ജനറല്‍ആശുപത്രി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൈമാറിയതാണെന്ന് വീണാജോര്‍ജ്ജ് ; മന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് സുബൈദ ; പൊതുവേദിയില്‍ ആരോഗ്യമന്ത്രിയും നഗരസഭാഅദ്ധ്യക്ഷയും നേര്‍ക്കുനേര്‍

മഞ്ചേരി: സംസ്ഥാനത്തെ ആശുപത്രികളും ആരോഗ്യരംഗവും നിരന്തരം വിവാദങ്ങളില്‍ തലയിടുന്നത് തുടരുകയാണ്. മഞ്ചേരി ജനറല്‍ ആശുപത്രിയുടെ കാര്യത്തില്‍ ആരോഗ്യമന്ത്രിയും നഗരസഭാ അദ്ധ്യക്ഷയും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടിയതാണ് ഏറ്റവും പുതിയ വാര്‍ത്ത. ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യത്തെ ചൊല്ലി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയിലാണ് തര്‍ക്കമുണ്ടാക്കിയത്.
ആരോഗ്യമന്ത്രി വീണ ജോര്‍ജും മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ വി എം സുബൈദയും തമ്മി ലാണ് പൊതുവേദിയില്‍ വാക്കുതര്‍ക്കം നടത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. വേദിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണും ഉണ്ടായിരുന്നു. ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ ആവശ്യമില്ലെന്നും അത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ നഗരസഭയ്ക്ക് കൈമാറിയ താണെന്നും ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്നും ഓര്‍ഡര്‍ ഉയര്‍ത്തിപ്പിടിച്ച് മന്ത്രി പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ അടുത്തെത്തി ചില കാര്യങ്ങള്‍ സംസാരിച്ച നഗരസഭാ അദ്ധ്യക്ഷ ഉടന്‍ തന്നെ മൈക്കിലൂടെ മറുപടി നല്‍കി. മന്ത്രി വാസ്തവ വിരുദ്ധമായാണ് സംസാരിക്കു ന്നതെന്നാ യിരുന്നു ചെയര്‍പേഴ്സണ്‍ നല്‍കിയ മറുപടി. ആശുപത്രി പൂര്‍ണമായി കൈമാറിയിട്ടില്ലെന്നും മൈക്കിലൂടെ തന്നെ ചെയര്‍പേഴ്‌സണും മറുപടി നല്‍കിയതോടെ കേട്ടിരുന്ന കാണികള്‍ കയ്യടിക്കുകയും കൂക്കി വിളിക്കുകയും ചെയ്തു.






