Month: August 2025
-
Breaking News
ഓണത്തിന് മായം വേണ്ട; ചെക്ക്പോസ്റ്റുകളില്‍ ഇന്നു മുതല്‍ ഫുള്‍ടൈം ഭക്ഷ്യസുരക്ഷാ പരിശോധന
പാലക്കാട്: ഓണവിപണി ലക്ഷ്യമിട്ടെത്തുന്ന മായം കലര്‍ന്ന ഭക്ഷണസാധനങ്ങള്‍ പിടികൂടാന്‍ അതിര്‍ത്തിയില്‍ ഇന്ന് ( ഞായറാഴ്ച) രാവിലെ ആറുമണി മുതല്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന ആരംഭിച്ചു. മീനാക്ഷിപുരം, വാളയാര്‍ ചെക്ക്പോസ്റ്റുകളിലാണ് വാഹന പരിശോധന. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറി, വെളിച്ചെണ്ണ, കറിപ്പൊടികള്‍, പലഹാരങ്ങള്‍, ശര്‍ക്കര വരട്ടി, ഇന്‍സ്റ്റന്റ് പായസം പാക്കറ്റുകള്‍, പാല് എന്നിവ പരിശോധിക്കും. ഓണം കഴിയുന്നതുവരെ 24 മണിക്കൂറും പരിശോധന ഉണ്ടാകും. മീനാക്ഷിപുരം അതിര്‍ത്തിയില്‍ പാലക്കാട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും വാളയാറില്‍ മറ്റുള്ള ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് ഉണ്ടാകും. മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ചായിരിക്കും പരിശോധന. കാറ്ററിങ് യൂണിറ്റുകളിലും ഹോട്ടലുകളിലും സ്‌ക്വാഡ് തിരിഞ്ഞുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്. വ്യാജ വെളിച്ചെണ്ണ വ്യാപിച്ച സാഹചര്യത്തില്‍ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളും ചില്ലറ, മൊത്ത വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നുണ്ട്. മൊബൈല്‍ ലാബിലൂടെ ദിവസവും പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നുണ്ട്. കൂടാതെ ഷവര്‍മ, എണ്ണക്കടികള്‍ തുടങ്ങിയവ പരിശോധിക്കാന്‍ ഈവനിങ് സ്‌ക്വാഡും ഉണ്ട്.
Read More » -
Breaking News
പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങും വാഴയും കൃഷി, ഇടവിളയായി ‘ലേശം’ കഞ്ചാവും; പ്രതി പിടിയില്‍
പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍ കൃഷിചെയ്തയാള്‍ പിടിയില്‍. കോഴഞ്ചേരി ചെറുകോല്‍ കോട്ടപ്പാറ മനയത്രയില്‍ വിജയകുമാറാണ് (59) പത്തനംതിട്ട സബ്ഡിവിഷന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ചെറുകോലുള്ള പറമ്പില്‍ വിവിധയിടങ്ങളില്‍ നട്ടുവളര്‍ത്തിയ നിലയിലാണ് കഞ്ചാവുചെടികള്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍നിലയിലെ പലചരക്കുകടയില്‍ സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച വൈകിട്ട് നാലിന് ആരംഭിച്ച റെയ്ഡ് രാത്രി ഒന്‍പതുവരെ നീണ്ടു. ടെറസിനുമുകളില്‍ മേശയും അലമാരകളും വെച്ച് ക്യാബിന്‍തിരിച്ച് പലചരക്കുംമറ്റും വച്ച കടയിലെ കട്ടിലിന്റെ അടിയില്‍നിന്ന് ഭാഗികമായി ഉണങ്ങിയ 7.8 ഗ്രാം കഞ്ചാവും, 50.03 ഗ്രാം ഉണങ്ങിയ കഞ്ചാവുമാണ് പിടികൂടിയത്. പാട്ടത്തിനെടുത്ത പുരയിടത്തില്‍ തെങ്ങ്, വാഴ, ഇഞ്ചി, ചേമ്പ് തുടങ്ങിയ കാര്‍ഷികവിളകള്‍ക്കിടയില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
Read More » -
Breaking News
ഏഷ്യാ കപ്പില്‍ ഈ മൂന്നു പാക് ബൗളര്‍മാരുടെ സ്ഥിതി എന്താകും? യുഎഇ 12 ഓവറില്‍ അടിച്ചുകൂട്ടിയത് 134 റണ്‍സ്; വിമര്‍ശനവുമായി ആരാധകര്‍
ഇസ്ലാമാബാദ്: ഏഷ്യാ കപ്പിന് ഇനി നാളുകള്‍ മാത്രം ശേഷിക്കേ പങ്കെടുക്കുന്ന ഇന്ത്യയടക്കം എട്ടു ടീമുകള്‍ മുന്നൊരുക്കങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഷാര്‍ജയില്‍ നടക്കുന്ന പാകിസ്താനും യുഎഇയും അഫ്ഗാനിസ്ഥാനുമായുള്ള മത്സരങ്ങളും മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ മത്സരത്തില്‍ യുഎഇക്കെതിരേ 31 റണ്‍സിനു വിജയിച്ചെങ്കിലും അവരുടെ മൂന്നു ബോളര്‍മാരുടെ പ്രകടനം വച്ചു നോക്കുമ്പോള്‍ വമ്പന്‍ ടീമുകള്‍ ഇറങ്ങുന്ന ഏഷ്യ കപ്പിലെ പ്രകടനം എന്താകുമെന്നു വിലയിരുത്തുകയാണ് ആരാധകര്‍. പേസര്‍ ഹസന്‍ അലിയടക്കമുള്ള മൂന്നു ബൗളര്‍മാര്‍ താരതമ്യേന ദുര്‍ബലരായ യുഎഇ ടീമിനു വീട്ടുകൊടുത്തത് 40 റണ്‍സിനു മുകളിലാണ്. നാല് ഓവറുകളില്‍ മൂന്നു ബൗളര്‍മാര്‍ വിട്ടുകൊടുത്തത് 134 റണ്‍സ് ആണ്. ഈ മൂന്നുപേരും ഏഷ്യ കപ്പിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്. 1. സല്‍മാന്‍ മിര്‍സ: ഇടങ്കയന്‍ പേസറായ സല്‍മാന്‍ നാലോവറില്‍ 43 റണ്‍സാണു വിട്ടു നല്‍കിയത്. 10.80 ആണ് എക്കണോമി. യുഎഇയുടെ ബാറ്റ്‌സ്മാന്‍മാര്‍ ഇദ്ദേഹത്തെ ലാഘവത്തോടെയാണു നേരിട്ടത്. ഇന്ത്യ, ബംഗ്ലാദേശ് പോലുള്ള ശക്തമായ ടീമുകള്‍ക്കെതിരേ എന്താകും അപ്പോള്‍ അവസ്ഥയെന്ന് പാക് ആരാധകര്‍…
Read More » -
Breaking News
രാഹുല്‍ വിഷയത്തില്‍ ‘യു’ടേണോ? പാര്‍ട്ടി നിലപാടിന് മുമ്പ് വനിതാ അംഗങ്ങള്‍ രംഗത്ത് വന്നത് തെറ്റ്; വിമര്‍ശനവുമായി ഹസന്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വനിതാനേതാക്കളെ വിമര്‍ശിച്ച് എം.എം ഹസന്‍. പാര്‍ട്ടി നിലപാടെടുക്കുന്നതിന് മുന്‍പ് വനിതാ അംഗങ്ങള്‍ രംഗത്ത് വന്നത് തെറ്റാണ്.പാര്‍ട്ടിയാണ് അന്തിമമായി തീരുമാനമെടുക്കുന്നത്. അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ ഒരാളെ സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.എം ഹസന്‍ പറഞ്ഞു. ‘നിയമസഭയില്‍ പങ്കെടുക്കെടുക്കണോ വേണ്ടയോ എന്നത് രാഹുലിന്റെ അവകാശം.രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വന്തം എം എല്‍ എ മാരും മന്ത്രിമാരും ആരോപണ വിധേയരായവര്‍ തുടരുന്ന സാഹചര്യത്തിലാണ് രാജി ആവശ്യപ്പെടുന്നത്. സ്വന്തം മുന്നണിയിലുള്ളവരെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്ന മുഖ്യമന്തിയാണ് രാജി ആവശ്യപ്പെടുന്നത്. എന്ത് യുക്തിയുടെ പേരിലാണ് രാജി വയ്ക്കണമെന്ന് പറയുന്നത്? രാഹുലിനെതിരെ ഒരാളും പരാതി കൊടുത്തിട്ടില്ലെന്നും അന്വേഷണത്തില്‍ ആര്‍ക്കും കുഴപ്പമില്ലെന്നും’ ഹസന്‍ പറഞ്ഞു. പരാതിയുള്ളവര്‍ക്ക് പൂര്‍ണ പ്രൊട്ടക്ഷന്‍ നല്‍കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പരാതിക്കാരുണ്ടോ എന്ന് ചോദിച്ച് ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിലിനെ തടയാന്‍ തുനിഞ്ഞാല്‍ കോണ്‍ഗ്രസ് കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും…
Read More » -
Breaking News
‘വിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ആരോപണം നിലനില്‍ക്കില്ല’
കൊച്ചി: വിവാഹിതയായ സ്ത്രീയെ മറ്റൊരാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതി. വിവാഹബന്ധം നിലനില്‍ക്കെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് സ്ഥിരം ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ വിലയിരുത്തല്‍. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് കേസില്‍ വിധി പറഞ്ഞത്. ‘ആരോപണങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും, ഇരയ്ക്ക് നിലവില്‍ ഒരു വിവാഹബന്ധം ഉള്ളതിനാല്‍, വ്യാജ വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം എന്ന ആരോപണത്തിന് നിയമപരമായി നിലനില്‍പ്പില്ല’ കോടതി വ്യക്തമാക്കി. കേസില്‍ പോലീസ് സബ്-ഇന്‍സ്പെക്ടര്‍ ആണ് ഹര്‍ജിക്കാരന്‍. 2016 മുതല്‍ 2025 ജൂലൈ വരെയുള്ള കാലയളവില്‍ പരാതിക്കാരിയുമായി ബന്ധം പുലര്‍ത്തി വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരി 2025 ജൂലൈ വരെ ഹര്‍ജിക്കാരനോടൊപ്പം ആയിരുന്നു താമസിച്ചിരുന്നതെന്ന് കണ്ടെത്തി. 2025 ജനുവരിയില്‍ ഹര്‍ജിക്കാരന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായും ആരോപണമുണ്ട്. എന്നാല്‍, പരാതിക്കാരി വിവാഹിതയാണെന്നും അവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും ആ വിവാഹം നിയമപരമായി വേര്‍പെടുത്തിയിട്ടില്ലെന്നും…
Read More » -
Breaking News
നമ്മളില്ലേയ്…!!! മോദിയുമായുള്ള ബന്ധം വഷളായി; ട്രംപ് ഇന്ത്യാ സന്ദര്‍ശനം ഉപേക്ഷിച്ചതായി വിവരം
വാഷിങ്ടണ്‍: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്കെത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ട്രംപിന്റെ ബന്ധംസമീപ മാസങ്ങളില്‍ വഷളായ സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം ഒഴിവാക്കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘നോബല്‍ സമ്മാനവും ഒരു പ്രകോപനപരമായ ഫോണ്‍ കോളും: ട്രംപ്-മോദി ബന്ധം എങ്ങനെ തകര്‍ന്നു’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലാണ് ന്യൂയോര്‍ക്ക് ടൈംസ് ഇരുനേതാക്കളും തമ്മിലുള്ള ബന്ധം വഷളായത് സംബന്ധിച്ച് വിശദീകരിക്കുന്നത്. ഈ വര്‍ഷം അവസാനം ക്വാഡ് ഉച്ചകോടിക്കായി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി മോദിക്ക് ആദ്യം ഉറപ്പ് നല്‍കിയെങ്കിലും, ഈ യാത്ര നടത്താന്‍ ട്രംപിന് ഇപ്പോള്‍ പദ്ധതികളില്ലെന്ന് അദ്ദേഹത്തിന്റെ ഷെഡ്യൂളിനെക്കുറിച്ച് അറിയാവുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. അതേസമയം, ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച് യുഎസിന്റെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നവംബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഒത്തുചേര്‍ന്ന് പ്രധാനപ്പെട്ട ഭൗമരാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച…
Read More » -
Breaking News
മാനസികാരോഗ്യം കളിച്ചകളിയല്ല! ശ്രദ്ധിച്ചില്ലെങ്കില്‍ ‘പണി’കിട്ടുന്നത് ഹൃദയത്തിന്
ഹൃദയസംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് പ്രതിവര്‍ഷം 1.7 കോടി പേര്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആ?ഗോളതലത്തില്‍ ആളുകളുടെ മരണത്തിന്റെ പ്രധാന കാരണവും ഹൃദയസംബന്ധമായ രോ?ഗങ്ങളാണ്. ഇപ്പോഴിതാ, ചില മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഹൃദ്രോഗസാധ്യത 50 മുതല്‍ 100% വരെ വര്‍ധിപ്പിക്കുന്നു എന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. എമോറി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനം ‘ദി ലാന്‍സെറ്റില്‍’ പ്രസിദ്ധീകരിച്ചു. ചില മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിഷാദം, ഉത്കണ്ഠ, സ്‌കിസോഫ്രീനിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍, പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (പി.ടി.എസ്.ഡി) തുടങ്ങിയ അവസ്ഥകള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 50 മുതല്‍ 100 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കഴിയും. ഇതിനകം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവരില്‍, ഈ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ രോഗാവസ്ഥയെ കൂടുതല്‍ വഷളാക്കുകയും, അപകടസാധ്യത 60 മുതല്‍ 170 ശതമാനം വരെ വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പറയുന്ന കാര്യങ്ങള്‍: കടുത്ത വിഷാദരോഗം അപകടസാധ്യത 72% വര്‍ധിപ്പിക്കുന്നു. പി.ടി.എസ്.ഡി അപകടസാധ്യത…
Read More » -
Breaking News
മര്‍ദനത്തില്‍ ‘മറുനാടന്‍’ ഷാജനു പരുക്ക്; മര്‍ദിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, വധശ്രമത്തിന് കേസെടുത്ത് പൊലീസ്
ഇടുക്കി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരുക്കേറ്റ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ മങ്ങാട്ടുകവലയില്‍, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടി.എ.നസീര്‍ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്കു സമീപത്തു ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു മര്‍ദനം. മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ചു. തുടര്‍ന്ന് കാര്‍ നിര്‍ത്തിയ ഷാജനെ കാറിനുള്ളില്‍ വച്ചുതന്നെ നാലംഗ സംഘം മൂക്കിലും ശരീരത്തിലും തുടരെ ഇടിക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മൂക്കില്‍നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഷാജന്‍. തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജില്ലാ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി സ്മിത മെമ്മോറിയല്‍ ആശുപത്രിയിലേക്കും മാറ്റി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ 4 പേരെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്എച്ച്ഒ പറഞ്ഞു. ഷാജന്‍ എത്തിയതറിഞ്ഞ് ആസൂത്രിതമായി വാഹനം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മാരകമായി…
Read More » -
Breaking News
‘കോയമ്പത്തൂരില്‍ കണ്ടപ്പോള്‍ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പിനിന്നു; വിജയ്യുടെ മുഖത്ത് അടിക്കാന്‍ ആഗ്രഹം’
ചെന്നൈ: ദളപതി വിജയ്യുടെ രാഷ്ട്രീയ പ്രസ്താവനകളെ വിമര്‍ശിച്ച് തമിഴ് നടന്‍ രഞ്ജിത്ത് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചതിന് നടന്റെ മുഖത്തടിക്കണമെന്ന് രഞ്ജിത്ത് പറഞ്ഞു. വിനായക ചതുര്‍ത്ഥി ആഘോഷ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014-ല്‍ കോയമ്പത്തൂരില്‍വെച്ച് മോദിയെ കണ്ടപ്പോള്‍ പൂച്ചക്കുട്ടിയെപ്പോലെ കൈകൂപ്പിനിന്ന വിജയ്, ഇപ്പോള്‍ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണെന്ന് രഞ്ജിത്ത് ആരോപിച്ചു. മുഖ്യമന്ത്രിയെ ‘അങ്കിള്‍’ എന്നും പ്രധാനമന്ത്രിയെ ‘മിസ്റ്റര്‍’ എന്നും വിളിക്കുന്ന വിജയ്യുടെ രാഷ്ട്രീയ മര്യാദയെയും രഞ്ജിത്ത് ചോദ്യം ചെയ്തു. മോദി മുസ്ലീം ജനതയെ വഞ്ചിച്ചുവെന്ന വിജയ്യുടെ പ്രസ്താവന തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമകളായ രാജമാണിക്യം, ചന്ദ്രോത്സവം എന്നിവയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് രഞ്ജിത്ത്. തമിഴ് സിനിമകളില്‍ കൂടുതല്‍ സജീവമായ അദ്ദേഹം, തമിഴക വെട്രി കഴകം (ടിവികെ) എന്ന പാര്‍ട്ടി രൂപീകരിച്ച വിജയ്യുടെ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെയാണ് ശക്തമായ വിമര്‍ശനം ഉന്നയിച്ചത്.
Read More »
