Month: August 2025

  • Breaking News

    രാഹുല്‍ഗാന്ധിയുടെ വോട്ട് മോഷണ ആരോപണം ഏറ്റു ; സോണിയാഗാന്ധിയെ വെച്ച് ബിജെപിയുടെ പ്രതിരോധം ; 1983 ല്‍ പൗരത്വം കിട്ടിയ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ 1980 ലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നെന്ന് അനുരാഗ് താക്കൂര്‍

    ന്യൂഡല്‍ഹി: വോട്ട് മോഷണ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി കൊണ്ടുവന്ന ആരോപണം ഇന്‍ഡ്യാ സഖ്യം ഇളക്കിമറിക്കുമ്പോള്‍ വോട്ട് കൊള്ള ആരോപണത്തില്‍ പ്രതിരോധവുമായി ബിജെപി. സോണിയാഗാന്ധിക്ക് വേണ്ടി മുമ്പ് കോണ്‍ഗ്രസ് വ്യാജരേഖ ചമച്ചിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് രംഗത്ത് വന്നിരിക്കുന്നത്. ബിജെപി എംപി അനുരാഗ് താക്കൂറാണ് ആരോപണവുമായി എത്തിയിട്ടുള്ളത്. ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിന് മുന്‍പ് സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തവരാണ് കോണ്‍ഗ്രസുകാര്‍ എന്ന ഗുരുതര ആരോപണമാണ് അനുരാഗ് താക്കൂര്‍ ഉന്നയിച്ചിരിക്കുന്നത്. 1983 ല്‍ ഇന്ത്യന്‍ പൗരത്വം ഔദ്യോഗികമായി നേടിയ സോണിയാഗാന്ധിയുടെ പേര് പക്ഷേ 1980 ലെ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നതായിട്ടാണ് അനുരാഗ് താക്കൂറിന്റെ ആരോപണഗ. സഫ്ദര്‍ജംഗ് റോഡിലെ നൂറ്റി നാല്‍പത്തിയഞ്ചാം ബൂത്തിലെ വോട്ടറായിരുന്നു സോണിയയെന്ന് രേഖയില്‍ വ്യക്തമാണ്. റായ്ബറേലിയിലും കള്ളവോട്ട് നടന്നെന്ന് അനുരാഗ് താക്കൂര്‍ ആരോപിച്ചു. ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ കാര്‍ഡുണ്ട്. 47 വോട്ടര്‍മാര്‍ക്ക് ഒരു അഡ്രസാണ്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലും കള്ളവോട്ടുണ്ടെന്നും അനുരാഗ് താക്കൂര്‍ ആരോപിച്ചു. നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന്…

    Read More »
  • Breaking News

    കൂട്ടമായെത്തി മൂക്കുമുട്ടെ തട്ടി; റസ്റ്റോറന്റിലെ 23,000 രൂപയുടെ ബില്ലടയ്ക്കാതെ യുവാക്കള്‍ മുങ്ങി

    ലണ്ടന്‍: റസ്റ്റോറന്റില്‍ നിന്ന് വിഭവസമൃദ്ധമായി ഭക്ഷണം കഴിച്ച് പണം അടയ്ക്കാതെ കടന്നുകളഞ്ഞ യുവാക്കളുടെ വീഡിയോ വൈറലാകുന്നു. ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടണിലെ ഇന്ത്യന്‍ റസ്‌റ്റോറന്റായ സാഫ്രോണില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ മാസം നാലിനായിരുന്നു സംഭവം. റസ്റ്റോറന്റ് ജീവനക്കാര്‍ യുവാക്കളുടെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. വീഡിയോയില്‍ റസ്?റ്റോറന്റില്‍ എത്തിയ യുവാക്കള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് കാണാം. മ?റ്റൊരു വീഡിയോയില്‍ ഭക്ഷണം കഴിച്ച ഇവര്‍ പുറത്തേക്ക് ഓടുന്നതും ജീവനക്കാര്‍ അവരെ പിന്തുടരുന്നതും കാണാം. പുറത്തുവന്ന വിവരമനുസരിച്ച്. യുവാക്കള്‍ 197.30 പൗണ്ടിന്റെ (23,000 രൂപ) ഭക്ഷണം കഴിച്ചെന്നാണ്. അവര്‍ ഓര്‍ഡര്‍ ചെയ്തതില്‍ മട്ടന്‍ വിഭവങ്ങളും ഉണ്ടായിരുന്നു. യുവാക്കളെ തിരിച്ചറിയുന്നതിനായി പരാതി നല്‍കിയിട്ടുണ്ടെന്ന് റസ്‌റ്റോറന്റ് ജീവനക്കാര്‍ അറിയിച്ചു. സംഭവ ദിവസം രാത്രി 10.15നാണ് യുവാക്കള്‍ റസ്റ്റോറന്റിലെത്തിയത്. ഒരു ഫുള്‍ മീല്‍ ആസ്വദിച്ച് കഴിച്ചു. എന്നിട്ട് പണം നല്‍കാതെ പോയി. ഈ പെരുമാറ്റം മോഷണം മാത്രമല്ല. കഠിനാധ്വാനികളായ ചെറുകിട ബിസിനസുകളെയും നമ്മുടെ പ്രാദേശിക സമൂഹത്തെയും ബാധിക്കുന്നുവെന്നാണ് ജീവനക്കാര്‍ അറിയിച്ചത്. പൊലീസില്‍…

    Read More »
  • Breaking News

    ‘പലരും വഴിപാടും നേര്‍ച്ചയും പ്രാര്‍ഥനയും നടത്തി, പണം കൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും ഉന്നതരായ ആളുകള്‍ക്കെതിരെയാണ് പോരാട്ടം’; ഹര്‍ജി തള്ളിയത് തിരിച്ചടിയായി കാണുന്നില്ലെന്ന് സാന്ദ്ര തോമസ്

    കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി തള്ളിയത് തിരിച്ചടിയായി കാണുന്നില്ലെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. കോടതി വിധി ബഹുമാനിക്കുന്നു. എന്നാല്‍ നിരാശയും വേദനയുമുണ്ടെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു. ‘പലരും വഴിപാടും നേര്‍ച്ചയും പ്രാര്‍ഥനയും നടത്തിയിരിക്കുകയായിരുന്നുവെന്ന് എനിക്കറിയാം. കള്ള തെളിവാണ് ഹാജരാക്കിയത്. വിധി തിരിച്ചടിയായി കാണുന്നില്ല. എന്റെ ശരികള്‍ക്ക് വേണ്ടിയാണ് ഞാന്‍ പോരാടുന്നത്. നിയമപരമായി അടുത്ത നടപടിയിലേക്ക് പോകും. കോടതി വിധിയെ ബഹുമാനിക്കുന്നു, നിരാശയും വേദനയുമുണ്ട്. നാമനിര്‍ദേശപത്രിക തള്ളിയതിനെതിരായ ഹര്‍ജിയില്‍ വിധി വന്നിട്ടില്ല’- സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. 27 ന് നടക്കുന്ന ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സാന്ദ്ര അറിയിച്ചു. സെക്രട്ടറി അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാവും മത്സരിക്കുകയെന്നും സാന്ദ്ര വ്യക്തമാക്കി. ‘അഭിനേതാക്കള്‍ക്കെതിരെ സംസാരിക്കുന്നതു പോലെയല്ല നിര്‍മാതാക്കള്‍ക്കെതിരെ സംസാരിക്കുന്നത്. അവരാണ് ജോലി കൊടുക്കേണ്ടത്. മറ്റു ഇന്‍ഡസ്ട്രികള്‍ പോലെയല്ല സിനിമാ മേഖല. ആര്‍ക്കെതിരെയാണ് സംസാരിക്കുന്നതെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. പണം കൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും ഉന്നതരായ ആളുകള്‍ക്കെതിരെയാണ് പോരാട്ടം. അതിനാല്‍…

    Read More »
  • Breaking News

    ‘വയനാട്ടില്‍ 20,438 വ്യാജ വോട്ടര്‍മാര്‍, റായ്ബറേലിയിലും ക്രമക്കേട്’, വോട്ട് മോഷണത്തില്‍ ബിജെപിയുടെ പ്രതിരോധം

    ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് രാജ്യവ്യാപക ചര്‍ച്ചയ്ക്ക് വഴിതുറന്ന സാഹചര്യത്തില്‍ പ്രതിരോധവുമായി ബിജെപി. ബിജെപി നേതാവും എംപിയുമായ അനുരാഗ് ഠാക്കൂര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തെന്ന് ഠാക്കൂര്‍ ആരോപിച്ചു. കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും കുറ്റപ്പെടുത്തുകയാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇന്ത്യയിലെ വോട്ടര്‍മാരെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത്. സ്വന്തം മണ്ഡലത്തില്‍ വന്നിട്ടുള്ള ഇരട്ട വോട്ടുകളുടെ കാര്യത്തില്‍ രാഹുലും പ്രിയങ്കയും രാജിവയ്ക്കുമോയെന്നും അനുരാഗ് ഠാക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു. വയനാട്, റായ്ബറേലി, ഡയമണ്ട് ഹാര്‍ബര്‍, കനൗജ്, മെയിന്‍പുരി, കൊളത്തൂര്‍ മണ്ഡലങ്ങളില്‍ നിരവധി വ്യാജ വോട്ടര്‍മാരുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയും പിന്നീട് പ്രിയങ്ക ഗാന്ധിയും വിജയിച്ച വയനാട് മണ്ഡലത്തില്‍ 93499 വോട്ടര്‍മാര്‍ സംശയത്തിന്റെ നിഴലിലുള്ളവരാണ്. 20,438 വ്യാജ വോട്ടര്‍മാരും 17450 വ്യാജ വിലാസങ്ങളുും വയനാട്ടില്‍ ഉണ്ടെന്നും, ഒരു വീട്ടില്‍ മാത്രം 52 വോട്ടര്‍മാരുണ്ടെന്നും അനുരാഗ്…

    Read More »
  • Breaking News

    ‘മധുവിധു’ അങ്ങ് ‘വിധു’വില്‍! കാമുകിക്ക് വേറിട്ട അനുഭവം നല്‍കണം; യുവാവ് കവര്‍ന്നത് 951 കോടിയുടെ ചാന്ദ്രശിലകള്‍

    വാഷിംഗ്ടണ്‍: പ്രണയത്തിനായി പങ്കാളിക്ക് സ്വന്തം ജീവന്‍ വരെ നല്‍കാന്‍ തയ്യാറാകുന്നവരുണ്ട്. ഇവിടെ ഒരു യുവാവ് കാമുകിക്ക് വാഗ്ദാനം ചെയ്തത് ചന്ദ്രനെയായിരുന്നു. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകത്തെയൊട്ടാകെ ഞെട്ടിച്ച ഒരു സംഭവമാണ് വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിച്ചിരിക്കുന്നത്. 2002 ജൂലായിലായിരുന്നു സംഭവം. നാസയിലെ ഇന്റേണായി പ്രവര്‍ത്തിച്ചിരുന്ന റോബര്‍ട്ട്‌സ് എന്ന യുവാവിന്റെ വിചിത്ര തീരുമാനമാണ് എല്ലാ സംഭവങ്ങള്‍ക്കും തുടക്കം കുറിച്ചത്. തന്റെ പ്രണയിനിക്കായി യുവാവ് 21 മില്യണ്‍ ഡോളര്‍ (951 കോടി രൂപ) മൂല്യവും 17 പൗണ്ട് ഭാരവുമുളള ചന്ദ്രശിലകളാണ് അതിവിദഗ്ദമായി മോഷ്ടിച്ചത്. ഈ കവര്‍ച്ചയില്‍ റോബര്‍ട്ട്‌സിന്റെ കാമുകിയും സഹായികളും ഉണ്ടായിരുന്നു. എഫ്ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച്, റോബര്‍ട്ട്‌സിന് അന്ന് ഇരുപത്തിനാലായിരുന്നു പ്രായം. ഹ്യൂസ്റ്റണിലെ ജോണ്‍സണ്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് 17 പൗണ്ട് ഭാരമുളള ചന്ദ്രശിലകളും ഒരു ഉല്‍ക്കാശിലയുമാണ് യുവാവ് മോഷ്ടിച്ചത്. ഇവ അപ്പോളോ ദൗത്യത്തിലൂടെ ശേഖരിച്ച വിലമതിക്കാനാകാത്ത സാമ്പിളുകളായിരുന്നുവെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പരീക്ഷണശാലയിലെ സിസിടിവി ക്യാമറകള്‍ മാറ്റി, നിയോപ്രീന്‍ ബോഡിസ്യൂട്ടുകള്‍ ധരിച്ചായിരുന്നു മോഷണം. യൂട്ടാ യൂണിവേഴ്‌സിറ്റിയില്‍…

    Read More »
  • Breaking News

    മുംബൈയില്‍ ബംഗ്ലാദേശി പെണ്‍കുട്ടിക്ക് നേരെ ക്രൂരത; 12 വയസുകാരിയെ 3 മാസത്തിനിടെ ചൂഷണം ചെയ്തത് 220 പേര്‍

    മുംബൈ: പന്ത്രണ്ട് വയസുകാരിയായ ബംഗ്ലാദേശി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മൂന്നുമാസത്തിനിടയില്‍ 220 ലേറെ പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. മുംബൈയ്ക്കടുത്ത് വസിയിലാണ് സംഭവം. കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. ബംഗ്ലാദേശികള്‍ അടങ്ങിയ സംഘത്തിന്‍െ്‌റ പിടിയിലായിരുന്നു കുട്ടി. ബംഗ്ലാദേശ് സ്വദേശികളായ ഇവരുടെ കൈയില്‍ പാസ്പോര്‍ട്ടും ആധാറും ഉള്‍പ്പെടെയുള്ള രേഖകള്‍ ഉണ്ടായിരുന്നു. ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യയിലെത്തിയതെന്നാണ് വിവരം. കുട്ടി പരീക്ഷയില്‍ ചില വിഷയങ്ങള്‍ക്ക് പരാജയപ്പെട്ടതോടെ വീട്ടുകാര്‍ ശിക്ഷിക്കുമെന്ന ഭയത്താല്‍ പരിചയക്കാരിയായ ഒരു സ്ത്രീയ്ക്കടുത്ത് അഭയം തേടുകയായിരുന്നു. ഇവര്‍ കുട്ടിയെ രഹസ്യമായി ഇന്ത്യയിലേക്ക് കടത്തുകയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയുമായിരുന്നു. സംഭവത്തില്‍ ഇതുവരെ 10 പേരാണ് അറസ്റ്റിലായിരിക്കുന്നത്. എക്സോഡസ് റോഡ് ഇന്ത്യ ഫൗണ്ടേഷന്‍, ഹാര്‍മണി ഫൗണ്ടേഷന്‍ എന്നീ എന്‍ജിഒകളുടെ സഹായത്തോടെ മീര-ഭായന്ദര്‍ വസായ്-വിരാര്‍ (എംബിവിവി) പൊലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റാണ് പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. കൂടുതല്‍ പേര്‍ ഈ റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും റാക്കറ്റിന്റെ എല്ലാ കണ്ണികളേയും ജയിലിലടയ്ക്കുമെന്നും പൊലീസ്…

    Read More »
  • Breaking News

    മാർക്കോയ്ക്കു ശേഷം ക്യൂബ്സ് എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ വരുന്നു ‘കാട്ടാളൻ’, പൂജ ഓ​ഗസ്റ്റ് 22ന്

    കൊച്ചി: മാർക്കോയുടെ വമ്പൻ വിജയത്തിനു ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കാട്ടാളന്റെ ഷൂട്ടിങ് ആഗസ്റ്റ് ഇരുപത്തിരണ്ടിന് ആരംഭിക്കും. കൊച്ചിയിൽ നടക്കുന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിൻ്റെ ആരംഭം കുറിക്കുന്നത്. മാർക്കോ നൽകിയ കൗതുകം പോലെ കാട്ടാളനിലും നിരവധി ആകർഷക ഘടകങ്ങൾ ചേർത്തുവെക്കുന്നുണ്ട്. പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം നാൽപ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ക്യാൻവാസിലാണ് ഒരുക്കുക. ബിഗ് ബഡ്ജറ്റ് ചിത്രമായ കാട്ടാളൻ മാർക്കോയേപ്പോലെയോ, അതിലും മുകളിലോ മികവുറ്റ സാങ്കേതിക മികവോടെയായിരിക്കും പ്രേക്ഷക മുന്നിലെത്തുക. മാർക്കോയിൽ രവി ബ്രസൂർ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനേയാണ് അവതരിപ്പിക്കുന്നത്. കാന്താര ചാപ്റ്റർ 2 വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലോകമെമ്പാടും തരംഗമായി മാറിയ കാന്താരയിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി.…

    Read More »
  • Breaking News

    കന്യാസ്ത്രീകളുടെ അറസ്റ്റില്‍ മൗനം തുടരുന്നതിനിടെ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

    അങ്കമാലി: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ മൗനം തുടരുന്നതിനിടെ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അങ്കമാലിയിലെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ബന്ധുക്കളെ കണ്ടത്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായത് മുതല്‍ സുരേഷ് ഗോപി ഈ വിഷയത്തില്‍ പ്രതികരിക്കുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്തിരുന്നില്ല. പല തവണ മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും മൗനം തുടര്‍ന്ന സുരേഷ് ഗോപിക്കെതിരെ സഭയിലുള്ള ആളുകള്‍ തന്നെ രംഗത്ത് വന്നിരുന്നു. പിന്നീട് സുരേഷ് ഗോപിയെ കാണാനില്ല എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഓഫീസില്‍ ഇരിക്കുന്ന ഫോട്ടോ സുരേഷ് ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇന്ന് രാവിലെ തൃശൂരിലെത്തിയ സുരേഷ് ഗോപിയില്‍ നിന്ന് പല വിഷയങ്ങളില്‍ മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും സമ്പൂര്‍ണ മൗനമായിരുന്നു മറുപടി. ഇതിനിടെയാണ് ബിജെപിയുടെ ജില്ലാ നേതൃത്വത്തെ പോലും അറിയിക്കാതെ അപ്രതീക്ഷിതമായി സുരേഷ് ഗോപി അങ്കമാലിയില്‍ എത്തുന്നത്. എല്ലാ വിഷയത്തിലും കൂടെ നില്‍ക്കാമെന്നും ബിജെപി നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതെന്നും സുരേഷ് ഗോപി…

    Read More »
  • Breaking News

    ‘നാലു വീതം പേരുകള്‍ തരൂ, സെര്‍ച്ച് കമ്മിറ്റിയെ ഞങ്ങള്‍ നിയമിക്കാം’; സര്‍വകലാശാലകളില്‍ സ്ഥിരം വിസി നിയമനം വൈകുന്നതില്‍ ഇടപെട്ട് സുപ്രീം കോടതി

    ന്യൂഡല്‍ഹി: സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനം വൈകുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി. വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണം തങ്ങള്‍ നടത്താമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സെര്‍ച്ച് കമ്മിറ്റിയിലേക്കായി നാല് വീതം പേരുകള്‍ നിര്‍ദേശിക്കാനും കോടതി കേരള സര്‍ക്കാരിനും ഗവര്‍ണര്‍ക്കും നിര്‍ദേശം നല്‍കി. സാങ്കേതിക സര്‍വകാശാല, ഡിജിറ്റല്‍ സര്‍വകലാശാലകളിലേക്ക് ചാന്‍സലറായ ഗവര്‍ണര്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത് ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വി.സി നിയമനം തര്‍ക്ക വിഷയമാക്കി മുന്നോട്ട് കൊണ്ടുപോകരുതെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സര്‍ക്കാരും ഗവര്‍ണറും ചര്‍ച്ച നടത്തണം. തര്‍ക്കം പരിധി കടന്നുപോകരുതെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള യുജിസി പ്രതിനിധിയെ തങ്ങള്‍ അഭിപ്രായം തേടി നിയമിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള നിര്‍ദേശങ്ങള്‍ ഉച്ചയ്ക്ക് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. നിര്‍ദേശത്തോട്…

    Read More »
  • Breaking News

    യഥാക്രമം 87,500 രൂപയില്‍ നിന്നും 1,10,000 രൂപയായും 75,000 രൂപയില്‍ നിന്നും 95,000 രൂപയായും; സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനത്തില്‍ വന്‍ വര്‍ധനവ്

    തിരുവനന്തപുരം: ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ്റ് വര്‍ക്ക് എന്നിവരുടെ പ്രതിമാസ വേതനം വര്‍ധിപ്പിക്കുന്നു. യഥാക്രമം 87,500 രൂപയില്‍ നിന്നും 1,10,000 രൂപയായും 75,000 രൂപയില്‍ നിന്നും 95,000 രൂപയായും 20,000 രൂപയില്‍ നിന്നും 25,000 രൂപയുമായാണ് വര്‍ധിപ്പിക്കുക. 01.01.2022 മുതല്‍ പ്രാബല്യം ഉണ്ടാകും.

    Read More »
Back to top button
error: