Month: August 2025
-
Breaking News
കന്യാസ്ത്രീ സംഭവത്തോടെ പൊതു സമൂഹത്തിനു വെളിവായത് ബിജെപിയുടെ ഇരട്ടമുഖം!! കോൺഗ്രസിൽ നിന്ന് മുഖം തിരിച്ചവർ ഒടുവിൽ ആ സത്യം തിരിച്ചറിഞ്ഞു
അടുത്തിടെയായി കേരളത്തിലെ സിപിഎം, ബിജെപി ക്യാമ്പുകൾ അസ്വസ്ഥരാണ്. ആ അസ്വസ്ഥതയ്ക്ക് പിന്നിലെ കാരണം കോൺഗ്രസ് ആണ്. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകൾ ആയി നുണപ്രചരണത്തിലൂടെയും അസത്യങ്ങളിലൂടെയും ഇരുമുന്നണികളും ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളെ കോൺഗ്രസിൽ നിന്നും അകറ്റാൻ ശ്രമിച്ചിരുന്നു. ഇരുമുന്നണികളുടെയും അസത്യപ്രചരണങ്ങൾ ചെറുതല്ലാത്ത ഒരു വിഭാഗം ജനങ്ങൾ വിശ്വസിച്ചു തുടങ്ങിയതും ആയിരുന്നു. എന്നാൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അകാരണമായി ജയിലിൽ അടച്ചത് മുതൽ ഇങ്ങോട്ട് സത്യമേതാണ് കള്ളം ഏതാണ്, ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ഇന്നാട്ടിലെ ക്രൈസ്തവ വിഭാഗത്തിന് കൃത്യമായി മനസിലായിരിക്കുന്നു. പഴയതുപോലെ കോൺഗ്രസിനു പിന്നിൽ ക്രൈസ്തവ വിശ്വാസികൾ ഒരു മനസ്സോടെ അണിചേർന്നാൽ തങ്ങൾ ഇതുവരെ സ്വപ്നം കണ്ട അധികാരക്കസേരകൾ എല്ലാം തങ്ങളിൽ നിന്ന് അകന്നുപോകും എന്ന യാഥാർത്ഥ്യം കേരളത്തിൽ സിപിഎം – ബിജെപി കക്ഷികളെ ഒരുപോലെ തന്നെ നിലവിൽ അലട്ടുന്നുണ്ട്. ബിജെപിയുടെ യഥാർത്ഥ മുഖം എന്താണെന്ന് കേരളത്തിന് കൃത്യമായി തന്നെ മനസിലായിരിക്കുന്നു. തങ്ങൾക്കൊപ്പം നിന്ന ബിജെപിയുടെ ഇരട്ട മുഖം ക്രിസ്ത്യൻ സമൂഹം ഇതിനോടകം…
Read More » -
Breaking News
മാതാപിതാക്കള്‍ക്കൊപ്പം പോകേണ്ട മുത്തശ്ശിക്കൊപ്പം ആന്‍ഡമാനിലേക്ക് പോകണം ; കോടതി ഷെല്‍ട്ടര്‍ഹോമിലേക്ക് വിടാന്‍ നിര്‍ദേശിച്ചു ; 15 കാരി കോടതിയുടെ ഒന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി
ചെന്നൈ: ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതിയില്‍ നടന്ന നാടകീയ സംഭവവികാസങ്ങളില്‍, സര്‍ക്കാര്‍ നടത്തുന്ന പെണ്‍കുട്ടികള്‍ക്കായുള്ള ഒരു ഹോമില്‍ താമസിക്കാന്‍ കോടതി നിര്‍ദ്ദേശിച്ച 15 വയസ്സുകാരി ഒന്നാം നിലയില്‍ നിന്ന് ചാടി. വേര്‍പിരിഞ്ഞ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ കൂട്ടാക്കാതിരുന്ന കൗമാരക്കാരി മുത്തശ്ശിക്കൊപ്പം ആന്‍ഡമാനിലേക്ക് പോകാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ് കൗമാരക്കാരി നഗരത്തിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹമോചിതരാണ്. ഈ വര്‍ഷം ആദ്യം പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അവളുടെ പിതാവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്നു. പിന്നീട് പോലീസ് അവളെ മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. മാതാപിതാക്കളില്‍ ആരോടെങ്കിലും താമസിക്കാന്‍ അവള്‍ വിസമ്മതിക്കുകയും ആന്‍ഡമാന്‍ ദ്വീപുകളില്‍ അമ്മയുടെ അമ്മയോടൊപ്പം താമസിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുമായി ഇടപഴകുകയും രഹസ്യ കൗണ്‍സിലറുടെ റിപ്പോര്‍ട്ട് പരിഗണിക്കുകയും ചെയ്ത ശേഷം, ആന്‍ഡമാനിലെ അന്തരീക്ഷം അവളുടെ സുരക്ഷയ്ക്ക് അനുയോജ്യമല്ലെന്ന് ജസ്റ്റിസുമാരായ എം.എസ്. രമേശ്, വി. ലക്ഷ്മിനാരായണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിഗമനത്തിലെത്തി. പെണ്‍കുട്ടി പിതാവിനൊപ്പം താമസിക്കാന്‍ തയ്യാറാകാത്തതിനാല്‍, ചെന്നൈയിലെ കെല്ലിസിലുള്ള…
Read More » -
Breaking News
‘നോ കണ്ടീഷൻ’ സെയിലുമായി ഫാഷൻ ഫാക്ടറി; മുൻനിര ബ്രാൻഡുകൾക്ക് 50 ശതമാനം വരെ കിഴിവ്; കൈനിറയെ സമ്മാനങ്ങളും നേടാം
കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ ഫാഷൻ ഡെസ്റ്റിനേഷനായ ഫാഷൻ ഫാക്ടറിയിൽ നോ കണ്ടീഷൻ സെയിലിന് തുടക്കമാകുന്നു. 14 മുതൽ 17 വരെയാണ് സെയിൽ നടക്കുക. എല്ലാ ദേശീയ, അന്തർദേശീയ ഫാഷൻ ബ്രാൻഡുകളിലും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാൻ കഴിയുന്നതാണ് ഈ ഓഫർ. കൂടാതെ 2,499 രൂപയോ അതിന് മുകളിലോയുള്ള ഷോപ്പിംഗിലൂടെ മറ്റനവധി സമ്മാനങ്ങളും നേടാൻ കഴിയും. ലെവീസ്, പെപ്പെ, പാർക്ക് അവന്യൂ, റെയ്മണ്ട്, കളർപ്ലസ്, പാർക്ക്സ്, ടർട്ടിൽ, ട്വിൽസ്, ഹ്യൂർ, ലീ കൂപ്പർ, ഇൻഡിബീ, ജോൺ പ്ലെയേഴ്‌സ്, നെറ്റ്‌പ്ലേ, പീറ്റർ ഇംഗ്ലണ്ട്, കില്ലർ, പൈൻ ക്ലബ്, സാഡിൽ & മാലറ്റ് എന്നി ഉൾപ്പെടുന്ന എല്ലാ അന്താരാഷ്ട്ര ബ്രാൻഡുകളും ഫാഷൻ ഫാക്ടറിയിൽ ലഭ്യമാണ്. ക്ലാസിക് ഫോർമൽസ്, സ്മാർട്ട് കാഷ്വൽസ് എന്നിവയെല്ലാം സ്മാർട്ട് ഫാക്ടറിയിലെ നോ കണ്ടീഷൻ വിൽപ്പന വഴി സ്വന്തമാക്കാം.20% മുതൽ 70% വരെയുള്ള ഡിസ്കൗണ്ടുകളൊരുക്കി ഫാഷൻ ഫാക്ടറി 365 ദിവസത്തെ ഡീലുകളാണ് വിലയേറിയ ഉപഭോക്താക്കളിലേക്ക് പലപ്പോഴും എത്തിച്ചത്. ഇതിന് പുറമേയാണ് ആകർഷകമായ ഓഫർ…
Read More » -
Breaking News
ബാല്യകാലം മുതല്‍ 30 വര്‍ഷമായി സുഹൃത്തുക്കള്‍ ; പക്ഷേ ഇവരില്‍ ഒരാള്‍ക്ക് മറ്റേയാളുടെ ഭാര്യയുമായി അവിഹിതബന്ധം ; സുദീര്‍ഘമായി സൗഹൃദത്തിന് കൊലപാതകത്തില്‍ ക്‌ളൈമാക്‌സ്
ബെംഗളൂരു: മൂന്ന് പതിറ്റാണ്ടായി സൗഹൃദം സൂക്ഷിക്കുന്ന രണ്ടു കുട്ടുകാര്‍ തമ്മിലുള്ള ബന്ധം ഒരാള്‍ക്ക് മറ്റേയാളുടെ ഭാര്യയുമായുള്ള അവിഹിതം മൂലം കൊലപാതകത്തില്‍ കലാശിച്ചു. ബെംഗളൂരുവില്‍ 39 വയസ്സുള്ള വിജയ് എന്നയാളാണ് മരണമടഞ്ഞത്. സംഭവത്തില്‍ വിജയ് യുടെ സുഹൃത്ത് ധനജ്ഞയെ പോലീസ് തെരയുകയാണ്. വിജയ് യുടെ ഭാര്യ ആശയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരയായ വിജയ് കുമാറും പ്രതിയായ ധനഞ്ജയ എന്ന ജയും മൂന്ന് പതിറ്റാണ്ടിലേറെയായി സുഹൃത്തുക്കളായിരുന്നു. ബെംഗളൂരുവിലെ മഗഡിയില്‍ ഒരുമിച്ച് വളര്‍ന്നു. പിന്നീട് സുങ്കടകട്ടെ പ്രദേശത്തേക്ക് മാറി. റിയല്‍ എസ്റ്റേറ്റ്, ധനകാര്യ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്ന വിജയ്, ഏകദേശം പത്ത് വര്‍ഷം മുമ്പ് ആശയെ വിവാഹം കഴിച്ചു, ദമ്പതികള്‍ കാമാക്ഷിപാളയയിലാണ് താമസിച്ചിരുന്നത്. അടുത്തിടെയാണ് ഭാര്യ ധനഞ്ജയയുമായി പ്രണയത്തിലാണെന്ന് വിജയ് കണ്ടെത്തിയത്. ഇരുവരേയും വിജയ് ഒരുമിച്ച് കാണുകയും ചെയ്തു. ഫോട്ടോകളും കണ്ടെത്തി. തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. ഇതോടെ വിജയ് ഭാര്യയോടൊപ്പം കടബാഗരെയ്ക്കടുത്തുള്ള മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറി. പക്ഷേ ഒന്നും…
Read More » -
Breaking News
സുരേഷ്‌ഗോപിക്കെതിരേ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍ ; കേന്ദ്രമന്ത്രിയുടെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ ചെരുപ്പുമാല അണിയിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തു
തൃശൂര്‍: വോട്ടുകൊള്ള വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലും ഇതുവരെ പ്രതികരിച്ചിട്ടില്ലാത്ത സുരേഷ്‌ഗോപിക്കെതിരേ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍. കേന്ദ്രമന്ത്രിയുടെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ ചെരുപ്പുമാല അണിയിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ തൃശ്ശൂര്‍ ചേറൂരിലെ ഓഫീസിലേക്കാ യിരുന്നു മാര്‍ച്ച് നടത്തിയത്. സിപിഐഎം തൃശൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. സിപിഎം മാര്‍ച്ചിന് തൊട്ടുപിന്നാലെ ഇവിടേയ്ക്ക് എത്തിയ പോലീസ് ചെരുപ്പുമാല അഴിപ്പിച്ചു മാറ്റുകയും പ്രവ ര്‍ ത്ത കനെ അറസ്റ്റുചെയ്തു നീക്കുകയും ചെയ്തു. പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയി ലെടു ത്തെ ങ്കിലും സിപിഐഎം നേതാക്കള്‍ എത്തി മോചിപ്പിച്ചു. മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടയുകയും ചെയ്തിരുന്നു. അതേസമയം അറസ്റ്റിലായ വിപിന്‍ വ്യക്തിപരമായ പ്രതിഷേധമാണ് താന്‍ നടത്തിയതെന്നും പാര്‍ട്ടി നിര്‍ദേശത്തില്‍ അല്ലെന്നും പറഞ്ഞു. ഇതിനെതിരേ ബിജെപിയും പ്രതിഷേധ മാര്‍ച്ച് സിപിഎം ഓഫീസിലേക്കും നടത്തിയിരുന്നു. അതേസമയം ഇരട്ടവോട്ട് വിവാദത്തില്‍ പെട്ടിട്ടും കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സംഭവം വലിയ കോലാഹലമുണ്ടാക്കിയിട്ടും സുരേഷ്‌ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേ…
Read More » -
Breaking News
തൃശൂര്‍ സുരേഷ്‌ഗോപി എടുത്തതല്ല കട്ടതാണെന്ന് സിപിഎം, നടന്റെ ഓഫീസിലേക്ക് മാര്‍ച്ചും നടത്തി ; കേന്ദ്രമന്ത്രിയുടെ ഓഫീസിന് മുന്നില്‍ കരി ഓയില്‍ ഒഴിച്ചെന്ന് ആരോപിച്ച് സിപിഎം ഓഫീസിലേക്ക് ബിജെപിയുടെ മറുപടി മാര്‍ച്ച്
തൃശൂര്‍: ഇരട്ടവോട്ട് വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാക്കമ്മറ്റി ഓഫീസിലേക്ക് ബിജെപിയുടെ മാര്‍ച്ച് പോലീസ് തടഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. സുരേഷ്‌ഗോപിയുടെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചെന്നാണ് ആരോപണം. മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടാകുകയും പോലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് ബിജെപി തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബിന് തലയ്ക്ക് പരുക്കേറ്റതായും വിവരമുണ്ട്. സംഭവത്തില്‍ നഗരത്തില്‍ വന്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ സുരക്ഷകൂട്ടിയിട്ടുണ്ട്. നേരത്തേ തൃശൂര്‍ സുരേഷ്‌ഗോപി എടുത്തതല്ല കട്ടതാണെന്ന് എഴുതിയ പ്ലക്കാര്‍ഡുമായി സിപിഎം പ്രവര്‍ത്തകര്‍ സുരേഷ്‌ഗോപിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്ത പ്രതിഷേധ മാര്‍ച്ചില്‍ തൃശൂര്‍ സുരേഷ്‌ഗോപി എടുത്തതല്ല കട്ടതാണെന്നും ജനാധിപത്യത്തിലെ കറുത്തപുള്ളിയായിട്ടാണ്…
Read More » -
Breaking News
ഭര്‍ത്താവില്‍ നിന്നും കുഞ്ഞുണ്ടാകില്ലെന്ന് ഡോക്ടര്‍ പറഞ്ഞു ; ഗര്‍ഭിണിയാക്കാന്‍ 40 കാരിയെ ഭര്‍ത്തൃപിതാവും സഹോദരീഭര്‍ത്താവും ബലാത്സംഗം ചെയ്തു ; വഴങ്ങിയില്ലെങ്കില്‍ നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പങ്കാളി
വഡോദര: ഭര്‍ത്താവിനേക്കാള്‍ പ്രായക്കൂടുതലുള്ള ഭാര്യയ്ക്ക് കുട്ടികളുണ്ടാകാന്‍ 40 കാരിയെ പീഡിപ്പിച്ച് ഭര്‍ത്തൃപിതാവും സഹോദരീഭര്‍ത്താവും. ഗുജറാത്തിലെ വഡോദരയില്‍ നടന്ന സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ നവപുര പോലീസ് കേസെടുത്തു. പീഡനത്തെ ഭര്‍ത്താവ് ന്യായീകരിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ സ്വകാര്യചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയെക്കാള്‍ ഇളയ ആളായിരുന്നു ഭര്‍ത്താവ്. 2024 ഫെബ്രുവരിയിലാണ് യുവതി വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു താമസം. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും യുവതി ഗര്‍ഭിണിയാകാത്തതിനെ തുടര്‍ന്ന് ഇരുവരും ചികിത്സയ്ക്ക് പോയെങ്കിലും ഭര്‍ത്താവിന് കൗണ്ട് കുറവായതിനാല്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത കുറവാണെന്നായിരുന്നു വിലയിരുത്തല്‍. ഭര്‍ത്താവിന്റെ ബീജസംഖ്യ കുറവാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് അവര്‍ ഐവിഎഫിന് വിധേയരായിട്ടും ഫലപ്രദമായില്ല. കുട്ടിയെ ദത്തെടുത്ത് വളര്‍ത്താനുള്ള ഇവരുടെ നീക്കം ഭര്‍ത്തൃവീട്ടുകാര്‍ സമ്മതിക്കാതെയും വരികയായിരുന്നു. എന്നാല്‍ 2024 ജൂലൈയില്‍ രാത്രിയില്‍ മകന്റെ മുറിയിലേക്ക് അതിക്രമിച്ച് കയറിയ പിതാവ് മരുമകളെ ബലാത്സംഗത്തിന് ഇരയാക്കി. പിന്നാലെ ഭര്‍ത്താവിന്റെ സഹോദരീഭര്‍ത്താവും യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി. നിലവിളിച്ചപ്പോള്‍ ഇരുവരും മര്‍ദ്ദിച്ചെന്നും ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ആരോടും…
Read More » -
Breaking News
വി.ഡി. സതീശന്റെ വളര്‍ച്ച കെ.കരുണാകരന്റെ ശാപമേല്‍ക്കാത്തതിനാല്‍ ; ശാപം സ്വയമേറ്റതാണോ വേറെ ആരെയെങ്കിലും പറ്റി പറഞ്ഞതാണോ എന്ന് കെ മുരളീധരന്‍ തന്നെ പറയട്ടെയെന്ന് കെ.സി.
ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പുകഴ്ത്തിയും മറ്റു നേതാക്കളെ ഒളിയമ്പെയ്തും കെ.മുരളീധരന്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കെ. സി. വേണുഗോപാല്‍. കെ. കരുണാകരന്റെ ശാപം ആര്‍ക്കാണ് പതിച്ചതെന്ന് കെ. മുരളീധരന്‍ തന്നെ പറയട്ടെ യെന്ന് പറഞ്ഞു. ശാപം സ്വയമേറ്റതാണോ, വേറെ ആരെങ്കിലും പറ്റി പറഞ്ഞതാണോ എന്ന് അദ്ദേഹം തന്നെ പറയട്ടെയെന്ന് വ്യക്തമാക്കി. കെ.കരുണാകരന്റെ ശാപമേറ്റവര്‍ ദേശീയപതാക പോലെ പൊങ്ങേണ്ട സമയത്ത് താഴേയ്ക്ക് പതിച്ചെന്നായിരുന്നു കെ. മുരളീധരന്റെ പരാമര്‍ശം. എന്നാല്‍ വി.ഡി. സതീശന്‍ കരുണാകരന്റെ മനസ്സില്‍ വേദന ഉണ്ടാക്കാത്ത നേതാവാണെന്നും അദ്ദേഹത്തിന്റെ പ്രമോഷന് ഭാവിയിലും തടസ്സമുണ്ടാകില്ലെന്നുമായിരുന്നു പ്രതികരണം. ഇതിന് തനിക്ക് രണ്ടു തവണ കിട്ടിയ മികച്ച സാമാജികന്‍ പുരസ്‌ക്കാരത്തേക്കാള്‍ വലിയ പുരസ്‌ക്കാരമാണ് മുരളീധരന്റെ വാക്കുകളെന്നും അദ്ദേഹം തനിക്ക് ജേഷ്ഠനെ പോലെയാണെന്നുമായിരുന്നു പ്രതികരിച്ചത്. മുരളീധരന്റെ വാക്കുകള്‍ രമേശ് ചെന്നിത്തലയ്ക്കും കെ സി വേണുഗോപാലിനും എതിരേയുള്ള ഒളിയമ്പാണെന്നായിരുന്നു വ്യാഖ്യാനങ്ങള്‍. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന എം എ ജോണ്‍ പുരസ്‌കാര സമര്‍പ്പണ വേദിയിലായിരുന്നു കെ…
Read More » -
Breaking News
ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ; തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരിച്ചുവെന്ന് രേഖപ്പെടുത്തി വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ രണ്ടുപേരുമായി യോഗേന്ദ്രയാദവ് ; അബദ്ധം പറ്റിയതായിരിക്കുമെന്ന് കോടതി
ന്യൂഡല്‍ഹി: മരിച്ചുവെന്ന് രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ രണ്ട് പേരെ കോടതിയില്‍ ഹാജരാക്കി യോഗേന്ദ്ര യാദവ്. ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് ഹാജരാക്കിയത്. രണ്ട് പേര്‍ മരിച്ചതായി പ്രഖ്യാപിച്ചതിനാല്‍ ഇവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല. ദയവായി അവരെ കാണുക. ഇവരെ മരിച്ചതായി പ്രഖ്യാപിച്ചു. പക്ഷേ അവര്‍ ജീവിച്ചിരിപ്പുണ്ട്, അവരെ കാണുക എന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനോട് രണ്ട് പേരെയും ഹാജരാക്കി യോഗേന്ദ്ര യാദവ് പറഞ്ഞു. ബിഹാറില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്ഐആര്‍ പ്രക്രിയയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു യാദവിന്റെ ഇടപെടല്‍. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ രാകേഷ് ദ്വിവേദി ഇതിനെ ‘നാടകം’ എന്നാണ് വിശേഷിപ്പിച്ചത്. അബദ്ധത്തില്‍ സംഭവിച്ച ഒരു പിശകായിരിക്കാം എന്നായിരുന്നു ജസ്റ്റിസ് ബാഗ്ചിയുടെ പരാമര്‍ശം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് എസ്ഐആര്‍ പരിശോധന നടക്കുന്നത്. വോട്ടര്‍ പട്ടികയില്‍ യാതൊരു കൂട്ടിച്ചേര്‍ക്കലും…
Read More » -
NEWS
“അല കടലും കാറ്റും കാമിക്കില്ലേ… ഇനി അവളും ഞാനും പ്രേമിക്കില്ലേ…. ” സാഹസം സിനിമക്കൊപ്പം വീണ്ടും തരംഗമായി “ഒരു മുത്തം തേടി” എന്ന ഗാനം
1999ൽ റിലീസായ ഇൻഡിപെൻഡൻസ് എന്ന വിനയൻ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്സ് സംഗീതം നൽകിയ “ഒരു മുത്തം തേടി” എന്ന ഗാനം വീണ്ടും തരംഗമാകുന്നു. എം ജി ശ്രീകുമാർ, സുജാത, മനോ എന്നിവർ ചേർന്ന് പാടിയ പാട്ട് ആ വർഷത്തെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു. 26 വർഷങ്ങൾക്ക് ശേഷം, ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ “സാഹസം” എന്ന ചിത്രത്തിലാണ് ഗാനം വീണ്ടും റീമിക്സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. ബാബു ആൻ്റണി, നരേയ്ൻ, ഗൗരി കിഷൻ, റംസാൻ തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രം കോമഡി എൻ്റർടെയ്ൻമെൻ്റ് ആയി അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമയിൽ പാട്ട് ഉപയോഗിച്ചിരിക്കുന്ന ഇടവും സന്ദർഭവും തിയേറ്ററുകളിൽ പൊട്ടിച്ചിരിയും കയ്യടികളും തീർക്കുന്നുവെന്ന്, പടം കണ്ടിറങ്ങിയ പ്രേക്ഷകർ വിലയിരുത്തുന്നു. ബിബിൻ അശോകാണ് പുതിയ വേർഷൻ്റെ മ്യൂസിക് ഡയറക്ടർ. പഴയ ഗാനരംഗത്തിലെ നായകനായ അഭിനേതാവ് കൃഷ്ണ, പുതിയ വേർഷനിലും അഭിനയിച്ചിരിക്കുന്നു എന്ന കൗതുകവും സാഹസത്തിലുണ്ട്.
Read More »