Month: August 2025

  • Breaking News

    ജനപ്രിയ ന്യായാധിപന്‍; സോഷ്യമീഡിയയിലെ മിന്നും താരം, ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

    വാഷിംഗ്ടണ്‍: പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാന്‍ക്രിയാറ്റിക്ക് ക്യാന്‍സറിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ മുന്‍സിപ്പല്‍ കോര്‍ട്ട് ഓഫ് പ്രൊവിഡന്‍സിലെ മുന്‍ ജഡ്ജിയാണ്. ‘കോട്ട് ഇന്‍ പ്രൊവിഡന്‍സ്’ എന്ന ഇന്റര്‍നാഷണല്‍ ഷോയിലൂടെ ലോകശ്രദ്ധ നേടിയ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ. ലോകത്തിലെ തന്നെ ഏറ്റവും സൗമ്യനായ ജഡ്ജ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ കോടതി വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന പോസ്റ്റ് പങ്കുവച്ചിരുന്നു. 1936 നവംബര്‍ 24 ആയിരുന്നു ജനനം. സിറ്റി ഓഫ് പ്രൊവിഡന്‍സില്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകനായാണ് ഫ്രാങ്ക് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സായാഹ്ന ക്ലാസുകളിലൂടെയാണ് അദ്ദേഹം നിയമ ബിരുദം സ്വന്തമാക്കിയത്.    

    Read More »
  • Breaking News

    ആദ്യ ചിത്രത്തിന് ശമ്പളം പത്ത് രൂപ! പിന്നീട് കമലിന്റെയും രജനിയുടെയും നായികയായ നടിയെ അറിയുമോ?

    ‘ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സുന്ദരമായ മുഖം’ എന്ന് സത്യജിത് റേ വാഴ്ത്തിയ അഭിനേത്രി. എഴുപതുകളിലും എണ്‍പതുകളിലും തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലെ ഏറ്റവും ഹിറ്റ് നായിക. അതിസ്വാഭാവികമായ അഭിനയം. അസമാന്യമായ നൃത്തപാടവം. അതിശയിപ്പിക്കുന്ന സൗന്ദര്യം. ജയപ്രദ വെള്ളിത്തിരയുടെ അനുഗ്രഹമാണ്. പതിനാലാം വയസ്സില്‍ തെലുഗ് ചിത്രമായ ഭൂമി കോസത്തില്‍ മൂന്ന് മിനുട്ട് നൃത്തരംഗത്തില്‍ അഭിനയിച്ചാണ് ജയപ്രദയുടെ അരങ്ങേറ്റം. ആ നൃത്തത്തിന് 10 രൂപയാണ് പ്രതിഫലം കിട്ടിയത്. പിന്നീടങ്ങോട്ട് തെലുഗുവില്‍ ജയപ്രദയില്ലാത്ത സിനിമയില്ല എന്ന സ്ഥിതിയായി. തൊട്ടതെല്ലാം പൊന്നാക്കി. ഹിറ്റുകളുടെ വന്‍നിരയായി. എന്‍.ടി.ആറുമായുള്ള ജോഡി തെലുങ്കുദേശം നെഞ്ചേറ്റി. എന്നാല്‍, ജയപ്രദയ്ക്ക് ആദ്യം അഭിനയിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഡോക്ടറാകണമെന്നായിരുന്നു അവരുടെ ആഗ്രഹം. അടുത്തത് കന്നഡ സിനിമയുടെ ഊഴമായിരുന്നു. അവിടെ രാജ്കുമാറുമായും ജയപ്രദ സൂപ്പര്‍ ഹിറ്റ് ജോടിയൊരുക്കി. തമിഴിലും ഹിന്ദിയിലും അവര്‍ വെന്നിക്കൊടി പാറിച്ചു. അമിതാഭിന്റെ വിജയനായികയായി മാറി. ജിതേന്ദ്രയും കമലഹാസനും രജനീകാന്തും അവരുടെ നായകന്മാരായി. തൊണ്ണൂറുകളുടെ പകുതിയോടെ ജയപ്രദ സിനിമയില്‍ നിന്നും അകലാന്‍ തുടങ്ങി.…

    Read More »
  • Breaking News

    മകന്റെ വിവാഹദിവസം അമ്മ തിരിച്ചറിഞ്ഞു; വധു വര്‍ഷങ്ങള്‍ക്കുമുമ്പ് കാണാതായ തന്റെ സ്വന്തം മകള്‍!

    വിവാഹ ആഘോഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചിലപ്പോള്‍ വിവാഹ ദിവസത്തെ അപ്രതീക്ഷിത മുഹൂര്‍ത്തങ്ങള്‍ അല്ലെങ്കില്‍ ആചാരങ്ങള്‍ അതുമല്ലെങ്കില്‍ വിവാഹ സമ്മാനങ്ങളോ, ഭക്ഷണമോ വധുവിന്റെയും വരന്റെയും ഒരുക്കങ്ങളോ ഒക്കെയായിരിക്കും വൈറല്‍ വീഡിയോയിലെ ഉള്ളടക്കം. എന്നാല്‍ വ്യത്യസ്ഥവും ഞെട്ടിക്കുന്നതുമായ ഒരു വിവാഹ വിശേഷമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധനേടിയിരിക്കുന്നത്. ചൈനയിലെ സുഷോവിലാണ് ഈ വിവാഹം നടന്നത്. വിവാഹ ദിവസം നടന്ന അസാധാരണമായ സംഗമത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 2021-ലെ വിവാഹത്തില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. കുടുംബം പരസ്പരം കെട്ടിപ്പിടിച്ച് കരയുന്നത് ചിത്രങ്ങളില്‍ കാണാം. സന്തോഷകരമായ ഒരു വിവാഹ ദിവസം തികച്ചും വൈകാരികമായി മാറിയതിന്റെ കാരണം അദ്ഭുതകരമായ ഒരു കണ്ടെത്തലായിരുന്നു. ആഘോഷങ്ങള്‍ക്കിടയില്‍ വരന്റെ അമ്മ വധുവിന്റെ ശരീരത്തില്‍ തന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകളുടെ ശരീരത്തിലുണ്ടായിരുന്നതിന് സമാനമായ ഒരു അടയാളം കണ്ടു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് കുഞ്ഞായിരിക്കെയാണ് അവര്‍ക്ക് തന്റെ മകളെ നഷ്ടമായത്. അതിനാല്‍ വധുവിന്റെ കുടുംബത്തോട് അവളെ ദത്തെടുത്തതാണോ എന്ന് ചോദിക്കാന്‍…

    Read More »
  • Breaking News

    വെളിപ്പെടുത്തലിന് പിന്നാലെ നിരവധി സ്ത്രീകള്‍ വിളിച്ചു, യുവനേതാവ് ക്രിമിനല്‍ ആണ് എന്ന് പറഞ്ഞു; സൈബര്‍ ആക്രമണങ്ങളില്‍ മപടിച്ച് പിന്നോട്ടില്ല, നിയമപടിക്കുമില്ല

    തിരുവനന്തപുരം: യുവനേതാവിനെതിരായ വെളിപ്പെടുത്തലില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് യുവനടി റിനി ആന്‍ ജോര്‍ജ്. ഈ ക്രിമിനലിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയല്ല ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും റിനി ആന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. വെളിപ്പെടുത്തലിന് ശേഷം ഇന്നലെ രാത്രി മുതല്‍ രൂക്ഷമായ സൈബര്‍ ആക്രമണമാണ് താന്‍ നേരിടുന്നതെന്നും നടി പറഞ്ഞു. സൈബര്‍ ആക്രമണത്തില്‍ താന്‍ പേടിക്കില്ല. കൂടുതല്‍ ആക്രമിച്ചാല്‍ അയാള്‍ക്ക് തന്നെയാണ് ദോഷമെന്നും നടി മുന്നറിയിപ്പ് നല്‍കി. നേതാക്കളോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു. വെളിപ്പെടുത്തലിന് ശേഷം നിരവധി സ്ത്രീകള്‍ വിളിച്ച് യുവനേതാവ് ക്രിമിനലാണെന്നും പറഞ്ഞു. ക്രിമിനല്‍ ബുദ്ധിയുള്ള ആളാണ് ആ നേതാവെന്നും യുവനടി ആരോപിച്ചു. വിഷയത്തില്‍ നിയമ നടപടികളിലേക്ക് കടക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി പറഞ്ഞു. ‘എനിക്ക് വ്യക്തിപരമായി ഇതൊരു വിഷയമല്ല. ഇപ്പോള്‍ ഞാന്‍ നിയമ നടപടിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. അറിയില്ല എന്താണ് എന്നുള്ളത്. ഇതൊരു പേഴ്സണ്‍ വിഷയമല്ല. സോഷ്യല്‍മീഡിയയിലൊക്കെ പറയുന്നത് ആ രീതിയിലാണ്. എന്റെ വ്യക്തിപരമായ കാര്യം ഞാന്‍…

    Read More »
  • Breaking News

    വീട്ടില്‍ രക്തക്കളം; ദമ്പതികളും മകനും ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍, ഇളയ മകനെ കാണാനില്ല

    ന്യൂഡല്‍ഹി: മൈദാന്‍ഗഢിയില്‍ ദമ്പതിമാരെയും 24 വയസ്സുള്ള മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ രണ്ടാമത്തെ മകനെ കാണാതായിട്ടുണ്ട്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പോലീസ് സ്ഥലത്തെത്തിയപ്പോള്‍, പ്രേം സിങ്ങി(48)നെയും ഹൃത്വിക്കി(24)നെയും താഴത്തെ നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തി. ഭാര്യ രജനി(43)യുടെ മൃതദേഹം ഒന്നാം നിലയില്‍ വായ മൂടിക്കെട്ടിയ നിലയിലായിരുന്നു. ദമ്പതിമാരുടെ 23 വയസുള്ള ഇളയ മകന്‍ സിദ്ധാര്‍ത്ഥിനെ കാണാതായിട്ടുണ്ട്. സിദ്ധാര്‍ത്ഥ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കഴിഞ്ഞ 12 വര്‍ഷമായി ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് അക്രമാസക്തമായ പെരുമാറ്റരീതി ഉള്ളതായി പോലീസ് സംശയിക്കുന്നു. മാതാപിതാക്കളെയും സഹോദരനെയും സിദ്ധാര്‍ത്ഥ് കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. താന്‍ കുടുംബത്തെ കൊലപ്പെടുത്തിയെന്നും ഇനി വീട്ടില്‍ താമസിക്കില്ലെന്നും ഇയാള്‍ നാട്ടുകാരോട് പറഞ്ഞതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പിതാവ് മദ്യപാനിയായിരുന്നെന്നും വീട്ടില്‍ വഴക്കുകള്‍ പതിവായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ഫോറന്‍സിക് സംഘം വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചുവരികയാണ്. സിദ്ധാര്‍ത്ഥിനായുള്ള തിരച്ചില്‍…

    Read More »
  • Kerala

    വനിതാ കോൺഗ്രസ്  നേതാക്കൾക്കു നേരെയും അതിക്രമം, പരാതി പ്രവാഹം: രാഹുൽ മാങ്കൂട്ടത്തിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കും

       പാലക്കാട് എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തലിൻ്റെ ലൈംഗിക വിളയാട്ടങ്ങൾക്കു തിരിച്ചടി. സമൂഹമാധ്യമങ്ങളിലെ  വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാഹുലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇതു സംബന്ധിച്ച് ധാരണയിലെത്തി.   ഇതിൽ അന്തിമ തീരുമാനം യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് സ്വീകരിക്കേണ്ടത്. യുവ നടിയും അവതാരകയുമായ റിനി ആൻ ജോർജിൻ്റെ വെളിപ്പെടുത്തലുകൾ ആരെയും ഞെട്ടിക്കുന്നതാണ്. ആരോപണം നേരിടുന്ന വ്യക്തിയുടെ ഭാഗത്തു നിന്ന് വൻ തോതിൽ സൈബർ ആക്രമണം നേരിടുന്നു എന്നും അതു  കാരണം താൻ പിന്മാറില്ലെന്നും റിനി പറയുന്നു. “പല പെൺകുട്ടികളും വിളിച്ച് ഇതേ പ്രശ്നങ്ങൾ പറയുന്നു. ഇയാൾ വലിയ ക്രിമിനലാണെന്നും ഇയാളെ ഒന്നും ചെയ്യാൻ പറ്റില്ലെന്നും പലരും  പറയുന്നു. തെളിവുകളുണ്ടെന്ന് തന്നോട് സംസാരിച്ച പല പെൺകുട്ടികളും പറഞ്ഞു. പല പെൺകുട്ടികളെയും ഇയാൾ ഉപയോഗിച്ചിട്ടുണ്ട്. ”  റിനി ആൻ ജോർജ് വെളിപ്പെടുത്തി. രാഹുലിൽ മോശം…

    Read More »
  • Breaking News

    തുക പിന്‍വലിക്കാനാവില്ല: 10 വര്‍ഷം പൂര്‍ത്തിയായ ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി പുതുക്കണം, ഇല്ലെങ്കില്‍ ബാങ്കിങ് സേവനം തടസപ്പെടും; മുന്നറിയിപ്പുമായി എസ്എല്‍ബിസി

    തിരുവനന്തപുരം: 10 വര്‍ഷം പൂര്‍ത്തിയായ ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി പുതുക്കണമെന്നും അല്ലാത്തപക്ഷം ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എല്‍ബിസി). 57 ലക്ഷം അക്കൗണ്ടുകള്‍ കെവൈസി കാലാവധി കഴിഞ്ഞവയായി കേരളത്തിലുള്ളതായാണ് കണക്ക്. സംസ്ഥാനത്തെ ആകെ ബാങ്ക് അക്കൗണ്ടുകളുടെ 20 ശതമാനത്തോളം വരും ഇത്. കെവൈസി പുതുക്കാത്തവരുടെ ബാങ്കിങ് സേവനങ്ങള്‍ മുടങ്ങിയിട്ടുണ്ടാവുമെന്ന് എസ്എല്‍ബിസി കണ്‍വീനര്‍ കെ.എസ് പ്രദീപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2014-15 കാലയളവില്‍ വിവിധ സബ്സിഡികള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി സീറോ ബാലന്‍സ് സ്വഭാവത്തില്‍ എടുത്ത പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളാണ് കെവൈസി പുതുക്കലില്‍ പിന്നില്‍. 57 ലക്ഷം അക്കൗണ്ടുകളില്‍ 90 ശതമാനവും ഈ ഇനത്തിലുള്ളവയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സബ്സിഡിയായി എത്തുന്ന തുകയടക്കം പിന്‍വലിക്കാനാവില്ല. ചെക്കുകള്‍ മടങ്ങുന്നതിനും ഇത് ഇടയാകുമെന്ന് അദേഹം മുന്നറിയിപ്പ് നല്‍കി. ബാങ്കില്‍ എത്തി ഫോട്ടോ, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവ നല്‍കിയാണ് കെവൈസി പുതുക്കേണ്ടത്. അക്കൗണ്ട് ഉടമകളെ ബോധവല്‍കരിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബാങ്ക്…

    Read More »
  • Breaking News

    ഇസ്രയേലില്‍ ഉണ്ടായ കാറപകടത്തില്‍ മലയാളി ഹോംനഴ്‌സിന് ദാരുണാന്ത്യം; ഒരു വീട്ടില്‍ നിന്നും രോഗിയുമായി പോയ കാര്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു

    പാലാ: ഇസ്രയേലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഹോംനഴ്‌സിന് ദാരുണാന്ത്യം. പുതുവേലി പുതുശേരില്‍ രാജേഷിന്റെ ഭാര്യ രൂപ (41) ആണ് ഇസ്രയേലിലെ അഷ്ഗാമില്‍ മരിച്ചത്. 2 വര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്യുന്ന രൂപ 8 മാസം മുന്‍പാണ് നാട്ടിലെത്തി മടങ്ങിയത്. ഇസ്രയേലിലെ ഒരു വീട്ടില്‍ നിന്നും രോഗിയുമായി പോയ കാര്‍ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം. രോഗിയുടെ മകളാണു കാര്‍ ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന രൂപയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രോഗി പരുക്കുകളോടെ ആശുപത്രിയിലാണ്. ചക്കാമ്പുഴ മഞ്ഞപ്പിള്ളില്‍ രാമന്‍-രുഗ്മിണി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് രാജേഷ് കെട്ടിടനിര്‍മാണത്തൊഴിലാളിയാണ്. മക്കള്‍: പാര്‍വതി (ജര്‍മനി), ധനുഷ് (പ്ലസ് വണ്‍ വിദ്യാര്‍ഥി).

    Read More »
  • Breaking News

    കെഎസ്ആര്‍ടിസിയുടെ 143 പുതിയ ബസുകള്‍ ഇന്ന് മുതല്‍ നിരത്തിലേക്ക്; ഫ്‌ളാഗ് ഓഫ് ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

    തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ 143 പുതിയ ബസുകള്‍ ഇന്ന് മുതല്‍ നിരത്തിലേക്ക്. എസി സ്ലീപ്പര്‍, എസി സീറ്റര്‍ കം സ്ലീപ്പര്‍, പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസുകള്‍ തുടങ്ങി വിവിധ ശ്രേണികളിലുള്ള ബസുകള്‍ ആണ് പുതുതായി എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. കെഎസ്ആര്‍ടിസിയിലെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സ്റ്റുഡന്റ് ട്രാവല്‍ കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനവും നടക്കും.

    Read More »
  • Breaking News

    എതിര്‍പ്പുകള്‍ കാര്യമാക്കില്ല; ഗാസ സിറ്റി പിടിച്ചെടുക്കാന്‍ നീക്കമാരംഭിച്ചെന്ന് ഇസ്രയേല്‍ സൈനിക വക്താവ്; ഖാന്‍ യൂനിസില്‍ ഏറ്റുമുട്ടല്‍; സിറ്റിക്കു പുറത്ത് സൈനിക വിന്യാസം; ഹമാസ് അടിയേറ്റു ചതഞ്ഞ ഗറില്ലകളെന്ന് ഐഡിഎഫ്

    ടെല്‍അവീവ്: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ രാജ്യാന്തര തലത്തില്‍ കടുത്ത പ്രതിഷേധമുയരുമ്പോഴും യുദ്ധവുമായി മുന്നോട്ടു പോകാനുള്ള നീക്കത്തില്‍ ഇസ്രയേല്‍. ഗാസയിലെ യുദ്ധത്തിന് ഉപയോഗിക്കുമെന്നതിനാല്‍ ഇസ്രയേലിന് ആയുധം നല്‍കുന്നതു നിര്‍ത്തുമെന്ന് ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനം നിരാശാജനകമാണെന്നും ഗാസയിലെ നീക്കത്തെക്കുറിച്ചു പുനരാലോചിക്കണമെന്നു ബ്രിട്ടനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഗാസ പിടിച്ചെടുക്കാനുള്ള ആദ്യ നീക്കം തുടങ്ങിയെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേലി സൈനിക വക്താവ്. ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിനാണ് ബുധനാഴ്ച പ്രഖ്യാപനം നടത്തിയത്. ‘ഞങ്ങള്‍ ഗാസാ സിറ്റിയില്‍ ഹമാസിനെതിരേ രൂക്ഷമായ യുദ്ധം ആരംഭിക്കുമെന്നും ഹമാസിന്റെ ഭീകരവാദത്തിനെതിരേ ശക്തമായ നടപടിയെടുക്കു’മെന്നും എഫി പറഞ്ഞു. സൈന്യം ഗാസയുടെ പുറത്ത് വിന്യാസം ആരംഭിച്ചിട്ടുണ്ട്. ഹമാസ് ഇപ്പോള്‍തന്നെ അടിയേറ്റു ചതഞ്ഞ ഗറില്ലാ സംഘമായി മാറി. ഐഡിഎഫിന്റെ പതിനായിരക്കണക്കിനു റിസര്‍വ്ഡ് സൈനികരെ തിരിച്ചു വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ്ഡ് സൈനികള്‍ സെപ്റ്റംബര്‍വരെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. ഇതിനിടയില്‍ ഹമാസുമായി വെടി നിര്‍ത്തല്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിത്. ബുധനാഴ്ച ടണലില്‍നിന്നു പുറത്തുവന്ന പതിനഞ്ചോളം ഹമാസ്…

    Read More »
Back to top button
error: