Month: August 2025

  • Breaking News

    അതൃപ്തി പരസ്യമാക്കി മടക്കം!!! കൃഷ്ണപിള്ള അനുസ്മരണ പരിപാടിക്ക് ക്ഷണിച്ചില്ല; ഒറ്റയ്ക്ക് വലിയ ചുടുകാട്ടിലെത്തി ജി സുധാകരന്‍

    ആലപ്പുഴ: ചരിത്രഭൂമിയായ വലിയ ചുടുകാട്ടില്‍ നടന്ന സിപിഎമ്മിന്റെ പി കൃഷ്ണപിള്ള അനുസ്മരണ പരിപാടിക്ക് ക്ഷണിക്കാതിരുന്നതില്‍ അതൃപ്തി പരസ്യമാക്കി മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരന്‍. ഔദ്യോഗിക പരിപാടി പൂര്‍ത്തിയായ ശേഷം ജി സുധാകരന്‍ ഓട്ടോറിക്ഷയില്‍ ഒറ്റയ്ക്ക് വലിയ ചുടുകാട്ടിലെത്തി. അഭിവാദ്യം അര്‍പ്പിച്ചശേഷം ഓട്ടോയില്‍ മടങ്ങുകയും ചെയ്തു. ആലപ്പുഴ വലിയ ചുടുകാടില്‍ നടന്ന പരിപാടിയില്‍ എളമരം കരീം ആണ് ഉദ്ഘാടകനായത്. മന്ത്രി സജി ചെറിയാനും, ജില്ലാ സെക്രട്ടറി നാസറും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ ഔദ്യോഗിക പരിപാടി പൂര്‍ത്തിയായി നേതാക്കളെല്ലാം മടങ്ങിയശേഷമായിരുന്നു സുധാകരന്‍ ഓട്ടോയില്‍ തനിയെ വലിയ ചുടുകാട്ടിലെത്തിയത്. വി എസ് അച്യുതാനന്ദന് വയ്യാതായശേഷം കഴിഞ്ഞ തവണ വരെ താനായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തിരുന്നത്. ഈ വര്‍ഷവും തന്നെ ക്ഷണിക്കുമെന്നാണ് കരുതിയത്. 62 വര്‍ഷമായി പാര്‍ട്ടി അംഗമായിട്ട്. ജില്ലയിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ്. ഇന്നത്തെ ജില്ലാ നേതൃത്വത്തിലുള്ളവര്‍ ആരും അതിനടുത്തെങ്ങും ഉള്ളവരല്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. വൈകിയാണ് ഇവിടെ വന്നത്.…

    Read More »
  • Breaking News

    രാധികയ്ക്ക് ശോഭനയെ ഇഷ്ടമാണ്, പക്ഷെ അവരോടൊപ്പം ഉള്ള റൊമാന്റിക് സീന്‍ വന്നാല്‍… ഭാര്യയുടെ പൊസ്സസ്സീവ് സ്വഭാവം വെളിപ്പെടുത്തി ആക്ഷന്‍ സൂപ്പര്‍ ഹീറോ

    മലയാള സിനിമയിലെ മാതൃകാ ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. മലയാളത്തിലെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാറിലേക്കും, പിന്നീട് രാഷ്ട്രീയക്കാരനിലേക്കും, കേന്ദ്ര മന്ത്രിയിലേക്കും ഒക്കെ താരം വളര്‍ന്നപ്പോള്‍ താങ്ങും തണലുമായി, വീട്ടമ്മയായ ഭാര്യ ഒപ്പം ഉണ്ടായിരുന്നു. തന്റെ എല്ലാ അഭിമുഖങ്ങളിലും, സുരേഷ് ഗോപി തന്റെ പ്രിയപ്പെട്ട ഭാര്യയെ കുറിച്ചുള്ള വിശേഷങ്ങള്‍ താത്പര്യത്തോടെ പങ്കുവയ്ക്കാറുണ്ട്. മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍, അത്യാവശ്യം പൊസ്സസ്സീവ് ആയ ഒരു പാവം ഭാര്യയാണ് രാധിക എന്ന് കമ്മിഷണര്‍ താരം വെളിപ്പെടുത്തിയിരുന്നു. കുറച്ചു കാലം മുന്‍പേ മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മലയാളത്തിന്റെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ രസകരമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ചെറിയ പൊസ്സസ്സീവ് സ്വഭാവമൊക്കെ രാധികയ്ക്ക് ഉണ്ടെന്ന് പറഞ്ഞ സുരേഷ് ഗോപി, നടി ശോഭനയെ തന്റെ ഭാര്യയ്ക്ക് വലിയ ഇഷ്ടമാണെങ്കിലും, അവരോടൊത്തുള്ള തന്റെ റൊമാന്റിക് രംഗങ്ങള്‍ രാധിക കാണാന്‍ നിക്കില്ല എന്ന് വെളിപ്പെടുത്തി. ‘ഞാന്‍ സിന്ദൂര രേഖ എന്ന സിനിമ അഭിനയിച്ച്, അത് പുറത്തു വന്നു…

    Read More »
  • Breaking News

    കൂടുതല്‍ സ്ത്രീകളെ ലക്ഷ്യമിട്ടു? ജെയ്നമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, ശരീരം വെട്ടിക്കീറി കത്തിച്ചു; സ്വീകരണമുറിയിലെ രക്തത്തുള്ളി വഴിത്തിരിവായി

    ആലപ്പുഴ: ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മയെ പ്രതി സെബാസ്റ്റ്യന്‍ പള്ളിപ്പുറത്തെ വീട്ടില്‍ വച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. വീടിന്റെ സ്വീകരണമുറിയില്‍ നിന്നു ലഭിച്ച രക്തത്തുള്ളികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. സെബാസ്റ്റ്യനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച ചില സൂചനകളും നിര്‍ണായകമായി. കൊലപാതകത്തിനു ശേഷം ശരീരം മുറിച്ചു കത്തിച്ചെന്നാണു സൂചന. ഇയാളുടെ കുളിമുറിയില്‍ രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മുറിച്ച മൃതദേഹഭാഗങ്ങള്‍ പല സ്ഥലത്തായി മറവു ചെയ്തിട്ടുണ്ടാകാമെന്നും അന്വേഷണ സംഘം കരുതുന്നു. വീട്ടുവളപ്പില്‍ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം കണ്ടെത്തിയതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. വീട്ടുവളപ്പില്‍ നിന്നു ലഭിച്ച മൃതദേഹഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം ലഭിച്ചിട്ടില്ലെങ്കിലും ഇതു ജെയ്നമ്മയുടേതാണ് എന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുന്നോട്ടുനീങ്ങുന്നത്. കത്തിക്കരിഞ്ഞ അസ്ഥികളില്‍ ഡിഎന്‍എ കണ്ടെത്തുന്നതു ശ്രമകരമായതിനാലാണു പരിശോധനാഫലം വൈകുന്നതെന്നാണു വിവരം. ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മയെ (ജെയ്ന്‍ മാത്യു 54) കാണാതായ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യ (68) നെ കടക്കരപ്പള്ളി സ്വദേശി ബിന്ദു…

    Read More »
  • Breaking News

    ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി മോഷണം; രണ്ടു പവന്‍ കവര്‍ന്നു, അയലത്തെ ബേക്കറി ജീവനക്കാരന്‍ പിടിയില്‍

    തിരുവനന്തപുരം: വൃദ്ധയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി സ്വര്‍ണം മോഷ്ടിച്ചു. ഉള്ളൂരിലാണ് സംഭവം. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു മോഷണം നടന്നത്. ആക്കുളം ലൈനില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയാണ് മോഷണത്തിനിരയായത്. സ്വര്‍ണ മോതിരവും മാലയുമാണ് മോഷ്ടിക്കപ്പെട്ടത്. പ്രതിയെ തിരുവനന്തപുരം മെഡി.കൊളജ് പൊലീസ് പിടികൂടി.ആക്കുളം സ്വദേശി മധുവാണ് (58) അറസ്റ്റിലായത്. 65 കാരിയായ ഉഷാകുമാരിയുടെ ഒന്നര പവന്റെ മാലയും അരപ്പവന്റെ മോതിരവുമാണ് പ്രതി മോഷ്ടിച്ചത്. ഉഷാകുമാരിയുടെ വീടിനോട് ചേര്‍ന്ന് ഒരു ബേക്കറിയുണ്ട്. ഇവിടുത്തെ ജീവനക്കാരാണ് മധു. തനിച്ച് താമസിക്കുന്ന ഉഷാകുമാരിയുടെ വീട്ടിലെത്തി പ്രതി മോഷണം നടത്തുകയായിരുന്നു. സ്വര്‍ണവുമായി ഇയാള്‍ കടന്നുകളഞ്ഞു.സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തുടക്കത്തില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ച സ്വര്‍ണം വിറ്റുകിട്ടിയ പണം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.    

    Read More »
  • Breaking News

    കാണാതായ 19 കാരി ഒളിച്ചോടിപ്പോയെന്ന് പോലീസ്; കഴുത്തറത്തനിലയില്‍ മൃതദേഹം വയലില്‍; ഹരിയാനയില്‍ പ്രതിഷേധം തിളച്ചുതൂവുന്നു

    ചണ്ഡീഗഡ്: ഹരിയാണയില്‍ പ്ലേസ്‌കൂള്‍ അധ്യാപികയുടെ കൊലപാതകത്തില്‍ വ്യാപകപ്രതിഷേധം. ഭിവാനിയിലെ സിംഗാനി സ്വദേശിനിയായ മനീഷ(19)യുടെ കൊലപാതകത്തിലാണ് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. യുവതിയെ കൊലപ്പെടുത്തിയവരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടും പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചും ഞായറാഴ്ച ഭിവാനിയിലെ കടകമ്പോളങ്ങള്‍ അടച്ചിട്ടു. ഇതിനുപിന്നാലെ മഹാപഞ്ചായത്തും ചേര്‍ന്ന് സര്‍ക്കാരില്‍നിന്ന് ശക്തമായ നടപടി ആവശ്യപ്പെട്ടു. ഓഗസ്റ്റ് 13-നാണ് പ്ലേസ്‌കൂള്‍ അധ്യാപികയായ മനീഷയെ സിംഗാനിയിലെ വയലില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറത്ത് കൊല്ലപ്പെട്ടനിലയിലായിരുന്നു യുവതിയുടെ മൃതദേഹം. അതേസമയം, സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. 11-ാം തീയതി മുതലാണ് മനീഷയെ കാണാതായത്. 11-ാം തീയതി സമീപത്തെ നഴ്സിങ് കോളേജില്‍ ഒരുകോഴ്സിനെ സംബന്ധിച്ച് അന്വേഷണം നടത്താനായാണ് മനീഷ പ്ലേസ്‌കൂളില്‍നിന്ന് പോയത്. എന്നാല്‍, ഏറെനേരം കഴിഞ്ഞിട്ടും മനീഷ വീട്ടില്‍ തിരിച്ചെത്തിയില്ല. ഫോണ്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് പോലീസില്‍ പരാതിനല്‍കി. എന്നാല്‍, പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്താന്‍ കൂട്ടാക്കിയില്ലെന്നും പിതാവിനെ…

    Read More »
  • Breaking News

    ആലുവയില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് ജയിലില്‍ മര്‍ദനം

    തൃശൂര്‍: ആലുവയില്‍ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂര്‍ ജയിലില്‍ മര്‍ദനം. ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനാണ് (30) മര്‍ദനമേറ്റത്. ഇന്നലെ സഹതടവുകാരനുമായാണ് അസഫാക് അടിയുണ്ടാക്കിയത്. സഹതടവുകാരന്‍ രഹിലാല്‍ സ്പൂണ്‍ ഉപയോഗിച്ച് തലയില്‍ അടിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ അസഫാക്കിനെ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം സെല്ലിലടച്ചു. തലയില്‍ തുന്നലിടേണ്ടിവന്നു. അസഫാക് ആലത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇരുവരെയും ജയില്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ആലുവയില്‍ അതിഥിതൊഴിലാളി കുടുംബത്തിലെ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അസഫാക് ആലത്തിനെ (30) മരണംവരെ തൂക്കിലേറ്റാന്‍ വിചാരണക്കോടതി വിധിച്ചിരുന്നു. 3 പോക്‌സോ കുറ്റങ്ങളില്‍ 5 ജീവപര്യന്തവും വിധിച്ചു. ഇതനുസരിച്ച് ജീവിതാവസാനംവരെ ജയിലില്‍ കഴിയണം. 2023 ജൂലൈ 28 നാണു കുറ്റകൃത്യം നടന്നത്. അന്നു രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു റെക്കോര്‍ഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. അസഫാക് ആലം മാത്രമാണ് കേസിലെ പ്രതി. കുഞ്ഞിനെ…

    Read More »
  • Breaking News

    ജഡ്ജിമാരെ കാണണം; കോടതിയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയുടെ അമ്മ അറസ്റ്റില്‍

    കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനിയുടെ മാതാവിനെ ഹൈക്കോടതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്കു 12നാണു മകളുടെ കേസുമായി ബന്ധപ്പെട്ടു ജഡ്ജിമാരെ നേരില്‍ കണ്ടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതി കവാടത്തിലെത്തിയത്. ബഹളമുണ്ടാക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. വനിതാ പൊലീസെത്തി സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോവുകയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. 2016 ഏപ്രില്‍ 28 ന് രാത്രി ഏട്ട് മണിയോടെയാണ് പെരുമ്പാവൂരിലെ വീടിനുള്ളില്‍ നിയമവിദ്യാര്‍ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കൂലിപ്പണിക്ക് പോയ അമ്മ തിരികെ എത്തിയപ്പോഴായിരുന്നു കണ്ടെത്തുന്നത്. ദേഹത്ത് ചുരിദാറിന്റെ ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. കൊലപാതകിയെ കണ്ടെത്താന്‍ പോലീസിന് ദീര്‍ഘനാളത്തെ അന്വേഷണം നടത്തേണ്ടിവന്നു. അന്യസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 14 ന് അസം സ്വദേശി അമീറുള്‍ ഇസ് ലാമിനെ കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന് പോലീസ് പിടികൂടി. രക്തക്കറയുടെയും ഉമിനീരിന്റെയും ഡി.എന്‍.എ. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമീറുള്‍…

    Read More »
  • Breaking News

    കത്ത് വിവാദത്തില്‍ മൗനം വെടിഞ്ഞ് രാജേഷ് കൃഷ്ണ; ‘മഞ്ഞപ്പത്രക്കാരന്റെ കൂടെച്ചേര്‍ന്ന് ദുഷ് പ്രചാരണം നടത്തി; കത്ത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതും അയാള്‍തന്നെ; പത്തുകോടി മാനനഷ്ടക്കേസ് നല്‍കിയപ്പോള്‍ പുതിയ കഥ ഇറക്കുന്നു; മാധ്യമ പ്രവര്‍ത്തകരുടെ പേരും പുറത്തുവിടട്ടെ’

    കൊച്ചി: സിപിഎമ്മിനെ വിവാദത്തിലാഴ്ത്തിയ കത്ത് വിവാദത്തില്‍ വിശദീകരണവുമായി പ്രവാസിയും സിപിഎം പ്രവര്‍ത്തകനുമായ രാജേഷ് കൃഷ്ണ. ഇത്രകാലം ഒരു മഞ്ഞപ്പത്രക്കാരനുമായി ചേര്‍ന്നു തനിക്കെതിരേ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയായിരുന്നെന്നും വിവാദമായ കത്ത് ഷെര്‍ഷാദ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്ക് പേജിലും പങ്കുവച്ചശേഷം ഡിലീറ്റ് ചെയ്തതാണെന്നും രാജേഷ് കൃഷ്ണ പറഞ്ഞു. ഇതു തിരിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ടെന്നും വരും ദിവസങ്ങളില്‍ അതും പുറത്തുവരുമെന്നും മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടുകൊണ്ടു രാജേഷ് പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണ രൂപം ഇക്കാലമത്രയും ഒരുവന്‍ ഒരു മഞ്ഞ പത്രക്കാരനുമായി ചേര്‍ന്ന് എനിക്കെതിരെ ദുഷ്പ്രചരണം നടത്തി നടന്നപ്പോള്‍ എന്റെ സുഹൃത്തുക്കളും സഖാക്കളും ചോദിച്ചത് ഒരേ ചോദ്യമായിരുന്നു. ‘എന്തുകൊണ്ട് ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നില്ല’? ക്ഷമയുടെ നെല്ലിപ്പലകയും കടന്നപ്പോള്‍ കഴിഞ്ഞമാസം ഡല്‍ഹി കോടതിയില്‍ അദ്ദേഹത്തിന് എതിരെ ഞാന്‍ പത്തു കോടി രൂപയ്ക്ക് മാനനഷ്ട കേസ് ഫയല്‍ ചെയ്തു. ഇതില്‍ നിയമനടപടി ഉറപ്പായപ്പോള്‍ പഴയ മഞ്ഞപത്രക്കാരന്റെ നേതൃത്വത്തില്‍ ഒരു മുഖ്യധാരാ പത്ര റിപ്പോര്‍ട്ടറെ കളത്തിലിറക്കി. നിരന്തര സിപിഎം…

    Read More »
  • Breaking News

    പീഡന ശ്രമം റോഡിലൂടെ പോയ സ്ത്രീ കണ്ടത് രക്ഷയായി; നാലരവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 53 കാരന്‍ പിടിയില്‍

    മരട്: മരടില്‍ താമസിക്കുന്ന നാലരവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മരട് കൊപ്പാണ്ടുശ്ശേരി റോഡ് സ്വദേശി സെബാസ്റ്റ്യനെ (53) യാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മൊബൈല്‍ ഫോണ്‍ കാണിച്ച് കുട്ടിയെ വിളിച്ചുകൊണ്ടുപോയി സമീപത്തെ കെട്ടിടത്തിന്റെ മറയത്തെത്തിച്ച് കുട്ടിയുടെ വസ്ത്രമഴിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിലൂടെ പോയ സ്ത്രീ കാണുകയും ഇവര്‍ ഇത് നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ സെബാസ്റ്റ്യനെ പിടികൂടി തടഞ്ഞുവച്ചു. തുടര്‍ന്ന് മരട് പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി മരട് പൊലീസ് അറിയിച്ചു.

    Read More »
  • Breaking News

    ’12 മണിക്കൂര്‍ റോഡില്‍ കുടുങ്ങിക്കിടക്കുന്നവര്‍ എന്തിന് ടോള്‍ തരണം, യാത്രക്കാര്‍ക്കാണ് വല്ലതും കൊടുക്കേണ്ടത്’; പാലിയേക്കര ടോള്‍ കേസില്‍ ദേശീയപാതാ അതോറിറ്റിയ്‌ക്കെതിരെ സുപ്രീം കോടതി

    ന്യൂഡല്‍ഹി: പന്ത്രണ്ട് മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നവര്‍ എന്തിന് ടോള്‍ നല്‍കണമെന്ന് സുപ്രീംകോടതി. ദേശീയപാതാ അതോറിറ്റി യാത്രക്കാര്‍ക്കാണ് വല്ലതും കൊടുക്കേണ്ടതെന്നും തൃശൂര്‍ പാലിയേക്കര ടോള്‍ കേസ് പരിഗണിക്കവേ കോടതി പറഞ്ഞു. പാലിയേക്കരയിലെ വാഹനത്തിരക്കില്ലാത്ത ചിത്രം കാണിച്ച ദേശീയപാതാ അതോറിറ്റിയോട്, ഇത് വന്യജീവി ഫോട്ടോഗ്രാഫറെക്കൊണ്ട് എടുപ്പിച്ചതാണോയെന്നും കോടതി ചോദിച്ചു. വന്യജീവികളുടെ ചിത്രത്തിനായി ഏറെ നേരം ക്ഷമയോടെ കാത്തിരിക്കേണ്ടിവരുന്നതാണ് സുപ്രീംകോടതി സൂചിപ്പിച്ചത്. പാലിയേക്കരയില്‍ നാലാഴ്ചത്തേക്ക് ടോള്‍ പിരിവ് വിലക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്ത് ദേശീയപാതാ അതോറിറ്റിയും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി വിധിപറയാന്‍ മാറ്റി. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ത്തന്നെ, പാലിയേക്കരയില്‍ കഴിഞ്ഞദിവസം 12 മണിക്കൂര്‍ ഗതാഗതക്കുരുക്കുണ്ടായ വാര്‍ത്ത കണ്ടിരുന്നോയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് മലയാളികൂടിയായ ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്‍ ചോദിച്ചു. അത് ലോറി മറിഞ്ഞതുകൊണ്ടാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ലോറി തനിയെ മറിഞ്ഞതല്ലെന്നും കുഴിയില്‍ വീണതാണെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. അടിപ്പാതനിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ സര്‍വീസ് റോഡുകളുണ്ടാക്കുന്നുണ്ടെന്നും എന്നാല്‍, മഴ കാരണം…

    Read More »
Back to top button
error: