Month: August 2025
-
Breaking News
രോഹിത്തും സൂര്യകുമാറുമൊക്കെ തെറിക്കും; എല്ലാ ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്‍തന്നെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍; ഏഷ്യ കപ്പിലെ ടീം പ്രഖ്യാപനം മുതിര്‍ന്ന താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ്
ബംഗളുരു: രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലും ക്യാപ്റ്റന്‍ പദവിയിലേക്ക് അടുത്ത് ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടുമായി നടത്തിയ ടെസ്റ്റ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിനു പിന്നാലെയാണു ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍നിന്ന് ഇന്ത്യയുടെ ഏകദിന, ട്വന്റി 20 സ്‌ക്വാഡിനെയും നയിക്കാനുള്ള ചുമതല ഗില്ലിന്റെ ചുമലിലെത്തുമെന്ന് ഉറപ്പായത്. നിലവില്‍ ഏകദിനത്തില്‍ രോഹിത് ശര്‍മയും ട്വന്റി 20യില്‍ സൂര്യകുമാര്‍ യാദവുമാണ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഗില്ലിനെയാണു വൈസ് ക്യാപ്റ്റനാക്കിയത്. സൂര്യകുമാറിനെ മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അതു മറ്റാരുമാകില്ലെന്ന കൃത്യമായ സൂചനയാണ് സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. ക്യാപ്റ്റന്‍ പദവിയുടെ സമ്മര്‍ദത്തിനിടയിലും വിദേശ പിച്ചില്‍ സെഞ്ചുറികള്‍ വാരിക്കൂട്ടിയ പ്രകടനമാണ് ഗില്ലിനെ സെലക്ടര്‍മാരുടെ ഇഷ്ട കളിക്കാരനാക്കി മാറ്റുന്നത്. ALSO READ യുവ രാഷ്ട്രീയ നേതാവിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടി റിനി; ടെലിഗ്രാം സീക്രട്ട് ചാറ്റ് വഴി മെസേജും വീഡിയോ കോളും, ഇരുട്ടത്തു നിന്ന് വിളിക്കും, തെളിവു നശിപ്പിക്കാന്‍ വിദഗ്ധന്‍; ആ പ്രസ്ഥാനത്തെക്കുറിച്ച് സ്‌നേഹമുള്ളതു കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല’ ഭാവിയില്‍ എല്ലാ ഫോര്‍മാറ്റിലുമുള്ള കളിയിലേക്കുള്ള…
Read More » -
Breaking News
ടീമിലുണ്ട്, പക്ഷേ ബെഞ്ചിലിരിക്കും! കുല്‍ദീപിനും റിങ്കുവിനും ഹര്‍ഷിതിനും കളിക്കേണ്ടി വരില്ല
ബംഗളുരു: യുഎഇയില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുവേണ്ടി സൂര്യകുമാര്‍ യാദവിനു കീഴിലുള്ള 15 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ചില പ്രധാന താരങ്ങള്‍ തഴയപ്പെട്ടെങ്കിലും വളരെ സന്തുലിതമായ സ്‌ക്വാഡിനെ തന്നെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിലെ ചിലര്‍ക്കു ടൂര്‍ണമെന്റില്‍ ഒരു അവസരം പോലും കിട്ടിയേക്കില്ല. വാട്ടര്‍ ബോയ് മാത്രമായി ബെഞ്ചിലേക്കു ഒതുക്കപ്പെടാനിടയുളള ചില താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം. പുറത്തിരിക്കുക ആരെല്ലാം? ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ പ്രധാനമായും മൂന്നു പേര്‍ക്കായിരിക്കും ഒരവസരം പോലും ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്നേക്കുക. ഇതിലൊരാള്‍ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ സ്പിന്നര്‍മാരില്‍ ഒരാളാണ് അദ്ദഹം. പക്ഷെ ടി20 ക്രിക്കറ്റിലേക്കു വന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ കുല്‍ദീപിനേക്കാള്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുക മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിക്കാണ്. ദേശീയ ടീമിലേക്കുള്ള ആദ്യ വരവില്‍ വന്‍ ഫ്ളോപ്പായെങ്കിലും രണ്ടാം വരവില്‍ അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.…
Read More » -
Breaking News
കെ.എസ്.യു. സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ട പെണ്‍കുട്ടിയെ പള്ളിക്കമ്മിറ്റിയെ ഉപയോഗിച്ചു മതം പറഞ്ഞു പിന്‍മാറാന്‍ പ്രേരിപ്പിച്ചു; 21-ാം നൂറ്റാണ്ടിലും എംഎഎസ്എഫിന് നേരം വെളുത്തിട്ടില്ല; മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു. ജില്ലാ സെക്രട്ടറി
കണ്ണൂര്‍: കണ്ണൂരില്‍ എം.എസ്.എഫിനെതിരെ കെ.എസ്.യു. എം.എസ്.എഫ് മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ഇത്തിക്കണ്ണിയെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി സി.എച്ച്. മുബാസ് ഫെയ്‌സ്ബുക്കില്‍. പേരിന്റെ തുടക്കത്തിലെ മതത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പാനൂര്‍ എം.എം. കോളേജില്‍ കെ.എസ്.യു സ്ഥാനാര്‍ഥിയാകേണ്ട യുവതിയെ പള്ളിക്കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞ് പിന്മാറാന്‍ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. എം.എസ്.എഫ് മതം പറഞ്ഞ് വിദ്യാര്‍ഥികളെ വേര്‍തിരിക്കുകയാണെന്നും കാമ്പസില്‍ നിന്ന് അകറ്റണമെന്നും സി.എച്ച്. മുബാസ് ഫെയ്‌സ്ബുക്കില്‍ പറയുന്നു. എം.എസ്.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള കോളേജില്‍ കെ.എസ്.യുവിനെ മത്സരിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ചില ഇത്തിക്കണികള്‍ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ട്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്‌കാരം നാടിന് ആപത്താണ്. എംഎം കോളേജില്‍ കെ എസ് യൂ സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞു അതില്‍ നിന്ന് പിന്മാറാന്‍…
Read More » -
Breaking News
ഡല്‍ഹി മുഖ്യമന്ത്രിയെ ആക്രമിച്ചയാള്‍ കടുത്ത നായ സ്നേഹി; കോടതി ഉത്തരവില്‍ അസ്വസ്ഥനായിരുന്നെന്ന് അമ്മ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചത് ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയ (41) എന്നയാളെന്ന് പോലീസ് അറിയിച്ചു. രാജേഷിനെ ചോദ്യംചെയ്ത് വരികയാണെന്നും ഇയാളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. രാജേഷ് ഒരു നായസ്നേഹിയാണെന്നും തെരുവുനായകള്‍ക്ക് ഷെല്‍റ്റല്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധിയില്‍ അസ്വസ്ഥനായിരുന്നുവെന്നും ഇയാളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ‘എന്റെ മകന് നായകളെ വലിയ ഇഷ്ടമാണ്. ഡല്‍ഹി എന്‍സിആറിലെ തെരുവുനായകളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം അവന്‍ ദേഷ്യത്തിലായിരുന്നു. അധികം വൈകാതെ ഡല്‍ഹിയിലേക്ക് പോയി. അതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് ഒന്നും അറിയില്ല.’ സക്രിയയുടെ അമ്മ ഭാനു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ബന്ധുവിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സഹായം തേടിയാണ് 41-കാരനായ സക്രിയ പൊതുയോഗത്തിനെത്തിയതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച രാവിലെ തന്റെ വസതിയില്‍ താമസക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള ‘ജന്‍സുന്‍വായ്’ യോഗത്തില്‍ പങ്കെടുക്കവേയാണ് മുഖ്യമന്ത്രി രേഖ ഗുപ്ത ആക്രമിക്കപ്പെട്ടത്. എത്തിയത് പരാതി നല്‍കാനെന്ന…
Read More » -
Breaking News
ഭക്ഷണം വലിച്ചെറിഞ്ഞാല്‍ ‘ഒന്നര ലക്ഷം’ പിഴ; നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: പൊതു സ്ഥലങ്ങളില്‍ ഭക്ഷണം വലിച്ചെറിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടി വരുമെന്ന് ഓര്‍മ്മപ്പെടുത്തി കുവൈത്ത് പരിസ്ഥിതി മന്ത്രാലയം. 500 കുവൈത്തി ദിനാര്‍ (1,42,616 ഇന്ത്യന്‍ രൂപ) വരെ പിഴയാണ് കുറ്റക്കാര്‍ക്കെതിരെ ചുമത്തുക. പൊതു നിരത്തുകളില്‍ പക്ഷികള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണമെറിഞ്ഞു കൊടുക്കുന്നതും കുറ്റകരമാണെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് ഇത്രയും വലിയ തുക പിഴയായി ഈടാക്കുക. സമീപ ദിവസങ്ങളില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി ഭക്ഷണം വലിച്ചെറിഞ്ഞു നല്‍കുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. ജനങ്ങള്‍ ഇതില്‍ നിന്ന് പിന്മാറണം. ഭക്ഷണം വലിച്ചെറിയുന്നത് വഴി പൊതു നിരത്തുകള്‍ വൃത്തിയില്ലാതെ ആകുകയും അത് വഴി വിവിധ രോഗങ്ങള്‍ പടരുകയും ചെയ്യും. ഭക്ഷണ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാനായി മാലിന്യപെട്ടികളില്‍ എല്ലായിടങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. അവയില്‍ മാത്രമേ നിക്ഷേപിക്കാന്‍ പാടുള്ളു. അല്ലാതെ വലിച്ചെറിയുന്നത് നിയമ ലംഘനമാണ്. രാജ്യത്തെ പൗരന്മാരും പ്രവാസികളും പൊതുശുചിത്വം പാലിക്കാന്‍ തയ്യാറാകണമെന്നും പരിസ്ഥിതി മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
Read More » -
Breaking News
‘പരിപാടി ഏറ്റിരുന്നില്ല, പരാതി പാര്‍ട്ടിയില്‍ തീര്‍ക്കും; എനിക്കും യാത്രാക്ഷീണം ഉണ്ടാകും, മനുഷ്യനല്ലേ’
കോഴിക്കോട്: ഡിസിസിയില്‍ നിന്നുള്ള നിര്‍ദേശം ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തില്ലെന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടി ഏറ്റിരുന്നില്ല. സാഹചര്യമുണ്ടെങ്കില്‍ പങ്കെടുക്കാം എന്നാണ് അറിയിച്ചത്. രമ്യ ഹരിദാസ് ആണ് പരിപാടി ഏറ്റിരുന്നത്. നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് ദുബായില്‍ പോയ ശേഷം പുലര്‍ച്ചെ അഞ്ചുമണിക്കാണ് കോഴിക്കോട്ട് എത്തിയത്. സ്വാഭാവികമായും എനിക്കും ക്ഷീണം ഉണ്ടാകും. ഞാനൊരു മനുഷ്യനല്ലേയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. നിര്‍ദേശമുണ്ടായിട്ടും സ്ഥലത്തുണ്ടായിരുന്നിട്ടും യൂത്ത് കോണ്‍. പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മന്‍; കടുത്ത അതൃപ്തിയില്‍ കോഴിക്കോട് ഡിസിസി എല്ലാ കാര്യങ്ങളിലും വിവാദമുണ്ടാക്കിയാല്‍ ബുദ്ധിമുട്ടാണ്. അത് ശരിയായ നിലപാടല്ല. എല്ലാം വ്യാഖ്യാനങ്ങള്‍ മാത്രമാണ്. ഡിസിസി അധ്യക്ഷന്റെ പരാതി പാര്‍ട്ടിയില്‍ തീര്‍ക്കും. രമ്യഹരിദാസിന്റെ ഫോട്ടോ ചേര്‍ത്ത നോട്ടിസ് വച്ചുള്ള പരിപാടിയായിരുന്നു അതെന്നും ചാണ്ടി ഉമ്മന്‍ വിശദീകരിച്ചു. കോഴിക്കോട് ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പര്‍ക്ക പരിപാടിയില്‍…
Read More » -
Breaking News
റിലയൻസ് കൺസ്യൂമർ പ്രൊഡക്റ്റ്‌സ് ഹെൽത്തി ഡ്രിങ്ക്‌സ് വിപണിയിലേക്ക്
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) എഫ്എംസിജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ്സ് ലിമിറ്റഡ് (ആർസിപിഎൽ), നേച്ചറഡ്ജ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭത്തിലൂടെ പുതിയ ചുവട് വെക്കുന്നു. നേച്ചറഡ്ജിന്റെ ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുത്തുകൊണ്ടാണ് അതിവേഗം വളരുന്ന ആരോഗ്യ പാനീയ മേഖല (ഹെൽത്തി ഫംഗ്ഷണൽ ബെവറേജസ്)യിലേക്ക് റിലയൻസ് പ്രവേശിച്ചിരിക്കുന്നത്. സംയുക്ത സംരംഭത്തിലൂടെ, ഉപഭോക്താക്കൾക്ക് വിവിധതരം ഹെർബൽ-പ്രകൃതി പാനീയങ്ങൾ ലഭ്യമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ഒരു സമഗ്ര ബിവറേജസ് കമ്പനിയെന്ന തലത്തിൽ സാന്നിധ്യം അരക്കിട്ടുറപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ആയുർവേദ ഉൽപ്പന്ന നിർമ്മാണ സംരംഭങ്ങളിലൊന്നായ ബൈദ്യനാഥ് ഗ്രൂപ്പിൽ നിന്നുള്ള മൂന്നാം തലമുറ സംരംഭകനായ സിദ്ധേഷ് ശർമ്മ 2018-ൽ സ്ഥാപിച്ച കമ്പനിയാണ് നേച്ചറഡ്ജ് ബിവറേജസ്. ഇന്ത്യൻ ആയുർവേദത്തിന്റെയും ആധുനിക പാനീയങ്ങളുടെയും ഗുണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. കമ്പനിയുടെ പതാകവാഹക ഉൽപ്പന്നമായ ‘ശുന്യ’, ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയിരുന്നു. സീറോ- ഷുഗർ, സീറോ കലോറി ഡ്രിങ്കെന്ന നിലയിലാണ് ശൂന്യ ശ്രദ്ധ പിടിച്ചുപറ്റിയത്. ഹെർബ് അധിഷ്ഠിത…
Read More » -
Breaking News
‘പിണറായി 3.0’യ്ക്ക് വിലങ്ങുതടിയായി സി.പി.എമ്മിലെ ‘സന്താനഗോപാലം’! ബിനോയ് കോടിയേരി മുതല്‍ ശ്യാംജിത്ത് വരെ നീളുന്ന മക്കള്‍വിവാദം; കത്തുവിവാദം ഗോവിന്ദന്‍ മാഷുടെ പ്രതിച്ഛായക്ക് മങ്ങലായി; മുഖ്യമന്ത്രിയുടെ മകള്‍ക്കു കിട്ടിയ സുരക്ഷാകവചം മറ്റുള്ളവര്‍ക്കില്ല
തിരുവനന്തപുരം: മൂന്നാം പിണറായി സര്‍ക്കാര്‍ സ്വപ്നം കാണുന്ന സി.പി.എമ്മിന് തലവേദനയായി മക്കള്‍ വിവാദങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വരെയുള്ള ഉന്നത നേതാക്കളുടെ മക്കള്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സി.പി.എമ്മിന് വെല്ലുവിളിയാകുന്നു. വിവാദങ്ങളില്‍ നിന്നും കരകയറാനും പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെയുണ്ടാകുന്ന സംശയങ്ങള്‍ ദുരീകരിക്കാനും കിണഞ്ഞു പരിശ്രമിക്കുകയാണ് സി.പി.എം നേതൃത്വം. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രതിരോധിച്ചെങ്കിലും മറ്റുള്ള നേതാക്കളുടെ മക്കള്‍ക്കെതിരെ പരാതികള്‍ വരുമ്പോള്‍ അത്തരമൊരു പ്രതിരോധം ഉണ്ടാകുന്നില്ലെന്നും നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ യുടെ മകള്‍ വീണ വിജയനും കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റ്ഡുമാണ് (സി.എം.ആര്‍.എല്‍) ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് ഏറെ ചര്‍ച്ചകള്‍ക്കു കാരണമായത്. വീണ വിജയന്‍ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് 1.72 കോടി രൂപ മാസപ്പടി വാങ്ങിയെന്ന ആരോപണം വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഈ കേസില്‍ കേന്ദ്ര ഏജന്‍സിയായ എസ്.എഫ്.ഐ.ഒ കുറ്റപത്രം കൂടി സമര്‍പ്പിച്ചതോടെ വിഷയം…
Read More » -
Breaking News
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: സി.പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; അനുഗമിച്ച് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സി.പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആരോഗ്യമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം സി.പി രാധാകൃഷ്ണനെ അനുഗമിച്ചത്. പ്രധാന പത്രികയ്ക്കൊപ്പം മൂന്ന് സെറ്റ് പത്രികകൂടി സി.പി രാധാകൃഷ്ണന്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യത്തെ പത്രിക വരണാധികാരിക്ക് സമര്‍പ്പിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് അദ്ദേഹം പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെ അടക്കമുള്ള നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്ന പ്രേരണാ സ്ഥലിലെത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വം ബി.ജെ.പി പ്രഖ്യാപിച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവാണ് സി.പി രാധാകൃഷ്ണന്‍. മുന്‍ പാര്‍ലമെന്റ് അംഗവും ഝാര്‍ഖണ്ഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ ഗവര്‍ണറുമായിരുന്നു. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറാണ്.
Read More »
