കോട്ടയത്ത് കുടുംബ കലഹം; വയറ്റില്‍ തോട്ട കെട്ടിവെച്ച് പൊട്ടിച്ച് 60 കാരന്‍ ജീവനൊടുക്കി

കോട്ടയം: ഗൃഹനാഥന്‍ ശരീരത്തില്‍ തോട്ടകെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണര്‍കാട് സ്വദേശി റജിമോന്‍ (60) ആണ് മരിച്ചത്. സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടിവെച്ച ശേഷം പൊട്ടിക്കുകയായിരുന്നു.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍നിന്ന് പുറത്തുപോയിരുന്നു. രാത്രി 11.30-ഓടെയാണ് വീടിന് സമീപത്തെ പറമ്പില്‍നിന്ന് ശബ്ദം കേട്ടത്. കിണര്‍ പണികള്‍ ചെയ്യുന്ന ആളാണ് റെജിമോന്‍. കിണറ്റിലെ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന തോട്ടയാണ് വയറ്റില്‍ കെട്ടിവെച്ചശേഷം പൊട്ടിച്ചത്.
അതേസമയം, വംശനാശം നേരിടുന്ന ‘മിസ് കേരള’ എന്നറിയപ്പെടുന്ന മീനുകളെ തോട്ട പൊട്ടിച്ച് പിടികൂടിയ നാല് പേര്‍ വനം വകുപ്പിന്റെ പിടിയിലായിരുന്നു. കേരള -കര്‍ണാടക അതിര്‍ത്തിയായ കാസര്‍ഗോഡ് പനത്തടിയില്‍ ഏതാനും മാസം മുമ്പായിരുന്നു സംഭവം. പനത്തടി ഫോറസ്റ്റ് സെക്ഷനിലെ മഞ്ഞടുക്കം പുഴയില്‍ നിന്ന് പിടിച്ച ‘മിസ് കേരള’ മീനുകളെ കറിവെക്കാനായിരുന്നു ഇവരുടെ ശ്രമം. പാണത്തൂര്‍ സ്വദേശികളായ സതീഷ് പരിയാരം (39), അനീഷ് ബാപുങ്കയം (38), യൂനസ് (36), നിയാസ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ജൈവ സംരക്ഷണ ചെമ്പട്ടികയില്‍ ഉള്‍പ്പെട്ട മത്സ്യമാണിത്.






