Breaking NewsLead NewsNEWS
കെഎസ്ആര്‍ടിസിയുടെ 143 പുതിയ ബസുകള്‍ ഇന്ന് മുതല്‍ നിരത്തിലേക്ക്; ഫ്ളാഗ് ഓഫ് ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ 143 പുതിയ ബസുകള്‍ ഇന്ന് മുതല്‍ നിരത്തിലേക്ക്. എസി സ്ലീപ്പര്‍, എസി സീറ്റര്‍ കം സ്ലീപ്പര്‍, പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസുകള്‍ തുടങ്ങി വിവിധ ശ്രേണികളിലുള്ള ബസുകള്‍ ആണ് പുതുതായി എത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ഫ്ളാഗ് ഓഫ് ചെയ്യും. കെഎസ്ആര്‍ടിസിയിലെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സ്റ്റുഡന്റ് ട്രാവല്‍ കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനവും നടക്കും.






