Breaking NewsKeralaLead Newspolitics

അഭിമുഖമായും ശബ്ദ സന്ദേശമായും ഉയര്‍ന്ന പരാതികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് നേരേയുള്ള ആരോപണങ്ങളില്‍ പരാതിക്കാരായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ അന്വേഷണ സംഘം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നേരേയുള്ള ആരോപണങ്ങളില്‍ പരാതിക്കാരായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ അന്വേഷണ സംഘം. മാധ്യമങ്ങളിലും ഓണ്‍ലൈനുകളിലും അഭിമുഖമായും ശബ്ദ സന്ദേശമായും ഉയര്‍ന്ന പരാതികളില്‍, അതിജീവിതകളായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ ശനിയാഴ്ച ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ തീരുമാനമായി.

സംഭവത്തില്‍ നേരിട്ട് പരാതി നല്‍കിയവര്‍ കുറവാണ്. ഒന്നോ രണ്ടോ പരാതികള്‍ മാത്രമാണ് നേരിട്ട് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്. ബാക്കിയെല്ലാം ഇ-മെയിലായി ലഭിച്ചവയാണ്. ഇങ്ങനെ പരാതി നല്‍കിയവരെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങും. കൂടുതല്‍ വിവരങ്ങളോ തെളിവുകളോ ഉണ്ടെങ്കില്‍ ശേഖരിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതികളാണ് ഏറെയും. ഇതുമാത്രം അടിസ്ഥാനമാക്കി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകുമോയെന്ന സംശയവും പൊലീസിനുണ്ട്.

Signature-ad

ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ ശബ്ദസന്ദേശങ്ങളുടെയും ഫോണ്‍ സംഭാഷണങ്ങളുടെയും ഉറവിടം കണ്ടെത്തുകയാണ് പ്രധാനമെന്നാണ് അന്വേഷണ സംഘം വിലയിരുത്തി.

Back to top button
error: