Month: August 2025

  • Breaking News

    വയനാട് തുരങ്ക പാതയ്ക്ക് ഇന്നു തറക്കല്ലിടും; മലബാറിന്റെ വികസനത്തിനു കുതിപ്പേകും; താമരശേരി ചുരം ഒഴിവാക്കി വയനാട്ടിലെത്താം

    കല്‍പ്പറ്റ: മലബാറിന്റ വ്യവസായിക വികസനത്തിന് കുതിപ്പേകുന്ന വയനാട് തുരങ്കപാതയ്ക്ക് മുഖ്യമന്ത്രി  പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും. പാത തുടങ്ങുന്ന കോഴിക്കോട്ടെ ആനക്കാംപൊയിലെ  സെന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് നാല് മണിക്കാണ് ചടങ്ങ്. ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് ഉള്‍പ്പടെ 8.73 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള  നാലുവരി തുരങ്കപാതയാണ് നിര്‍മിക്കുന്നത്. താമരശേരി ചുരം ഒഴിവാക്കി വയനാട്ടിലെത്താനുള്ള എളുപ്പവഴിക്ക് 2134 കോടിയാണ് നിര്‍മാണ ചെലവ്.  മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെഎന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുരങ്കപ്പാത വരുന്നതോടെ വയനാട്ടിലേക്കുള്ള ദൂരവും സമയവും കുറയും. മേപ്പാടിയിലേക്ക് 8.2 കിലോമീറ്ററിന്റേയും സുല്‍ത്താന്‍ ബത്തേരിയിലേക്ക് ഒരു കിലോമീറ്ററിന്റേയും കുറവാണുണ്ടാകുന്നത്. അതേസമയം ജില്ലാ ആസ്ഥാനമായ കല്‍പറ്റയിലേക്ക്  7 കിലോമീറ്ററും മാനന്തവാടിയിലേക്ക് 12 കിലോമീറ്ററും  അധികം സഞ്ചരിക്കേണ്ടി വരും. പക്ഷെ ഹെയര്‍പിന്‍ വളവുകളൊന്നുമില്ലാത്തതുകൊണ്ട്  ഇപ്പോഴെടുക്കുന്നതിനേക്കാള്‍ പകുതി സമയമേ വേണ്ടിവരൂ ലക്ഷ്യസ്ഥാനത്തെത്താന്‍. മലബാറിന്‍റെ ടൂറിസം വികസനത്തിനും വലിയ പ്രതീക്ഷയാണ് ആനക്കാംപൊയില്‍ – മേപ്പാടി തുരങ്കപാത നല്‍കുന്നത് . താമരശേരി…

    Read More »
  • Breaking News

    മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; മീനാക്ഷിപുരത്ത് നാലുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; ആദ്യ കുഞ്ഞും മരിച്ചത് സമാനമായ രീതിയില്‍

    പാലക്കാട്: മീനാക്ഷിപുരത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് കുഞ്ഞ് മരിച്ചു. മീനാക്ഷിപുരം സര്‍ക്കാര്‍ ആദിവാസി ഉന്നതിയിലെ പാര്‍ഥിപന്‍ -സംഗീത ദമ്പതികളുടെ മകള്‍ കനിഷ്‌കയാണ് മരിച്ചത്.രണ്ട് വര്‍ഷം മുമ്പ് ദമ്പതികളുടെ ആദ്യ കുഞ്ഞ് ഇതേ രീതിയില്‍ മരിച്ചിരുന്നു. പാല് നല്‍കുന്നതിനിടെ കുഞ്ഞിന് അനക്കമില്ലാതായതോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. മരിക്കുമ്പോള്‍ 2.200ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. അതേസമയം, കുഞ്ഞ് പോഷകാഹാരക്കുറവു നേരിടുന്നിരുന്നതായി കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്. ഗര്‍ഭിണികള്‍ക്ക് പ്രതിമാസം നല്‍കുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. കുഞ്ഞിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.  

    Read More »
  • Breaking News

    നികുതിയടച്ചു മുടിഞ്ഞു; ചെലവ് താങ്ങാന്‍ കഴിയുന്നില്ല; ലണ്ടന്‍ ഉപേക്ഷിച്ച് മടങ്ങുന്നെന്ന് ഇന്ത്യക്കാരി

    ലണ്ടന്‍: പത്തുവര്‍ഷത്തെ യു.കെയിലെ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് വ്യവസായിയും ഇന്‍ഫ്‌ലുവന്‍സറുമായ പല്ലവി ഛിബ്ബര്‍. ലണ്ടനില്‍ ടാക്‌സടച്ച് വശം കെട്ടുവെന്നും ജീവിതച്ചിലവ് വല്ലാതെ വര്‍ധിച്ചുവെന്നും എന്നാല്‍ ഒരു തരത്തിലുള്ള വളര്‍ച്ചയും നഗരത്തിന് കാണാനില്ലെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ കുറ്റപ്പെടുത്തുന്നു. ജീവിക്കാനോ, വളര്‍ച്ച കൈവരിക്കാനോ കഴിയാത്ത നഗരമായി ലണ്ടന്‍ മാറി. ലണ്ടനില്‍ ആളുകള്‍ക്ക് ശുഭകരമായ ഭാവിയുണ്ടെന്ന് കരുതാന്‍ പ്രയാസമാണെന്നാണ് പല്ലവിയുടെ വാദം. കുടുബത്തോടൊപ്പം താന്‍ യു.കെയിലെ ഇന്ത്യന്‍ റസ്റ്റൊറന്റായ ഡിഷൂമില്‍ പോയിരുന്നുവെന്നും വളരെ കുറച്ച് ഭക്ഷണം വാങ്ങിയപ്പോള്‍ തന്നെ 80 പൗണ്ട് (ഏകദേശം 8500 രൂപ) നല്‍കേണ്ടി വന്നുവെന്നും അവര്‍ വിശദീകരിക്കുന്നു. ലണ്ടന്‍ നഗരം ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും എന്നാല്‍ നിലവിലെ ചെലവ് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നികുതിയെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. 42 ശതമാനമാണ് പ്രത്യക്ഷ നികുതി മാത്രം അടയ്‌ക്കേണ്ടി വരുന്നത്. പരോക്ഷ നികുതി കൂടിയാകുമ്പോള്‍ ലഭിക്കുന്ന ശമ്പളത്തിന്റെ 50 ശതമാനവും ടാക്‌സിനത്തില്‍ തന്നെ ചെലവഴിക്കേണ്ടി വരുന്നു.…

    Read More »
  • Breaking News

    കഴക്കൂട്ടത്ത് കാര്‍ റേസിങ്ങിനിടെ അപകടം; യുവാവ് മരിച്ചു, യുവതികളടക്കം നാലു പേരുടെ നിലഗുരുതരം

    തിരുവനന്തപുരം: കഴക്കൂട്ടത്ത് അമിതവേഗതയില്‍ വന്ന ജീപ്പ് നിയന്ത്രണംവിട്ട് മേല്‍പ്പാലത്തിന്റെ തൂണില്‍ ഇടിച്ചു മറിഞ്ഞ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ബാലരാമപുരം സ്വദേശി ഷിബിന്‍ (28) ആണ് മരിച്ചത്. ഒരു യുവതി അടക്കം രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി 11.40 ഓടെ കഴക്കൂട്ടം ജങ്ഷന് സമീപമായിരുന്നു അപകടം ഉണ്ടായത്. അമിത വേഗത്തില്‍ ചാക്കയില്‍ നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് മേല്‍പ്പാലത്തിലെ തൂണിലിടിച്ച് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. റേസിങ്ങിനിടെ ഉണ്ടായ അപകടമാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷിബിന്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മാരായമുട്ടം സ്വദേശി രജനീഷ് (27), പോങ്ങുംമൂട് സ്വദേശി കിരണ്‍ (29), സിവിആര്‍ പുരം സ്വദേശി അഖില (28), കൈമനം സ്വദേശി ശ്രീലക്ഷ്മി (23) എന്നിവരെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ മുന്‍വശം ഏകദേശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.  

    Read More »
  • Breaking News

    ‘ദേശീയപുരസ്‌കാരം വാങ്ങാന്‍ പോയത് ചാണകം പുരണ്ട നഖങ്ങളുമായി’

    ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ നടിയാണ് നിത്യാമേനോന്‍. മലയാളികള്‍ക്കും തമിഴര്‍ക്കും ഒരേ പോലെ പ്രിയങ്കരി. ചെയ്ത കഥാപാത്രങ്ങളിലെല്ലാം തന്റേതായ ശൈലിയില്‍ മികച്ചതാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ ഏറെക്കാലം ഓര്‍ത്തുനില്‍ക്കുന്നവയുമാണ്. അത്തരത്തില്‍ തമിഴ് പ്രേക്ഷകരെ മാത്രമല്ല മലയാളി പ്രേക്ഷകരേയും പിടിച്ചിരുത്തിയ ചിത്രമായിരുന്നു നിത്യാ മേനോനും ധനുഷും ഒന്നിച്ച ‘തിരുചിത്രമ്പലം’. സിനിമയുടെ തകര്‍പ്പന്‍ അഭിനയത്തിന് നിത്യാമോനോന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഇപ്പോഴിതാ പുരസ്‌കാരം വാങ്ങിക്കാന്‍ താന്‍ പോയപ്പോഴുള്ള ഒരു രസകരമായ കാര്യമാണ് താരം പങ്കുവെച്ചത്. ‘ദേശീയപുരസ്‌കാരം വാങ്ങാന്‍ പോയത് ചാണകം പുരണ്ട നഖങ്ങളുമായെന്നാണ് താരം പറയുന്നത്. അതിന കാരണവും നടി വ്യക്തമാക്കുന്നുണ്ട്. മറ്റൊരു സിനിമയുടെ രംഗത്തിനായി ചാണകം കൈകൊണ്ടെടുത്തുള്ള ഷോട്ടിന് ശേഷമാണ് താരം ദേശീയപുരസ്‌കാരം വാങ്ങാന്‍ പോയത്. ‘ഇഡ്ഡലി കടൈ’ എന്ന ചിത്രത്തിലാണ് താരം ചാണകം കൈയ്യിലെടുത്തുള്ള സീനുണ്ടായിരുന്നത്. ചാണകവറളിയുണ്ടാക്കാന്‍ അങ്ങനെ താന്‍ പഠിച്ചെന്നും നടി പറയുന്നു. ജീവിതത്തില്‍ ആദ്യമായി ചാണകവറളി ഉണ്ടാക്കാനും അവ വെറും കൈയില്‍ ഉരുട്ടാനും പഠിച്ചു. ദേശീയ…

    Read More »
  • Breaking News

    വീട് നിലംപാത്തി, നാട് കിടുങ്ങി: കീഴറയെ വിറപ്പിച്ച് സ്‌ഫോടനം; 400 മീറ്റര്‍ അകലെയുള്ള വീടിനുവരെ നാശം

    കണ്ണൂര്‍: ഉഗ്രസ്‌ഫോടനം കേട്ടാണ് ഇന്നലെ കണ്ണപുരം കീഴറഗ്രാമം ഞെട്ടിയുണര്‍ന്നത്. സമീപവാസികള്‍ വീടിനു പുറത്തിറങ്ങിയപ്പോള്‍ എങ്ങും പുകമയം. ഇതോടെ ഭീതിയുണര്‍ന്നു. ബോംബ് സ്‌ഫോടനമാണു നടന്നതെന്ന വിവരം പരന്നു. പൊലീസും നാട്ടുകാരും കുതിച്ചെത്തി. അവിടെ കണ്ടകാഴ്ച ഭയനാകമായിരുന്നു. പകുതി വീതം കോണ്‍ക്രീറ്റും ഓടും മേഞ്ഞ വീടിന്റെ മേല്‍ക്കൂരയുടെ ഓട് മേഞ്ഞ ഭാഗം മുഴുവന്‍ തകര്‍ന്നടിഞ്ഞിരുന്നു. യുദ്ധത്തില്‍ ബോംബിട്ടു തകര്‍ത്ത സ്ഥലം പോലെ ചിതറിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍. 50 മീറ്റര്‍ അകലെ തെറിച്ചുവീണ വീട്ടുസാമഗ്രികള്‍. സ്‌ഫോടനം നടന്നയിടത്ത് കുഴി രൂപപ്പെട്ടിരുന്നു. വീടിന്റെ മുന്‍വശത്തെ അഴികള്‍ റോഡരികിലെത്തിയിരുന്നു. പിന്നീട് പരിശോധനയില്‍ മുഹമ്മദ് അഹ്‌സമിന്റെ മൃതദേഹം കണ്ടെത്തി. സ്‌ഫോടനത്തിന്റെ ഭീതി നാട്ടുകാരുടെ മനസ്സില്‍ നിന്ന് ഇനിയും അകന്നിട്ടില്ല. 2 കിലോമീറ്റര്‍ ദൂരെയുള്ള വീട്ടുകാര്‍ പോലും ശബ്ദം കേട്ടുണര്‍ന്നു. സമീപത്തെ തീയ്യങ്കണ്ടി മാധവി, എം.വി.ജിനിത്ത്, ചെല്ലട്ടന്‍ പത്മാക്ഷിയമ്മ, കെ.വി ബൈജു, കെ.വി.സുരേഷ്, തീയ്യങ്കണ്ടി ലക്ഷ്മണന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്കാണ് വലിയ നാശനഷ്ടമുണ്ടായത്. ജനാലയുടെ ഗ്ലാസ് തകര്‍ന്നു. എം.വി.ജിനിത്തിന്റെ വീടിന്റെ അടുക്കളയുടെ മരവാതില്‍…

    Read More »
  • Breaking News

    20 കാരിയ്ക്കും 18 വയസുള്ള സഹോദരിയ്ക്കും അഞ്ച് വര്‍ഷമായി കൊടിയ പീഡനം; കൂട്ടുനിന്നത് സ്വന്തം അമ്മയും സഹോദരിയും

    തൃശൂര്‍: മുഴുപ്പട്ടിണിയില്‍ കഴിഞ്ഞ നാല് സഹോദരങ്ങളെ ആശ്രയ കേന്ദ്രങ്ങളിലെത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം സാമൂഹിക നീതിവകുപ്പ് അറിഞ്ഞത്. മാനസികാസ്വാസ്ഥ്യമുള്ള 20 കാരിയും 18 വയസുള്ള സഹോദരിയും അഞ്ച് വര്‍ഷമായി പലരില്‍ നിന്നും ശാരീരിക പീഡനങ്ങള്‍ നേരിടുകയായിരുന്നുവെന്നാണ് കൗണ്‍സലര്‍മാരോട് വെളിപ്പെടുത്തിയത്. പീഡനത്തിന് കൂട്ടുനിന്നത് സ്വന്തം അമ്മയും മറ്റൊരു സഹോദരിയുമാണെന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടുന്നു. അമ്മയുടെ ആണ്‍ സുഹൃത്തും സഹോദരിയുടെ മൂന്നാമത്തെ ഭര്‍ത്താവുമാണ് കുട്ടികളെ ഏറെ പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തല്‍. മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നിഖില്‍ എന്ന മറ്റൊരു വ്യക്തിയെ പോക്‌സോ- ബലാത്സംഗ കുറ്റത്തിന് പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ പ്രധാന പ്രതികള്‍ ഇനിയും പിടിയിലായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് നാല് മക്കളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് അമ്മ വിവാഹിതയായ മൂത്ത മകളോടൊപ്പം പോയി. അച്ഛന്‍ വീട്ടില്‍ വരാതായി. പറക്കമുറ്റാത്ത രണ്ട് ആണ്‍മക്കളേയും രണ്ടു പെണ്‍മക്കളേയും വളര്‍ത്താനായി മുത്തശ്ശി വീട്ടുപണി ചെയ്ത് പണം കണ്ടെത്തി. പണമില്ലാത്തതിനാല്‍ ഇളയ മകള്‍ എട്ടില്‍ പഠനം നിര്‍ത്തി.…

    Read More »
  • Breaking News

    അഭിമുഖമായും ശബ്ദ സന്ദേശമായും ഉയര്‍ന്ന പരാതികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് നേരേയുള്ള ആരോപണങ്ങളില്‍ പരാതിക്കാരായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ അന്വേഷണ സംഘം

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നേരേയുള്ള ആരോപണങ്ങളില്‍ പരാതിക്കാരായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ അന്വേഷണ സംഘം. മാധ്യമങ്ങളിലും ഓണ്‍ലൈനുകളിലും അഭിമുഖമായും ശബ്ദ സന്ദേശമായും ഉയര്‍ന്ന പരാതികളില്‍, അതിജീവിതകളായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ ശനിയാഴ്ച ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ തീരുമാനമായി. സംഭവത്തില്‍ നേരിട്ട് പരാതി നല്‍കിയവര്‍ കുറവാണ്. ഒന്നോ രണ്ടോ പരാതികള്‍ മാത്രമാണ് നേരിട്ട് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്. ബാക്കിയെല്ലാം ഇ-മെയിലായി ലഭിച്ചവയാണ്. ഇങ്ങനെ പരാതി നല്‍കിയവരെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങും. കൂടുതല്‍ വിവരങ്ങളോ തെളിവുകളോ ഉണ്ടെങ്കില്‍ ശേഖരിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതികളാണ് ഏറെയും. ഇതുമാത്രം അടിസ്ഥാനമാക്കി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകുമോയെന്ന സംശയവും പൊലീസിനുണ്ട്. ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ ശബ്ദസന്ദേശങ്ങളുടെയും ഫോണ്‍ സംഭാഷണങ്ങളുടെയും ഉറവിടം കണ്ടെത്തുകയാണ് പ്രധാനമെന്നാണ് അന്വേഷണ സംഘം വിലയിരുത്തി.

    Read More »
  • Breaking News

    കണ്ണപുരം സ്‌ഫോടന കേസ്: പ്രതി അനു മാലിക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കീഴറയിലെ സ്‌ഫോടനം നടന്നയിടത്തും പ്രതിയെ തെളിവെടുപ്പിന് എത്തിച്ചേക്കും

    കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരം സ്‌ഫോടന കേസ് പ്രതി അനു മാലിക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കീഴറയിലെ സ്‌ഫോടനം നടന്നയിടത്തും പ്രതിയെ തെളിവെടുപ്പിന് എത്തിച്ചേക്കും. ഒളിവില്‍ പോകാന്‍ ശ്രമിക്കവേ കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പൊലീസ് ഇയാളെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘം അനു മാലിക്കിനെ ചോദ്യം ചെയ്യും. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ വന്‍ സ്‌ഫോടനമുണ്ടായത്. പൊലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഈ വീട് വാടകയ്‌ക്കെടുത്തത് അനു മാലികാണ്.

    Read More »
  • Breaking News

    ഇസ്രായേല്‍ ആക്രമണത്തില്‍ ഹൂതികളുടെ എല്ലാ മന്ത്രിമാരും കൊല്ലപ്പെട്ടെന്നു സൂചന; വധിക്കപ്പെട്ടത് പ്രധാനമന്ത്രിയടക്കം 12 മന്ത്രിമാരും സൈനിക ജനറല്‍മാരും; വിവരങ്ങള്‍ പുറത്തുവിട്ട് ചാനല്‍ 12; ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്

    സനാ: ഹൂതികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം ആരംഭിച്ച ആക്രമണത്തില്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവിയടക്കം മുഴുവന്‍ മന്ത്രിമാരും കൊല്ലപ്പെട്ടെന്നു സൂചന. കൃത്യമായ സോഴ്‌സുകളെ ഉദ്ധരിച്ചല്ല റിപ്പോര്‍ട്ടെങ്കിലും റഹാവിയും 12 കാബിനറ്റ് മന്ത്രിമാരും കൊല്ലപ്പെട്ടെന്നാണ് ഐഡിഎഫിന്റെ നിഗമനം. ചാനല്‍ 12 ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെങ്കിലും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ആക്രമണത്തിന്റെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നുണ്ടെന്നാണു വിവരം. വ്യാഴാഴ്ച യെമന്‍ തലസ്ഥാനമായ സനായിലേക്ക് നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതി നേതൃത്വത്തെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്. സനായ്ക്ക് പുറത്ത് ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍-ഹൂതിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒത്തുകൂടിയ മുതിര്‍ന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാഴ്ചയ്ക്കിടെ സനായിലേക്ക് ഇസ്രയേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഹൂതികളുടെ രാഷ്ട്രീയ, സൈനിക നേതൃത്വത്തെയാണ് വ്യാഴാഴ്ചത്തെ അക്രമത്തില്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതി പ്രധാനമന്ത്രി അല്‍-റഹാവിയും അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതായാണ് യെമന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സനായിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കെയാണ് പ്രധാനമന്ത്രി കൊല്ലപ്പെട്ടതെന്ന് യെമനിലെ…

    Read More »
Back to top button
error: