര്‍ 19 നും 25 നും ഇടയിലുള്ളവരാണ്. സ്ഥിരീകരിക്കപ്പെട്ട 1213 രോഗികളില്‍ 197 പേരാണ് ഈ പ്രായപരിധിയിലുള്ളത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. മയക്കുമരുന്നു സിറിഞ്ച്, അണുബാധയുള്ള ടാറ്റൂ സൂചി എന്നിവയുടെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവുമാണ് യുവാക്കളില്‍ എച്ച്‌ഐവി കൂടാന്‍ കാരണമെന്നാണ് എയ്ഡ്‌സ് നിയന്ത്രണസൊസൈറ്റിയുടെ നിരീക്ഷണം. സമഗ്ര ആരോഗ്യ സുരക്ഷ യുവാക്കളിലൂടെ (യുവജാഗരണ്‍) എന്ന കാംപെയ്നിലൂടെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും കോളജുകളിലുമായി ബോധവല്‍കരണ പ്രചാരണം ഊര്‍ജിതമാക്കാനാണ് തീരുമാനം. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെയാണ് ബോധവല്‍കരണം.

    Read More »
  • Breaking News

    കലിപ്പു തീരുന്നില്ല! ഓപ്പറേഷന്‍ സിന്ദൂറിലെ പരാജയത്തിന്റെ ചൊരുക്ക് തീര്‍ക്കാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് വെള്ളവും ഗ്യാസും പത്രവും നിഷേധിച്ച് പാകിസ്താന്‍; ഗ്യാസ് വാങ്ങുന്നത് ഉയര്‍ന്ന വിലനല്‍കി; വീടുകളില്‍ കര്‍ശന നിരീക്ഷണം

    ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലേറ്റ കനത്ത തിരിച്ചടിയില്‍ ഇന്ത്യയോട് കലി തീരാതെ പാക്കിസ്താന്‍. പാക്കിസ്താാനിലുള്ള ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളോടാണ് മനുഷ്യത്വരഹിതവും നിലവാരം കുറഞ്ഞതുമായ പെരുമാറ്റമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാചകവാതകവും ശുദ്ധജല വിതരണവും പത്രങ്ങളും വരെ മുടക്കുന്നതായാണ് റിപ്പോര്‍ട്ട്. കുടിവെള്ളവും പാചകവാതകവും മുന്‍പ് എത്തിച്ചിരുന്ന കടയുടമകള്‍ നിലവില്‍ എത്തിക്കുന്നില്ലെന്നും വിതരണം ചെയ്യരുതെന്ന് ഉന്നത നിര്‍ദേശമുണ്ടെന്നും അറിയിച്ചു. സുയി നോര്‍ത്തേണ്‍ ഗ്യാസ് പൈപ്‌ലൈനാണ് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് പാചകവാതകം എത്തിച്ചിരുന്നത്. ഇത് മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചുവെന്നും നിലവില്‍ പൊതുവിപണിയില്‍ നിന്നും ഉയര്‍ന്ന തുക നല്‍കിയാണ് പാചകവാതകം വാങ്ങുന്നതെന്നും ‘ആജ് തക്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ വീടുകളിലും ഓഫിസിലും കര്‍ശന നിരീക്ഷണവുമേര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ മുതലാണ് ഇസ്‌ലമാബാദിലുള്ള ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ വസതികളിലും ഹൈകമ്മിഷനിലും പത്രവിതരണം നിര്‍ത്തിയത്. പ്രാദേശിക വിവരങ്ങള്‍ പത്രങ്ങളിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്നുവെന്നും ജനജീവിതത്തെയും വികസന പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിന് തിരിച്ചടിയായി ഡല്‍ഹിയിലുള്ള…

    Read More »
  • Breaking News

    താടിയുള്ള അച്ഛനെ പേടിയുണ്ട്! അപൂര്‍വ മൂലകങ്ങളുടെ കയറ്റുമതി നിരോധിച്ചതോടെ ചൈനയ്ക്കുള്ള അധിക തീരുവ മൂന്നു മാസത്തേക്കു കൂടി മരവിപ്പിച്ച് ട്രംപ്; ഇന്ത്യയുമായി അടുക്കുന്നതും തടയാന്‍ നീക്കം

    ന്യൂയോര്‍ക്ക്: ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 145 ശതമാനം അധികത്തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം മൂന്നുമാസത്തേക്ക് കൂടി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചതായി വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. മുന്‍പ്രഖ്യാപനം അനുസരിച്ച് ഇന്ന് മുതലായിരുന്നു തീരുവ നിലവില്‍ വരേണ്ടിയിരുന്നത്. ചൈനയുമായി വ്യാപാരക്കരാറില്‍ ഉടനെത്തുമെന്നും ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. സ്റ്റോക്‌ഹോമില്‍ വച്ച് ജൂലൈ അവസാനം നടന്ന യുഎസ്- ചൈന ഉന്നതരുടെ കൂടിക്കാഴ്ചയിലാണ് ഇളവിനുള്ള തീരുമാനമായതെന്നാണ് കരുതുന്നത്. അതേസമയം, ചൈനയെ പ്രകോപിപ്പിക്കാതിരിക്കാനുള്ള നടപടിയാണിതെന്നും ഇതുവഴി ഇന്ത്യയെ വീണ്ടും ഒറ്റപ്പെടുത്താനുള്ള നീക്കമാണെന്ന് വിലയിരുത്തുന്നവരും കുറവല്ല. ട്രംപിന്റെ അന്യായത്തീരുവയ്‌ക്കെതിരെ ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ലഭിച്ചേക്കുമെന്ന സാഹചര്യം നിലവിലെ ഇളവിലൂടെ ഒഴിവാക്കാമെന്നാണ് യുഎസ് കരുതുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഇളവ് രാജ്യാന്തര വിപണിയില്‍ ആശ്വാസം സൃഷ്ടിക്കുന്നവാര്‍ത്തയാണ്. 145 ശതമാനം അധികത്തീരുവ പ്രഖ്യാപിച്ചുള്ള യുഎസ് നടപടിക്കെതിരെ ബെയ്ജിങും കടുത്ത നടപടിയെടുത്തിരുന്നു. അമേരിക്കന്‍ ഉത്പാദകര്‍ക്കുള്ള റെയര്‍ എര്‍ത് കയറ്റുമതിയിലാണ് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.…

    Read More »
Back to top button
error: