Month: August 2025
-
Breaking News
നിരന്തം വേട്ടയാടി, മക്കളെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണി; വീട്ടമ്മയുടെ ആത്മഹത്യയില്‍ വരാപ്പുഴ ശ്രീജിത്ത് കേസില്‍ കുടുങ്ങിയ പോലീസുകാരനും പ്രതി
കൊച്ചി: പണം കടം നല്‍കിയവരുടെ മാനസിക സമ്മര്‍ദംമൂലം വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിലെ പ്രതികളിലൊരാളായ വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്, കൈക്കൂലി കേസിലും പ്രതി. 2018-ല്‍ കേരളത്തില്‍ വലിയ ചര്‍ച്ചയായ വാരാപ്പുഴ ശ്രീജിത്ത് കൊലക്കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരേ പരാതി ഉയര്‍ന്നത്. പ്രതിപട്ടിയില്‍നിന്ന് ശ്രീജിത്തിനെ മാറ്റാന്‍ വീട്ടുകാരോട് 10,000 രൂപ ഇയാള്‍ ആവശ്യപ്പെട്ടുവെന്നാണ് കേസ്. പോലീസ് കസറ്റഡിയിലിരിക്കേയാണ് വരാപ്പുഴ സ്വദേശിയായ ശ്രീജിത്ത് മരിക്കുന്നത്. വരാപ്പുഴ ദേവസ്വംപാടത്ത് സി.പി.എം. അനുഭാവിയായ വാസുദേവന്റെ മരണത്തെ തുടര്‍ന്ന് പോലീസ് ആളുമാറി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്. അടിവയറ്റിനേറ്റ ഗുരുതര പരിക്ക് മൂലമാണ് ശ്രീജിത്ത് മരിച്ചതെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത ശേഷമാണ് ഈ പരിക്കുണ്ടായതെന്നും മെഡിക്കല്‍ കൗണ്‍സില്‍ നിഗമനത്തിലെത്തിയിരുന്നു. ശ്രീജിത്തിനെയും മറ്റും അതിക്രൂരമായി പോലീസ് കസ്റ്റഡി മര്‍ദനത്തിന് ഇരയാക്കിയതായി സഹ തടവുകാരും വെളിപ്പെടുത്തിയിരുന്നു. സ്റ്റേഷനില്‍ ശ്രീജിത്ത് അടക്കമുള്ളവര്‍ മൂന്നാംമുറയ്ക്ക് ഇരയായിട്ടുണ്ടെന്നും ഓരോരുത്തരെയായി തിരഞ്ഞുപിടിച്ച് മര്‍ദിക്കുമായിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു. ശ്രീജിത്തിന്റെ തല പിടിച്ച് സെല്ലിന്റെ അഴികളില്‍ ഇടിച്ചതായും…
Read More » -
Crime
യുവാവ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍, അരികെ ടിവി കേബിള്‍; കാമുകിയുടെ ഭര്‍ത്താവ് പിടിയില്‍
പാലക്കാട്: യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകന്‍ സന്തോഷിനെയാണ് (42) ഇന്നലെ രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ മൂങ്കില്‍മട സ്വദേശിയായ യുവാവു വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: അവിവാഹിതനായ സന്തോഷിന് വിവാഹിതയായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. ഇന്നലെ രാത്രി യുവതിയാണു പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചത്. ഭര്‍ത്താവ് സന്തോഷിനെ മര്‍ദിച്ചതായി പറഞ്ഞെന്നും ചെന്നു നോക്കിയപ്പേള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ടെന്നുമാണു യുവതി പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സന്തോഷിനെ വീടിനകത്തു തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു ഡോക്ടര്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. നെറ്റിയില്‍ മര്‍ദനമേറ്റതിന്റെ പാടുണ്ട്. ടിവിയില്‍ കണക്ട് ചെയ്യുന്ന കേബിളും മൃതദേഹത്തിനു സമീപത്തായി കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവ് മൂങ്കില്‍മട സ്വദേശി ആറുച്ചാമിയെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വരികയാണ്. ചിറ്റൂര്‍ ഡിവൈഎസ്പി: വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ പൊലീസ്…
Read More » -
Breaking News
നിര്‍ദേശമുണ്ടായിട്ടും സ്ഥലത്തുണ്ടായിരുന്നിട്ടും യൂത്ത് കോണ്‍. പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മന്‍; കടുത്ത അതൃപ്തിയില്‍ കോഴിക്കോട് ഡിസിസി
കോഴിക്കോട്: നിര്‍ദേശം ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മന്‍ എംഎല്‍എ. കോഴിക്കോട് നഗരത്തില്‍ ഉണ്ടായിട്ടും ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നതില്‍ ഡിസിസി കടുത്ത അതൃപ്തിയിലാണ്. ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ പ്രതികരിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടത് ഡിസിസി നേതൃത്വമാണ്. കോഴിക്കോട് ഉണ്ടായിട്ടും എന്തുകൊണ്ട് പരിപാടിയില്‍ പങ്കെടുത്തില്ലെന്ന കാര്യത്തില്‍ ചാണ്ടി ഉമ്മനോട് വിശദീകരണം ആരായും. എന്തു കൊണ്ട് വിട്ടു നിന്നു എന്ന് അന്വേഷിക്കുമെന്ന് പ്രവീണ്‍കുമാര്‍ വ്യക്തമാക്കി. ചാണ്ടി ഉമ്മനോട് പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടതാണ്. വിട്ടുനിന്നെങ്കില്‍ അത് തെറ്റാണ്. എന്തുകൊണ്ട് വിട്ട് നിന്നു എന്ന് അറിയില്ല. ചാണ്ടി ഉമ്മന്‍ ജില്ലയില്‍ ഉണ്ടായിരുന്നിട്ടും പരിപാടിക്ക് എത്തിയില്ല . രമ്യ ഹരിദാസാണ് പകരം പങ്കെടുത്തതെന്നും അദ്ദേഹം അറിയിച്ചു. പങ്കെടുക്കാതിരുന്നത് ബോധപൂര്‍വ്വം ആണെങ്കില്‍ തെറ്റാണ്. ഗ്രൂപ്പ് വഴക്കൊന്നുമില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
Read More » -
Breaking News
ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ ആരാധനാലായത്തിനെതിരെ ബുള്‍ഡോസര്‍ നടപടി; ആരാധനാലയവും വീടും പൊളിച്ചു മാറ്റി
റായ്പുര്‍: ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ ആരാധനാലായത്തിനെതിരെ ബുള്‍ ഡോസര്‍ നടപടി. ക്രിസ്ത്യന്‍ ആരാധനാലയവും വീടും പൊളിച്ചു മാറ്റി. ബിലാസ്പൂരിലെ ഭര്‍ണിയില്‍ ആണ് സംഭവം. ജില്ലാ ഭരണ കൂടത്തിന്റെതാണ് നടപടി. മതപരിവര്‍ത്തനം നടത്തുന്നു എന്ന പരാതിയില്‍ ആണ് നടപടി. ഹിന്ദു സംഘടനകളാണ് പാരതി നല്‍കിയത്. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചതിനാലാണ് നടപടി എന്ന് വിശദീകരണം. മതപരിവര്‍ത്തനം ആരോപിച്ചാണ് നടപടി. നേരത്തെ ഹിന്ദു സംഘടനകള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടം അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് നടപടി ഉണ്ടായത്. കാലങ്ങളായി ദേവാലയം പ്രവര്‍ത്തിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് കെട്ടിടം നിര്‍മ്മിച്ചതെന്നും സര്‍ക്കാര്‍ ഭൂമിക്ക് എങ്ങനെയാണ് വായ്പ നല്‍കുക എന്നും പാസ്റ്റര്‍ ചോദിച്ചു.
Read More » -
Breaking News
വോട്ടര്‍പട്ടികയില്‍നിന്ന് പേരുവെട്ടാനുള്ള നോട്ടീസ് ‘പരേത’ നേരിട്ട് കൈപ്പറ്റി; കല്യാണി മരിച്ചതാണെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍; മരിച്ചിട്ടില്ലെയന്ന് കല്യാണി
കോഴിക്കോട്: നാദാപുരത്ത് ജീവിച്ചിരിക്കുന്ന സ്ത്രീയെ മരിച്ചതായി രേഖപ്പെടുത്തി വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം. ഇതിന്റെ നോട്ടീസ് കൈപ്പറ്റിയത് മരിച്ചെന്ന് രേഖയിലുള്ള കല്യാണി തന്നെയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് രേഖ ഏറ്റുവാങ്ങിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് കല്യാണി മരിച്ചു എന്നാരോപിച്ച് പരാതി നല്‍കിയത്. ഏറെ കൗതുകകരവും സങ്കീര്‍ണവുമായ സംഭവവികാസങ്ങളാണ് വോട്ടര്‍പട്ടികയിലെ കല്യാണിയുടെ പേരുമായി ബന്ധപ്പെട്ടുണ്ടായത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കല്യാണി മരിച്ചെന്നും അവരുടെ വോട്ട് ഒഴിവാക്കണമെന്നും കാട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ കല്യാണിയുടെ വീട്ടിലെത്തിയത്. മരിച്ചെന്ന് പറയപ്പെടുന്ന കല്യാണിയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നോട്ടീസ് കല്യാണി തന്നെ ഉദ്യോഗസ്ഥരില്‍ നിന്ന് ഏറ്റുവാങ്ങി. പിന്നീട് താന്‍ മരിച്ചിട്ടില്ലെന്നും വോട്ട് തള്ളരുതേയെന്നും കല്യാണിക്ക് ഉദ്യോഗസ്ഥരോട് പറയേണ്ട ഗതിവന്നു. കല്യാണിയുടെ പേരുമായി ബന്ധപ്പെട്ട് ഉയര്‍ന്നത് തെറ്റായ പരാതിയെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടതിനാല്‍ മറ്റ് നടപടിക്രമങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ബന്ധവാണ് കല്യാണി. വരുന്ന തിരഞ്ഞെടുപ്പില്‍ എന്തായാലും ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുമെന്നും താന്‍ മരിച്ചുവെന്ന് പരാതി നല്‍കിയത് ആരെന്ന് അറിയണമെന്നും…
Read More » -
Breaking News
പാര്‍ട്ടി കോണ്‍ഗ്രസുണ്ടെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസല്ല! സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക; അബദ്ധം സംഭവിച്ചതെന്ന് സിപിഎം ബ്രാഞ്ച് കമ്മിറ്റി വിശദീകരണം
കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകക്ക് പകരം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക. ഏലൂര്‍ പുത്തലത്ത് ബ്രാഞ്ചിലാണ് സംഭവം. അശോകചക്രം ആലേഖനം ചെയ്ത ദേശീയപതാകക്ക് പകരം മധ്യത്തില്‍ ചര്‍ക്കയുള്ള കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടിയാണ് ഇവര്‍ ഉയര്‍ത്തിയത്. സി.പി.എം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പ്രദേശത്തെ മുതിര്‍ന്ന പൗരനെയാണ് പതാക ഉയര്‍ത്താന്‍ ക്ഷണിച്ചത്. . ഏതാനും സമയത്തിനകം തെറ്റുമനസ്സിലാക്കി കൊടിമാറ്റിയെങ്കിലും പതാക ഉയര്‍ത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ നാടാകെ പ്രചരിച്ചതിനാല്‍ സംഭവം നാണക്കേടും വിവാദവുമായി. അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് വിശദീകരണം. ലോക്കല്‍ കമ്മിറ്റി അംഗവും പാര്‍ട്ടി അംഗങ്ങളുമടക്കം നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആരും പതാക മാറിയത് തിരിച്ചറിഞ്ഞില്ല. വിവാദമായതിനെത്തുടര്‍ന്ന് സി.പി.എം നേതൃത്വം അന്വേഷണം നടത്തിയപ്പോള്‍ അബദ്ധം പറ്റിയതാണെന്നു ബന്ധപ്പെട്ടവര്‍ വിശദീകരണം നല്‍കിയെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.ബി. സുലൈമാന്‍ പറഞ്ഞു. ദേശീയപതാക കൂടാതെ എല്ലാ പാര്‍ട്ടികളുടെയും കൊടി തന്റെ പക്കലുണ്ടെന്നും സ്വാതന്ത്യദിനത്തില്‍ ഉയര്‍ത്താനുള്ള കൊടിയെടുത്തപ്പോള്‍ മാറി എടുത്തതാണെന്നും ലോക്കല്‍ കമ്മിറ്റി അംഗം അഷ്‌റഫ് പറഞ്ഞു.…
Read More » -
Breaking News
ഭര്‍ത്താവിനെ കൊന്ന് ഉപ്പുനിറച്ച വീപ്പയ്ക്കുള്ളിലാക്കി; ഭാര്യയും വീട്ടുടമയുടെ മകനായ കാമുകനും പിടിയില്‍
ജയ്പുര്‍: ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊന്ന് മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി ഒളിപ്പിച്ചു. കൊലപാതകവിവരം പുറത്തറിഞ്ഞതോടെ പ്രതികളായ ഭാര്യയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ്ചെയ്തു. രാജസ്ഥാനിലെ കിഷന്‍ഘട്ട് ബാസ് ജില്ലയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയും കിഷന്‍ഘട്ട് ബാസിലെ ഇഷ്ടികക്കളത്തില്‍ ജോലിക്കാരനുമായ ഹന്‍സ്റാം എന്ന സുരാജ്(35) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുനിതയും ഇവരുടെ കാമുകനായ ജിതേന്ദ്രയും ചേര്‍ന്നാണ് ഹന്‍സ്റാമിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ജന്മാഷ്ടമി ദിനമായ ഞായറാഴ്ചയാണ് കൃത്യം നടന്നതെന്നും കൊലപ്പെടുത്തിയശേഷം പ്രതികള്‍ മൃതദേഹം ഉപ്പുനിറച്ച വീപ്പയ്ക്കുള്ളിലാക്കി വീടിന്റെ മുകളില്‍ ഒളിപ്പിച്ചെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ രണ്ടുപേരെയും അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതില്‍ അയല്‍ക്കാര്‍ക്ക് തോന്നിയ സംശയവും ദമ്പതിമാരുടെ മക്കള്‍ നല്‍കിയ മൊഴികളുമാണ് അരുംകൊല പുറത്തറിയാന്‍ കാരണമായത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കഴുത്തറത്ത് വീപ്പയ്ക്കുള്ളില്‍ ഒളിപ്പിച്ചനിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം അഴുകാനായി വീപ്പയ്ക്കുള്ളില്‍ ഉപ്പും നിറച്ചിരുന്നു. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തതെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഹന്‍സ്റാം മിഥിലേഷ്…
Read More » -
Kerala
വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ; ഓണത്തിനു സദ്യയുമായി കുടുംബശ്രീയും
തിരുവനന്തപുരം: ഓണത്തിനു സദ്യയുമായി കുടുംബശ്രീയും. വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് ഓണം കെങ്കേമമാക്കാന്‍ കുടുംബശ്രീ വനിതകള്‍ എത്തുന്നത്. ഇഷ്ടമുള്ള വിഭവങ്ങളും പായസവും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാമെന്നതാണ് വലിയ പ്രത്യേകത. സംസ്ഥാനത്തെ 14 ജില്ലകളിലായി മുന്നൂറോളം സിഡിഎസുകളുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുന്നത്. വിഭവങ്ങളുടെ എണ്ണമനുസരിച്ച് 150 മുതല്‍ 300 രൂപ വരെയാണ് ഒരെണ്ണത്തിന്റെ നിരക്ക്. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ചാണ് ഇവ ലഭ്യമാക്കുക. ഓരോ ജില്ലയിലെയും ബന്ധപ്പെട്ട സിഡിഎസുകളില്‍ ആവശ്യക്കാര്‍ക്ക് മുന്‍കൂട്ടി സദ്യ ഓര്‍ഡര്‍ ചെയ്യാം. ബുക്ക് ചെയ്യാനായി കോള്‍ സെന്ററുകളും, പ്രത്യേകം ഫോണ്‍ നമ്പറുകളും ക്രമീകരിച്ചിട്ടുണ്ട്.
Read More » -
Breaking News
എത്തിയത് പരാതി നല്‍കാനെന്ന വ്യാജേന; ജനസമ്പര്‍ക്ക പരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രിയുടെ കരണത്തടിച്ചു; യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. പരാതി നല്‍കാനെന്ന വ്യാജേന അടുത്തെത്തിയ ആള്‍ മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 35 വയസ്സുകാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. രേഖ ഗുപ്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി ഡല്‍ഹി ഘടകമാണ് ഈ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. രേഖ ഗുപ്തയുടെ പരുക്ക് ഗുരുതരമല്ലെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലുള്ള ആളെ ചോദ്യം ചെയ്യുകയാണ്. എന്തിനാണ് ആക്രമണം നടത്തിയതെന്നതില്‍ വ്യക്തതയില്ല. രേഖ ഗുപ്ത സ്വന്തം വസതിയില്‍ എല്ലാ ബുധനാഴ്ചകളിലും രാവിലെ ജനങ്ങളെ കണ്ട് പരാതികള്‍ സ്വീകരിക്കാറുണ്ട്. ‘യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ മുഖ്യമന്ത്രിയെ ആക്രമിച്ചു. ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയെ പരിശോധിക്കുകയാണ്. ഈ ആക്രമണത്തെ പാര്‍ട്ടി അപലപിക്കുന്നു. അക്രമം രാഷ്ട്രീയ പ്രേരിതമായിരുന്നോ എന്ന് അന്വേഷിക്കണം’ മുതിര്‍ന്ന ബിജെപി നേതാവ് ഹരീഷ് ഖുറാന പറഞ്ഞു.…
Read More »
