Month: August 2025
-
Breaking News
പാലിയേക്കര ടോള്‍: സംസ്ഥാന സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കാതിരുന്നത് കരാറുകാരെ സംരക്ഷിക്കാന്‍; ദുരൂഹതയെന്ന് അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്; വിധി സമ്പാദിക്കാന്‍ സ്വന്തം പോക്കറ്റില്‍നിന്ന് ചെലവിട്ടത് പതിനായിരക്കണക്കിന് രൂപ; നിശ്ചയദാര്‍ഢ്യത്തിനു കൈയടിക്കാം
തൃശൂര്‍ : പാലിയേക്കര ടോള്‍ പിരിവ് ഹൈക്കോടതി നിറുത്തിവെച്ചപ്പോള്‍ ദേശീയപാത അധികൃതരും കരാര്‍ കമ്പനിക്കാരും സുപ്രീം കോടതിയില്‍ പോകുമെന്നറിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ തടസഹര്‍ജി നല്‍കാതിരുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ അഡ്വ. ഷാജി കോടങ്കണ്ടത്ത്. ദേശീയപാത അതോറിറ്റിയെയും കരാര്‍ കമ്പനിയെയും സംരക്ഷിക്കുന്നതിനാണ് മാറി നിന്നതെന്ന് സംശയിക്കുന്നു. ഹര്‍ജിയില്‍ രണ്ട് തവണ സുപ്രീം കോടതി വിശദമായ വാദം കേട്ടതാണ്. അന്ന് വാദം കേള്‍ക്കുന്ന അവസരങ്ങളിലെല്ലാം രൂക്ഷമായ ഗതാഗത കുരുക്കും പി.ഡ്ബ്ള്യു.ഡി റോഡ് വഴി വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതിനെക്കുറിച്ചും വിശദമായി ബോധിപ്പിക്കാവുന്ന അവസരമാണ് നഷ്ടപ്പെടുത്തിയതെന്നും ഷാജി കോടങ്കണ്ടത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷാജിയുടെ ഹര്‍ജിയിലാണ് ടോള്‍ പിരിവ് നിറുത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിന്റെ വര്‍ഷങ്ങളുടെ നിയമ പോരാട്ടമാണ് ആദ്യം ഹൈക്കോടതി ഉത്തരവായും പിന്നീട് സുപ്രീം കോടതിയിലെ വിധിയായും രംഗത്തുവന്നത്. സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കിയതും ഷാജിയാണ്. പതിനായിരക്കണക്കിനു രൂപ കൈയില്‍നിന്നു ചെലവിട്ടാണ് നിയമ പോരാട്ടം നടത്തിയതെന്നതും…
Read More » -
Breaking News
‘ബന്ധം ഉലയുമ്പോള്‍ ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ല’; വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ‘ക്രിമിനല്‍ നടപടി ക്രമത്തില്‍ മുഖ്യമന്ത്രിക്ക് എന്തു പങ്ക്? കോടതി തെളിവുകള്‍ മാത്രമേ സ്വീകരിക്കൂ’
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമാകുമോ എന്ന് കോടതി ചോദിച്ചു. ബന്ധം ഉലയുമ്പോള്‍ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം വേടനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് പരാതിക്കാരി. ക്രിമിനല്‍ നടപടിക്രമത്തില്‍ മുഖ്യമന്ത്രിക്ക് എന്ത് പങ്കെന്ന് ചോദിച്ച കോടതി തെളിവ് പരിഗണിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്നും വ്യക്തമാക്കി. വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും. നിലവില്‍ കഴിഞ്ഞമാസം 31ന് യുവ ഡോക്ടര്‍ നല്‍കിയ ബലാല്‍സംഗ പരാതിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. സംഭവത്തില്‍ കേസെടുത്തെങ്കിലും വേടനെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. തുടര്‍ന്ന് ഒളിവില്‍പോയ ഇയാള്‍ക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കുകയും ചെയ്തു. വിദേശത്തേക്ക്പോകാനുള്ള സാധ്യത മുന്നിൽകണ്ടായിരുന്നു നടപടി. ഇതിനിടെ, കഴിഞ്ഞ ദിവസം വേടനെതിരെ വീണ്ടും പീഡന ആരോപണങ്ങളുണ്ടായി. രണ്ട് സ്ത്രീകളാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 2020–21 വര്‍ഷങ്ങളില്‍ പീഡനം നടന്നെന്നാണ് പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍…
Read More » -
Breaking News
റോഡ് നന്നാക്കാതെ ടോള്‍ പിരിക്കേണ്ട; മണ്ണുത്തി- ഇടപ്പള്ളി പാതയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല; ദേശീയപാത അതോറിട്ടിയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി; ഗതാഗതം സുഗമമാക്കാന്‍ ഹൈക്കോടതി നിരീക്ഷണം നടത്തണമെന്നും ഉത്തരവ്
ന്യൂഡല്‍ഹി: മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ പിരിവ് തടഞ്ഞതിനെതിരായ ദേശീയ പാത അതോറിറ്റിയുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൗരന്‍മാരുടെ ദുരവസ്ഥയില്‍ ആശങ്കയുണ്ട്. ഗതാഗതം സുഗമമാക്കാന്‍ ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തൃശൂര്‍ പാലിയേക്കരയില്‍ ഒരു മാസത്തേക്ക് ടോള്‍ പിരിക്കേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു അപ്പീല്‍. ഒരു മാസത്തേക്കാണ് ഹൈക്കോടതി ടോള്‍പിരിവ് വിലക്കിയത്. റോഡ് ഉടനെ നേരെയാക്കണമെന്നും കുരുക്കും അഴിക്കണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കുമ്പോള്‍തന്നെ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. മോശം റോഡിന് എന്തിനു ടോള്‍ നല്‍കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. അപ്പീലില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റുകയും ചെയ്തിരുന്നു. നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനിയായ ഗുരുവായൂര്‍ കണ്‍സ്ട്രക്ഷന്‍സ്, തടസ്സഹര്‍ജി നല്‍കിയ ഹൈക്കോടതിയിലെ പരാതിക്കാരനായ ഷാജി കോടങ്കണ്ടത്ത് എന്നിവരുടെ വിശദമായ വാദം സുപ്രീം കോടതി കേട്ടു. നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീം…
Read More » -
Breaking News
സ്‌കൂള്‍ തുറക്കാന്‍ സമയമായി: യുഎഇയിലെ സ്‌കൂളുകള്‍ തുറക്കാനിരിക്കെ മാര്‍ഗ നിര്‍ദേശങ്ങളുമായി പൊലീസ്
ദുബായ്: യുഎഇയിലെ സ്‌കൂളുകള്‍ തുറക്കാനിരിക്കെ മാര്‍ഗ നിര്‍ദേശങ്ങളുമായി പൊലീസ്. സ്‌കൂളുകള്‍ തുറക്കുന്ന സമയത് റോഡില്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിക്കും. അപകടങ്ങള്‍ ഉണ്ടാകാനും സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാനായി ജനങ്ങള്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു. സ്‌കൂള്‍ പരിസരങ്ങളിലൂടെ വാഹനമോടിക്കുമ്പോള്‍ വേഗത കുറയ്ക്കണം. സീബ്രാ ക്രോസില്‍ കാല്‍ നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണം. സ്‌കൂള്‍ ബസിന് അനുവദിച്ച സ്ഥലങ്ങളില്‍ നിര്‍ത്തിയ ശേഷമേ വിദ്യാര്‍ഥികളെ കയറ്റാനും ഇറക്കാനും പാടുള്ളൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു. സ്‌കൂള്‍ ബസ് കുട്ടികളെ കയറ്റാനും ഇറക്കാനുമായി നിര്‍ത്തിയിടുമ്പോള്‍ ഡ്രൈവര്‍ സ്റ്റോപ്പ് അടയാളം പ്രദര്‍ശിപ്പിക്കണം. ഈ സമയത്ത് മറ്റു വാഹനങ്ങള്‍ 5 മീറ്റര്‍ അകലത്തില്‍ നിര്‍ത്തിയിടണം. ഈ നിയമം പാലിക്കാതെ ബസിനെ മറികടക്കുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് 1000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കുട്ടികളെ നിശ്ചിത ബസ് സ്റ്റോപ്പില്‍ സമയത്തിനുള്ളില്‍ എത്തിക്കണം. അവരെ സ്‌കൂളിലേക്ക് അയക്കാത്ത ദിവസം…
Read More » -
Breaking News
‘വ്യാജ പ്രചാരണം നടത്തി കലാപത്തിന് ശ്രമിച്ചു’; വോട്ടുകൊള്ള ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി
ന്യൂഡല്‍ഹി: കള്ളവോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. വ്യാജപ്രചാരണം നടത്തി കലാപത്തിന് ശ്രമിച്ചുവെന്നും സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ ആണ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. നേരത്തെ ബിജെപിക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന അഭിഭാഷകനാണ് വിനീത് ജിന്‍ഡാല്‍. രാഹുല്‍ ഗാന്ധിയുടെ ആരോപണം വ്യാജ പ്രചാരണമാണെന്നും രാജ്യത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നീക്കമാണെന്നും ആരോപിച്ചാണ് വിനീത് ജിന്‍ഡാല്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇത് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ഗുഢാലോചനയുടെ ഭാഗമാണ്. തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്താനും അതുവഴി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുമുള്ള നീക്കമാണ് ആരോപണത്തിന് പിന്നിലെന്നും പരാതിക്കാരന്‍ പറയുന്നു. വോട്ടെടുപ്പിന്റെ നടത്തിപ്പില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ കൃത്രിമം നടത്തുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം മഹാരാഷ്ട്രയില്‍ അടക്കം തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായും വോട്ടുമോഷണം നടക്കുന്നതായും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. കമ്മിഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ടു മോഷ്ടിക്കുകയാണ്. മഹാരാഷ്ട്രയില്‍…
Read More » -
Breaking News
വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പ്: ഓണ്‍ലൈന്‍ ഗെയ്മിങ് പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയ്മിങ് പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഡിജിറ്റല്‍ ആപ്പു വഴിയുള്ള ചൂതാട്ടവും കുറ്റകരമാകും. ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുക ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടുവരുന്നത്. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിംഗ് നടത്തുന്നത് നിരോധിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്. അത്തരം പ്ലാറ്റ്ഫോമുകളുടെ ദോഷകരമായ സ്വാധീനത്തില്‍ നിന്ന്, യുവാക്കളെ സംരക്ഷിക്കുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. വാതുവെപ്പ് അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഗെയിമുകളുടെ പ്രതികൂലമായ സാമൂഹിക ആഘാതം തടയുക, യുവാക്കള്‍ ചൂഷണത്തിന് ഇരയാകുന്നത് തടയുക എന്നിവയാണ് ബില്ലിന്റെ പ്രാഥമിക ലക്ഷ്യമെന്ന് സര്‍ക്കാര്‍ സൂചിപ്പിക്കുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം, അനധികൃത വാതുവെപ്പ് ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 2022 നും 2025 നും ഇടയില്‍ 14,000 ലധികം ഓണ്‍ലൈന്‍ ഗെയിമിംഗ്, ബെറ്റിംഗ് ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍…
Read More » -
Breaking News
മുന്‍ഗണനാക്രമം മുഖ്യമന്ത്രിക്ക് നിശ്ചയിക്കാം: സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനത്തില്‍ വ്യക്തത വരുത്തി സുപ്രീം കോടതി
ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനത്തില്‍ വ്യക്തത വരുത്തി സുപ്രീംകോടതി. ജസ്റ്റിസ് സുധാംശു ധൂലിയയുടെ നേതൃത്വത്തിലുള്ള സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കാം. മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലാണ് ഗവര്‍ണര്‍ നിയമനം നടത്തേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സലറായ ഗവര്‍ണര്‍ സുപ്രിംകോടതിയെ അറിയിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു. സെര്‍ച്ച് കമ്മിറ്റി വിസി നിയമനത്തിനായി ഒരു പാനല്‍ അക്ഷരമാല ക്രമത്തില്‍ തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കണം. ഈ പാനല്‍ പരിശോധിച്ച് മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാവുന്നതാണ്. പാനലില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ആളെക്കുറിച്ച് എതിരഭിപ്രായം ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് അക്കാര്യം കാരണം സഹിതം ഫയലില്‍ കുറിക്കാവുന്നതാണ്. മുന്‍ഗണനാക്രമം നിശ്ചയിച്ച ഫയല്‍ മുഖ്യമന്ത്രി ചാന്‍സലറായ ഗവര്‍ണര്‍ക്ക് കൈമാറേണ്ടതാണ്. ഗവര്‍ണര്‍ ആ മുന്‍ഗണനാക്രമം കണക്കിലെടുത്തു വേണം നിയമനം നടത്തേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. പാനലിലെ ഏതെങ്കിലും വ്യക്തിയുടെ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് എതിരഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം ഫയലില്‍ രേഖപ്പെടുത്തണം. എതിര്‍പ്പിന് കാരണമായ…
Read More » -
Breaking News
‘സേവ് നിമിഷ പ്രിയ’: നിമിഷ പ്രിയയ്ക്കായി പണപ്പിരിവ് ; പ്രചാരണത്തില്‍ വ്യക്തത വരുത്തി വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയ്ക്കായി സാമ്പത്തിക സംഭാവനകള്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് വിദേശ കാര്യമന്ത്രാലം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് ടീമിന്റെ എക്സ് ഹാന്‍ഡിലില്‍ ഒരു എക്സ് ഉപയോക്താവ് പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഇതോടൊപ്പമുണ്ട്. ഓഗസ്റ്റ് 19 ന് സേവ് നിമിഷ പ്രിയ എന്ന് എഴുതി, ബാങ്ക് ഇടപാട് വിശദാംശങ്ങളുള്‍പ്പെടുത്തിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെടുത്തിയിരുന്നു. നിമിഷപ്രിയയുടെ കേസില്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നത് തുടരുമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. കേസില്‍ പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായി വേണ്ട ഇടപെടല്‍ നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. 2017 ജൂലൈയിലാണ് യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ കുറ്റക്കാരിയായി ശിക്ഷിക്കുന്നത്. 2025 ജൂലൈ 16 വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിമിഷപ്രിയ ഇപ്പോഴുള്ളത്.
Read More » -
Breaking News
13 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 52 കാരിക്കെതിരെ കേസ് നിലനില്‍ക്കും; പോക്‌സോ നിയമത്തിന് ലിംഗഭേദമില്ല, എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു
ബെംഗളൂരു: പോക്‌സോ നിയമത്തിന് ലിംഗഭേദമില്ലെന്ന് കര്‍ണാടക ഹൈക്കോടതി. പോക്‌സോ വകുപ്പുകള്‍ പ്രകാരമുള്ള എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് 52 കാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. എഫ്‌ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച കോടതി ലൈംഗിക അതിക്രമം ഉള്‍പ്പെടുന്ന നിയമത്തിലെ വകുപ്പുകള്‍ ലിംഗ ഭേദമില്ലാതെ ചുമത്താമെന്നും വ്യക്തമാക്കി. അയല്‍വാസിയായ 13 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 52 കാരിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് സാമ്പത്തിക ലാഭത്തിന് വേണ്ടി കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചാണ് 52 കാരി കോടതിയെ സമീപിച്ചത്. എഫ്‌ഐആറില്‍ ആരോപിക്കുന്ന കുറ്റകൃത്യം 2020-ല്‍ നടന്നതാണെന്നും, ആണ്‍കുട്ടിയുടെ കുടുംബം പണം ലക്ഷ്യമിട്ടാണ് 2024-ല്‍ പരാതി നല്‍കിയതെന്നും പ്രതിയായ സ്ത്രീയുടെ അഭിഭാഷകന്‍ വാദിച്ചു. വാദം തള്ളിയ കോടതി പരാതി രജിസ്റ്റര്‍ ചെയ്യുന്നതിലെ കാലതാമസം എഫ്ഐആര്‍ റദ്ദാക്കാനുള്ള കാരണമല്ലെന്ന് വ്യക്തമാക്കി. ശാരീരിക വേഴ്ചയില്‍ പുരുഷന് മാത്രമേ സജീവ പങ്കാളിയാകാന്‍ കഴിയൂ എന്നും സ്ത്രീക്ക് നിഷ്‌ക്രിയ പങ്കാളിയാകാന്‍ മാത്രമേ കഴിയൂ എന്നുമുള്ള ഹര്‍ജിക്കാരിയുടെ വാദവും കോടതി തള്ളിക്കളഞ്ഞു.
Read More » -
Breaking News
അമ്മയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയ 16 കാരിയെ പീഡിപ്പിച്ചു; നാദാപുരത്ത് 25 കാരനായ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍
കോഴിക്കോട്: നാദാപുരത്ത് ആയുര്‍വേദ ആശുപത്രിയില്‍ മാതാവിനൊപ്പം എത്തിയ 16 കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചകേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. നാദാപുരം – തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടറായ മാഹി കല്ലാട്ട് മഠത്തില്‍ ശ്രാവണിനെ (25) ആണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നാദാപുരം ഇന്‍സ്‌പെകടര്‍ അറസ്റ്റ് ചെയ്തത്. ജൂലൈയില്‍ മാതാവിനൊപ്പം ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം പെണ്‍കുട്ടി പൊലീസില്‍ ഇതുസംബന്ധിച്ചു മൊഴി നല്‍കിയിരുന്നു. അതേസമയം, സന്യാസി വേഷത്തില്‍ നാല് വര്‍ഷമായി പൊലീസിനെ വെട്ടിച്ച് ഒഴിവില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റിമാന്‍ഡില്‍ക്കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയ പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി ശിവകുമാറാണ് (51) പൊലീസ് വലയില്‍ കുടുങ്ങിയത്. തമിഴ്നാട് തിരുവണ്ണാമലയില്‍ സന്യാസി വേഷത്തില്‍ പൂജകളും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. പിടികൂടുമ്പോള്‍ താടിയും മുടിയുംനീട്ടി വളര്‍ത്തി, കാഷായ വസ്ത്രവും രുദ്രാക്ഷമാലയും ധരിച്ച രൂപത്തിലായിരുന്നു ഇയാള്‍. തിരുവണ്ണാമലയില്‍ പൂജയും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു.…
Read More »