‘ദേശീയപുരസ്കാരം വാങ്ങാന്‍ പോയത് ചാണകം പുരണ്ട നഖങ്ങളുമായി’

ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ നടിയാണ് നിത്യാമേനോന്. മലയാളികള്‍ക്കും തമിഴര്‍ക്കും ഒരേ പോലെ പ്രിയങ്കരി. ചെയ്ത കഥാപാത്രങ്ങളിലെല്ലാം തന്റേതായ ശൈലിയില്‍ മികച്ചതാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ ഏറെക്കാലം ഓര്‍ത്തുനില്‍ക്കുന്നവയുമാണ്.
അത്തരത്തില്‍ തമിഴ് പ്രേക്ഷകരെ മാത്രമല്ല മലയാളി പ്രേക്ഷകരേയും പിടിച്ചിരുത്തിയ ചിത്രമായിരുന്നു നിത്യാ മേനോനും ധനുഷും ഒന്നിച്ച ‘തിരുചിത്രമ്പലം’. സിനിമയുടെ തകര്‍പ്പന്‍ അഭിനയത്തിന് നിത്യാമോനോന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഇപ്പോഴിതാ പുരസ്കാരം വാങ്ങിക്കാന്‍ താന്‍ പോയപ്പോഴുള്ള ഒരു രസകരമായ കാര്യമാണ് താരം പങ്കുവെച്ചത്.
‘ദേശീയപുരസ്കാരം വാങ്ങാന്‍ പോയത് ചാണകം പുരണ്ട നഖങ്ങളുമായെന്നാണ് താരം പറയുന്നത്. അതിന കാരണവും നടി വ്യക്തമാക്കുന്നുണ്ട്. മറ്റൊരു സിനിമയുടെ രംഗത്തിനായി ചാണകം കൈകൊണ്ടെടുത്തുള്ള ഷോട്ടിന് ശേഷമാണ് താരം ദേശീയപുരസ്കാരം വാങ്ങാന്‍ പോയത്.
‘ഇഡ്ഡലി കടൈ’ എന്ന ചിത്രത്തിലാണ് താരം ചാണകം കൈയ്യിലെടുത്തുള്ള സീനുണ്ടായിരുന്നത്. ചാണകവറളിയുണ്ടാക്കാന്‍ അങ്ങനെ താന്‍ പഠിച്ചെന്നും നടി പറയുന്നു. ജീവിതത്തില്‍ ആദ്യമായി ചാണകവറളി ഉണ്ടാക്കാനും അവ വെറും കൈയില്‍ ഉരുട്ടാനും പഠിച്ചു. ദേശീയ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ നഖത്തിനടിയില്‍ ചാണകത്തിന്റെ അംശം ഉണ്ടായിരുന്നതായും നടി ഓര്‍ത്തു പറയുന്നു.
നിത്യ മേനോനും ധനുഷിനും പുറമേ അരുണ്‍ വിജയ്, ശാലിനി പാണ്ഡെ, സത്യരാജ്, പാര്ത്ഥിപന്, സമുദ്രക്കനി എന്നിവരും ഇഡ്ഡലി കടൈ എന്ന സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീതം. 2022-ല്‍ പുറത്തിറങ്ങിയ ‘തിരുചിത്രമ്പലം’ എന്ന സിനിമയ്ക്ക് ശേഷം ധനുഷും നിത്യ മേനോനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.






