വാല്‍പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു; മുഖവും ശരീരഭാഗങ്ങളും ഭക്ഷിച്ചു; നാട്ടുകാര്‍ എത്തിയപ്പോള്‍ മൃതദേഹം ഉപേക്ഷിച്ചെന്നും സൂചന; രണ്ടാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ ആക്രമണം

ചാലക്കുടി: തമിഴ്‌നാട് വാല്‍പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു. അസം സ്വദേശികളായ ഇതരസംസ്ഥാന തൊഴിലാളി സുര്‍ബത്തലിയുടെ മകന്‍ നൂറുല്‍ ഇസ്ലാമിനെയാണു പുലി കടിച്ചുകൊന്നത്. വാല്‍പാറ വേവര്‍ലി എസ്‌റ്റേറ്റില്‍ ഇന്നലെ വൈകീട്ട് 6.45ന് ആണു സംഭവം.
കുട്ടിയെ കാണാതായതിനെ തുടര്‍ന്നു നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ തേയിലത്തോട്ടത്തിനു നടുവില്‍നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മുഖത്തിന്റെയും ശരീരത്തിന്റെയും പലഭാഗങ്ങളും പുലി ഭക്ഷിച്ചെന്നും ആളുകളുടെ ശബ്ദംകേട്ടു പുലി മൃതദേഹം ഉപേക്ഷിച്ചു പോകുകയായിരുന്നെന്നുമാണു വിവരം.
വനംവകുപ്പ്് ഉദ്യോഗസ്ഥര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വാല്‍പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മൃതദേഹം മാറ്റി. കഴിഞ്ഞമാസവും വാല്‍പാറയില്‍ നാലരവയസുകാരിയെ പുലി കടിച്ചുകൊന്നിരുന്നു. ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ രോഷ്‌നിയെയാണു പുലി ആക്രമിച്ചത്.
Valparai leopard attack: 8-year-old boy killed in tragic incident






