Month: August 2025

  • Breaking News

    ജനറല്‍ആശുപത്രി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൈമാറിയതാണെന്ന് വീണാജോര്‍ജ്ജ് ; മന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് സുബൈദ ; പൊതുവേദിയില്‍ ആരോഗ്യമന്ത്രിയും നഗരസഭാഅദ്ധ്യക്ഷയും നേര്‍ക്കുനേര്‍

    മഞ്ചേരി: സംസ്ഥാനത്തെ ആശുപത്രികളും ആരോഗ്യരംഗവും നിരന്തരം വിവാദങ്ങളില്‍ തലയിടുന്നത് തുടരുകയാണ്. മഞ്ചേരി ജനറല്‍ ആശുപത്രിയുടെ കാര്യത്തില്‍ ആരോഗ്യമന്ത്രിയും നഗരസഭാ അദ്ധ്യക്ഷയും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടിയതാണ് ഏറ്റവും പുതിയ വാര്‍ത്ത. ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യത്തെ ചൊല്ലി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയിലാണ് തര്‍ക്കമുണ്ടാക്കിയത്. ആരോഗ്യമന്ത്രി വീണ ജോര്‍ജും മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ വി എം സുബൈദയും തമ്മി ലാണ് പൊതുവേദിയില്‍ വാക്കുതര്‍ക്കം നടത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. വേദിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണും ഉണ്ടായിരുന്നു. ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ ആവശ്യമില്ലെന്നും അത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ നഗരസഭയ്ക്ക് കൈമാറിയ താണെന്നും ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്നും ഓര്‍ഡര്‍ ഉയര്‍ത്തിപ്പിടിച്ച് മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ അടുത്തെത്തി ചില കാര്യങ്ങള്‍ സംസാരിച്ച നഗരസഭാ അദ്ധ്യക്ഷ ഉടന്‍ തന്നെ മൈക്കിലൂടെ മറുപടി നല്‍കി. മന്ത്രി വാസ്തവ വിരുദ്ധമായാണ് സംസാരിക്കു ന്നതെന്നാ യിരുന്നു ചെയര്‍പേഴ്സണ്‍ നല്‍കിയ മറുപടി. ആശുപത്രി പൂര്‍ണമായി…

    Read More »
  • Breaking News

    സുരേഷ്‌ഗോപിയുടെ വോട്ട് തൃശൂരില്‍ നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തി ; തദ്ദേശ തെരഞ്ഞെടുപ്പില്‍ സുപ്പര്‍ഹീറോയുടെ വോട്ട് ശാസ്തമംഗലത്ത് ; നടനെതിരേ കോണ്‍ഗ്രസിന്റെ പരാതിയില്‍ പോലീസ് കേസും

    തിരുവനന്തപുരം: തൃശൂരില്‍ ഇരട്ടവോട്ട് വിവാദത്തില്‍ പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ഗോപിയുടെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് ശാസ്തമംഗലത്ത്. സുരേഷ്‌ഗോപിയും അനിയനും ഉള്‍പ്പെടെ 11 പേരുടെ വോട്ട് തൃശൂര്‍ ചേര്‍ത്തതിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിടുന്നതിനിടയിലാണ് സുരേഷ്‌ഗോപിയുടെ വോട്ട് വീണ്ടും ശാസ്തമംഗലത്ത് മൂന്നാം നമ്പര്‍ ബൂത്തില്‍ തിരിച്ചെത്തിയിരിക്കുന്നത്. സുരേഷ്‌ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ പേരും ഇതേ പോളിംഗ് ബൂത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപിയുടെ വോട്ട് തൃശൂര്‍ ആക്കിയത് എല്‍ഡിഎഫും യുഡിഎഫും വലിയ പ്രശ്‌നമാക്കി ഉയര്‍ത്തിക്കാണിച്ചുകൊണ്ടിരിക്കുകയാണ്. തൃശൂരിലെ മുന്‍ എംപി ടിഎന്‍ പ്രതാപന്‍ സുരേഷ്‌ഗോപിക്കെതിരേ വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് ആരോപിച്ച് കേസും കൊടുത്തിരിക്കുകയാണ്. തൃശൂരില്‍ മത്സരിച്ചപ്പോള്‍ രണ്ട് ലോകസഭാ തിരഞ്ഞെടുപ്പിലും ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീടിന്റെ വിലാസത്തില്‍ 11 വോട്ടുകള്‍ ചേര്‍ത്തുവെന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍കണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരില്‍ വോട്ട് ചേര്‍ത്തതെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇപ്പോള്‍ സുരേഷ്‌ഗോപി വോട്ടുചേര്‍ത്തപ്പോള്‍ നല്‍കിയ വിലാസമുള്ള വീട്ടില്‍…

    Read More »
  • Breaking News

    കോട്ടയം എംജി യൂണിവേഴ്സിറ്റി ബാച്ചിലർ ഓഫ് ഫൈനാർട്സിൽ (അപ്ലൈഡ് ആർട്ട്) ഒന്നാം റാങ്ക് എം ഫാത്തിമയ്ക്ക്

    കോട്ടയം മഹാത്മഗാന്ധി സർവ്വകലാശാലയിൽ നിന്നും ബാച്ചിലർ ഓഫ് ഫൈനാർട്സിൽ (അപ്ലൈഡ് ആർട്ട്) ഒന്നാം റാങ്ക് നേടി എം. ഫാത്തിമ. എറണാകുളം തൃപ്പുണിത്തുറ ആർ എൽ വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻ്റ് ഫൈനാർട്സ് വിദ്യാർത്ഥിനിയാണ്. കൊയിലാണ്ടി കാവുംവട്ടം മേലേടത്ത് അബ്ദുൾ സലാമിൻ്റെയും നസ്റിഫയുടെയും മകളാണ് ഫാത്തിമ.

    Read More »
  • Breaking News

    മുനീര്‍ക്ക കലിപ്പിലാണ്! ഏറ്റുമുട്ടലുണ്ടായാല്‍ റിലയന്‍സിന്റെ എണ്ണശുദ്ധീകരണശാല തകര്‍ക്കും; പ്രകോപനം തുടര്‍ന്ന് പാക് സൈനികമേധാവി

    വാഷിങ്ടണ്‍: ഇന്ത്യയ്ക്കെതിരേ പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്നതിനിടെ റിലയന്‍സിന്റെ ഗുജറാത്തിലെ എണ്ണശുദ്ധീകരണശാലയ്ക്കുനേരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് സൈനികമേധാവി അസിം മുനീര്‍. ഭാവിയില്‍ ഇന്ത്യയുമായി സൈനിക ഏറ്റുമുട്ടലുണ്ടായാല്‍ റിലയന്‍സിന്റെ ജാംനഗറിലെ പെട്രോളിയും ശുദ്ധീകരണശാലയില്‍ ആക്രമണം നടത്തുമെന്നാണ് അസിം മുനീറിന്റെ പരാമര്‍ശം. ഫ്ളോറിഡയിലെ ടാമ്പയില്‍ അമേരിക്കക്കാരായ പാകിസ്താനികള്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യയ്ക്കെതിരായ ആക്രമണത്തേക്കുറിച്ചുള്ള അസിം മുനീറിന്റെ പരാമര്‍ശം. ഇനി ഇന്ത്യയുമായി ഒരു ഏറ്റമുട്ടല്‍ ഉണ്ടായാല്‍, പാകിസ്താന് എന്താണ് ചെയ്യാനാവുക എന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതിന് താന്‍ അനുമതി നല്‍കിയതായി അസിം മുനീര്‍ പറഞ്ഞു. മുകേഷ് അംബാനിയുടെ പേര് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഈ പരാമര്‍ശമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയ്‌ക്കെതിരേ അസിം മുനീര്‍ ആണവ ഭീഷണി ഉയര്‍ത്തിയിരുന്നു. പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്നായിരുന്നു മുനീറിന്റെ ഭീഷണി. ”ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും”,…

    Read More »
  • Breaking News

    സുരേഷ് ഗോപിക്കെതിരെ പൊലീസ് അന്വേഷണം; സഹോദരന് ഇരട്ട വോട്ട്, തൃശൂരും കൊല്ലത്തും

    കൊല്ലം: കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന വിവരമാണ് പുറത്തു വന്നത്. കുടുംബവീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ് കൊല്ലത്ത് സുഭാഷ് ഗോപിയുടെ വോട്ടുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84ാം നമ്പര്‍ ബൂത്തിലാണ് വോട്ട്. എന്നാല്‍ കൊല്ലത്ത് വോട്ട് ചെയ്‌തോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. സുരേഷ് ഗോപി തൃശൂരിലേക്കു വോട്ടു മാറ്റിയതില്‍ വിവാദമുയര്‍ന്നതിനു പിന്നാലെയാണ് സഹോദരനെതിരെ ഇരട്ട വോട്ട് ആരോപണവും. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേര്‍ത്തതില്‍ അന്വേഷണം നടത്തും. വോട്ടു മാറ്റിയത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് ചൂണ്ടിക്കാണിച്ചു കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ടി.എന്‍.പ്രതാപന്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോയ്ക്കു പരാതി നല്‍കിയിരുന്നു. പരാതി എസിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഇതുസംബന്ധിച്ച് നിയമോപദേശം തേടുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. തിരുവനന്തപുരത്തു സ്ഥിര താമസക്കാരനായ സുരേഷ് ഗോപി…

    Read More »
  • Breaking News

    ‘വെളുപ്പാന്‍കാലത്ത് നടന്റെ കാര്‍ മലപ്പുറത്ത് ആക്സിഡന്റായി, അയാള്‍ പാന്റിട്ടിരുന്നില്ല, തൊട്ടടുത്തൊരു സ്ത്രീയുമുണ്ടായിരുന്നു’

    ഒരു നടന്റെ കാര്‍ അക്‌സിഡന്റായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ നടന്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ‘മലയാളത്തിലെ മഹാനായ നടന്റെ മകന്‍ ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുണ്ട്. ഔദ്യോഗികമല്ലാതെ രണ്ട് ഭാര്യയുള്ള ആളാണ്. അതില്‍ ആറ് പിള്ളേരുണ്ട്. അതില്‍ മിടുക്കനായ ഒരുത്തനുണ്ട്. നമ്മള്‍ ബഹുമാനിക്കുന്ന നടന്‍ എന്റെ മകനാണെന്ന് അഭിമാനത്തോടെ പറയുന്ന ഒരുമകന്‍. അവനെയൊക്കെ തഴഞ്ഞിട്ട് ഈ ചെറുക്കനാണ് ഈ നടന്റെ മൊത്തം പിതൃത്വം ഏറ്റെടുത്തിരിക്കുന്നത്. അച്ഛന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അയാളുടെ കാറും ഫോണുമടക്കം അടിച്ചുമാറ്റിയവനാണ്. എന്‍ക്ലേവില്‍ ഇവന്‍ പറയുകയാണ്, മരിച്ചുപോയ നടീനടന്മാരെക്കുറിച്ച് അനാവശ്യം പറയുന്ന ചില യൂട്യൂബര്‍മാരുണ്ട്, അവരില്‍ ചിലര്‍ ഇവിടെ ഇരിപ്പുണ്ട്. ഇതിന്റെ പേരില്‍ നടപടിയെടുക്കണമെന്ന്. പക്ഷേ സജി ചെറിയാന്‍ പുല്ല് വില കൊടുത്തില്ല. ഈ ചെറുക്കനോട് എനിക്ക് പറയാനുള്ളത്, 32 ദിവസം സ്വകാര്യ ആശുപത്രിയില്‍ മഹാനായ നടന്‍ കിടന്നപ്പോള്‍ അച്ഛനെ സ്നേഹിക്കുന്നതുപോലെ 28 ദിവസം പോയി നിന്നവനാണ്…

    Read More »
  • Breaking News

    ഔദ്യോഗിക വസതിയില്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് പണം: ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ നടപടി; മൂന്നംഗ സമിതിയെ നിയമിച്ചു

    ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് സ്പീക്കര്‍ ഇംപീച്ച്മെന്റ് നടപടികള്‍ക്കായി നിയോഗിച്ചത്. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.എം ശ്രീവാസ്തവ, കര്‍ണാടക ഹൈക്കോടതിയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ബി.വി ആചാര്യ എന്നിവരാണ് മൂന്നംഗ സമിതിയിലെ മറ്റംഗങ്ങള്‍. ജസ്റ്റിസ് വര്‍മക്കെതിരെയുള്ള ആരോപണങ്ങളില്‍ മൂന്നംഗ സമിതി അന്വേഷണം നടത്തും. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടികള്‍. മൂന്ന് മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം. അടുത്ത സമ്മേളനം റിപ്പോര്‍ട്ട് പരിഗണിക്കും. ജസ്റ്റിസ് വര്‍മയ്ക്കെതിരെ 146 പാര്‍ലമെന്റ് അംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച്മെന്റ് നോട്ടീസാണ് സ്പീക്കര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. അഴിമതിക്കെതിരെ പാര്‍ലമെന്റ് ഒറ്റക്കെട്ടാണ്. ജനങ്ങള്‍ ജുഡീഷ്യറിയില്‍ വിശ്വാസം അര്‍പ്പിക്കുന്നു. അതിനാല്‍ തന്നെ ഇംപീച്ച്മെന്റ് നോട്ടീസ് അംഗീകരിക്കുന്നതായി സ്പീക്കര്‍ ഓം ബിര്‍ല ലോക്സഭയെ…

    Read More »
  • LIFE

    ബാലന്‍ മാറ്റി ജാതിവാല്‍ വെക്കാന്‍ ആവശ്യപ്പെട്ടു; മലയാളത്തില്‍ നേരിട്ടത് പറഞ്ഞ് വിദ്യ ബാലന്‍; മൂക്കിന്റെ നീളം കുറയ്ക്കാനും നിര്‍ദ്ദേശം!

    തന്റെ കരിയറിന്റെ തുടക്കത്തില്‍ നേരിട്ടിരുന്ന പ്രതിസന്ധികളെക്കുറിച്ച് വിദ്യ ബാലന്‍. 2005 ല്‍ പുറത്തിറങ്ങിയ പരിനീത എന്ന ചിത്രത്തിലൂടെയാണ് വിദ്യ ബാലന്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. സിനിമയും വിദ്യയുടെ പ്രകടനവും കയ്യടി നേടി. പ്രദീപ് സര്‍ക്കാര്‍ ആയിരുന്നു സിനിമയുടെ സംവിധാനം. വിധു വിനോദ് ചോപ്രയാണ് സിനിമയുടെ രചനയും നിര്‍മാണവും. പരിനീത പുറത്തിറങ്ങും മുമ്പ് വിധു വിനോദ് ചോപ്ര തന്നോട് മൂക്കിന്റെ നീളം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ പറഞ്ഞുവെന്നാണ് വിദ്യ ബാലന്‍ ഇപ്പോള്‍ പറയുന്നത്. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യയുടെ തുറന്നു പറച്ചില്‍. ”അതെ, അദ്ദേഹം സത്യത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്. നിന്റെ മൂക്കിന് നീളം കൂടുതലാണ്. ഒരു സര്‍ജറി ചെയ്യാം! ഞാന്‍ നിഷേധിച്ചു. മുഖത്ത് ഫേഷ്യല്‍ അല്ലാതൊന്നും ഞാന്‍ ചെയ്തിട്ടില്ല. ദൈവം സൃഷ്ടിച്ചത് പോലെ തന്നെ എന്റെ മുഖം വെക്കാനാണ് ഞാന്‍ എന്നും ഇഷ്ടപ്പെട്ടത്. ഒരു മലയാളം സിനിമ ചെയ്യവെ അവര്‍ എന്റെ പേരിനൊപ്പമുള്ള ബാലന്‍ ഒഴിവാക്കാന്‍ പറഞ്ഞു. പകരം എന്റെ സമുദായത്തിന്റെ പേര്…

    Read More »
  • Breaking News

    സെക്രട്ടറിയേറ്റിന് മുന്നില്‍ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നിതിനിടെ, ഡ്രൈവറുടെ അശ്രദ്ധയെന്ന് ആരോപണം

    തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പേയാട് സ്വദേശിനിയായ ഗീത(62)യാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം കെഎസ്ആര്‍ടിസി ബസില്‍വന്നിറങ്ങിയ ഗീത റോഡ് മുറിച്ചുകടക്കുന്നിതിനിടെ ബസിന്റെ അടിയില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന് കാര്യമായ പരിക്കുകളില്ല. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചാല്‍ സംഭവത്തേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പ്രദേശത്ത് സ്മാര്‍ട്ട് സിറ്റിയുടെ ഒരു സിസിടിവിയുണ്ട്. എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഈ സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് കൈമാറാന്‍ സാധിക്കുകയുള്ളൂ. പോലീസ് ഉടന്‍തന്നെ സിസിടിവി ദൃശ്യങ്ങള്‍ വാങ്ങാനുള്ള ശ്രമം നടത്തുമെന്നാണ് വിവരം.  

    Read More »
  • Breaking News

    പാംപ്ലാനി അവസരവാദയെന്ന് എം.വി ഗോവിന്ദന്‍; മെത്രാന്‍മാര്‍ക്ക് AKG സെന്ററില്‍നിന്ന് തീട്ടൂരംവാങ്ങണോയെന്ന് തലശേരി അതിരൂപത

    കണ്ണൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോഴും ജാമ്യം ലഭിച്ചപ്പോഴും പാംപ്ലാനി നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം വി ഗോവിന്ദന്റെ കടന്നാക്രമണം. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതി. അച്ചന്മാര്‍ കേക്കും കൊണ്ട് സോപ്പിടാന്‍ പോയി. ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങള്‍ ആര്‍എസ്എസിന് വിധേയപ്പെട്ടുവെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഒന്ന് ജുഡീഷ്യറിയാണെങ്കില്‍, മറ്റൊന്ന് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കേരളത്തിലും ബിജെപി കള്ളവോട്ട് ചേര്‍ക്കല്‍ തുടങ്ങി. ബിജെപി ശക്തി കേന്ദ്രങ്ങളിലാണ് കള്ളവോട്ട് ചേര്‍ക്കുന്നത്. രാഹുല്‍ ഗാന്ധി നടത്തിയത് നല്ല പോരാട്ടമാണെന്നും…

    Read More »
Back to top button
error: