Breaking NewsKeralaLead NewsNEWS

സെക്രട്ടറിയേറ്റിന് മുന്നില്‍ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നിതിനിടെ, ഡ്രൈവറുടെ അശ്രദ്ധയെന്ന് ആരോപണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പേയാട് സ്വദേശിനിയായ ഗീത(62)യാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം കെഎസ്ആര്‍ടിസി ബസില്‍വന്നിറങ്ങിയ ഗീത റോഡ് മുറിച്ചുകടക്കുന്നിതിനിടെ ബസിന്റെ അടിയില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന് കാര്യമായ പരിക്കുകളില്ല.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചാല്‍ സംഭവത്തേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പ്രദേശത്ത് സ്മാര്‍ട്ട് സിറ്റിയുടെ ഒരു സിസിടിവിയുണ്ട്. എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഈ സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് കൈമാറാന്‍ സാധിക്കുകയുള്ളൂ. പോലീസ് ഉടന്‍തന്നെ സിസിടിവി ദൃശ്യങ്ങള്‍ വാങ്ങാനുള്ള ശ്രമം നടത്തുമെന്നാണ് വിവരം.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: