Month: August 2025

  • Breaking News

    കശ്മീരില്‍ നിന്നുവരെ ആളെയിറക്കി ബിജെപിയ്ക്ക് വോട്ടു ചെയ്യിക്കുമെന്ന ഗോപാലകൃഷ്ണന്റെ പ്രസ്താവന ; ഫാസിസ്റ്റ് നിലപാടാണെന്നാണ് എം വി ഗോവിന്ദന്‍, ന്യായീകരിച്ച് എം ടി രമേശ്

    തൃശൂര്‍: കശ്മീരില്‍ നിന്നുവരെ ആളെയിറക്കി ബിജെപിയ്ക്ക് വോട്ടു ചെയ്യിക്കുമെന്ന ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്റെ പ്രസ്താവന വിവാദമാക്കി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചു. എവിടെനിന്നും വോട്ടുചേര്‍ക്കുമെന്ന് പറയുന്നതിന് പിന്നില്‍ ഫാസിസ്റ്റ് നിലപാടാണെന്നാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം. കശ്മീരില്‍ നിന്നും ആളെയിറക്കേണ്ട സാഹചര്യം ഇല്ലെന്നും ഇവിടെത്തന്നെ ശശി തരൂര്‍ മുതല്‍ ഡി കെ ശിവകുമാര്‍ വരെയുള്ളവര്‍ ഇവിടെ ഉണ്ടല്ലോ എന്ന് മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ പരിഹസിച്ചു. തൃശ്ശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന. വേണ്ടിവന്നാല്‍ ജമ്മു കശ്മീരില്‍ നിന്ന് വരെ ആളെക്കൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിക്കുമെന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശം. ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുമെന്നും അത് നാളെയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന വിവാദമായതോടെ ബി ഗോപാലകൃഷ്ണന്റെ ന്യായീകരിച്ച് ബിജെപി നേതാവ് എം ടി രമേശ് രംഗത്തെത്തി.…

    Read More »
  • Breaking News

    അരിക്കൊപ്പം ബീറ്റ്റൂട്ട്, കാരറ്റ്, മുരിങ്ങയില, നെയ്യ്, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങളുടെ സമന്വയത്തോടെ ഒരുക്കിയ ഡബിൾ ഹോഴ്‌സ് ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമ ഇപ്പോൾ വിപണിയിൽ

    കൊച്ചി: മഞ്ഞിലാസ് പ്രൈവറ്റ് ലിമിറ്റഡ് ബ്രാൻഡായ ഡബിൾ ഹോഴ്‌സ്, അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നമായ ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമ കൊച്ചിയിലെ ഹോട്ടൽ ഹോളീഡേ ഇന്നിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രശസ്ത നടിയും ഡബിൾ ഹോഴ്സ് ബ്രാൻഡ് അംബാസഡറുമായ മമ്ത മോഹൻദാസും ഡബിൾ ഹോഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയും ചേർന്നാണ് ഉത്പന്നം പുറത്തിറക്കിയത്. 65 വർഷത്തിലേറെയായി കേരളത്തിന്റെ ഭക്ഷ്യ വ്യവസായത്തിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് ഡബിൾ ഹോഴ്‌സ്. ഭക്ഷണത്തിന്റെ തനത് രുചി നിലനിർത്തിക്കൊണ്ട് പുതിയ കാലത്തിനിണങ്ങുന്ന സൗകര്യപ്രദമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിൽ ഡബിൾ ഹോഴ്‌സ് എന്നും മുൻപന്തിയിലാണ്. പ്രീമിയം അരിയിൽ നിന്നും തയ്യാറാക്കുന്ന പുതിയ ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമാവിൽ യാതൊരുവിധ പ്രിസർവേറ്റീവുകളും ചേർത്തിട്ടില്ല. വളരെ വേഗത്തിൽ തയ്യാറാക്കാവുന്നതും പോഷകസമൃദ്ധവും ഗ്ലൂട്ടൻ ഫ്രീയും ആയ പ്രഭാതഭക്ഷണം ആഗ്രഹിക്കുന്ന ആധുനിക ഉപഭോക്താക്കളെ ഇത് ലക്ഷ്യമിടുന്നു. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികൾക്കും വേഗമേറിയ ജീവിതശൈലിക്കും അനുയോജ്യമായ രീതിയിലാണ്…

    Read More »
  • Breaking News

    കേരളസര്‍വകലാശാലയുടെ ബിരുദപഠനത്തില്‍ വേടനും പാബ്‌ളോനെരൂദയുടേതെന്ന് പറഞ്ഞ് എഐ കവിതയും ; ബോര്‍ഡ് ഓഫ് സ്റ്റഡീസിനോടാണ് വിശദീകരണം തേടി കേരളാസര്‍വകലാശാല വൈസ് ചാന്‍സിലര്‍

    തിരുവനന്തപുരം: കേരളസര്‍വകലാശാലയുടെ ബിരുദപഠനത്തില്‍ വേടനെക്കുറിച്ചുള്ള പാഠം ഉള്‍പ്പെടുത്തിയതിന് വിശദീകരണം തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍. ബോര്‍ഡ് ഓഫ് സ്റ്റഡീസിനോടാണ് വിശദീകരണം തേടിയത്. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കാണ് വേടനെക്കുറിച്ച് ഇംഗ്ലീഷ് വകുപ്പ് പഠിപ്പിച്ചത്. കേരളത്തിലെ റാപ്പ് സംസ്‌കാരത്തെക്കുറിച്ച് പഠിപ്പിക്കുന്ന ഭാഗത്തിലാണ് വേടനെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്ളത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി വേടന്‍ പോരാട്ടം നടത്തിയെന്നാണ് ലേഖനത്തില്‍ പറയുന്നത്. അടിയന്തര വിശദീകരണം നല്‍കാനാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളോട് ആവശ്യപ്പെട്ടത്. ഇതിനൊപ്പം നിര്‍മ്മിത ബുദ്ധി തയ്യാറാക്കിയ കവിത പാബ്ലൊ നെരൂദയുടെ കവിതയായി പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനും വേടനെക്കുറിച്ച് പഠിപ്പിച്ചതിനും വിശദീകരണം തേടിയിട്ടുണ്ട്. നാല് വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് ഇംഗ്ലീസ് വകുപ്പിന്റെ സിലബസില്‍ എഐ കവിതയും, വേടനെയും പഠിപ്പിച്ചത്. നാല് വര്‍ഷ ഡിഗ്രി കോഴ്സുകളിലെ ഒന്നാം സിലബസിലാണ് ഈ ഗുരുതര പിഴവ് കടന്നുകൂടിയത്. നിര്‍മ്മിത ബുദ്ധി തയ്യാറാക്കിയ ഇംഗ്ലീഷ് യു ആര്‍ എ ലാഗ്വേജ് എന്ന തലക്കെട്ടോടുകൂടിയ കവിതയാണ് കവി പാബ്ലോ നെരൂദയുടെതെന്ന്…

    Read More »
  • Breaking News

    ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോയത് നാട്ടുകാരുടെ കാശ് ; ശ്രീലങ്കയെ സാമ്പത്തീക പ്രതിസന്ധിയില്‍ നിന്നും കരകയറ്റിയ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തു

    കൊളംബോ: ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോകാന്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസില്‍ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍. ആറ് തവണ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള വിക്രമസിംഗെ യുഎസില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി തിരികെയെത്തിയ ശേഷം ലണ്ടനിലേക്ക് പോയെന്നാണ് കേസില്‍ പറയുന്നത്. ഭാര്യയുടെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്. ഇതിനായി പൊതുപണം ഉപയോഗപ്പെടുത്തി എന്നാണ് കേസില്‍ പറയുന്നത്. 2022 ജൂലായ് മുതല്‍ 2024 സെപ്തംബര്‍ വരെ റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രസിഡന്റ് പദവിയില്‍ ഉണ്ടായിരുന്ന കാലത്തായിരുന്നു സംഭവം. 2023 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയും പ്രൊഫസറുമായ മൈത്രിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതി നായി സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസില്‍ മൊഴി രേഖപ്പെടുത്താന്‍ വിക്രമ സിംഗെയെ ക്രിമിനല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനത്ത് വിളിച്ചുവരുത്തി യിരുന്നു. തുടര്‍ന്നാണ് 76കാരനായ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. ഗോത ബയ രാജപക്സെയ്ക്ക്…

    Read More »
  • Breaking News

    മാധ്യമപ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ കയറി കൊത്തി, തന്റെ കുടുംബത്തെ വേട്ടയാടുകയാണ് ; രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്ന് സുരേഷ്‌ഗോപി

    തൃശ്ശൂര്‍: ബിജെപിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ കയറിയാണ് കൊത്തിയതെന്ന് സുരേഷ്‌ഗോപി. തന്റെ വ്യക്തി ജീവിതത്തിലും കുടുംബപരമായ കാര്യങ്ങളിലും മാധ്യമങ്ങള്‍ ഇടപെടുകയും വേട്ടയാടുകയുമാണെന്ന് പറഞ്ഞു. തനിക്ക് കുടുംബം ഉണ്ടെന്ന് മറക്കുകയാണെന്നും കുടുംബസ്ഥന്‍, ഭര്‍ത്താവ്, അച്ഛന്‍, മകന്‍ അങ്ങനെ ഒരുപാട് ബന്ധങ്ങളുണ്ട്. അതിനെയെല്ലാം ഹനിക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ വരുന്നതെന്നും പറഞ്ഞു. നേരത്തേ സുരേഷ്‌ഗോപി മാധ്യമങ്ങളോട് സംസാരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ മാധ്യമങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്?. എവിടെ നിന്ന് നിങ്ങള്‍ തുടങ്ങി?. കലാമണ്ഡലം ഗോപി ആശാന്‍, ആര്‍എല്‍വി രാമകൃഷ്ണന്‍ അങ്ങനെ എവിടെയൊക്കെ നിങ്ങള്‍ കയറി. അതിന് ഞാന്‍ എന്ത് പാപം ചെയ്തു. ഞാന്‍ ആരെയും വിമര്‍ശിച്ചിട്ടില്ല. ആരെയും ദ്രോഹിച്ചിട്ടില്ല’, സുരേഷ് ഗോപി പറഞ്ഞു. ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ല എന്ന് മറുപടി പറയുകയും ചെയ്തു. ആരെയും വിമര്‍ശിക്കില്ല, ആരെയും ദ്രോഹിക്കില്ല. ആര്‍ക്കും മറുപടി നല്‍കില്ലെന്നും സുരേഷ്…

    Read More »
  • Breaking News

    രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ആവേശത്തോടെ നടത്തിയ പ്രതിഷേധത്തില്‍ പോലീസിനെതിരേ എറിഞ്ഞ കോഴിചത്തു ; മഹിളാമോര്‍ച്ചയ്ക്ക് എതിരേ മൃഗസംരക്ഷണ വകുപ്പിന് പരാതി

    പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മഹിളാ മോര്‍ച്ച നടത്തിയ കോഴിയുമായി നടത്തിയ പ്രതിഷേധത്തില്‍ പരാതി. യുവമോര്‍ച്ച പ്രതീകമായി സമരത്തില്‍ പിടിച്ച കോഴി ചത്തുപോയ സാഹചര്യത്തില്‍ സൊസൈറ്റി ഫോര്‍ ദ പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് അംഗം ഹരിദാസ് മച്ചിങ്ങല്‍ മൃഗസംരക്ഷണ വകുപ്പിനും അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിനും പരാതി നല്‍കുകയായിരുന്നു. സമരത്തിനിടയില്‍ പൊലീസിനു നേരെ എറിഞ്ഞതോടെ കോഴി ചത്തുവെന്നാണ് പരാതി. ‘സമരത്തിന് കൊണ്ടുവന്ന കോഴിയെ കൊന്ന മഹിള മോര്‍ച്ച നേതാക്കള്‍ക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി കേസെടുക്കണം’ എന്ന് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മിണ്ടാ പ്രാണിയോട് അതി ക്രൂരത കാണിച്ച മഹിളാ മോര്‍ച്ച നേതാക്കള്‍ക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി പൊലീസ് കേസ് എടുത്ത് അന്വേഷിക്കണമെന്നും ഹരിദാസ് മച്ചിങ്ങല്‍ അഭ്യര്‍ത്ഥിച്ചു. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് എംഎല്‍എ ഓഫീസിലേക്ക് മഹിളാ മോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തിയത്. നേരത്തേ കോണ്‍ഗ്രസിന്റെ മാലിന്യം പാലക്കാട് കൊണ്ടു…

    Read More »
  • Breaking News

    മോദിയുടെ റാലിയില്‍ രണ്ട് RJD എംഎല്‍എമാര്‍; ബിഹാറില്‍ ‘ഇന്ത്യ’ മുന്നണിക്ക് തിരിച്ചടി

    പട്ന: ബിഹാറില്‍ ആര്‍ജെഡിക്ക് വന്‍തിരിച്ചടിനല്‍കി ഗയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയുടെ വേദിയില്‍ രണ്ട് ആര്‍ജെഡി എംഎല്‍എമാര്‍. നവാഡ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിഭാ ദേവി, രജൗലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രകാശ് വീര്‍ എന്നിവരാണ് മോദിയുമായി വേദി പങ്കിട്ടത്. ആര്‍ജെഡിയുടേത് പ്രീണനരാഷ്ട്രീയമാണെന്ന് മോദി വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് എംഎല്‍എമാര്‍ പരിപാടിയില്‍ പങ്കെടുത്തത്. സംഭവം ഇതിനകം തന്നെ ആര്‍ജെഡിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ആര്‍ജെഡി മുന്‍ എംഎല്‍എ രാജ് ബല്ല യാദവിന്റെ ഭാര്യയാണ് ബിഭാദേവി. ഈയടുത്ത് ഒരു ബലാത്സംഗക്കേസില്‍ രാജ് ബല്ല യാദവിനെ പട്ന ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സംവരണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രകാശിന് ഇക്കുറി സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യം രാഹുല്‍ ഗാന്ധി നയിച്ച വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കവേ തേജസ്വി യാദവ് വ്യക്തമായ സൂചന നല്‍കുകയും ചെയ്തിരുന്നു. റാലിയില്‍ ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരേ അതിരൂക്ഷവിമര്‍ശമായിരുന്നു മോദി ഉന്നയിച്ചത്. വോട്ട് ബാങ്ക് പ്രീണനത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാര്‍ക്ക് പ്രയോജനം ലഭിക്കാന്‍ ആര്‍ജെഡി, ബിഹാറികളുടെ…

    Read More »
  • Breaking News

    ഓണക്കാലം കളറാക്കാൻ സത്യൻ അന്തിക്കാട്- മോഹൻലാൽ ടീമിൻ്റെ ‘ഹൃദയപൂർവ്വം’ ഓഗസ്റ്റ് ഇരുപത്തിയെട്ടിന് തിയറ്ററുകളിലേക്ക്

    കൊച്ചി: ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട്, മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഓണം ആഘോഷമാക്കാൻ പറ്റുംവിധം ആഗസ്റ്റ് ഇരുപത്തിയെട്ടിന് ചിത്രം പ്രദർശനത്തിനെത്തും. മലയാള സിനിമാ പ്രേക്ഷകർക്കിടയിലെ ഏറെ കൗതുകമുള്ള കൂട്ടുകെട്ടാണ് മ്പത്യൻ അന്തിക്കാട് മോഹൻലാലിൻ്റേത്. ആ പ്രതീക്ഷകൾക്കൊപ്പം നിൽക്കാനുള്ള എല്ലാ ചേരുവുകളും കോർത്തിണക്കിത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. പരിമിതമായ കഥാപാത്രങ്ങളിലൂടെ ഹൃദ്യമായ ഒരു കഥ മനോഹരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ പ്ലസൻ്റ് ആയി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെയെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് പറഞ്ഞു. മാളവികാ മോഹനും, സംഗീതയുമാണ് ചിത്രത്തിലെ നായികമാർ. സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്. അഖിൽ സത്യൻ്റെ കഥയ്ക്ക് ടി.പി. സോനു തിരക്കഥ…

    Read More »
  • Breaking News

    റോഡില്‍ കിടന്ന ഉടുമ്പിനെ പിടിച്ച് കറിയാക്കി; റീച്ച് കൂട്ടാന്‍ പാചക ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തിലിട്ടു, ഒടുവില്‍ യുവാവിന് സംഭവിച്ചത്…

    ഭുവനേശ്വര്‍: ഉടുമ്പിന്റെ മാംസം പാചകം ചെയ്തത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍. ഒഡീഷയിലെ മയൂര്‍ഭഞ്ജ് സ്വദേശി രൂപ് നായകാണ് പിടിയിലായത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിനെതിരെ കേസെടുക്കുകയായിരുന്നു. അപൂര്‍വവും സംരക്ഷിതവുമായ ഉരഗ ഇനത്തില്‍പ്പെട്ട ഉടുമ്പിനെയാണ് യുവാവ് പാകം ചെയ്തത്. ഭദ്രകിലെ തന്റെ അമ്മായിയമ്മയുടെ വീട്ടില്‍ നിന്ന് മടങ്ങുമ്പോഴാണ് ബന്ത ചൗക്കില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ റോഡരികിലായി ചത്തു കിടന്ന ഉടുമ്പിനെ നായക് വീട്ടിലേക്ക് കൊണ്ടുപോകുകയും പിന്നീട് മുറിച്ച് പാകം ചെയ്യുകയുമായിരുന്നു.റീച്ച് കൂട്ടുന്നതിനായി ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ വൈറലായതോടെ രൂപ് നായ്കിനെതിരെ സോഷ്യല്‍ മീഡിയിയില്‍ പ്രതിഷേധം ആളിക്കത്തി. ഇതിനു പിന്നാലെയാണ് വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലില്‍ നായക് കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്നിലധികം വകുപ്പുകള്‍ ചുമത്തി നായകിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യൂട്യൂബര്‍ എന്ന നിലയില്‍ ചാനല്‍ പ്രൊമോട്ട് ചെയ്യുന്നതിനും…

    Read More »
  • Breaking News

    ജയിക്കാന്‍ ജമ്മുകാശ്മീരില്‍നിന്നും ആളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കും, നാളെയും ചെയ്യും! വെല്ലുവിളിച്ച് ബി. ഗോപാലകൃഷ്ണന്‍

    തൃശൂര്‍: സുരേഷ് ഗോപിയുടെ വിജയത്തില്‍ കള്ളവോട്ട് വ്യാപകമായിരുന്നെന്ന എല്‍ഡിഎഫ്-യുഡിഎഫ് ആരോപണങ്ങളോട് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ നടത്തിയ പ്രതികരണം വിവാദത്തില്‍. ജയിക്കാന്‍ ഉദ്ദേശിക്കുന്നയിടത്ത് പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കാറുണ്ടെന്നാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ‘ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കാശ്മീരില്‍ നിന്നും ആളെകൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കും.’ ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. ഇതൊന്നും കള്ളവോട്ടല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ ചെയ്യാന്‍ ഉദ്ദേശമില്ലെന്നും ലോക്സഭ തിരഞ്ഞെടുപ്പിലാണ് ഇത്തരം തീരുമാനം എടുത്തതെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിയമസഭയിലേക്ക് ആ സമയം ആലോചിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ട് വോട്ടുചെയ്യുക എന്നതാണ് കള്ളവോട്ട് എന്നുപറയുന്നത്. ഏത് വിലാസത്തിലും ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാം. ജയിക്കാന്‍ വേണ്ടി ഞങ്ങള്‍ വ്യാപകമായി വോട്ട് ചേര്‍ക്കും. അതില്‍ സംശയമില്ല.’ ബി. ഗോപാലകൃഷ്ണന്‍ പറയുന്നു. തൃശൂരില്‍ 74,682 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു സുരേഷ്…

    Read More »
Back to top button
error: