Month: August 2025
-
Breaking News
ഭാര്യയുമായി വഴക്കിട്ടു വീടുവീട്ടിറങ്ങി; സ്‌ഫോടകവസ്തു ദേഹത്തുകെട്ടി തീകൊളുത്തി, ഗൃഹനാഥന്റെ മൃതദേഹം വയറ് തകര്‍ന്നനിലയില്‍
കോട്ടയം: ഭാര്യയുമായി വഴക്കിട്ട് വീടുവിട്ട ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത് വീടിനു സമീപത്തെ പുരയിടത്തില്‍. മണര്‍കാട് ഐരാറ്റുനട സ്വദേശി ഡി.റെജി (60) ആണ് വീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌ഫോടനത്തില്‍ വയറ് തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്‌ഫോടക വസ്തു ദേഹത്തുകെട്ടി തീകൊളുത്തി ആത്മഹത്യ ചെയ്‌തെന്നാണ് നിഗമനം. കിണര്‍ നിര്‍മാണ ജോലിക്കാരനാണ് ഇയാള്‍. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് സംഭവം. നീണ്ടൂരിലെ ഇളയ മകന്റെ കുട്ടിയുടെ നൂലുകെട്ടിനു ശേഷം രാത്രി വൈകിയാണ് റെജി വീട്ടിലെത്തിയത്. തുടര്‍ന്ന് റെജിയും ഭാര്യ വിജയമ്മയും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് റെജി വീടുവിട്ടിറങ്ങി പോവുകയായിരുന്നു. കോട്ടയത്ത് കുടുംബ കലഹം; വയറ്റില്‍ തോട്ട കെട്ടിവെച്ച് പൊട്ടിച്ച് 60 കാരന്‍ ജീവനൊടുക്കി വീടിന്റെ പിന്നിലെ പുരയിടത്തില്‍ വന്‍ സ്‌ഫോടന ശബ്ദം കേട്ട് ബന്ധുക്കള്‍ നോക്കിയപ്പോഴാണ് വയറ് തകര്‍ന്ന നിലയില്‍ റെജിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ വിവരം മണര്‍കാട് പൊലീസില്‍ അറിയിച്ചു. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ക്ക്…
Read More » -
Breaking News
എന്റെ മുഖംപതിച്ച ടിഷര്‍ട്ട് ധരിച്ച് പ്രതിഷേധിക്കാന്‍ പ്രിയങ്ക ആരാണ്? വിമര്‍ശിച്ച് ‘124 ഫെയിം’ മിന്റാ ദേവി
പട്ന: തന്റെ പേരും ചിത്രവും ടി ഷര്‍ട്ടില്‍ പതിപ്പിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരേ ബിഹാര്‍ സ്വദേശിനി മിന്റ ദേവി. എന്റെ മുഖം ടി ഷര്‍ട്ടില്‍ പതിപ്പിച്ച് ധരിച്ച് എന്നെ എതിര്‍ക്കാന്‍ പ്രിയങ്കാ ഗാന്ധി ആരാണ്? രാവിലെ മുതല്‍ ഞാന്‍ പ്രശ്നങ്ങള്‍ നേരിടുകയാണ്. ആളുകള്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ എന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്, മിന്റ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബിഹാറില്‍ എസ്ഐആര്‍ പ്രക്രിയയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 124 വയസ്സുള്ള മിന്റ ദേവിയെന്ന സ്ത്രീയെ കന്നിവോട്ടറായി ഉള്‍പ്പെടുത്തിയെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്മിഷനെ പരിഹസിച്ച്, 124 നോട്ട് ഔട്ട് എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചാണ് ചൊവ്വാഴ്ച പ്രതിപക്ഷത്തെ പല അംഗങ്ങളും പാര്‍ലമെന്റിലെത്തിയത്. സമ്മേളനം ആരംഭിക്കുന്നതിനുമുന്‍പ് പുറത്തുനടത്തിയ പ്രതിഷേധപ്രകടനവും ഈ ടി ഷര്‍ട്ട് ധരിച്ചായിരുന്നു. പ്രിയങ്കാഗാന്ധി അടക്കമുള്ളവര്‍ 124 നോട്ട് ഔട്ട് എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചാണ് കഴിഞ്ഞദിവസം സഭയിലെത്തിയത്. ഇതിന് പിന്നാലെയാണ് മിന്റയുടെ പ്രതികരണം. വോട്ടര്‍…
Read More » -
Breaking News
കുവൈത്തില്‍ വിഷമദ്യ ദുരന്തം? പത്തു പ്രവാസികള്‍ മരിച്ചെന്നു റിപ്പോര്‍ട്ട്; മലയാളികളും തമിഴ്നാട് സ്വദേശികളും ഉള്‍പ്പെട്ടതായി സൂചന
