Month: August 2025

  • Breaking News

    ഡിആര്‍ഡിഒയില്‍ വീണ്ടും ചാരപ്പണി; ഗസ്റ്റ് ഹൗസ് മാനേജര്‍ പാക്കിസ്ഥാന് വിവരങ്ങള്‍ കൈമാറി, ഒടുവില്‍ അറസ്റ്റ്

    ജയ്പുര്‍: പാക്കിസ്ഥാന്‍ ചാരനെന്നു സംശയിക്കുന്നയാളെ ജയ്‌സല്‍മേര്‍ പൊലീസ് അറസ്റ്റു ചെയ്തു. ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഗസ്റ്റ് ഹൗസിന്റെ കരാര്‍ മാനേജരായ മഹേന്ദ്ര പ്രസാദ് (32) ആണ് അറസ്റ്റിലായത്. ഇയാള്‍ ഒരു പാക്ക് ചാരനുമായി നിരന്തരം ബന്ധപ്പെട്ടെന്നും രാജ്യത്തിന്റെ വിവരങ്ങള്‍ കൈമാറിയെന്നും പൊലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകള്‍ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. പരിശോധനയ്ക്കിടെ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയാണ്. പാക്ക് ചാരനുമായി ഇയാള്‍ സമൂഹമാധ്യമത്തിലൂടെയാണ് പരിചയം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. മിസൈല്‍, ആയുധ പരീക്ഷണങ്ങള്‍ക്കായി ചന്ദനിലെ ഡിആര്‍ഡിഒ കേന്ദ്രത്തിലെത്തുന്ന ശാസ്ത്രജ്ഞരുടെയും സൈനികരുടെയും വിവരങ്ങളാണ് ഇയാള്‍ കൈമാറിയിരുന്നത്. തന്ത്രപ്രധാന ആയുധങ്ങള്‍ പരീക്ഷിക്കുന്ന കേന്ദ്രമാണ് ജയ്‌സല്‍മേറിലേത്. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സുരക്ഷാ വീഴ്ചയെക്കുറിച്ച് അധികൃതര്‍ പരിശോധന ആരംഭിച്ചു.

    Read More »
  • Breaking News

    15 മിനിറ്റിന് ‘കൂലി’ 20 കോടി! ‘കൂലി’യിലെ ആമിറിന്റെ പ്രതിഫലത്തിലെ സത്യമെന്ത്?

    രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന ‘കൂലി’ വ്യാഴാഴ്ച തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രവുമായി ബന്ധപ്പെട്ട് പലവിധ ചര്‍ച്ചകള്‍ സാമൂഹികമാധ്യങ്ങളില്‍ പൊടിപൊടിക്കുന്നുണ്ട്. ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലവിവരവും ആരാധകര്‍ സജീവമായി തന്നെ ചര്‍ച്ചയാക്കി. ചിത്രത്തില്‍ രജനീകാന്തിന് 200 കോടിയും അതിഥി വേഷത്തിലുള്ള ആമിര്‍ ഖാന് 20 കോടിയും പ്രതിഫലം ലഭിച്ചുവെന്നായിരുന്നു ഡെക്കാന്‍ ക്രോണിക്കിള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ആമിര്‍ ഖാന്റെ പ്രതിഫലത്തെ സംബന്ധിച്ച് പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിലെ അതിഥിവേഷത്തിനായി ആമിര്‍ ഖാന്‍ ഒരുരൂപപോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ആമിര്‍ 20 കോടി വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പാടെ തള്ളുകയാണ് അവര്‍. കഥപോലും കേള്‍ക്കാതെയാണ് ആമിര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതെന്നും പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 15 മിനിറ്റോളം വരുന്ന സീനുകള്‍ മാത്രമാണ് ആമിറിന് ചിത്രത്തിലുള്ളത് എന്നാണ് പുറത്തുവരുന്ന വിവരം. ‘ആമിര്‍ ഖാന്‍ രജനീകാന്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തോട് സ്നേഹവും ബഹുമാനവുമുണ്ട്. കൂലിയുടെ അണിയറപ്രവര്‍ത്തകരോടും അദ്ദേഹത്തിന് അടുപ്പമുണ്ട്. കഥ…

    Read More »
  • Breaking News

    കോട്ടയത്ത് കുടുംബ കലഹം; വയറ്റില്‍ തോട്ട കെട്ടിവെച്ച് പൊട്ടിച്ച് 60 കാരന്‍ ജീവനൊടുക്കി

    കോട്ടയം: ഗൃഹനാഥന്‍ ശരീരത്തില്‍ തോട്ടകെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണര്‍കാട് സ്വദേശി റജിമോന്‍ (60) ആണ് മരിച്ചത്. സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടിവെച്ച ശേഷം പൊട്ടിക്കുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍നിന്ന് പുറത്തുപോയിരുന്നു. രാത്രി 11.30-ഓടെയാണ് വീടിന് സമീപത്തെ പറമ്പില്‍നിന്ന് ശബ്ദം കേട്ടത്. കിണര്‍ പണികള്‍ ചെയ്യുന്ന ആളാണ് റെജിമോന്‍. കിണറ്റിലെ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന തോട്ടയാണ് വയറ്റില്‍ കെട്ടിവെച്ചശേഷം പൊട്ടിച്ചത്. അതേസമയം, വംശനാശം നേരിടുന്ന ‘മിസ് കേരള’ എന്നറിയപ്പെടുന്ന മീനുകളെ തോട്ട പൊട്ടിച്ച് പിടികൂടിയ നാല് പേര്‍ വനം വകുപ്പിന്റെ പിടിയിലായിരുന്നു. കേരള -കര്‍ണാടക അതിര്‍ത്തിയായ കാസര്‍ഗോഡ് പനത്തടിയില്‍ ഏതാനും മാസം മുമ്പായിരുന്നു സംഭവം. പനത്തടി ഫോറസ്റ്റ് സെക്ഷനിലെ മഞ്ഞടുക്കം പുഴയില്‍ നിന്ന് പിടിച്ച ‘മിസ് കേരള’ മീനുകളെ കറിവെക്കാനായിരുന്നു ഇവരുടെ ശ്രമം. പാണത്തൂര്‍ സ്വദേശികളായ സതീഷ് പരിയാരം (39), അനീഷ് ബാപുങ്കയം (38), യൂനസ് (36), നിയാസ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ജൈവ സംരക്ഷണ…

    Read More »
  • Breaking News

    34 വയസുകാരിക്ക് തിരിച്ചറിയല്‍ കാര്‍ഡില്‍ വയസ് 124! രാജ്യം ചോദിച്ചു ആരാണ് മിന്റ ദേവി? ‘ഞാനാണത്, അവരെന്നെ മുത്തശ്ശിയാക്കി’

    ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ 124 വയസ്സുള്ള മിന്റ ദേവി ആരാണ്? പട്ടികയിലെ കള്ളവോട്ടുകള്‍ക്കെതിരെ ഇന്നലെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം നടത്തിയ പ്രതിപക്ഷ എംപിമാരുടെ ടി ഷര്‍ട്ടിലെ മിന്റ ദേവി എന്ന വനിതയെക്കുറിച്ചായിരുന്നു എല്ലാവരുടെയും അന്വേഷണം. ബിഹാറിലെ വോട്ടര്‍പട്ടികയില്‍ ഉള്ളതാണ് ഈ പേര്. തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റിലുള്ള വോട്ടര്‍ ഐഡി പ്രകാരം ഇവര്‍ക്ക് 124 വയസ്സാണ്. ഈ പിഴവാണ് ഇന്ത്യാസഖ്യം ആയുധമാക്കിയത്. വിവാദങ്ങള്‍ അറിഞ്ഞപ്പോള്‍, രാജ്യത്തെ ‘ഏറ്റവും പ്രായംകൂടിയ’ വോട്ടറായ മിന്റ ദേവിക്കു ചിരിയടക്കാന്‍ കഴിയുന്നില്ല. 35 വയസ്സുള്ള മിന്റ ദേവിക്ക് 124 വയസ്സായെന്ന് കമ്മിഷന്‍ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തോടെ മിന്റയുടെ പേര് രാജ്യമെങ്ങും ചര്‍ച്ചയായി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ ഒരു മുത്തശ്ശിയാക്കിയെന്ന് മിന്റ ദേവി ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ”ബൂത്ത് ലെവല്‍ ഓഫിസര്‍ വീട്ടില്‍ വരുന്നതു കാത്തിരുന്നു നിരാശയായപ്പോള്‍ ഓണ്‍ലൈനായാണ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചത്. ഈ പിഴവിനു ഞാന്‍ എങ്ങനെ കുറ്റക്കാരിയാകും?” മിന്റ ചോദിക്കുന്നു. ദരുണ്ട നിയമസഭാ മണ്ഡലത്തിലെ…

    Read More »
  • Breaking News

    വ്യാജ സത്യപ്രസ്താവന, ഇരട്ട വോട്ട്, ഇരട്ട തിരിച്ചറിയല്‍ കാര്‍ഡ്; സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങളെ കാത്തിരിക്കുന്നത് വന്‍ നിയമക്കുരുക്ക്; രണ്ടു കാര്‍ഡ് കൈവശം വയ്ക്കാന്‍ അവകാശമില്ല, ഒരു മണ്ഡലത്തില്‍ കൂടുതല്‍ വോട്ടും പാടില്ല

    തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ തൃശൂരില്‍ വോട്ട് ചേര്‍ക്കാന്‍ നല്‍കിയത് വ്യാജ സത്യപ്രസ്താവനയാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവര്‍ക്കും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വീതവും ഉണ്ട്. ഒരാള്‍ക്ക് ഒരു വോട്ടര്‍ ഐഡി കാര്‍ഡ് മാത്രമ കൈവശം വയ്ക്കാന്‍ പറ്റൂ എന്നിരിക്കെയാണ് ഈ ഗുരുതര കുറ്റം ഇവര്‍ ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തില്‍ സുഭാഷ് ഗോപിയുടെ വോട്ട് ചേര്‍ത്തിരിക്കുന്നത് WLS 0136077എന്ന ഐഡി കാര്‍ഡ് നമ്പരിലാണ്. ഭാര്യ റാണിയുടെ വോട്ട് WLS 0136218 എന്ന ഐഡി കാര്‍ഡ് നമ്പരിലും. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തൃശൂര്‍ മണ്ഡലത്തിലെ പട്ടികയില്‍ സുഭാഷിന്റെ വോട്ട് ചേര്‍ത്തിരിക്കുന്നത് FVM 1397173 എന്ന ഐഡി കാര്‍ഡ് നമ്പരിലും ഭാര്യ റാണിയുടേത് FVM 1397181 എന്ന ഐഡി കാര്‍ഡ് നമ്പരിലുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ ഇരുവര്‍ക്കും നിലവില്‍ കൊല്ലം കോര്‍പറേഷനിലും തിരുവനന്തപുരം കോര്‍പറേഷനിലും വോട്ട് ഉണ്ട്.…

    Read More »
  • Breaking News

    ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ, വരും ദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകും

    തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ആന്ധ്രാ -ഒഡിഷ തീരത്തിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ആറ് ദിവസം നേരിയ/ ഇടത്തരം മഴയ്ക്കും 12,13, 17,18 തിയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഉയര്‍ന്ന ലവലില്‍ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടത്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 ാാ…

    Read More »
  • Breaking News

    വകതിരിവില്ലാത്ത വിവരക്കേട്! ബന്ദിപ്പുരില്‍ കാട്ടാനയുടെ മുന്‍പില്‍ സെല്‍ഫി; ചവിട്ടേറ്റയാള്‍ക്ക് 25,000 രൂപ പിഴ

    ബെംഗളൂരു: അപകടകരമായ രീതിയില്‍ കാട്ടാനയ്ക്ക് അടുത്തെത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആള്‍ക്ക് 25,000 രൂപ പിഴ. ബന്ദിപ്പുര്‍ കടുവ സങ്കേതത്തിനുസമീപം കഴിഞ്ഞ ദിവസമായിരുന്നു ബസവരാജു (50) റോഡിലേക്കിറങ്ങാന്‍ ഒരുങ്ങുന്ന ആനയ്ക്ക് മുന്നില്‍നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. ആന ഇയാള്‍ക്കുനേരെ പാഞ്ഞടുത്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബസവരാജു റോഡില്‍ വീണു. ഓടിയെത്തിയ ആന ഇയാളുടെ അടുത്ത് എത്തിയതിനുശേഷം പെട്ടെന്ന് തിരിഞ്ഞുപോയതിനാല്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് കര്‍ണാടക വനം വകുപ്പ് കേസെടുക്കുകയും പിഴയീടാക്കാന്‍ ഉത്തരവിടുകയും ചെയ്തത്. ഊട്ടിയില്‍നിന്ന് മൈസൂരുവിലേക്കുള്ള ദേശീയ പാതയ്ക്കടുത്തായിരുന്നു സംഭവം. വാഹനം നിര്‍ത്തുന്നതിന് കര്‍ശന നിരോധനമുള്ള മേഖലയിലാണ് ഇയാളടക്കം നിരവധി പേര്‍ റോഡില്‍ ഇറങ്ങിയത്. നിരവധി വാഹനങ്ങളും ഇവിടെ നിര്‍ത്തിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വാഹനം നിര്‍ത്തി കാട്ടാനയുടെ അടുത്തേക്ക് സെല്‍ഫിയെടുക്കാന്‍ പോയതായിരുന്നു യുവാവ്. ആന പൊടുന്നനെ പ്രകോപിതനാകുന്നതും ഇയാള്‍ക്കു പിന്നാലെ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഓടുന്നതിനിടെ യുവാവ് റോഡില്‍ വീഴുകയും പിന്നാലെയെത്തിയ ആന…

    Read More »
  • Breaking News

    കുവൈറ്റില്‍ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികള്‍ മരിച്ചു, മലയാളികളും ഉണ്ടെന്ന് സൂചന, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

    കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ മലയാളികളും ഉണ്ടെന്ന് സൂചന. വിഷമദ്യം കഴിച്ച ഒട്ടേറെപ്പേര്‍ ചികിത്സയിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍ നിന്ന് വിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയതെന്നാണ് വിവരം. വിഷബാധയേറ്റതിനെത്തുര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ഫര്‍വാനിയ, അദാന്‍ ആശുപത്രികളില്‍ 15-ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയവേ ഇവരില്‍ പത്തുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. അഹമ്മദി ഗവര്‍ണറേറ്റിലും നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

    Read More »
  • Breaking News

    ‘ഇത്രത്തോളം സഹായിച്ചതിനു നന്ദി’; വോട്ട് തട്ടിപ്പ്, കന്യാസ്ത്രീ വിഷയങ്ങളില്‍ പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി; സംസാരിച്ചത് പ്രവര്‍ത്തകരോടും നേതാക്കളോടും; എംപി ഓഫീസും സന്ദര്‍ശിച്ചു

    തൃശൂര്‍: വോട്ട് തട്ടിപ്പ്, കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കാതെ സുരേഷ് ഗോപി. ‘സഹായിച്ചതിനു നന്ദി’യെന്ന ഒറ്റ വാക്കില്‍ മാധ്യമ പ്രവര്‍ത്തകരുടെ നിരന്തര ചോദ്യത്തിനു മറുപടി നല്‍കി അദ്ദേഹം കാറില്‍ കയറി മടങ്ങി. രാവിലെ വന്ദേഭാരത് ട്രെയിനില്‍ തൃശൂരിലെത്തിയ കേന്ദ്രമന്ത്രി, അശ്വനി ആശുപത്രിയില്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റെന്നു പറയപ്പെടുന്നവരാണ് അശ്വനിയില്‍ ചികിത്സയിലുള്ളത്. ഇന്നലെ രാത്രിയില്‍ തിരുവനന്തപുരത്തെത്തിയ മന്ത്രി അവിടെവച്ചും മാധമങ്ങളോടു പ്രതികരിച്ചിരുന്നില്ല. രാവിലെ ബിജെപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് റെയില്‍വേ സ്‌റ്റേഷനില്‍ ഒരുക്കിയത്. ALSO READ   വ്യാജ സത്യപ്രസ്താവന, ഇരട്ട വോട്ട്, ഇരട്ട തിരിച്ചറിയല് കാര്ഡ്; സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങളെ കാത്തിരിക്കുന്നത് വന് നിയമക്കുരുക്ക്; രണ്ടു കാര്ഡ് കൈവശം വയ്ക്കാന് അവകാശമില്ല, ഒരു മണ്ഡലത്തില് കൂടുതല് വോട്ടും പാടില്ല കന്യാസ്ത്രീകളുടെ വീടു സന്ദര്‍ശിക്കുമോ, വോട്ടു ചേര്‍ത്തെന്ന ആരോപണങ്ങളില്‍ എന്താണു പ്രതികരണം, ഛത്തീസ്ഗഡിലെ ആക്രമണങ്ങളെക്കുറിച്ച് എന്തു പറയുന്നു എന്നിങ്ങനെ നിരവധി…

    Read More »
  • Breaking News

    ഭാര്യയെ 2 മാസമായി കാണാനില്ല, വീഡിയോ പോസ്റ്റു ചെയ്തു ഭര്‍ത്താവ് ജീവനൊടുക്കി; മൂന്നാം ദിനം യുവതിയെ കണ്ടെത്തി പൊലീസ്

    ആലപ്പുഴ: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് വീടുവിട്ട ഭാര്യയെപ്പറ്റി രണ്ടു മാസമായിട്ടും വിവരം ലഭിക്കാതായതോടെ ഭര്‍ത്താവ് ജീവനൊടുക്കി. മൂന്നുദിവസം കഴിഞ്ഞ് ഭാര്യയെ കണ്ടെത്തുകയും ചെയ്തു. കണ്ണൂരില്‍ ഹോംനഴ്‌സായി ജോലി ചെയ്തിരുന്ന ഭാര്യ രഞ്ജിനി(45)യെ ചൊവ്വാഴ്ചയാണ് കായംകുളം പൊലീസ് കണ്ടെത്തിയത്. കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (49) ആണ് മരിച്ചത്. ഭാര്യ രഞ്ജിനി കഴിഞ്ഞ ജൂണ്‍ 11നു രാവിലെ ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതാണ്. പിന്നീട് ഇവരെക്കുറിച്ചു വിവരമില്ലായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ബാങ്കില്‍ പോയില്ലെന്നു കണ്ടെത്തി. ഓട്ടോറിക്ഷയില്‍ കായംകുളത്ത് എത്തി റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ പോകുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. കുടുംബശ്രീ സെക്രട്ടറിയായ രഞ്ജിനിയുടെ യൂണിറ്റ് ഒന്നേകാല്‍ ലക്ഷം രൂപ ബാങ്ക് വായ്പ എടുത്തിരുന്നു. ഇതടക്കം മൂന്നു ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടായിരുന്നെന്നു വീട്ടുകാര്‍ പറയുന്നു. രഞ്ജിനിക്കായുള്ള അന്വേഷണങ്ങളെല്ലാം വഴിമുട്ടിയപ്പോള്‍ വിനോദ് കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു. രഞ്ജിനിയെ കാണാതായതോടെ വിനോദ് വിഷമത്തിലായിരുന്നു.…

    Read More »
Back to top button
error: