Month: August 2025
-
Breaking News
ചാലക്കുടിപ്പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി; പുഴയുടെ തീരത്ത് സ്‌കൂട്ടറും
തൃശ്ശൂര്‍: ചാലക്കുടിപ്പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ചാക്കുങ്ങല്‍ രാജീവിന്റ ഭാര്യ ലിപ്സി (42) യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്ലാന്റേഷന്‍ പള്ളിയുടെ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് പിള്ളപ്പാറ ഭാഗത്ത് ഒരു യുവതി പുഴയില്‍ ചാടിയതായി നാട്ടുകാര്‍ പോലീസില്‍ അറിയിച്ചിരുന്നു. യുവതിയുടെ സ്‌കൂട്ടറും പുഴയുടെ തീരത്തുനിന്ന് ലഭിച്ചു. തുടര്‍ന്ന് പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതിരപ്പിള്ളി, മലക്കപ്പാറ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Breaking News
ബിഹാറില്‍ പോരു കടുപ്പിച്ച് പ്രശാന്ത് കിഷോറും ബിജെപിയും; പുറത്തുവിട്ടത് നേതാക്കളുടെ അഴിമതി കഥകളുടെ പരമ്പര; 499 ആംബുലന്‍സ് വാങ്ങിയതിലും മെഡിക്കല്‍ കോളജിന്റെ പേരിലും കോടികളുടെ വെട്ടിപ്പ്; ഉപമുഖ്യമന്ത്രിയുടെ യഥാര്‍ഥ പേര് രാകേഷ് കുമാര്‍; പത്തുവര്‍ഷത്തിനിടെ 38 വയസ് കൂടിയത് അത്ഭുതകരമെന്നും പ്രശാന്ത്
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ക്രമക്കേടിനൊപ്പം ബിജെപിക്കു തലവേദനയായി പ്രശാന്ത് കിഷോര്‍. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി ബിജെപിക്കെതിരേ അഴിമതിയാരോപണങ്ങളുടെ നിരതന്നെയാണ് ഉയര്‍ത്തിവിടുന്നത്. എന്നാല്‍, ബിജെപിയെ കരിവാരിത്തേയ്ക്കാന്‍ ശ്രമിക്കുന്നു എന്ന ദുര്‍ബലമായ ആരോപണങ്ങളൊഴിച്ചാല്‍ കാര്യമായ പ്രതിരോധങ്ങളില്ല എന്നതും ശ്രദ്ധേയമാണ്. 2020ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഡാറ്റ മോഷണം നടത്തിയെന്നു ചൂണ്ടിക്കാട്ടി പരാതിയും നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പു വിദഗ്ധനെന്ന നിലയില്‍ കണക്കുകള്‍ നിരത്തിയാണ് പ്രശാന്ത് കിഷോറിന്റെ ആക്രമണങ്ങള്‍. ബിഹാറില്‍ ലാലു പ്രസാദ് യാദവ് നടത്തിയതിനേക്കാള്‍ കടുത്ത അഴിമതിയാണ് ബിജെപി നേതാക്കള്‍ നടത്തിയതെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ജെയ്‌സ്വാളിനെതിരേയായിരുന്നു പ്രശാന്തിന്റെ ആദ്യ ആരോപണം. ഒരു മെഡിക്കല്‍ കോളജ് തട്ടിപ്പിലൂടെ നേടിയെടുത്തെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. തൊട്ടുപിന്നാലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കെതിരേ വിദ്യാഭ്യാസ രേഖകളില്‍ കൃത്രിമത്വം കാട്ടിയെന്നും ആരോപിച്ചു. ഏറ്റവുമൊടുവില്‍ ആരോഗ്യമന്ത്രി മംഗല്‍ പാണ്ഡെയ്‌ക്കെതിരേ ആംബുലന്‍സ് വാങ്ങിയതില്‍ വന്‍ ക്രമക്കേടു നടത്തിയെന്നാണ് ആരോപിക്കുന്നത്. പാണ്ഡെയുടെ നിര്‍ദേശപ്രകാരം ആരോഗ്യമന്ത്രാലയത്തിനുവേണ്ടി 466 ആംബുലന്‍സുകള്‍ ഉയര്‍ന്ന വിലയ്ക്കു വാങ്ങിയെന്നാണ്…
Read More » -
Breaking News
‘സുമതി വളവ്’ കേസ് നാറ്റക്കേസ്! സ്വവര്‍ഗ്ഗരതിക്കായി യുവാവിനെ വിളിച്ചുവരുത്തിയത് ഗ്രിന്‍ഡര്‍ ആപ്പ് വഴി; കാറിലെ അര്‍മാദത്തിനിടെ ആക്രമണം, മൂന്നുപവന്‍ തട്ടി വഴയില്‍ തള്ളി; സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം ഇരകളേറെ?
തിരുവനന്തപുരം: ഡേറ്റിങ് ആപ് ഉപയോഗിച്ച് യുവാവിനെ കുടുക്കി തട്ടിക്കൊണ്ടു പോയി 3 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിക്കൊണ്ടുപോയ ശേഷം ഇയാളെ പാലോടിനടുത്തുള്ള ‘സുമതി വള’വില്‍ സംഘം ഉപേക്ഷിക്കുകയായിരുന്നു. മലയാളത്തില്‍ ‘സുമതി വളവ്’ എന്ന പേരിലെ ചിത്രം സൂപ്പര്‍ ഹിറ്റായി ഓടുകയാണ്. അതിനിടെയാണ് ഈ വളവ് വീണ്ടും വാര്‍ത്തകളില്‍ എത്തുന്നത്. സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള ‘ഗ്രിന്‍ഡര്‍’ എന്ന ഡേറ്റിങ് ആപ്പിലൂടെ പുരുഷന്മാരെ പരിചയപ്പെട്ട് കെണിയിലാക്കുകയും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവരുകയും ചെയ്യുന്ന നാലംഗ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെഞ്ഞാറമൂട് സ്വദേശിയായ യുവാവിനെ ആക്രമിച്ച് മൂന്നു പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് ചിതറ കൊല്ലായില്‍ സ്വദേശി സുധീര്‍ (24), മടത്തറ സത്യമംഗലം സ്വദേശി മുഹമ്മദ് സല്‍മാന്‍ (19), പോരേടം സ്വദേശി ആഷിക് (19), ചിതറ കൊല്ലായില്‍ സ്വദേശി സജിത്ത് (18) എന്നിവര്‍ പിടിയിലായത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വെഞ്ഞാറമൂട് സ്വദേശിയായ യുവാവ്…
Read More » -
Breaking News
അയ്യപ്പനെ അധിക്ഷേപിക്കുന്ന പോസ്റ്റ്: രഹന ഫാത്തിമയ്ക്കെതിരെ അന്വേഷണം തുടരും; പൊലീസ് വാദം തള്ളി കോടതി
പത്തനംതിട്ട: സമൂഹമാധ്യമത്തിലൂടെ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്ന പരാതിയില്‍ രഹന ഫാത്തിമയ്ക്കെതിരായ കേസിന്റെ അന്വേഷണം താല്‍ക്കാലികമായി നിര്‍ത്താനുള്ള പൊലീസ് നീക്കത്തിനു തടയിട്ട് കോടതി. ശബരിമല അയ്യപ്പനെ അധിക്ഷേപിക്കുന്ന സമൂഹമാധ്യമ പോസ്റ്റിനെതിരായ പരാതിയില്‍ തുടരന്വേഷണം നടത്തി നടപടിയെടുക്കാന്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായില്ലെന്നാണു പൊലീസ് വാദിച്ചത്. ഇതിനെതിരെ പരാതിക്കാരന്‍ ഈ മാസം തുടക്കത്തില്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. 2018ലെ സമൂഹമാധ്യമ കുറിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതിന്റെ മാതൃ കമ്പനിയില്‍ നിന്നു ലഭ്യമായില്ലെന്ന വാദം കോടതി തള്ളി. അന്വേഷണം അവസാനിപ്പിക്കാന്‍ ഇതു മതിയായ കാരണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം മാര്‍ച്ചിലാണ് വിവരങ്ങള്‍ ലഭിച്ചില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോനാണു പരാതിക്കാരന്‍. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് 2018 ഒക്ടോബറില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ രഹന മതവികാരം വ്രണപ്പെടുത്തും വിധം ചിത്രം പോസ്റ്റ് ചെയ്തതിനാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.
Read More » -
Breaking News
അനാശാസ്യം മാത്രമല്ല റമീസിനെതിരെ വേറെയും കേസുകള്‍; പ്രതിയുടെ പിതാവ് വിവാഹം ചെയ്തതും ഇതരമതസ്ഥയെ; അച്ഛന്‍ മരിച്ച് 40-ാം നാള്‍ മകളും…
എറണാകുളം: കോതമംഗലം കറുകടത്ത് 23 വയസ്സുള്ള ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. പറവൂര്‍ ആലങ്ങാട് പാനായിക്കുളം തോപ്പില്‍പറമ്പില്‍ റമീസ് (24) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും മര്‍ദിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യക്കുറിപ്പില്‍ റമീസ് മതംമാറ്റത്തിന് നിര്‍ബന്ധിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റര്‍ മാര്യേജിനെന്ന വ്യാജേന തന്നെ റമീസിന്റെ വീട്ടിലെത്തിച്ച് മതംമാറിയാല്‍ കല്യാണം നടത്തിത്തരാമെന്ന് വീട്ടുകാരെക്കൊണ്ട് പറയിപ്പിച്ചെന്നും ഇതിനു വഴങ്ങാത്ത തന്നോട് റമീസും വീട്ടുകാരും ക്രൂരത തുടര്‍ന്നെന്നും കുറിപ്പിലുണ്ട്. യുവതിയെ റമീസിന്റെ വീട്ടില്‍ പൂട്ടിയിട്ടശേഷം മതംമാറണം എന്നാവശ്യപ്പെട്ട് മര്‍ദിച്ചതായി യുവതിയുടെ സുഹൃത്ത് ബന്ധുക്കളോട് പറഞ്ഞു. റമീസിനൊപ്പം മാതാപിതാക്കളും റമീസിന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞതായി യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. മതംമാറ്റിയെടുക്കുക മാത്രമായിരുന്നു റമീസിന്റെ ലക്ഷ്യമെന്നും യുവതിയുടെ മാതാവ് പറഞ്ഞു. മതംമാറാന്‍ യുവതി ആദ്യം തയ്യാറായിരുന്നു. എന്നാല്‍, റമീസിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ യുവതി മതംമാറില്ലെന്ന തീരുമാനത്തിലെത്തി. അനാശാസ്യ പ്രവര്‍ത്തനത്തിന് റമീസ് പിടിയിലായിട്ടും താന്‍ ക്ഷമിച്ചതായും യുവതിയുടെ കുറിപ്പിലുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ്…
Read More » -
Breaking News
‘എന്റെ കൈയില്‍ പല ബോംബുകളുമുണ്ട്; ഞാന്‍ പ്രസിഡന്റാകാതിരിക്കാന്‍ ഗൂഢസഗഘം ഗവേഷണം നടത്തി; സാന്ദ്രയെ പുറത്താക്കാന്‍ ചരടുവലിച്ചത് അനില്‍ തോമസ്’
കോട്ടയം: നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിന്റെ നാമനിര്‍ദേശപത്രിക അസാധുവാക്കാന്‍ ചരടുവലിച്ചത് നിര്‍മാതാവ് അനില്‍ തോമസാണെന്ന് രാജിവെച്ച ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്. സാന്ദ്രാ തോമസിന്റെ നിര്‍മാണത്തില്‍ സിനിമ സംവിധാനംചെയ്യാന്‍ അനില്‍ തോമസ് സമീപിച്ചിരുന്നു. കഥകേട്ടശേഷം സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് സാന്ദ്ര പറഞ്ഞതോടെയാണ് അനില്‍ തോമസ് അവരെ പുറത്താക്കാന്‍ ചരടുവലിച്ചതെന്നും സജി നന്ത്യാട്ട് ആരോപിച്ചു. ‘രാജാവ് നഗ്‌നനാണെന്ന് വിളിച്ചുപറയാനുള്ള തന്റേടം ഞാന്‍ കാണിക്കും. അതുകൊണ്ടുതന്നെ നല്ല വിരോധികളുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഒരു വ്യക്തിയുണ്ട്. ഇതുവരെ ആ വ്യക്തി മറനീക്കി പുറത്തുവന്നിട്ടില്ല. ഇയാളാണ് ഇതിന്റെയെല്ലാം സൂത്രധാരന്‍. സാന്ദ്രാ തോമസിനെ പുറത്താക്കാന്‍ ചരടുവലിച്ചത് അനില്‍ തോമസ് ആണ്. ഒളിച്ചിരിക്കുന്ന വ്യക്തി ഇയാളാണ്. മുഴുവന്‍ പ്രശ്നങ്ങളും ഉണ്ടാക്കിയത് ഇയാളാണ്. സാന്ദ്രാ തോമസിന്റെ നിര്‍മാണത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ അനില്‍ തോമസ് സോപ്പിട്ടുനടന്നിരുന്നു. കഥ കൊള്ളില്ല, ചെയ്യാന്‍ താത്പര്യമില്ലെന്ന് സാന്ദ്രാ തോമസ് പറഞ്ഞിടത്തുനിന്ന് അവരെ തീര്‍ക്കാന്‍…
Read More » -
Breaking News
രണ്ടു മക്കളെയുമെടുത്തു കിണറ്റില്‍ ചാടി, 6 വയസ്സുകാരന്‍ മരിച്ചതില്‍ അമ്മ അറസ്റ്റില്‍; ഗാര്‍ഹിക പീഡനത്തിന് അമ്മായിയമ്മയും
കണ്ണൂര്‍: പരിയാരത്ത് രണ്ടു മക്കളെയുമെടുത്തു കിണറ്റില്‍ ചാടിയതിനെത്തുടര്‍ന്ന് 6 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ യുവതിയെയും ഭര്‍തൃവീട്ടിലെ പീഡനമെന്ന പരാതിയില്‍ ഭര്‍തൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരന്‍ ധനേഷിന്റെ ഭാര്യ പി.പി.ധനജയെയും ധനേഷിന്റെ അമ്മ ചെറുതാഴം ശ്രീസ്ഥയിലെ ശ്യാമളയെയുമാണ് (71) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ആറു വയസ്സുള്ള മകന്‍ ധ്യാന്‍കൃഷ്ണന്റെ മരണത്തിലാണ് അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഭര്‍ത്താവിന്റെ അമ്മ ശ്യാമള ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് 2 കുട്ടികളുമായി കിണറ്റില്‍ ചാടിയതെന്ന ധനജയുടെ മൊഴിയിലാണ് ശ്യാമളയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. പരിയാരത്ത് മക്കളുമായി അമ്മയുടെ ആത്മഹത്യാ ശ്രമം; ആറുവയസുകാരന്‍ മരിച്ചു അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധ്യാന്‍ കൃഷ്ണ രണ്ടു ദിവസം മുന്‍പാണ് മരിച്ചത്. മറ്റൊരു കുട്ടിയായ ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്. അറസ്റ്റിലായ ധനജയെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ വനിതാ ജയിലിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്.
Read More » -
Breaking News
‘സംവരണ വിഭാഗങ്ങള്‍ക്കുള്ളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പ്രത്യേകം പരിഗണിക്കണം, അവര്‍ക്കും ചിറകു വിടര്‍ത്തണം’; പൊതുതാത്പര്യ ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി; ‘നിലവിലെ സംവരണത്തെ ചോദ്യം ചെയ്യുന്നില്ല, ഒരേ ജാതിയില്‍ രണ്ടാംകിടക്കാരന്‍ ആകുന്നു’
ന്യൂഡല്‍ഹി: സംവരണ വിഭാഗങ്ങള്‍ക്കുള്ളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പ്രത്യേകം സംവരണം നല്‍കണമെന്ന ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി. നിലവിലെ സംവരണ ക്വാട്ടയില്‍തന്നെ ഉള്‍പ്പെടുത്തി തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ പ്രത്യേകം സംവരണം നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണു നടപടി. ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. അടുത്ത തീയതിയില്‍ വാദത്തിനു തയാറെടുക്കാനും മറുഭാഗത്തുനിന്നു ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകനോടു കോടതി നിര്‍ദേശിച്ചു. നിലവിലെ സംവരണ നിരക്കുകളെ ചോദ്യം ചെയ്യുകയല്ലെന്നും സംവരണം ലഭിക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി പിന്നാക്കം നല്‍കുന്നവരെ പ്രത്യേകം പരിഗണിക്കണമെന്നുമാണ് ആവശ്യമെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ‘സംവരണമെന്നത് ജാതി അടിസ്ഥാനത്തിലായിരിക്കരുത് എന്നു നിങ്ങള്‍ പറയുന്നില്ല. സാമ്പത്തികാടിസ്ഥാനത്തില്‍ മാത്രം ആകണമെന്നും പറയുന്നില്ല. നിലവിലെ ഭരണഘടന അനുസരിച്ചു സംവരണ ക്വാട്ട നല്‍കുമ്പോള്‍ ചില ആളുകള്‍ അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും സാമ്പത്തികമായി മുന്നിലെത്തുകയും ചെയ്യുന്നു. അവരുടെ സാമൂഹിക- സാമ്പത്തികാവസ്ഥകള്‍ മെച്ചപ്പെടുന്നു. ഇവര്‍ക്കു വീണ്ടും സംവരണം നല്‍കുന്നതിനു പകരം അതേ വിഭാഗത്തില്‍ സംവരണത്തിന്റെ…
Read More » -
Breaking News
കോഴിക്കോട്ടെ സഹോദരിമാരുടെ ഇരട്ടക്കൊലപാതം; സഹോദരന്‍ പ്രമോദ് മരിച്ചാ? തലശ്ശേരി പുല്ലായി പുഴയില്‍ അറുപതുകാരന്റെ മൃതദേഹം
കണ്ണൂര്‍: കോഴിക്കോട് സഹോദരിമാരെ കൊലപ്പെടുത്തിയതിന് പിന്നാലെ കാണാതായ സഹോദരന്‍ പ്രമോദിന്റെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. തലശ്ശേരി പുല്ലായി പുഴയില്‍ നിന്നാണ് അറുപതുകാരന്റെത് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലീസ് സംഘം തലശ്ശേരിയിലേക്ക് തിരിച്ചു. മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കള്‍ തിരിച്ചറിഞ്ഞുവെന്നും ഇനി മൃതദേഹം നേരില്‍കണ്ട് തിരിച്ചറിയണമെന്നും പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ പ്രമോദിനെ പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം സഹോദരനെ കാണാതാവുകയും ചെയ്തു. അവസാനമായി മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചത് ഫറോക്ക് പാലത്തിലായിരുന്നു. തുടര്‍ന്ന് പ്രമോദ് ആത്മഹത്യ ചെയ്തെന്ന സംശയവും പൊലീസിനുണ്ടായിരുന്നു. ‘നോക്കാന്‍ വയ്യ, മടുത്തു’, പ്രമോദ് അന്ന് പറഞ്ഞു; സഹോദരിമാരുടെ മൃതദേഹങ്ങള്‍ വെള്ളപുതപ്പിച്ച് ആദരവോടെ നിലത്തുകിടത്തിയിരുന്നു, സഹോദരന്‍ ഒളിവില്‍ ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരുടെ…
Read More » -
Breaking News
പൊട്ടിത്തെറിച്ചത് പവര്‍ബാങ്കല്ല, തിരൂരില്‍ വീട് കത്തിനശിച്ച സംഭവത്തില്‍ വന്‍ട്വിറ്റ്; വീട്ടുടമ അറസ്റ്റില്‍
മലപ്പുറം: തിരൂരില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായി കത്തിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. അനധികൃത പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ വീട്ടുടമ തിരൂര്‍ മുക്കിലപീടിക സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട് പൂര്‍ണമായും കത്തിനശിച്ചത്.രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. തീ പടരുന്നത് കണ്ട പരിസരവാസികളും നാട്ടുകാരും തീയണക്കുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ചാര്‍ജ് ചെയ്യാന്‍ വെച്ച പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തിരൂരില്‍ ഓല മേഞ്ഞവീട് കത്തിനശിച്ചു പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനായി വെച്ച് വീട്ടുകാര്‍ പുറത്ത് പോയതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നാണ് അന്ന് അബൂബക്കര്‍ സിദ്ധിഖ് പറഞ്ഞത്. വീട്ടുപകരണങ്ങള്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍, വസ്ത്രങ്ങള്‍, തുടങ്ങിയവയെല്ലാം തീപിടിത്തത്തില്‍ കത്തിനശിച്ചിരുന്നു.
Read More »