കുവൈത്ത്: കുവൈത്തിൽ വിഷമദ്യ ദുരന്തം. നിർമാണ തൊഴിലാളികൾക്കിടയിലാണ് മദ്യ ദുരന്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവർക്കാണ് ദുരന്തമുണ്ടായത്. മരണ സംഖ്യ എത്രയെന്നതു സംബന്ധിച്ചു ഔദ്യോഗിക വിവരമില്ല. 10 പേർ മരിച്ചതായി അനൗദ്യോഗിക വിവരമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. മരിച്ചവരിൽ ഇന്ത്യക്കാരുണ്ട്. മലയാളികളും തമിഴ്നാട് സ്വദേശികളും ഉൾപ്പെട്ടതായും സൂചനയുണ്ട്. ഒട്ടേറെ പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നു. ഇവരിൽ മലയാളികളുണ്ട്. പലർക്കും കാഴ്ച നഷ്ടപ്പെട്ടതായാണ് ആശുപത്രിവൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. ചിലരുടെ നില അതീവ ഗുരുതരമാണ്. ഫർവാനി, ആദാൻ ആശുപത്രികളിലാണ് ചികിൽസയിൽ കഴിയുന്നവർ ഉള്ളത്. സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്. അനധികൃത വാറ്റുകാരാണ് ഇവിടെ മദ്യം എത്തിക്കുന്നത്. kuwait-suspected-toxic-liquor-tragedy-10-migrants-dead-several-critical
Read More » -
Breaking News
തുറക്കാന്‍ താമസിച്ച റേഷന്‍ കട പൂട്ടിക്കാനെത്തിയത് പൂസായി; സപ്ലൈ ഓഫീസര്‍ക്കെതിരെ കേസ്, വകുപ്പുതല നടപടി പിന്നാലെയെന്ന സൂചന
എറണാകുളം: കോതമംഗലം ഇരമല്ലൂരില്‍ റേഷന്‍കട ഉടമയെ സസ്പെന്‍ഡ് ചെയ്യാന്‍ വന്ന താലൂക്ക് സപ്ലൈ ഓഫീസര്‍ മദ്യപിച്ചെത്തിയത് വിനയായി. റേഷന്‍കട തുറക്കാന്‍ താമസിച്ചതിനെ തുടര്‍ന്ന് നടപടിയെടുക്കാനായിരുന്നു ഷിജു കെ.തങ്കച്ചന്‍ എന്ന ഓഫീസര്‍ ഇരമല്ലൂരില്‍ എത്തിയത്. ജോലി സമയത്ത് മദ്യപിച്ചെത്തിയെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ ഷിജുവിന്റെ പേരില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. വകുപ്പ് തല അന്വേഷണവും ഉണ്ടാകുമെന്നാണ് സൂചന. ഇരമല്ലൂരില്‍ നമ്പര്‍ 14 ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന അലിയാറിന്റെ റേഷന്‍കട തുറക്കാന്‍ അര മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ എത്തിയതായിരുന്നു ഷിജു കെ തങ്കച്ചന്‍. കൃത്യസമയത്ത് കട തുറക്കാത്തതിന് റേഷന്‍കട സസ്പെന്‍ഡ് ചെയ്യാന്‍ റേഷനിങ് ഇന്‍സ്പെക്ടറാണ് ചൊവ്വാഴ്ച്ച രാവിലെ ആദ്യം സ്ഥലത്തെത്തിയത്. എന്നാല്‍, ലൈസന്‍സി ഓര്‍ഡര്‍ കൈപ്പറ്റാതിരുന്ന വിവരം അറിയിച്ചതോടെ താലൂക്ക് സപ്ലൈ ഓഫീസര്‍ സ്ഥലത്തെത്തുകയായിരുന്നു. നടപടി സ്വീകരിക്കും മുന്‍പ് നാട്ടുകാരും മറ്റ് റേഷന്‍ കടയുടമകളും പ്രതിഷേധവുമായെത്തി. ഇതോടെ സ്ഥലത്ത് തര്‍ക്കമുണ്ടാവുകയായിരുന്നു. ജോലി തടസപ്പെടുത്തുന്നു എന്ന് കാണിച്ചുകൊണ്ട് സപ്ലൈ ഓഫീസര്‍ പൊലീസിനെ വിളിച്ചു. ഇതിനിടെയാണ് ഇയാള്‍ മദ്യപിച്ചിട്ടുണ്ടോ…
Read More » -
Breaking News
അറസ്റ്റ് രേഖപ്പെടുത്തിയ സമയമല്ല, കോടതിയില്‍ ഹാജരാക്കേണ്ടത് കസ്റ്റഡിയില്‍ എടുത്ത് 24 മണിക്കൂറിനകം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ ആളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരിക്കണമെന്ന് ഹൈക്കോടതി. അതല്ലാതെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമുള്ള 24 മണിക്കൂര്‍ അല്ല കണക്കാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് പിടികൂടിയ ഒരാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂര്‍ സമയം ആരംഭിക്കുന്നത് ആ വ്യക്തിയെ കസ്റ്റഡിയിലെടുത്തതോ അയാളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയതോ ആയ സമയം മുതലാണ്. അല്ലാതെ അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല. അന്വേഷണത്തിന്റെ മറവില്‍, അറസ്റ്റ് രേഖപ്പെടുത്താതിരിക്കുന്ന രീതിയാണ് പലപ്പോഴും ഉപയോഗിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായ അധികാരത്തിന്റെ ഈ കാലഘട്ടങ്ങളിലാണ് സാധാരണയായി പൊലീസ് ക്രൂരതകള്‍ സംഭവിക്കുന്നത്. പരിശോധനയില്ലെങ്കില്‍, രേഖപ്പെടുത്താത്ത അത്തരം കസ്റ്റഡി കാലയളവുകള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുമെന്ന് ഹൈക്കോടതി പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട ആളെ അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തൊട്ടടുത്ത മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് മജിസ്‌ട്രേറ്റിന്റെ കോടതിയില്‍…
Read More » -
Breaking News
കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ: പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍; മുങ്ങിയത് ഇന്ന് കസ്റ്റഡിയിലെടുക്കാനിരിക്കെ, തിരച്ചില്‍ ഊര്‍ജിതം
എറണാകുളം: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കളെക്കുറിച്ചും പരാമര്‍ശം ഉണ്ടായിരുന്നു. ഇവരെ ഇന്നു കസ്റ്റഡിയിലെടുക്കുമെന്നായിരുന്നു സൂചന. അതേസമയം, നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവതിയുടെ സുഹൃത്തിന്റെ മൊഴി ഇന്ന് എടുക്കും. റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. റമീസ് യുവതിയെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറിയെന്നും മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. മരിക്കാന്‍ റമീസ് സമ്മതം നല്‍കിയെന്നും ഇനിയും വീട്ടുകാര്‍ക്ക് ഒരു ബാധ്യതയായി തുടരാന്‍ സാധിക്കില്ലെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. അനാശാസ്യം മാത്രമല്ല റമീസിനെതിരെ വേറെയും കേസുകള്‍; പ്രതിയുടെ പിതാവ് വിവാഹം ചെയ്തതും ഇതരമതസ്ഥയെ;…
Read More » -
Breaking News
കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കഞ്ചാവുമായി പിടിയില്‍; ഒരു മാസം നീണ്ട നിരീക്ഷണം
ആലപ്പുഴ: കഞ്ചാവുമായി കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പിടിയില്‍. മാവേലിക്കര ഭരണിക്കാവ് പള്ളിക്കല്‍ മുറിയില്‍ ജിതിന്‍ കൃഷ്ണ (35) ആണ് പിടിയിലായത്. കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ്. 2010 മുതല്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലി ചെയ്യുന്നു. കഞ്ചാവ് വില്‍പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തോളം നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇയാള്‍ പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്‍ചുവട് ജംക്ഷനില്‍ വച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. 1.286 കിലോ കഞ്ചാവു പിടിച്ചെടുത്തു. ആലപ്പുഴ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫിസര്‍മാരായ സി.പി.സാബു, എം.റെനി, ബി.അഭിലാഷ്, പി.അനിലാല്‍, ടി.ജിയേഷ്, കെ.ആര്‍.രാജീവ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സാജന്‍ ജോസഫ്, സുലേഖ, ഭാഗ്യനാഥ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ മാവേലിക്കര മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.
Read More » -
Breaking News
കാക്കനാട് അങ്കണവാടിയില്‍ കുട്ടിയുടെ ദേഹത്ത് അണലി വീണു
കൊച്ചി: അങ്കണവാടിയില്‍ മൂന്നുവയസുകാരിയുടെ ദേഹത്തേക്ക് അണലി വീണു. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ ഇല്ലത്തുമുകള്‍ സ്മാര്‍ട്ട് അങ്കണവാടിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഉച്ചഭക്ഷണം കഴിച്ചശേഷം കൈ കഴുകുന്നതിനിടെ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് നിന്ന് അണലി പെണ്‍കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ അങ്കണവാടി ജീവനക്കാരാണ് പാമ്പിനെ തട്ടി മാറ്റി കുട്ടിയെ രക്ഷിച്ചത്. തൃക്കാക്കര നഗരസഭയുടെ സ്വന്തം കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ആറ് കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പാമ്പ് ദേഹത്ത് വീണ കുട്ടിയെ തൃക്കാക്കര സഹകരണ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. പാമ്പു കടിയേറ്റിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്. അങ്കണവാടി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപം പഴയ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ കാടുപിടിച്ച നിലയിലാണ്. ഇവിടെ വിഷപ്പാമ്പുകള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
Read More » -
Breaking News
വെളിച്ചെണ്ണയില്‍ പിടിമുറുക്കി ഭക്ഷ്യവകുപ്പ്; വ്യാജനെ പൂട്ടാന്‍ റെയ്ഡ്, ഏഴ് ജില്ലകളില്‍ 16,565 ലിറ്റര്‍ ‘സംശയാസ്പദ’ന്‍ പിടികൂടി
തിരുവനന്തപുരം: വില കുതിച്ച് കയറിയതോടെ സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകം. സംസ്ഥാന വ്യാപകമായ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 7 ജില്ലകളില്‍ നിന്നായി ആകെ 16,565 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകള്‍ നടത്തിയത്. വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത് കൊല്ലം ജില്ലയില്‍ നിന്നാണ്. കൊല്ലത്ത് വ്യാജ എഫ്എസ്എസ്എഐ നമ്പരിലും വ്യാജ വിലാസത്തിലും പായ്ക്ക് ചെയ്ത് വില്‍പനയ്ക്കായി തയാറാക്കിയ 5800 ലിറ്റര്‍ കേര സൂര്യ, കേര ഹരിതം ബ്രാന്‍ഡ് വെളിച്ചെണ്ണ ഉള്‍പ്പെടെ 9337 ലിറ്റര്‍ വെളിച്ചെണ്ണ പിടിച്ചെടുത്തു. ഉമയനല്ലൂര്‍ പാര്‍ക്ക് മുക്കില്‍ നേതാജി ഗ്രന്ഥശാലയ്ക്ക് എതിര്‍വശം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് വെളിച്ചെണ്ണ പിടികൂടിയത്. കൂടുതല്‍ പരിശോധനകള്‍ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. പിടിച്ചെടുത്ത എണ്ണയും ഫാക്ടറിയും അധികൃതര്‍ സീല്‍ ചെയ്തു.…
Read More »
