Breaking NewsLead News

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കഞ്ചാവുമായി പിടിയില്‍; ഒരു മാസം നീണ്ട നിരീക്ഷണം

ആലപ്പുഴ: കഞ്ചാവുമായി കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പിടിയില്‍. മാവേലിക്കര ഭരണിക്കാവ് പള്ളിക്കല്‍ മുറിയില്‍ ജിതിന്‍ കൃഷ്ണ (35) ആണ് പിടിയിലായത്. കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ്. 2010 മുതല്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലി ചെയ്യുന്നു. കഞ്ചാവ് വില്‍പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തോളം നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇയാള്‍ പിടിയിലായത്.

ബുധനാഴ്ച പുലര്‍ച്ചെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്‍ചുവട് ജംക്ഷനില്‍ വച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. 1.286 കിലോ കഞ്ചാവു പിടിച്ചെടുത്തു. ആലപ്പുഴ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫിസര്‍മാരായ സി.പി.സാബു, എം.റെനി, ബി.അഭിലാഷ്, പി.അനിലാല്‍, ടി.ജിയേഷ്, കെ.ആര്‍.രാജീവ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സാജന്‍ ജോസഫ്, സുലേഖ, ഭാഗ്യനാഥ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ മാവേലിക്കര മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: