Month: August 2025
-
Breaking News
അതിഥികളെ വരവേൽക്കാൻ കവാടത്തിനരികെ നിലയുറപ്പിച്ച് ഗജകേസരി ചിറയ്ക്കൽ കാളിദാസൻ, അതിഗംഭീര പൂജ ചടങ്ങുകളോടെ ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ ബ്രാഹ്മാണ്ഡ ചിത്രം കാട്ടാളന് തുടക്കം
കൊച്ചി: ക്യൂബ്സ്എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയ്ക്ക് പ്രൗഢ ഗംഭീരമായ തുടക്കം. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് എറണാകുളം ചാക്കോളാസ് പവലിയനിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന് ആരംഭം കുറിച്ചത്. സിനിമ ലോകത്തെ ശ്രദ്ധേയരും മറ്റ് മഹനീയ വ്യക്തിത്വങ്ങളും സിനിമയിലെ അണിയറ പ്രവർത്തകരും മാധ്യമ സുഹൃത്തുക്കളുമടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് നിർമ്മാതാവ് ഷരീഫ് മുഹമ്മദും കുടുംബവും അണിയറപ്രവർത്തകരും ചേർന്ന് സിനിമയ്ക്ക് ഭദ്രദീപം കൊളുത്തി. മലയാള സിനിമയുടെ യശസ്സ് പതിന്മടങ്ങ് ഉയർത്തിയ ചടങ്ങിൽ ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ സിനിമകളുടെ ഭാഗമായ ചിറയ്ക്കൽ കാളിദാസൻ എന്ന ഗജകേസരിയാണ് അതിഥികളെ വരവേൽക്കാനായി സദസ്സിൻറെ കവാടത്തിൽ നിലയുറപ്പിച്ചത്. ‘കാട്ടാളൻ’ സിനിമയുടെ ടൈറ്റിൽ പതിപ്പിച്ച നെറ്റിപ്പട്ടവുമണിഞ്ഞെത്തിയ ആന ഏവരുടേയും ശ്രദ്ധാകേന്ദ്രമായി. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, സിദ്ദീഖ്, ജഗദീഷ്, ബോളിവുഡ് താരം കബീർ ദുഹാൻ സിങ്,…
Read More » -
Breaking News
‘കോഴി’യാണ് താരം! വപണിയറിഞ്ഞില്ലെങ്കില്‍ ‘പണി’യാകും; തുടക്കത്തില്‍ ശ്രദ്ധിച്ചാല്‍ മികച്ച ആദായം ഉറപ്പ്; കുപ്രചാരണങ്ങള്‍ വിപണിയെ ബാധിക്കുമോ?
കോഴി മലയാളികളുടെ നിത്യജീവിതത്തിലെ പ്രധാന ഘടകമാണ്. ഭക്ഷണമായിട്ടോ, മറ്റുള്ളവരെ കളിയാക്കുന്നതിനോ നിത്യേന നമ്മള്‍ കോഴി എന്ന പദം ഉപയോഗിക്കുന്നു. ആവതോളമിഹനിത്യവും ഭുജി- ക്കാവതായ് പല പദാര്‍ത്ഥമില്ലയോ? പാവമീ നിരപരാധിപക്ഷിയെ ക്കൊല്‍വതെന്തിനു മനുഷ്യര്‍ കഷ്ടമേ വള്ളത്തോള്‍ നാരായണ മേനോന്‍ എഴുതിയ ‘കോഴി’ എന്ന കവിതയില്‍നിന്ന് ഉദ്ധരിച്ചതാണ് ഭാഗം. കൃഷിയില്‍ തല്‍പ്പരരായി അതിലേക്ക് കണ്ണുമടച്ച് ഇറങ്ങുന്ന ഏതൊരു തുടക്കക്കാരനും പരീക്ഷിക്കാവുന്ന ഒന്നാണ് കോഴി വളര്‍ത്തല്‍. കേരളത്തില്‍ കര്‍ഷകരും സംരംഭകരുമടക്കം അഞ്ചു ലക്ഷത്തിലേറെ പേരുടെ ജീവനോപാധിയാണ് ഇറച്ചിക്കോഴിവളര്‍ത്തല്‍. വിപണി സാധ്യത കോഴിയിറച്ചി ഉപഭോഗത്തില്‍ കേരളം ഏറെ മുന്നിലാണ്. രാജ്യത്തെ കോഴിയിറച്ചി ഉല്‍പാദനത്തിന്റെ 4.38 ശതമാനം കേരളത്തില്‍നിന്നാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം പ്രതിശീര്‍ഷ കോഴിയിറച്ചി ഉപഭോഗം പ്രതിവര്‍ഷം ദേശീയ തലത്തില്‍ 3.1 കിലോയാണ് എങ്കില്‍ കേരളത്തിലിത് 10 കിലോയോളം വരും. മാസത്തില്‍ 40,000 ടണ്‍ കോഴിയിറച്ചിയാണ് മലയാളി കഴിക്കുന്നത്. എന്നുവച്ചാല്‍ ആഴ്ചയില്‍ ഒരു കോടി കിലോ. ഇതില്‍ 75 ശതമാനത്തോളം അതായത് 30,000…
Read More » -
Breaking News
കീറാമുട്ടിയായി രാഹുല്‍; എംഎല്‍എ സ്ഥാനം രാജിവെക്കുമോ? കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ രണ്ടഭിപ്രായം. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. പരാതിയും കേസുമില്ലാതെ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് മറുവിഭാഗവും വാദിക്കുന്നു. നേരത്തെ മുകേഷ് അടക്കമുള്ളവര്‍ക്ക് എതിരെ കേസും എഫ് ഐ ആറും ഒക്കെ ഉണ്ടായഘട്ടത്തിലും അവര്‍ ആരും രാജിവെച്ചിട്ടില്ല. ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് സംഘടാപരമായ നടപടിയില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തിരുന്നത്. ഇടതിന് ഇരുട്ടടി! രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കും? കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന്പറയിപ്പിക്കുമെന്ന് സതീശന്‍ എന്നാല്‍ അതില്‍ നിന്നുള്ള ഭിന്നാഭിപ്രായങ്ങളാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ തന്നെ രൂപപ്പെടുകയാണ്. കഴിഞ്ഞ ദിവസം വീണ്ടും രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട ചാറ്റുകളും മറ്റുചില യുവതികളുടെ ശബ്ദരേഖകളും പുറത്തുവന്നിരുന്നു. ഇത് പാര്‍ട്ടിയെ ബാധിക്കുന്നു എന്ന വിഷയം ഉന്നയിച്ചാണ് ഭിന്നാഭിപ്രായം.
Read More » -
Breaking News
ഗര്‍ഭനിരോധന ഗുളിക വാങ്ങിയതിന്റെ ഓണ്‍ലൈന്‍ പേമെന്റ് മുടങ്ങി; എനിക്കല്ലെങ്കില്‍ പിന്നെയാര്‍ക്കെന്ന് ഭാര്യ, അവിഹിതവും ഭര്‍ത്താവും പുറത്ത്!
ബെയ്ജിങ്: മൊബൈല്‍ പേയ്മെന്റ് മുടങ്ങിയതോടെ രഹസ്യമായി ഗര്‍ഭനിരോധന ഗുളിക വാങ്ങിയ യുവാവിന്റെ അവിഹിത ബന്ധം പിടികൂടി ഭാര്യ. ഇതേതുടര്‍ന്ന് യുവാവിന്റെ കുടുംബ ജീവിതം തകര്‍ന്നു. ചൈനയിലാണ് സംഭവം. ഗ്വാങ്ഡോങ് പ്രവശ്യയിലെ ഒരു ഫാര്‍മയില്‍ നിന്നാണ് യുവാവ് ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങിയത്. സാങ്കേതിക തകരാര്‍ മൂലം അക്കൗണ്ടില്‍ പണമെത്താത്തിനെത്തുടര്‍ന്ന് കടയുടമ തിരികെ നമ്പറില്‍ വിളിച്ചപ്പോള്‍ എടുത്തത് ഗുളിക വാങ്ങിയ യുവാവിന്റെ ഭാര്യയായിരുന്നു. ഭാര്യ അറിയാതെ ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങാന്‍ കടയിലെത്തിയതായിരുന്നു യുവാവ്. ഗുളികകള്‍ വാങ്ങി ഓണ്‍ലൈന്‍വഴി പണമടച്ച് യുവാവ് തിരിച്ചുപോയെങ്കിലും പണം കടയുടമയുടെ അക്കൗണ്ടില്‍ എത്തിയില്ല. 15.8 യുവാന്‍ (ഏകദേശം 200 രൂപ) ആയിരുന്നു അടക്കാനുണ്ടായിരുന്നത്. സാങ്കേതിക തകരാര്‍ കാരണം ഇത് കടക്കാരന്റെ അക്കൗണ്ടില്‍ എത്തിയില്ല. തുടര്‍ന്ന് ഫോണ്‍ നമ്പറിലേക്ക് വിളിക്കുകയായിരുന്നു. ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങിയതിന്റെ പണം അക്കൗണ്ടിലെത്തിയില്ലെന്ന് അറിയിച്ചു. എന്നാല്‍ യുവാവ് വാങ്ങിയ ഗുളിക ഭാര്യക്കുള്ളതായിരുന്നില്ല. ഇതോടെയാണ് ഭര്‍ത്താവിന്റെ അവിഹിതബന്ധം യുവതി അറിഞ്ഞത്. ഈ സംഭവത്തോടെ തന്റെ കുടുംബ ബന്ധം തകര്‍ന്നതായി…
Read More » -
Breaking News
തോട്ടപ്പള്ളിയിലെ 62കാരി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; 68കാരനായ പ്രതി പിടിയില്‍, തൊട്ടടുത്ത പള്ളിയിലെ ജീവനക്കാരന്‍
ആലപ്പുഴ: അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ തനിച്ചുതാമസിക്കുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തന്‍വീട്ടില്‍ അബൂബക്കറി (68)നെയാണ് അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റുചെയ്തത്. ബലാത്സംഗത്തിനിടെ സ്ത്രീ കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ചയാണ് തനിച്ചുതാമസിക്കുന്ന 62-കാരിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളില്‍ മുളകുപൊടി വിതറിയിരുന്നു. വൈദ്യുതിക്കമ്പി മുറിച്ച് വീട്ടിലേക്കുള്ള വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിനു കേസെടുത്ത പോലീസ് അന്വേഷണത്തിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മുപ്പതംഗ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. മൃതദേഹത്തില്‍ ആന്തരികമോ ബാഹ്യമോ ആയ ഗുരുതരപരിക്കുകളില്ലെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമികനിഗമനം. എങ്കിലും കേസന്വേഷണവുമായി പോലീസ് മുന്നോട്ടുപോയി. സംശയം തോന്നിയ അറുപതുപേരെ പലവട്ടം ചോദ്യംചെയ്തു. വിവിധ ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലും അന്വേഷണസംഘമെത്തി ചിലരെ ചോദ്യംചെയ്തു. തൊട്ടടുത്ത പള്ളിയിലെ ജീവനക്കാരനായ പ്രതി സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ മുതല്‍ അവിടെയുണ്ടായിരുന്നു. പള്ളിയോടുചേര്‍ന്നുതന്നെയാണ് ഏഴുകൊല്ലമായി ഇയാള്‍ താമസം. സംഭവത്തിനുശേഷം ഒരുദിവസംമാത്രമാണ് ഇയാള്‍ വീട്ടില്‍ പോയത്. പ്രധാന സാക്ഷിയാക്കാമെന്നു കരുതിയാണ് ആദ്യം…
Read More » -
Breaking News
‘മെസ്സി വരും ട്ടാ’!!! അര്‍ജന്റീന കേരളത്തിലെത്തും, സ്ഥിരീകരിച്ച് കായിക മന്ത്രി; എതിര്‍ ടീം തീരുമാനമായില്ല
തിരുവനന്തപുരം: ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും. ഇക്കാര്യം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും, കായിക മന്ത്രി വി.അബ്ദുറഹിമാനും സ്ഥിരീകരിച്ചു. നവംബര്‍ 10നും 18നും ഇടയിലായിരിക്കും മത്സരം. എതിരാളികളെ തീരുമാനിച്ചിട്ടില്ല. ‘മെസി വരും ട്ടാ… ലോക ജേതാക്കളായ ലയണല്‍ മെസിയും സംഘവും 2025 നവംബറില്‍ കേരളത്തില്‍ കളിക്കും’മന്ത്രി അബ്ദുറഹിമാന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇതു സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിരുന്നില്ല. ഇതോടെ പ്രതീക്ഷകള്‍ മങ്ങിയിരുന്നു. ലയണല്‍ മെസ്സിയെയും സംഘത്തെയും കേരളത്തില്‍ കളിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തം കേരള സര്‍ക്കാരിനാണെന്ന ആരോപണവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) പ്രതിനിധിയും രംഗത്തെത്തിയിരുന്നു. കേരള സര്‍ക്കാര്‍ കരാര്‍ ലംഘനം നടത്തിയെന്നാണ് എഎഫ്എയുടെ മാര്‍ക്കറ്റിങ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്‌സന്‍ പറഞ്ഞത്. ഇതിനിടെയിലാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. 2011ലാണ് അര്‍ജന്റീന അവസാനമായി ഇന്ത്യയിലെത്തിയത്. അന്ന് കൊല്‍ക്കത്ത സോള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് അര്‍ജന്റീന…
Read More » -
Kerala
തൊടുപുഴയിൽ കമിതാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ, യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി എന്ന് നിഗമനം
തൊടുപുഴ ഉടുമ്പന്നൂരിൽ യുവാവിനെ ഫാനിൽ തൂങ്ങിയ നിലയിലും യുവതിയെ മറ്റൊരു മുറിയിൽ മരിച്ചനിലയിലും കണ്ടെത്തി. പാറേക്കവല മനയ്ക്കതണ്ടിൽ വാടകയ്ക്കു താമസിക്കുന്ന അടിമാലി കൊന്നത്തടി മണിയനാനിക്കൽ ഷാജി- ജയ്മോൾ ദമ്പതികളുടെ മകൻ ശിവഘോഷ് (20), അടിമാലി പാറത്തോട് പൂതാളി ഇഞ്ചപ്ലായ്ക്കൽപരേതനായ ഷൈജു-ഷിജി ദമ്പതികളുടെ മകൾ മീനാക്ഷി (20) എന്നിവരയൊണ് ദുരുഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശിവഘോഷ് വാഴക്കുളത്ത് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. മീനാക്ഷി വാഴക്കുളത്ത് ടീച്ചർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിനിയും. ശിവഘോഷിന്റെ കുടുംബം വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ വെള്ളിയാഴ്ച ഉച്ചയോടെയാണു സംഭവം. ബന്ധുവായ ആദർശ് ഫോണിൽ ശിവഘോഷിനെ പലപ്രാവശ്യം വിളിച്ചെങ്കിലും കിട്ടിയില്ല. അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ ശിവഘോഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ അയൽവാസികളുടെ സഹായത്തോടെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീടു വീടിനുള്ളിൽ കയറിയവരാണ് അടുത്ത മുറിയിൽ മീനാക്ഷിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കരിമണ്ണൂർ പൊലീസ് അന്വേഷണം തുടങ്ങി. മീനാക്ഷിയുടെ കഴുത്തിൽ ഷാൾ മുറുക്കിയ പാടുണ്ടെന്നും പിടിവലി നടന്നതിന്റെ ലക്ഷണമുണ്ടെന്നും പൊലീസ്…
Read More » -
Breaking News
വിറ്റുവരവ് കൂടിയപ്പോള്‍ ബെവ്‌ക്കോയില്‍ ഇത്തവണ ജീവനക്കാര്‍ക്ക് കോളടിച്ചു ; 1,02,000 രൂപ ബോണസ് നല്‍കാന്‍ ധാരണ ; ഈ വര്‍ഷം 19,700 കോടിയായിരുന്ന വിറ്റുവരവ്, 650 കോടിയുടെ വര്‍ദ്ധന
തിരുവനന്തപുരം: ബെവ്‌ക്കോയില്‍ ഇത്തവണ ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസ്. 1,02,000 രൂപ ബോണസ് നല്‍കാന്‍ ധാരണയായി. കഴിഞ്ഞ വര്‍ഷത്തെ ബോണസിനെക്കാള്‍ എട്ട് ശതമാനം ഇക്കുറി വര്‍ദ്ധിപ്പിച്ചു. എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റും തൊഴിലാളി യൂണിയന്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. റെക്കോര്‍ഡ് വിറ്റുമാനം ലഭിച്ച സാഹചര്യത്തില്‍ ജീവനക്കാര്‍ക്കും അതിന് അനുസരിച്ച് ബോണസ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എംഡി ഹര്‍ഷിത അത്തല്ലൂരി പറഞ്ഞു. ബെവ്കോ ജീവനക്കാരുടെ ബോണസ് ചര്‍ച്ച ചെയ്യാന്‍ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ബെവ്കോയുടെ എല്ലാ യൂണിയനുകളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ബെവ്കോയിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1,0,2500 രൂപ നല്‍കും. ബെവ്കോ ഷോപ്പുകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്സിലേയും ക്ലീനിംഗ് സ്റ്റാഫുകള്‍ക്ക് ആറായിരം രൂപയായിരിക്കും ബോണസായി നല്‍കുക. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബെവ്കോയിലെ വിറ്റുവരവില്‍ 650 കോടിയുടെ വര്‍ദ്ധനയാണുണ്ടായത്. ഈ വര്‍ഷം 19,700 കോടിയായിരുന്ന വിറ്റുവരവ്. മുന്‍ വര്‍ഷത്തേത് 19,050 കോടിയും. ഇതോടെയാണ് ബോണസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.…
Read More » -
Breaking News
പാലക്കാട് ബിജെപിയിലെ മഹിളാമോര്‍ച്ചയില്‍ പൊട്ടലും ചീറ്റലും ; ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുത്തത് ജനറല്‍ സെക്രട്ടറിക്ക് ഇഷ്ടപ്പെട്ടില്ല ; അതൃപ്തി പരസ്യമാക്കി ഫേസ്ബുക്കില്‍ പരസ്യമായി കുറിപ്പിട്ടു
പാലക്കാട്: കോണ്‍ഗ്രസിനെതിരേ വന്‍ പ്രതിഷേധം നടക്കുമ്പോഴും പാലക്കാട് ബിജെപിയില്‍ പൊട്ടലും ചീറ്റലും. ജില്ലാ നേതൃത്വത്തിനെതിരേ മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രംഗത്ത് വന്നു. ജില്ലാ ജനറല്‍ സെക്രട്ടറി അശ്വതി മണികണ്ഠന്‍ മഹിള മോര്‍ച്ച ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ്. പാലക്കാട് ബിജെപിയുടെ ജില്ലാ നേതൃത്വത്തിനോട് പുച്ഛം, വാല് തൂങ്ങി നടക്കുന്നവര്‍ക്ക് സ്ഥാനം എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കവിത മേനോനെയാണ് പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. നേരത്തേ രാഹുല്‍ മാങ്കൂട്ടത്തിനെതിരേ കോഴിയെയും എടുത്തുകൊണ്ട് മഹിളാമോര്‍ച്ച പാലക്കാട് നടത്തിയ സമരം വിവാദമായിരുന്നു. കോഴിയുമായി എത്തി ഇവര്‍ പോലീസുകാര്‍ക്ക് നേരെ എറിഞ്ഞ കോഴി ചത്തുപോയിരുന്നു. ഇതിനെതിരേ മൃഗ സ്‌നേഹികള്‍ മൃഗസംരക്ഷണ വകുപ്പിന് പരാതി നല്‍കുകയും കേസാകുകയും ചെയ്തിരുന്നു.
Read More »
