Month: August 2025
-
Movie
തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ അങ്കവും കൊലവിളി അട്ടഹാസവും… കത്തി ജ്വലിച്ച് ‘അങ്കം അട്ടഹാസം’ ട്രയിലര്‍
ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാല്‍ നിറഞ്ഞ ‘ അങ്കം അട്ടഹാസം ‘സിനിമയുടെ ട്രയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അനില്‍കുമാര്‍ ജി, സാമുവല്‍ മത്തായി (ഡടഅ) എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ ട്രയിലര്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി,കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഗോകുല്‍ സുരേഷ്, ശോഭന, മഞ്ജുവാര്യര്‍, മമിതാ ബൈജു, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. തലസ്ഥാനനഗരത്തിലെ ചോര പുരണ്ട തെരുവുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂല്‍ സല്‍മാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഒപ്പം നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, അന്നാ രാജന്‍, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജന്‍, വാഴ ഫെയിം അമിത്ത്, കുട്ടി അഖില്‍ എന്നിവരും മറ്റു കഥാപാത്രങ്ങളാകുന്നു. പുതുമുഖം അംബികയാണ് നായികയാകുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ…
Read More » -
Breaking News
പുതുമുഖ സംവിധായകന്‍, പൂര്‍ണ്ണ തൃപ്തിയുമായിട്ടില്ല; നിസ്സാരമായി നോ പറയാമായിരുന്നു മമ്മൂട്ടിക്ക്, പക്ഷേ… ‘മോസ്റ്റ് സ്‌റ്റൈലിഷ്’ അലക്‌സാണ്ടര്‍ ഈസ് ബാക്ക്
‘അലക്‌സാണ്ടറിനെ സൂക്ഷിക്കണം. ഹീ ഈസ് എ ഡിഫ്രണ്ട് മാന്‍ വിത്ത് ഡിഫ്രണ്ട് മൂഡ്‌സ് ആന്‍ഡ് ടേസ്റ്റ്‌സ്.” സാമ്രാജ്യത്തിന്റെ തുടക്കത്തത്തില്‍ മമ്മൂട്ടിയുടെ അലക്‌സാണ്ടറിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. 1990 ജൂണ്‍ 22നാണ് ജോമോന്റെ അരങ്ങേറ്റ ചിത്രമായി സാമ്രാജ്യം തിയേറ്ററുകളില്‍ എത്തുന്നത്. സാമ്രാജ്യം ഇന്ന് കാണുമ്പോഴും അറിയാം അതിന്റെ അവതരണത്തില പുതുമ. സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് അക്കാലത്തെ യുവപ്രേക്ഷകരെ കോരിത്തരിപ്പിച്ച മമ്മൂട്ടിയുടെ മോസ്റ്റ് സ്‌റ്റൈലിഷ് ചിത്രം. സാമ്രാജ്യം തിയേറ്ററുകളിലെത്തി മുപ്പത്തിയഞ്ചാം വര്‍ഷത്തില്‍ ആണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിറിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐവി ശശി സംവിധാനം ചെയ്ത് 1988ല്‍ പുറത്തുവന്ന ‘1921’ എന്ന സിനിമയുടെ ഷൂട്ടിങ് മഞ്ചേരിയില്‍ നടക്കുകയാണ്. സിനിമയിലെ അഞ്ചാം അസിസ്റ്റന്‍ഡ് ഡയറക്ടറാണ് ജോമോന്‍. ഖിലാഫത്ത് ലഹളയിലെ ഒരു രംഗമാണ് ചിത്രീകരിക്കുന്നത്. ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഒക്കെയുള്ള ശ്രമകരമായ ഒരു സീനാണ് നടന്നുകൊണ്ടിരിക്കുന്നത്. സീനിനിടയില്‍ വിശ്രമിക്കാന്‍ ഒരു മരത്തണലില്‍ മമ്മൂട്ടിയിരിക്കുമ്പോഴാണ് ഒരല്പം പരുങ്ങലോടെ ജോമോന്‍ അവിടേയ്ക്ക് ചെല്ലുന്നത്. ജോമോന്‍ അവിടെതന്നെ തുടരുന്നത് കണ്ടതോടെ മമ്മൂക്ക, ‘എന്താ, നിനക്കെന്തെങ്കിലും…
Read More » -
Breaking News
കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായി; റെഡ്ബുള്ളിന്റെ കാനില്‍ വിഷം കലര്‍ത്തി കുടിപ്പിച്ചത് അധിക ഉത്തേജനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച്; ഒരു ‘റൗണ്ടി’ശേഷം കൊലപാതകം; ഇനി നിന്റെ ശല്യം ഉണ്ടാകാന്‍ പാടില്ലെന്നും തീര്‍ക്കുകയാണെന്നും അഥീന
എറണാകുളം: കോതമംഗലത്ത് കാമുകനെ വീട്ടില്‍വിളിച്ചുവരുത്തി പാനീയത്തില്‍ വിഷംകലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാതിരപ്പള്ളി സ്വദേശി അന്‍സിലി(38)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാലിപ്പാറ സ്വദേശിനി അഥീന(30)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഥീന കാമുകനായ അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായാണെന്ന് പൊലീസ് പറയുന്നു. ഒരു തവണ ബന്ധപ്പെട്ട ശേഷമായിരുന്നു കൊലപാതകം. റെഡ്ബുള്ളിന്റെ കാനില്‍ വിഷം കലര്‍ത്തി അന്‍സിലിനെ കൊണ്ട് കുടിപ്പിച്ചത് അധിക ഉത്തേജനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. കുടിക്കാന്‍ നല്‍കിയ എനര്‍ജിഡ്രിങ്കിലാണ് അഥീന കളനാശിനി കലര്‍ത്തിനല്‍കിയതെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ എനര്‍ജിഡ്രിങ്കിന്റെ ഒഴിഞ്ഞ കുപ്പി പോലീസ് കണ്ടെത്തിയിരുന്നു. അഥീനയുടെ ബാഗും ഇവിടെനിന്ന് കണ്ടെടുത്തു. ഫൊറന്‍സിക് സംഘവും വീട്ടില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. കളനാശിനി വാങ്ങിയതിന്റെ ഗൂഗിള്‍പേ ഇടപാടുകളടക്കം പോലീസ് ശേഖരിച്ചിരുന്നു. കളനാശിനി വാങ്ങിയ കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. ജൂലൈയ് 30-ന് പുലര്‍ച്ചെയാണ് സുഹൃത്തായ അഥീന അന്‍സിലിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തികതര്‍ക്കമാണ്…
Read More » -
Breaking News
അംബാനിയോ അദാനിയോ അല്ല, അതൊരു മലയാളി; നമ്പര്‍ പ്ലേറ്റിനായി മുടക്കിയ തുക കേട്ടാല്‍ തലചൊരുക്കും
ശതകോടീശ്വരനായ മുകേഷ് അംബാനിയും കുടുംബവും എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. മുകേഷിന്റെയും ഭാര്യ നിത അംബാനിയുടെയും മക്കളായ ഇഷ അംബാനിയുടെയും അനന്ദ് അംബാനിയുടെയും ആകാശ് അംബാനിയുടെയുമൊക്കെ അത്യാംഡംബര പൂര്‍ണമായ ജീവിതമാണ് ഇതിന് കാരണം. ലോകത്തെ തന്നെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നായിരുന്നു അനന്ദ് അംബാനിയുടേത്. വാഹനങ്ങളുടെ വലിയൊരു ശേഖരവും കുടുംബത്തിനുണ്ട്. ലക്ഷ്വറി കാറുകള്‍ സ്വന്തമാക്കുകയെന്നത് മാത്രമല്ല, അതിന് ‘വി ഐ പി’ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കാനും മുകേഷ് അംബാനി ശ്രമിക്കാറുണ്ട്. ഇതിനായി ഇഷ്ടം പോലെ പണവും അദ്ദേഹം ചെലവഴിക്കാറുണ്ട്. എന്നാല്‍ രാജ്യത്ത് നമ്പര്‍ പ്ലേറ്റിനായി ഏറ്റവും അധികം പണം മുടക്കിയ വ്യക്തി മുകേഷ് അംബാനിയല്ല. പിന്നെ ആരാണ് ഗൗതം ആദാനിയാണോയെന്നായിരിക്കും പലരും ചോദിക്കുക. എന്നാല്‍ അംബാനിയോ അദാനിയോ അല്ല, അതൊരു മലയാളിയാണ് എന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ടെക് കമ്പനി സിഇഒ ആയ വേണു ഗോപാലകൃഷ്ണനാണ് രാജ്യത്തെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റിന്റെ ഉടമയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാക്കനാട്…
Read More » -
Breaking News
വിദ്യാര്‍ഥിയുടെ ‘ചെവിക്കല്ല്’ അടിച്ചുതകര്‍ത്ത സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, വകുപ്പുതല നടപടിക്കും സാധ്യത
കാസര്‍കോട്: കുണ്ടംകുഴിയില്‍ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസ്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അശോകനെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം തെറ്റ് സംഭവിച്ചതായി ഹെഡ്മാസ്റ്റര്‍ ഏറ്റുപറഞ്ഞിരുന്നു. പിടിഎ യോഗത്തില്‍ അധ്യാപകന്‍ തെറ്റ് സമ്മതിച്ചതായി അറിയിക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ സഹായം വാഗ്ദാനം ചെയ്തതായും അടിച്ചപ്പോള്‍ ലക്ഷ്യം തെറ്റുകയായിരുന്നുവെന്നും അധ്യാപകന്‍ യോഗത്തില്‍ അറിയിച്ചു. അതിനിടെ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ മര്‍ദനത്തില്‍ പരിക്കേറ്റ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായാല്‍ നിയമംനോക്കി മാത്രമേ ശിക്ഷിക്കാവൂ എന്നും ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നിലയുണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിക്കാണ് അധ്യാപകന്റെ ക്രൂരമര്‍ദനമേറ്റത്. ഓഗസ്റ്റ് 11നായിരുന്നു സംഭവം. സ്‌കൂള്‍ അസംബ്ലിക്കിടെ…
Read More » -
Breaking News
ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ്.ബി.സുദര്‍ശന്‍ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദര്‍ശന്‍ റെഡ്ഡി. സി.പി.രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അടുത്ത മാസം ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ബി.സുദര്‍ശന്‍ റെഡ്ഡി 1971 ഡിസംബര്‍ 27-ന് ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലിന് കീഴില്‍ ഹൈദരാബാദില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ റിട്ട്, സിവില്‍ വിഷയങ്ങളില്‍ പ്രാക്ടീസ് ചെയ്തു. 1988-90 കാലഘട്ടത്തില്‍ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു. 1990-ല്‍ 6 മാസക്കാലം കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലായും പ്രവര്‍ത്തിച്ചു. ഉസ്മാനിയ സര്‍വകലാശാലയുടെ ലീഗല്‍ അഡൈ്വസറും സ്റ്റാന്‍ഡിംഗ് കോണ്‍സലുമായിരുന്നു. 1995-ല്‍ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2005-ല്‍ ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി. 2007-ല്‍ സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിതനായി അദ്ദേഹം 2011-ന് വിരമിച്ചു.
Read More » -
Breaking News
ആരാധന തോന്നി ഫോണില്‍ ബന്ധപ്പെട്ടു, ആദ്യകാഴ്ചയില്‍ തന്നെ പീഡനം; വേടനെതിരെയുള്ള പരാതി ഡിജിപിക്ക്
തിരുവനന്തപുരം: റാപ് ഗായകന്‍ വേടന് (ഹിരണ്‍ ദാസ് മുരളി) എതിരെ 2 യുവതികള്‍ നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസ് മേധാവിക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് തങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്നു കാട്ടി മുഖ്യമന്ത്രിയുടെ ഓഫിസില്‍ രണ്ടു യുവതികളുടെ പരാതി എത്തിയത്. 2020ല്‍ നടന്ന സംഭവത്തെപ്പറ്റിയാണ് ഒരു യുവതിയുടെ പരാതി. 2021ല്‍ നടന്ന സംഭവത്തെപ്പറ്റി രണ്ടാമത്തെയും. പരാതിക്കാരില്‍ ഒരാള്‍ ദലിത് സംഗീതത്തില്‍ ഗവേഷണം നടത്തുന്നയാളാണ്. വേടന്റെ ഇത്തരം പാട്ടുകള്‍ കേട്ടാണ് സമീപിച്ചതും പരിചയത്തിലായതും. പരിചയം സൗഹൃദമാവുകയും പലയിടങ്ങളില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാളാണ്. വേടനോട് ആരാധന തോന്നിയാണ് പരിചയപ്പെട്ടത്. ഫോണില്‍ വിളിച്ച് പരിചയപ്പെട്ട ശേഷം ആദ്യമായി കണ്ടപ്പോള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇ മെയിലിലാണ് ഇരുവരും പരാതി നല്‍കിയത്. മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്നും കൂടുതല്‍ തെളിവുകള്‍ കൈമാറാനുണ്ടെന്നും യുവതികള്‍ അറിയിച്ചിട്ടുണ്ട്. ഈ 2 യുവതികളും നേരത്തേ വേടനെതിരെ മീ ടു ആരോപണവും ഉന്നയിച്ചിരുന്നു. തൃക്കാക്കര പൊലീസ്…
Read More » -
Breaking News
മുഖംമൂടി ധരിച്ചെത്തി മദ്യക്കുപ്പികള്‍ മോഷ്ടിച്ചു; കണ്ണൂരില്‍ ബിവറേജസ് ഔട്ട്ലെറ്റിലും കടകളിലും കവര്‍ച്ച
കണ്ണൂര്‍: നഗരത്തിലെ പാറക്കണ്ടിയിലെ ബിവറേജസ് ഔട്ട്ലെറ്റില്‍ മോഷണം. ഔട്ട്‌ലെറ്റിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. ക്യാഷ് കൗണ്ടര്‍ കുത്തിത്തുറന്നിട്ടുണ്ട്. മോഷ്ടാക്കള്‍ സമീപത്തെ മൂന്ന് കടകളുടെ പൂട്ടുകളും തകര്‍ത്ത് അകത്തു കടന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. അന്വേഷണമാരംഭിച്ചു. മുഖം മൂടിയ രണ്ടുപേരാണ് ഔട്ട്ലെറ്റില്‍ കയറി മദ്യക്കുപ്പികള്‍ മോഷ്ടിച്ചതെന്നും പുലര്‍ച്ചെ 2.30 ഓടെയാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മോഷണ വിവരം ഇന്ന് രാവിലെയാണ് നാട്ടുകാര്‍ അറിയുന്നത്. ഉടനെ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലിസ് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തിവരികയാണ്. ബിവറേജസ് ഔട്ട്ലെറ്റിലെ കൗണ്ടറില്‍ നിന്നും പണവും ഷോറൂമില്‍ നിന്ന് മദ്യകുപ്പികളും നഷ്ടപ്പെട്ടതായാണ് വിവരം. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.
Read More » -
Kerala
എംഎല്‍എ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണു; കാര്‍ വലിച്ചുകയറ്റി ‘നല്ലവരായ നാട്ടുകാര്‍’
മലപ്പുറം: കെപിഎ മജീദ് എംഎല്‍എ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണു. കരിമ്പിന്‍ കാച്ചെടിയില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കാച്ചെടിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എംഎല്‍എ. ഇതിനിടെയാണ് കാര്‍ ചാലില്‍ വീണത്. മറ്റൊരു വാഹനം എത്തിച്ചാണ് കാര്‍ വലിച്ചുകയറ്റിയത്. വെള്ളക്കെട്ടുണ്ടാകുമ്പോള്‍ യാത്രക്കാര്‍ ഈ ചാലില്‍ വീഴുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന് വശത്തെ ചാലില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. അതിലേക്കാണ് എംഎല്‍എയുടെ കാര്‍ വീണത്. പിന്നീട് നാട്ടുകാര്‍ മറ്റൊരു വാഹനം കൊണ്ടുവന്ന് കാര്‍ വലിച്ചുകയറ്റുകയായിരുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ എംഎല്‍എ ഇതുവരെ തയ്യാറായിട്ടില്ല. റോഡിലെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാരന്‍ നടുറോഡില്‍ കസേരയിട്ട് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. മലപ്പുറത്തെ തിരൂര്‍ – ചമ്രവട്ടം സംസ്ഥാന പാതയിലാണ് നാട്ടുകാരനായ മണികണ്ഠന്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്. റോഡില്‍ ചളിവെള്ളം നിറഞ്ഞ കുഴിയിലാണ് കസേരയിട്ട് പ്രതിഷേധം. ഇവിടെയിരുന്നാണ് ഇയാള്‍ ഭക്ഷണം പോലും കഴിച്ചത്. അതേസമയം, എംസി റോഡിലെ കുഴി മൂടുന്നതിനെ കുറിച്ച് പഠിക്കാന്‍ കിഫ്ബി ചീഫ് പ്രൊജക്ട് എക്‌സാമിനറുടെ നേതൃത്വത്തിലുള്ള…
Read More » -
Breaking News
വിദേശമലയാളിയുടെ ഭാര്യയോട് അപമര്യാദ: ലോക്കല്‍ സെക്രട്ടറിയുടെ കസേര തെറിച്ചു; പരാതിക്കാരന്റെ വീടാക്രമിച്ച് പ്രതികാരം, കേസ്
പത്തനംതിട്ട: വിദേശമലയാളിയുടെ ഭാര്യയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സിപിഎം മാറ്റി. ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വെണ്ണിക്കുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുനില്‍ വര്‍ഗീസിനെതിരേയാണ് നടപടി. ഇതിന്റെ വാശിക്ക് ഇയാളും സംഘവും ചേര്‍ന്ന് രാത്രിയില്‍ വീട് ആക്രമിച്ചെന്നുകാട്ടി വിദേശമലയാളി മറ്റൊരു പരാതി കോയിപ്രം പോലീസില്‍ നല്‍കിയിട്ടുണ്ട്. ആക്രമണസമയത്ത് പ്രായമായ അമ്മമാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നു. ഇതിന്മേല്‍ സുനില്‍ വര്‍ഗീസിനെതിരേ പോലീസ് കേസ് എടുത്തു. വിദേശ മലയാളിതന്നെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ജില്ലാ സെക്രട്ടറിയായിരുന്ന ഉദയഭാനു എന്നിവര്‍ക്ക്, ഭാര്യയെ ശല്യംചെയ്യുന്നെന്ന് കാട്ടി നേരത്തേ പരാതി നല്‍കിയത്. നടപടിയില്ലാതായപ്പോള്‍ പരസ്യപ്രതികരണം നടത്തുമെന്ന് ഇദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ഇതോടെ ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറിയുടെ ചുമതലയുള്ള അനില്‍കുമാര്‍ കഴിഞ്ഞദിവസം വിഷയവും പരാതിയും ലോക്കല്‍ കമ്മിറ്റിയില്‍ റിപ്പോര്‍ട്ടുചെയ്യുകയും നടപടിയിലേക്ക് നീങ്ങുകയുമായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യുവിനാണ് പകരം ചുമതല നല്‍കിയത്. സുനിലിനെ അനുകൂലിക്കുന്നവരുടെ ബഹളത്തിനിടെയാണ് നടപടി പൂര്‍ത്തീകരിച്ചത്.…
Read More »